Month: September 2023

  • Kerala

    മുഖ്യമന്ത്രിക്ക് പറക്കാന്‍ ഹെലികോപ്റ്ററെത്തി; 20 മണിക്കൂറിന് 80 ലക്ഷം

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയ്ക്കും പൊലീസിന്റെ ആവശ്യങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റര്‍ തലസ്ഥാനത്തെത്തി. സുരക്ഷാ പരിശോധനയ്ക്കായി ചൊവ്വാഴ്ച വൈകിട്ടോടെയാണു തിരുവനന്തപുരം എസ്എപി ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിപ്‌സന്‍ ഏവിയേഷന്‍ കമ്പനിയുടേതാണു ഹെലികോപ്റ്റര്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ, മാസം 80 ലക്ഷം രൂപ നല്‍കിയാണു ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത്. മാസം 20 മണിക്കൂര്‍ പറക്കാനാണ് 80 ലക്ഷം രൂപ. തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 90,000 രൂപ നല്‍കണം. പൈലറ്റ് ഉള്‍പ്പെടെ 11 പേര്‍ക്ക് യാത്ര ചെയ്യാം. ഒന്നാം പിണറായി സര്‍ക്കാര്‍ പവന്‍ഹംസ് കമ്പനിയില്‍നിന്ന് 22.21 കോടി രൂപ ചെലവഴിച്ച് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല. ഒരു വര്‍ഷത്തിനുശേഷം കരാര്‍ പുതുക്കിയില്ല. വീണ്ടും കോപ്റ്റര്‍ എടുക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നെങ്കിലും ഡല്‍ഹി ആസ്ഥാനമായ ചിപ്‌സണ്‍ ഏവിയേഷനുമായി പുതിയ കരാര്‍ ഉണ്ടാക്കാന്‍ കഴിഞ്ഞ മാര്‍ച്ച് 2ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഹെലികോപ്റ്റര്‍ ചാലക്കുടിയിലെ സ്വന്തം ഗ്രൗണ്ടില്‍ പാര്‍ക്ക്…

    Read More »
  • Kerala

    74.5 ലക്ഷം കടന്ന് ഓണം ബംബർ വിൽപ്പന;ഇത്തവണ നാലു ടിക്കറ്റുകള്‍ എടുത്തിട്ടുണ്ടെന്ന് കഴിഞ്ഞ വർഷത്തെ ഓണം ബംബർ ജേതാവ് അനൂപ്

    തിരുവനന്തപുരം: ഇത്തവണയും നാലു ടിക്കറ്റുകള്‍ എടുത്തിട്ടുണ്ടെന്ന് കഴിഞ്ഞ വർഷത്തെ ഓണം ബംബർ ജേതാവ് അനൂപ്.തിരുവനന്തപുരത്തിന് പുറമേ മൂന്നു ജില്ലകളില്‍ നിന്നുമാണ് ടിക്കറ്റുകൾ എടുത്തിരിക്കുന്നത്. ലോട്ടറിയടിച്ചതിന് ശേഷം കുറച്ച് പണം ചെലവാക്കിയെന്നും ബാക്കി പണം ബാങ്കില്‍ ഫിക്‌സ്ഡ് ഇട്ടെന്നും അനൂപ് പറഞ്ഞു. ഒരു വര്‍ഷമായിട്ടും ഫോണുകളിലൂടെയും കടയിലെത്തിയും സഹായം ചോദിച്ച് ആളുകള്‍ എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പണം കിട്ടുമ്പോള്‍ ധൂര്‍ത്തടിക്കാതെ നോക്കികണ്ടും കൈകാര്യം ചെയ്താല്‍ ഇനിയും പണമുണ്ടാക്കാന്‍ കഴിയുമെന്നും അനൂപ് പറഞ്ഞു. ഇപ്പോള്‍ സന്തോഷകരമായാണ് മുന്നോട്ടുപോകുന്നതെന്നും എന്നാല്‍ കുറച്ച് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പിണക്കം വന്നിട്ടുണ്ടെന്നും അനൂപ് പറഞ്ഞു. ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് ഓണം ബംബര്‍ നറുക്കെടുപ്പ് നടക്കുന്നത്. സര്‍വകാല റെക്കോര്‍ഡുകള്‍ മറികടന്നാണ് ഇത്തവണത്തെ ലോട്ടറി വില്‍പന നടന്നത്. 74.5 ലക്ഷം ലോട്ടറി ടിക്കറ്റുകളാണ് ഇത്തവണ വിറ്റത്. കഴിഞ്ഞവര്‍ഷം 66.5ലക്ഷം ലോട്ടറികളാണ് വിറ്റുപോയിരുന്നത്.

    Read More »
  • Kerala

    രണ്ടാം വന്ദേ ഭാരതിന്റെ സമയക്രമം പ്രഖ്യാപിച്ചു; രാവിലെ കാസര്‍കോട് നിന്ന് തുടക്കം

    തിരുവനന്തപുരം: കേരളത്തിന്റെ രണ്ടാം വന്ദേ ഭാരതിന്റെ സമയക്രമം പ്രഖ്യാപിച്ചു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. രാവിലെ ഏഴ് മണിക്ക് കാസര്‍കോട് നിന്ന് ആരംഭിക്കുന്ന വിധത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. വൈകീട്ട് 3:05നാണ് ട്രെയിന്‍ തിരുവനന്തപുരത്ത് എത്തുക. തിരികെയുള്ള സര്‍വീസ് വൈകീട്ട് 4:05ന് തിരുവനന്തപുരത്തുനിന്ന് ആരംഭിക്കും. രാത്രി 11:55നാണ് കാസര്‍കോട് ട്രെയിന്‍ തിരിച്ചെത്തുക. ആദ്യ വന്ദേ ഭാരതിന് സമാനമായി ആഴ്ചയില്‍ ആറ് ദിവസം തന്നെയാണ് ഈ ട്രെയിനിന്റെയും സര്‍വീസ്. ആലപ്പുഴ വഴിയാണ് രണ്ടാം വന്ദേ ഭാരതിന്റെ സര്‍വീസ്. ആദ്യ വന്ദേ ഭാരത് കോട്ടയം വഴിയാണ് സര്‍വീസ് നടത്തുന്നത്. കാസര്‍കോട് നിന്ന് പുറപ്പെടുന്ന സെമി ഹൈസ്പീഡ് ട്രെയിനിന് കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണ്ണൂര്‍, തൃശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാകും സ്റ്റോപ്പ്. തിരുവനന്തപുരം സെന്‍ട്രലില്‍ പ്ലാറ്റ്‌ഫോം ലഭ്യമല്ലെങ്കില്‍ ആദ്യഘട്ടത്തില്‍ കൊച്ചുവേളിവരെ മാത്രമാകും രണ്ടാമത്തെ വന്ദേ ഭാരതിന്റെ സര്‍വീസ്. സെപ്റ്റംബര്‍ 24 ഞായറാഴ്ച മുതല്‍ കാസര്‍കോട് നിന്നും വന്ദേ ഭാരത് സര്‍വീസ് തുടങ്ങാനാണ്…

    Read More »
  • India

    ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് ‘മതനിരപേക്ഷത’ നീക്കംചെയ്തു; സര്‍ക്കാരിനെതിരേ ആരോപണവുമായി കോണ്‍ഗ്രസ്

    ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിനത്തില്‍ തങ്ങള്‍ക്ക് ലഭിച്ച ഭരണഘടനയുടെ പകര്‍പ്പുകളുടെ ആമുഖത്തില്‍ ‘സെക്യുലര്‍’, ‘സോഷ്യലിസ്റ്റ്’ എന്നീ വാക്കുകള്‍ ഇല്ലായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഈ രണ്ട് വാക്കുകള്‍ ഭരണഘടനയിലില്ലെങ്കില്‍ അത് ആശങ്കാജനകമാണ്. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അതിനുള്ള അവസരം ലഭിച്ചില്ല. ഇത് കേന്ദ്രസര്‍ക്കാരിന്റെ തന്ത്രപരമായ നീക്കമാണെന്നും അവരുടെ ഉദ്ദേശ്യം സംശയാസ്പദമാണെന്നും ചൗധരി പറഞ്ഞു. അതേസമയം, ചൊവ്വാഴ്ച രാവിലെ ചൗധരി പാര്‍ലമെന്റില്‍ ഭരണഘടനയുടെ ആമുഖം വായിച്ചിരുന്നു. ഈ അവസരത്തില്‍ അദ്ദേഹം സെക്യുലര്‍, സോഷ്യലിസ്റ്റ് എന്നീ വാക്കുകള്‍ ഉപയോഗിച്ചിരുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് അംഗങ്ങള്‍ക്ക് രാജ്യത്തിന്റെ ഭരണഘടനയുടെ പകര്‍പ്പും പാര്‍ലമെന്റുമായി ബന്ധപ്പെട്ട പുസ്തകങ്ങളും നല്‍കിയത്.

    Read More »
  • NEWS

    നായയെ പോലെ കുരയ്ക്കും, കുറുക്കനെ പോലെ നടക്കും; ഇത് ‘ഡോഗ്സിം’ എന്ന ‘പട്ടിക്കുറുക്കന്‍’

    ബ്രസീലില്‍ പുതിയ സങ്കരജീവിയെ കണ്ടെത്തി. ഗവേഷകര്‍ ‘ഡോഗ്സിം’ എന്ന് പേരിട്ടിരിക്കുന്ന ഈ ജീവി കുറുക്കനും നായയ്ക്കും ജനിച്ചതാണെന്ന് കണ്ടെത്തി. നായയെപ്പോലെ കുരയ്ക്കുകയും കുറുക്കനെ പോലെ നടക്കകുകയും ചെയ്യുന്ന ജീവിക്ക് നായയ്ക്കും കുറുക്കനും സമാനമായി കൂര്‍ത്ത ചെവികളും കട്ടിയേറിയ രോമവുമുണ്ട്. രണ്ട് വര്‍ഷം മുന്‍പ് വാഹനാപകടത്തില്‍പെട്ട നിലയില്‍ കണ്ടെത്തിയ ജീവിയെ മൃഗാശുപത്രിയില്‍ എത്തിച്ചു പരിശോധിച്ചപ്പോഴാണ് സംശയം തോന്നിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇത് കുറുക്കനും നായയ്ക്കും പിറന്ന സങ്കരയിനം ജീവിയാണെന്ന് സ്ഥിരീകരിച്ചു. ആണ്‍നായയ്ക്ക് പാംപാസ് ഇനത്തില്‍ പെട്ട പെണ്‍കുറുക്കനില്‍ പിറന്നാതാണ് ഈ ജീവി എന്നാണ് കണ്ടെത്തല്‍. ആനിമല്‍സ് എന്ന ശാസ്ത്രജേണലില്‍ ഇതു സംബന്ധിച്ച പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെന്നായ, കുറുക്കന്‍, കുറുനരി തുടങ്ങിയവയൊക്കെ കാനിഡേ എന്ന ജന്തു കുടുംബത്തില്‍പെട്ടതാണ്. കുറുക്കന് 74 ഉം നായയ്ക്ക് 78 ഉം ആണ് ക്രോമസോമുകളുടെ എണ്ണം. ഡോഗ്സിം ജീവിക്ക് 76 ക്രോമോസോമുകള്‍ ഉണ്ട്. നായയും കുറുക്കനും ചേര്‍ന്നുള്ള സ്ഥിരീകരിക്കപ്പെട്ട ആദ്യ സങ്കരയിനമാണ് ഈ ജീവി. В Бразилии обнаружили…

    Read More »
  • Kerala

    വയനാട്ടിൽ ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി  

        കല്‍പ്പറ്റ: ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു. വയനാട് വെണ്ണിയോട് സ്വദേശി അനിഷയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുകേഷ് പൊലീസില്‍ കീഴടങ്ങി. കൊലപാതക കാരണം വ്യക്തമല്ല. 2022ലാണ് ഇരുവരുടെയും വിവാഹം നടന്നത്. അനിഷയെ മുകേഷ് മര്‍ദ്ദിച്ചിരുന്നതായും പരാതിയുണ്ട്. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ചൊവ്വാഴ്ച രാത്രി പത്ത് മണിക്ക് ശേഷമാണ് കൊലപാതകം നടന്നത്. അനീഷയെ മര്‍ദ്ദിച്ചശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ സുഹൃത്തുക്കളേയും, കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് പോലീസിനേയും വിവരം അറിയിച്ചത് മുകേഷ് തന്നെയാണ്. പിന്നാലെ പോലീസ് വീട്ടിലെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കൊലപാതകത്തിന്റെ കാരണം എന്താണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മുകേഷും അനീഷയും തമ്മില്‍ നിരന്തരം തര്‍ക്കം നടന്നിരുന്നതായി അയല്‍വാസികള്‍ പറയുന്നു. സംഭവസമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കും

    Read More »
  • Crime

    ലഹരിയുടെ ‘കിക്കി’ല്‍ അതിഥിയുടെ അഴിഞ്ഞാട്ടം; രണ്ടു മണിക്കൂര്‍ ആശുപത്രി മുള്‍മുനയില്‍

    കൊച്ചി: ലഹരി ഉപയോഗിച്ച് ആശുപത്രിയില്‍ പരാക്രമം നടത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഇതരസംസ്ഥാനക്കാരനായ യുവാവ് ആണ് ആശുപത്രിയില്‍ അക്രമം നടത്തിയത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. യുവാവ് ഡോക്ടര്‍മാരെയും നഴ്സുമാരും അടക്കമുള്ള ആശുപത്രി ജീവനക്കാരെയും ആക്രമിക്കാനൊരുങ്ങി. തുടര്‍ന്ന് തൃപ്പൂണിത്തുറ പൊലീസ് എത്തിയാണ് യുവാവിനെ കീഴ്പ്പെടുത്തിയത്. കൊച്ചിയിലെ മാളിലെ ജീവനക്കാരനാണ് ഇയാളെന്നാണ് വിവരം. മരടില്‍ ഒരാള്‍ റോഡില്‍ ചോരവാര്‍ന്ന കിടപ്പുണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപ്പോള്‍ അയാള്‍ ബോധരഹിതനായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോള്‍ ബോധം വന്ന ഇയാള്‍ അക്രമാസക്തനാകുകയായിരുന്നു. ആശുപത്രിയിലെ സാധനങ്ങള്‍ ഇയാള്‍ അടിച്ചു തകര്‍ത്തു. പ്രസവ വാര്‍ഡില്‍ ചെന്നും ഇയാള്‍ അക്രമം നടത്താനൊരുങ്ങി. തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ തൃപ്പൂണിത്തുറ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് മറ്റുള്ളവരുടെ സഹായത്തോടെ യുവാവിനെ കീഴ്‌പ്പെടുത്തി കയ്യും കാലും കെട്ടിയാണ് ചികിത്സയ്ക്ക് വിധേയനാക്കിയത്. പിന്നീട് ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.  

    Read More »
  • Kerala

    മന്ത്രിസ്ഥാന അവകാശവാദത്തില്‍ ചര്‍ച്ച? എല്‍ഡിഎഫ് യോഗം ഇന്ന്

    തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം എല്‍ഡിഎഫ് യോഗം ഇന്ന്. ഉപതെരഞ്ഞെടുപ്പ് ഫലം യോഗത്തില്‍ വിലയിരുത്തും. നാളത്തെ രാജ്ഭവന്‍ മാര്‍ച്ചും യോഗത്തിന്റെ അജണ്ടയിലുണ്ട്. അതേസമയം, മന്ത്രിസഭ പുനസംഘടന ഈ ഘട്ടത്തില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നാണ് ഇന്നലെ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. നേരത്തെ ഉള്ള ധാരണ പ്രകാരം എല്‍ഡിഎഫില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകും. നവംബര്‍ 20ന് മന്ത്രിസഭയുടെ രണ്ടര വര്‍ഷം പൂര്‍ത്തിയാകും. മന്ത്രിസഭയില്‍ രണ്ട് മന്ത്രിമാര്‍ മാറി വരുമെന്നതില്‍ സംശയം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, ഔദ്യോഗികമായി മന്ത്രിസഭ പുനസംഘടന ചര്‍ച്ച അജണ്ടയില്‍ ഇല്ലെങ്കിലും മന്ത്രി സ്ഥാനം അവകാശപ്പെട്ട് എല്‍ജെഡിയും കോവൂര്‍ കുഞ്ഞു മോനും രംഗത്തെത്തിയിരിക്കുന്നത് മുന്നണിക്ക് മുന്നിലുണ്ട്. മുന്നണിയിലെ 11 സ്ഥിരാംഗങ്ങളില്‍ പത്ത് കക്ഷികള്‍ക്കും മന്ത്രിസ്ഥാനമുണ്ട്, എല്‍ജെഡിക്ക് മാത്രമാണ് മന്ത്രിസ്ഥാനം നല്‍കാത്തതെന്ന് ചൂണ്ടിക്കാണിച്ചാണ് സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ്‌കുമാര്‍ ഇടതുമുന്നണി കണ്‍വീനര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്. ആവശ്യം അംഗീകരിച്ചാല്‍ ഏക അംഗം കെ.പി മോഹനന്‍ മന്ത്രിയാകും. അതിനിടെ, മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് എന്‍സിപിയില്‍…

    Read More »
  • Kerala

    രാത്രിയിൽ ലൈറ്റില്ലാതെ എത്തിയ മണ്ണുമാന്തി യന്ത്രവുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

    മുക്കം:കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം പുതിയനിടത്ത് മണ്ണുമാന്തിയന്ത്രവും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തോട്ടുമുക്കം മാടാമ്ബി സ്വദേശി കെ പി സുധീഷ് (30) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴോടെയായിരുന്നു അപകടം. ലൈറ്റില്ലാതെ എത്തിയ മണ്ണുമാന്തിയന്ത്രം എതിര്‍ ദിശയില്‍ വന്ന ബൈക്കുമായി കുട്ടിയിടിക്കുകയായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: രജനി. അച്ഛൻ: പ്രകാശൻ. അമ്മ: ശോഭന. സഹോദരങ്ങള്‍: ധന്യ, മനോജ്.

    Read More »
  • India

    വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

    ഗുവാഹത്തി: വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഒരു മാസം പ്രായമുള്ള കുഞ്ഞിനൊപ്പം കിടന്നുറങ്ങുകയായിരുന്ന നികിത ദേവി(25)ക്കു നേരെയായിരുന്നു അതിക്രമം. അസമിലെ മോറിഗാവ് ജില്ലയില്‍ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.പ്രദേശത്തെ സിനിമാ തീയറ്ററിലെ സെക്യൂരിറ്റി ജീവനക്കാരനാണ് യുവതിയുടെ ഭര്‍ത്താവ്. ഇദ്ദേഹം വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഘം അകത്തുകടന്ന് നികിത ദേവിയെ  ക്രൂരമായി പീഡിപ്പിച്ചു കൊന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

    Read More »
Back to top button
error: