IndiaNEWS

വമ്പന്‍ ‘ബ്രാ’ പ്രദര്‍ശിപ്പിച്ച് അടിവസ്ത്ര നിര്‍മാതാക്കളായ വാകോള്‍ ഇന്‍ഡ്യ; കംപ്യൂട്ടര്‍ ഇമേജിനറി ഉപയോഗിച്ച് സൃഷ്ടിച്ച സ്തനാര്‍ബുദ ബോധവത്ക്കരണ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി

    കടന്നു പോയ ഒക്ടോബറില്‍ മുംബൈയുടെ താജ്മഹല്‍ എന്നറിയപ്പെടുന്ന ഗേറ്റ് വേ ഓഫ് ഇന്‍ഡ്യ സന്ദര്‍ശിച്ച വിനോദസഞ്ചാരികളുടെയും പ്രദേശവാസികളുടെയും ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ് അടിവസ്ത്ര ബ്രാന്‍ഡായ വാകോള്‍. #WacoalKnowsBreast എന്ന ഹാഷ് ടാഗോടെ വാകോള്‍ ഇന്‍ഡ്യ എന്ന അടിവസ്ത്ര നിര്‍മാതാക്കള്‍ നിര്‍മിച്ച പരസ്യമാണ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.

കംപ്യൂടര്‍ ഇമേജിനറി  ഉപയോഗിച്ച് സൃഷ്ടിച്ച സ്തനാര്‍ബുദ ബോധവത്ക്കരണ വീഡിയോയാണ് ഇത്. ക്യാന്‍സര്‍ പേഷ്യന്റ്‌സ് എയ്ഡ് അസോസിയേഷനുമായി ചേര്‍ന്ന് വാകോള്‍ ഇന്‍ഡ്യ, എന്ന സ്തനാര്‍ബുദ ബോധവല്‍ക്കരണ കാംപയ്ന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഫാഷന്‍ നെറ്റ് വര്‍ക് റിപ്പോർട്ട്‍ ചെയ്യുന്നു.

Signature-ad

‘ഞങ്ങളുടെ ഹൃദയത്തോട് ചേര്‍ന്നുള്ള ഒരു ലക്ഷ്യത്തിനായി ഞങ്ങള്‍ പുതിയ ഉയരങ്ങളിലെത്തുകയാണ്. സ്തനാര്‍ബുദ കാരണങ്ങളെക്കുറിച്ചുള്ള അവബോധവും പ്രവര്‍ത്തനവും പ്രചരിപ്പിക്കുന്നതില്‍ തങ്ങളോടൊപ്പം ചേരൂ, നമുക്ക് ഒരുമിച്ച് ഒരു മാറ്റമുണ്ടാക്കാന്‍ കഴിയും’
എന്ന കുറിപ്പോടൊയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.

‘ഇന്‍ഡ്യയില്‍ മാത്രമല്ല, ആഗോളതലത്തിലും സ്തനാര്‍ബുദ ബോധവല്‍ക്കരണം നിര്‍ണായകമായതിനാല്‍, ഈ മേഖലയില്‍ കാര്യമായ സ്വാധീനം സൃഷ്ടിക്കുന്നതിനുള്ള ഞങ്ങളുടെ സമര്‍പ്പണം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സിപിഎഎയുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. നിരന്തരമായി ഇത്തരം പരിശ്രമങ്ങള്‍ പിന്തുണ ആവശ്യമുള്ള എല്ലാ സ്ത്രീകളിലേക്കും എത്തുകയും അവര്‍ക്ക് പ്രയോജനം ചെയ്യുമെന്നും തങ്ങള്‍ ആമാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു.’ വാകോള്‍ ഇന്‍ഡ്യ സിഒഒയായ പൂജ മെറാനി പറഞ്ഞു.

സ്താനാര്‍ബുദ ബോധവത്ക്കരണ പ്രചാരണത്തിന് വേണ്ടിയായിരുന്നു വീഡിയോ നിര്‍മിക്കപ്പെട്ടത്. ഒക്ടോബര്‍1 മുതല്‍ 31 വരെയാണ് സ്തനാര്‍ബുദ ബോധവത്കരണ മാസമായി ആചരിച്ചത്.

ഒക്ടോബര്‍ മാസം പിങ്ക് മാസം എന്ന് അറിയപ്പെടുന്നു. ഈ മാസം സ്താനാര്‍ബുദ ബോധവത്ക്കരണ മാസമായി പൊതുവെ അംഗീകരിക്കുന്നു. സ്തനാര്‍ബുദ രോഗികളില്‍ രോഗത്തെ കുറിച്ചുള്ള ബോധവത്ക്കരണത്തിനും അവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനുള്ള ബോധവത്ക്കരണത്തെ കുറിച്ചും മറ്റ് ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചും സമൂഹത്തെ ബോധവത്ക്കരിക്കാനും രോഗം നേരത്തെ കണ്ടെത്തി ചികിത്സ തേടുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധമുണ്ടാക്കുന്നതിനും ഈ മാസം പ്രത്യേക പരിഗണന നല്‍കുന്നു.

Back to top button
error: