KeralaNEWS

നാളെ ദുര്‍ഗാഷ്ടമി; പൂജവയ്പ് വൈകിട്ട്

തിരുവനന്തപുരം: പൂജവയ്പിന് ഇനി ഒരുനാള്‍മാത്രം. ദുര്‍ഗാഷ്ടമി ദിനമായ ഞായറാഴ്ച രാവിലെയും വൈകിട്ടുമായി വീടുകളിലും ക്ഷേത്രങ്ങളിലും പുസ്തകങ്ങളും ആയുധങ്ങളും പൂജവയ്ക്കും.

 തിങ്കളാഴ്ച മഹാനവമിയും ചൊവ്വാഴ്ച പൂജയെടുപ്പും വിദ്യാരംഭ ചടങ്ങുകളും നടക്കും. ജില്ലയില്‍ ക്ഷേത്രങ്ങളിലെല്ലാം നവരാത്രി ദര്‍ശനത്തിന് തിരക്കേറി.പൂജപ്പുര മണ്ഡപം, ആര്യശാല, ചെന്തിട്ട ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ വൻതിരക്കാണ് അനുഭവപ്പെടുന്നത്. ഇവിടങ്ങളില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.

Signature-ad

നവരാത്രിമണ്ഡപത്തിലും പൂജപ്പുര സരസ്വതിമണ്ഡപത്തിലുമായി ചൊവ്വാഴ്ച ആയിരത്തോളം കൂട്ടികള്‍ ആദ്യക്ഷരം കുറിക്കും. പത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാല്‍ ഭഗവതിക്ഷേത്രം, കരിക്കകം ചാമുണ്ഡിക്ഷേത്രം, ഗാന്ധാരിയമ്മൻ കോവില്‍, ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം, ശംഖുംമുഖം ദേവിക്ഷേത്രം എന്നിവിടങ്ങളില്‍ പൂജവയ്പും വിദ്യാരംഭ ചടങ്ങും നടക്കും.

Back to top button
error: