Month: September 2023

  • അച്ഛന്റെ ഫെയ്സ്ബുക്ക് ഐഡിയില്‍നിന്നു പോസ്റ്റ് ഇട്ടത് ‘മൂന്നാനമ്മ’; ബാലികയെ വില്‍പ്പനയ്ക്കു വച്ചതില്‍ പൊലീസ് കണ്ടെത്തല്‍

    ഇടുക്കി: പതിനൊന്നു വയസ്സുകാരിയെ വില്‍ക്കാനുണ്ടെന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട സംഭവത്തില്‍ പ്രതി പെണ്‍കുട്ടിയുടെ ‘മൂന്നാനമ്മ’യെന്ന് പൊലീസ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പെണ്‍കുട്ടിയുടെ പിതാവിന്റെ മൂന്നാം ഭാര്യയാണ് ഇവര്‍. സംഭവത്തില്‍ ഇവരെ ചോദ്യം ചെയ്തു വിട്ടയിച്ചു. യുവതിക്ക് മുലയൂട്ടുന്ന കുഞ്ഞുള്ളതിനാല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ അഭിപ്രായം കൂടി പരിഗണിച്ചേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു കടക്കൂവെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ പിതാവുമായുള്ള വഴക്കിനെ തുടര്‍ന്നാണ് പോസ്റ്റിട്ടതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. സ്വന്തം ഫോണില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ കയറി പോസ്റ്റ് ഇടുകയായിരുന്നു. ഭര്‍ത്താവ് വീട്ടിലേക്കു വരാറില്ലെന്നും ചെലവിനു തരാറില്ലെന്നും ഇവര്‍ പൊലീസിനോടു പറഞ്ഞു. കഴിഞ്ഞ ദിവസമാണു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിതാവിന്റെ പേരിലുള്ള ഫെയ്‌സ്ബുക് അക്കൗണ്ടില്‍ കുട്ടിയെ വില്‍ക്കാനുണ്ടെന്നു പറഞ്ഞ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പണം നല്‍കിയാല്‍ തന്റെ പതിനൊന്നു വയസ്സുകാരിയായ മകളെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ നല്‍കാമെന്നായിരുന്നു പോസ്റ്റ്. കുറിപ്പ് ശ്രദ്ധയില്‍പെട്ടവര്‍ പൊലീസിനെ അറിയിച്ചതിനെത്തുടര്‍ന്നു കുറിപ്പ് പിന്‍വലിച്ചു. പെണ്‍കുട്ടിയും പെണ്‍കുട്ടിയുടെ…

    Read More »
  • Kerala

    കണ്ടുകൊണ്ടിരുന്ന ടിവി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു

    വൈക്കം: കണ്ടുകൊണ്ടിരുന്ന ടിവി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു ടിവി വച്ചിരുന്ന മേശയും വീടിന്റെ ജനലുമുൾപ്പടെ കത്തി നശിച്ചു. ഹോട്ടല്‍ തൊഴിലാളിയായ ഉല്ലല തലയാഴം പഞ്ചായത്ത് 14-ാം വാര്‍ഡില്‍ മണമേല്‍ത്തറ ഉണ്ണിയുടെ വീട്ടിലെ ടിവിയാണ് പൊട്ടിത്തെറിച്ചത്.ഇന്നലെ വൈകുന്നേരം 7.10ഓടെയാണ് സംഭവം. ഉണ്ണിയുടെ ഭാര്യ ഗീതയും മൂത്ത മകളും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇടയ്ക്ക് ഇടയ്ക്കു കറന്റ് പോയി വരുന്നതിനിടെയാണ് ടിവി പൊട്ടിത്തെറിച്ചത്.ഉടൻ തിയും ആളി കത്തി. വീട്ടുകാരുടെ അലര്‍ച്ച കേട്ട് പ്രദേശവാസികള്‍ ഓടിയെത്തി വീട്ടിലേക്കുള്ള വൈദ്യുത ബന്ധം വിഛേദിച്ച ശേഷം വെള്ളം ഒഴിച്ച്‌ തീ അണയ്ക്കുകയായിരുന്നു. വൈക്കത്തു നിന്നും സീനിയര്‍ ഫയര്‍ ഓഫിസര്‍ വി.മനോജിന്റെ നേതൃത്വത്തില്‍ അഗ്നിശമന സേനയും സ്ഥലത്ത് എത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. തൊട്ടടുത്ത മുറിയില്‍ ഗ്യാസ് സിലിണ്ടര്‍ ഉണ്ടായിരുന്നെങ്കിലും ഇതിലേക്കു തീ പടരാതിരുന്നത് വൻ അപകടം ഒഴിവാക്കി. ഏകദേശം 50,000രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുകാര്‍ പറഞ്ഞു.

    Read More »
  • Kerala

    ”ശുദ്ധി പാലിക്കുന്നത് മന്ത്രി അയിത്തമായി തെറ്റിദ്ധരിച്ചു; പൂജ കഴിയും വരെ പൂജാരി ആരെയും സ്പര്‍ശിക്കില്ല”

    തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ നടത്തിയ ജാതിവിവേചന പ്രസ്താവനയില്‍ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജം. തന്ത്രി സമാജം പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്ന് അറിയിച്ചിരിക്കുന്നത്. പൂജയ്ക്കായി ക്ഷേത്രത്തിലെത്തുന്ന പൂജാരി, ദേവ പൂജ കഴിയുന്നത് വരെ ആരെയും സ്പര്‍ശിക്കാറില്ല. അത് ബ്രാഹ്‌മണനെന്നോ അബ്രാഹ്‌മണനെന്നോ ഭേദമില്ല. ഇപ്പോള്‍ വിവാദമായ ഈ ക്ഷേത്രത്തിലും സംഭവിച്ചിട്ടുള്ളത് ഇത് തന്നെയാണെന്നും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അഖില കേരള തന്ത്രി സമാജത്തിന്റെ വിശദീകരണം ഇങ്ങനെ: സാമുദായിക ഐക്യം തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള ദുരുദ്ദേശ്യപരമയ വിവാദ വിഷയങ്ങളില്‍ ക്ഷേത്ര വിശ്വാസികള്‍ അകപ്പെട്ടുപോകരുത്. ക്ഷേത്രാചാരങ്ങളിലെ ശുദ്ധാശുദ്ധങ്ങള്‍ പാലിക്കുന്നതിനെ അയിത്തം ആചരണമായി ദേവസ്വം മന്ത്രി നടത്തിയ പ്രസ്താവന തെറ്റിദ്ധാരണ മൂലം മാത്രമാണ്. കേരളാചാരപ്രകാരം ക്ഷേത്രങ്ങളില്‍ പാലിക്കുന്ന ശുദ്ധമെന്നത് തീര്‍ത്തും ആത്മീയമായ ഒന്നാണ്. അതൊരിക്കലും ജാതി തിരിച്ചുള്ള വിവേചനമല്ല. ക്ഷേത്ര പൂജാരിമാര്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തരെ ജാതി നോക്കിയല്ല സ്വീകരിക്കാറുള്ളത്. പൂജയ്ക്കായി ക്ഷേത്രത്തിലെത്തുന്ന പൂജാരി, ദേവ പൂജ കഴിയുന്നത് വരെ ആരെയും സ്പര്‍ശിക്കാറില്ല. അത്…

    Read More »
  • Kerala

    പോക്സോ കേസില്‍ ബ്ലോക്ക് പഞ്ചായത്തംഗം അറസ്റ്റില്‍

    തുവ്വൂര്‍: പോക്സോ കേസില്‍ ബ്ലോക്ക് പഞ്ചായത്തംഗം അറസ്റ്റില്‍. വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് വെള്ളുവങ്ങാട് ഡിവിഷൻ അംഗവും പാണ്ടിക്കാട് മരാട്ടപ്പടി സ്വദേശിയുമായ ഇ. സുനില്‍ കുമാര്‍ (41) നെയാണ് പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. 17 കാരിയെ ശല്യം ചെയ്യുന്നതായി കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുസ്ലിം ലീഗ് പ്രതിനിധി കൂടിയായ സുനില്‍ കുമാര്‍ അറസ്റ്റിലാകുന്നത്. ഇയാളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

    Read More »
  • Kerala

    മലയാളി നഴ്‌സുമാര്‍ യു.കെയില്‍ കുടുങ്ങിയ സംഭവം; ഇടപെടലുമായി  നോര്‍ക്ക

    തിരുവനന്തപുരം:മലയാളി നഴ്‌സുമാര്‍ യു.കെയില്‍ കുടുങ്ങിയ സംഭവത്തിൽ ഇടപെടലുമായി  നോര്‍ക്ക.ആരോപണ വിധേയമായ ഏജന്‍സിക്കെതിരെ അന്വേഷണത്തിന് കത്ത് നല്‍കിയതായി നോര്‍ക്ക വൈസ് പ്രസിഡന്റ് പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും, യു.കെ യിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും കത്ത് നല്‍കിയതായും നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് സാധ്യമായ എല്ലാ ഇടപെടലുകളും നടത്തിവരികയാണ്. ആരോപണം നേരിടുന്ന സ്വകാര്യ റിക്രൂട്ടിങ് ഏജന്‍സിക്കെതിരെ അന്വേഷണം നടത്താനും, ആരോപണം ശരിയെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ച്‌ ഡി.ജി.പിക്ക് കത്ത് അയച്ചിട്ടുണ്ട്.. വിഷയം മുഖ്യമന്ത്രിയോടും ധരിപ്പിച്ചതായും പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. യു.കെ യിലെ ലോകകേരള സഭാ അംഗങ്ങള്‍, കേരളീയ പ്രവാസി സംഘടനകള്‍ മറ്റ് ഏജന്‍സികള്‍ എന്നിവരുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവന്നിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന വസ്തുതാ വിരുദ്ധ പ്രചാരണങ്ങള്‍ തള്ളി കളയണമെന്നും പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

    Read More »
  • Kerala

    യുവതിയെ തട്ടിക്കൊണ്ടുപോയി  വെടിവച്ച് കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ

    കോതമംഗലം: യുവതിയെ കാറില്‍ തട്ടിക്കൊണ്ടു പോയി മര്‍ദിക്കുകയും എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച്‌ വെടിവയ്ക്കുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. മൂവാറ്റുപുഴ രണ്ടാര്‍ കോട്ടപ്പടിയില്‍ ജവഹര്‍ കരിം (32) ആണ് അറസ്റ്റിലായത്. പോത്താനിക്കാട് സ്വദേശിയായ യുവതിക്കാണ് പരിക്കേറ്റത്. മയക്കുമരുന്നിനടിമയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. തൊടുപുഴയില്‍ പിഎസ്‌സി കോച്ചിംഗിന് പോകാന്‍ നില്‍ക്കുകയായിരുന്നു യുവതി. കാറില്‍ എത്തിയ ജവഹര്‍ കരിം യുവതിയെ ഭീഷണിപ്പെടുത്തി ബലമായി കാറില്‍ കയറ്റുകയായിരുന്നു. പോത്താനിക്കാട് പുളിന്താനം ഭാഗത്ത് നിന്നും തട്ടിക്കൊണ്ടുപോയ യുവതിയെ കോതമംഗലം ചെറുവട്ടൂരിലെ ഒരു കടയില്‍ വച്ചാണ് മര്‍ദിച്ചതും എയര്‍ പിസ്റ്റളിന് വെടിവച്ചതും. യുവതിയുടെ ദേഹത്ത് എയര്‍ പിസ്റ്റള്‍ പെല്ലറ്റ് തറച്ച്‌ പത്തോളം മുറിവുകളുള്ളതായിട്ടുണ്ട്. യുവതി മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ തമ്മില്‍ മുമ്ബ് അടുപ്പത്തിലായിരുന്നുവെന്നും ജവഹറുമായി യുവതി അടുപ്പം ഉപേക്ഷിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.ഇരുവരും വിവാഹിതരാണ്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Read More »
  • Kerala

    സ്‌കൂളിലെ അധ്യാപികമാരുടെ മോര്‍ഫ്‌ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രചിപ്പിച്ച യുവാവ് അറസ്റ്റില്‍ 

    മലപ്പുറം:സ്‌കൂളിലെ അധ്യാപികമാരുടെ മോര്‍ഫ്‌ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കോട്ടപ്പടി ചെറാട്ടുകുഴി മഞ്ചേരിതൊടിയില്‍ ബിനോയ് (26)ആണ് അറസ്റ്റിലായത്. ഇയാളുടെ ലാപ്ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത നൂറുകണക്കിന് അശ്ലീലചിത്രങ്ങളും മോര്‍ഫുചെയ്ത ചിത്രങ്ങളും മലപ്പുറം സൈബര്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സ്‌കൂളിലെ പ്രഥമാധ്യാപികയുടെ പേരില്‍ വ്യാജമായി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ് ഇയാള്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടത്. വ്യാജ അക്കൗണ്ടില്‍ രണ്ടായിരത്തോളം ഫോളോവേഴ്സ് ഇയാള്‍ക്കുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ അധ്യാപികമാര്‍ പോസ്റ്റ്ചെയ്ത ഫോട്ടോകള്‍ ഡൗണ്‍ലോഡ് ചെയ്തശേഷമാണ് മോര്‍ഫ് ചെയ്തത്.

    Read More »
  • Kerala

    ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്താൻ ക്വട്ടേഷൻ; വീടിന്റെ പിൻവാതില്‍ തുറന്ന് നൽകിയ ഭാര്യ അറസ്റ്റിൽ

    ഇടുക്കി:ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്താൻ ക്വട്ടേഷൻ നല്‍കിയ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു.വള്ളക്കടവ് കരികിണ്ണം ചിറയില്‍ അബ്ബാസിനെ വെട്ടിപ്പരുക്കേല്‍പിച്ച കേസിലാണ് ഭാര്യ അഷീറ ബീവി (39) അറസ്റ്റിലായത്. 16നു രാത്രി ഒന്നരയോടെയാണു നാലംഗസംഘം വീട്ടില്‍ക്കയറി അബ്ബാസിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പിന്നാലെ തന്നെ ഭാര്യയ  പൊലീസ് പിടികൂടുകയായിരുന്നു.അഷീറയുടെ അയൽവാസിയായ ഷമീറും സംഘവുമാണ് പ്രതികൾ. 16നു രാത്രിയാണ് അബ്ബാസ് ആക്രമിക്കപ്പെട്ടത്. അഷീറയാണ് വീടിന്റെ പിന്നിലെ വാതില്‍ പുറത്തുനിന്ന് തുറന്നുകൊടുത്ത് ക്വട്ടേഷൻ സംഘത്തിന് അകത്തു കടക്കാൻ സൗകര്യം ചെയ്തുകൊടുത്തത്. തുടര്‍ന്ന് ഷമീറും സംഘവും വീടിനുള്ളിൽ കടന്ന് അബ്ബാസിനെ വെട്ടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വീടിന്റെ കതക് തകർത്ത് സംഘം അകത്തു കടന്നെന്നാണ് അഷീറ പോലീസിനോട് പറഞ്ഞത്.എന്നാൽ കതകിനു യാതൊരു തകരാറും സംഭവിക്കിതിരുന്നതാണ് പോലീസിന് സംശയത്തിന് ഇടനൽകിയത്.ഷമീറുമായി അഷീറയ്ക്ക് വഴിവിട്ട ബന്ധം ഉണ്ടായിരുന്നതായാണ് സൂചന.

    Read More »
  • Kerala

    കാക്കനാട് കെമിക്കൽ കമ്പനിയിൽ പൊട്ടിത്തെറി;ഒരാൾ മരിച്ചു, രണ്ടു പേർക്ക് ഗുരുതര പരിക്ക്

    കൊച്ചി:കാക്കനാട് കിൻഫ്ര വ്യവസായ പാര്‍ക്കിലെ നിറ്റ ജലാറ്റിൻ കമ്ബനിയില്‍ കെമിക്കല്‍ മാലിന്യബോട്ടിലുകള്‍ പൊട്ടിത്തെറിച്ച്‌ അന്തര്‍ സംസ്ഥാന തൊഴിലാളി മരിച്ചു. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. പഞ്ചാബ് മൊഹാലി സ്വദേശി രാജൻ ഒറാങ്കാണ് (30) മരിച്ചത്. ഇടപ്പള്ളി സ്വദേശി നജീബ് (43), തൃക്കാക്കര തോപ്പില്‍ സ്വദേശി സനീഷ് (37), അസം സ്വദേശികളായ കൗശിക്, പങ്കജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.ഉപയോഗ ശൂന്യമായ കെമിക്കല്‍ ബോട്ടിലുകളാണ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ കാക്കനാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുക്കിവെച്ചിരുന്ന ബോട്ടിലുകളാണ് പൊട്ടിത്തെറിച്ചത്. ആസമയം ഇതുവഴി കാന്‍റീനിലേക്ക് നടന്നുപോയവരാണ് അപകടത്തില്‍പെട്ടത്.

    Read More »
  • Kerala

    3 ട്രെയിനുകൾ റദ്ദാക്കി, കേരള എക്സ്പ്രസിന്റെ സമയത്തിൽ മാറ്റം

    തിരുവനന്തപുരം: ജോലാര്‍പ്പേട്ടയില്‍ നിര്‍മാണപ്രവൃത്തി നടക്കുന്നതിനാല്‍ 23 മുതല്‍ 25 വരെ ട്രെയിൻ നിയന്ത്രണം. കൊച്ചുവേളി–- എസ്‌എംവിടി ബംഗളൂരു ഹംസഫര്‍ എക്സ്പ്രസ് (16319) 23നും എസ്‌എംവിടി ബംഗളൂരു –- കൊച്ചുവേളി ഹംസഫര്‍ എക്സ്പ്രസ് (16320) 24നും എറണാകുളം –-എസ്‌എംവിടി ബംഗളൂരു സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12683) 24നും റദ്ദാക്കി. തിരുവനന്തപുരം സെൻട്രലില്‍നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രല്‍ — ന്യൂഡല്‍ഹി കേരള സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12625) 25ന് 1.45 മണിക്കൂര്‍ വൈകി പകല്‍ 2.15ന് ആകും പുറപ്പെടുകയെന്ന് റെയില്‍വേ അറിയിച്ചു. ന്യൂഡല്‍ഹി–- തിരുവനന്തപുരം സെൻട്രല്‍ കേരള സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12626) അന്നേദിവസം രണ്ട് മണിക്കൂര്‍ വൈകി രാത്രി 10.10ന് ആകും പുറപ്പെടുക.

    Read More »
Back to top button
error: