Month: September 2023

  • Kerala

    കെ.എസ്.ആര്‍.ടി.സി മേധാവിയാകാൻ ആർക്കും താത്പര്യമില്ല; ബിജു പ്രഭാകര്‍ അവധിയിലേക്ക്

    തിരുവനന്തപുരം:ഐഎ.എസ് ഉദ്യോഗസ്ഥര്‍ക്കാര്‍ക്കും കെ.എസ്.ആര്‍.ടി.സി മേധാവിയാകാൻ താത്പര്യമില്ലാത്തതിനെ തുടർന്ന് കെഎസ്ആർടിസി സി.എം.ഡി ബിജു പ്രഭാകര്‍ അവധിയിൽ പ്രവേശിച്ചു. സി.എം.ഡി സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച്‌ നേരത്തെ ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിയെ സമീപിച്ചിരുന്നു.മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കാര്‍ക്കും കെ.എസ്.ആര്‍.ടി.സി മേധാവിയാകാൻ താത്പര്യമില്ലെന്നാണ് വിവരം.ഇതോടെ ഇന്നലെ മുതല്‍  ബിജു പ്രഭാകര്‍ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്.ഒന്നര മാസത്തേക്കാണ് അവധി. അതേസമയം എ.കെ.ശശീന്ദ്രനാണ് ഗതാഗത മന്ത്രിയെങ്കില്‍, കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്ത് തുടരാമെന്ന് ബിജു പ്രഭാകർ അറിയിച്ചതായാണ് വിവരം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എ.കെ.ശശീന്ദ്രനായിരുന്നു ഗതാഗതവകുപ്പ് മന്ത്രി. പ്രൊഫ. സുശീല്‍ഖന്ന റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതുള്‍പ്പെടെയുള്ള പരിഷ്കരണ പരിപാടികള്‍ തുടങ്ങിവച്ചത് ശശീന്ദ്രനായിരുന്നു. തൊഴിലാളി സംഘടനകളുമായി സമരസപ്പെട്ട് പോകുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. നവംബറില്‍ നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ ഗണേശ്‌കുമാറിന് വനം വകുപ്പ് നല്‍കി നിലവിലെ വനം മന്ത്രിയായ എ.കെ. ശശീന്ദ്രന് ഗതാഗതവകുപ്പ് നല്‍കുമെന്നാണ് സൂചന.ഗതാഗതം വേണ്ടെന്ന് നേരത്തെ തന്നെ ഗണേശ്‌കുമാര്‍ ഇടതു മുന്നണി നേതൃത്വത്തെ അറിയിച്ചിരുന്നു. ഗതാഗത വകുപ്പിനെതിരെ ഗണേശ് നേരത്തേ പരസ്യവിമര്‍ശനം നടത്തുകയും…

    Read More »
  • Kerala

    എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു; ടൈംടേബിൾ ഇങ്ങനെ

    തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു.മാര്‍ച്ച്‌ നാല് മുതല്‍ 25 വരെയാണ് പരീക്ഷ.എസ്‌എസ്‌എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 19 മുതല്‍ 23 വരെ നടക്കും ഹയര്‍സെക്കന്ററി +1,+2 പരീക്ഷകള്‍ 2024 മാര്‍ച്ച്‌ 1 മുതല്‍ 26 വരെയും ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി മാതൃകാ പരീക്ഷകള്‍  ഫെബ്രുവരി 15 മുതല്‍ 21 വരെയും നടത്തും. ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ പ്രായോഗിക പരീക്ഷകള്‍ 2024 ജനുവരി 22 ന് ആരംഭിക്കും. എസ്.എസ്.എല്‍.സി. പരീക്ഷയുടെ ടൈംടേബിള്‍ 2024 മാര്‍ച്ച്‌ 4 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് 1 മാര്‍ച്ച്‌ 6 ബുധനാഴ്ച രാവിലെ 9.30 മുതല്‍ 12.15 വരെ ഇംഗ്ലീഷ് മാര്‍ച്ച്‌ 11 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 12.15 വരെ ഗണിതം മാര്‍ച്ച്‌ 13 ബുധനാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട്…

    Read More »
  • Kerala

    മന്ത്രി രാധാകൃഷ്ണനെതിരെ നടന്ന ജാതിവിവേചനത്തെ ന്യായീകരിച്ച് ക്ഷേത്രം തന്ത്രി  പത്മനാഭന്‍ ഉണ്ണിനമ്പൂതിരിപ്പാട്, 6 മാസം മുന്‍പ് നടന്ന സംഭവം തന്നോട് ആരും പറഞ്ഞില്ല

    കണ്ണൂര്‍: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ക്ഷേത്ര പരിപാടിയില്‍ ജാതി വിവേചനം നേരിട്ടെന്ന തുറന്നു പറച്ചിലില്‍ പ്രതികരണവുമായി കണ്ണൂര്‍ പയ്യന്നൂര്‍ നമ്പ്യാത്ര കൊവ്വല്‍ ക്ഷേത്രം തന്ത്രി പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട് രംഗത്തെത്തി. രണ്ടു കൂട്ടര്‍ക്കും വിഷമം ഉണ്ടായ സംഭവമാണ്. ഒരാളെ പഴി പറയാന്‍ പാടില്ല. ക്ഷേത്രം അവരുടെ ചിട്ടയില്‍ പോയി. മന്ത്രി ഉന്നത സ്ഥാനത്തു ഇരിക്കുന്ന ആളാണ്. ആറുമാസം മുന്‍പ് നടന്ന സംഭവം തന്നെ ആരും അറിയിച്ചിട്ടില്ല. വിളക്ക് കൈമാറരുതെന്നില്ല. ആ ക്ഷേത്രത്തിന് പ്രത്യേക ആചാരം ഉണ്ടോയെന്ന് അറിയില്ല. മേല്‍ശാന്തിയുടെ പരിചയ കുറവും കാരണമായിട്ടുണ്ടാവാം. ആരെയും കുറ്റപ്പെടുത്താനില്ല എന്നും ക്ഷേത്രം തന്ത്രി പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട്  വ്യക്തമാക്കി. ക്ഷേത്രത്തിലെ പരിപാടിയില്‍ ദേവസ്വം മന്ത്രി എത്തിയ ദിവസം ക്ഷേത്രത്തില്‍ പോയിട്ടില്ല. എന്താണ് നടന്നതെന്ന് കൃത്യമായി അറിയില്ലെന്നും  തന്ത്രി പറഞ്ഞു. തന്ത്രിയെന്ന നിലയില്‍ ബന്ധപ്പെട്ടവര്‍ സമീപിച്ചാല്‍ മാത്രമെ വിഷയത്തില്‍ ഇടപെടൂവെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ പയ്യന്നൂര്‍ നമ്പ്യാത്ര കൊവ്വല്‍ ശിവക്ഷേത്രത്തില്‍ ദേവസ്വം മന്ത്രിക്ക് വിവേചനം…

    Read More »
  • Kerala

    ഐ.എസ്.എൽ: അധിക സര്‍വീസൊരുക്കി കൊച്ചി മെട്രോ; ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ്

    കൊച്ചി:ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) മത്സരങ്ങള്‍ നടക്കുന്ന വ്യാഴാഴ്ച കലൂര്‍ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് കൊച്ചി മെട്രോ അധിക സര്‍വീസ് ഒരുക്കുന്നു. കൊച്ചിയില്‍ മത്സരം നടക്കുന്ന ദിവസങ്ങളിലെല്ലാം രാത്രി 11.30 വരെ മെട്രോ അധിക സര്‍വീസ് ഏര്‍പ്പെടുത്തുന്നുണ്ട്.ഏഴ് മിനിറ്റ് ഇടവേളയില്‍ 30 അധിക സര്‍വീസുകളാണ് കൊച്ചി മെട്രോ ഒരുക്കുന്നത്.  പൊതുജനങ്ങള്‍ക്കും മത്സരം കണ്ട് മടങ്ങുന്ന ഫുട്ബാള്‍ ആരാധകര്‍ക്കും മെട്രോ സര്‍വീസ് പ്രയോജനപ്പെടുത്താം. തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങളും സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ രാത്രി 10 മണി മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് ഉണ്ടായിരിക്കുന്നതാണ്. മത്സരം കാണുന്നതിനായി മെട്രോയില്‍ വരുന്നവര്‍ക്ക് മത്സരശേഷം തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാനും സാധിക്കും. ടിക്കറ്റ് വാങ്ങുന്നതിനായുള്ള ക്യൂ ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും.

    Read More »
  • NEWS

    ഐഎസ്‌എൽ പത്താം പതിപ്പിന് നാളെ കൊച്ചിയിൽ കിക്കോഫ്

    കൊച്ചി: ‍ഐഎസ്‌എൽ പത്താം പതിപ്പിന് സെപ്റ്റംബർ 21 ന് കൊച്ചിയിൽ കിക്കോഫ്.ഉദ്ഘാടന മത്സരം കേരള ബ്ലാസ്റ്റേഴ്സും ചിരവൈരികളായ ബംഗളൂരു എഫ്സിയും തമ്മിലാണ്. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ്‌ മത്സരത്തിൽ ബംഗളുരു നേടിയ ഫ്രീകിക്ക്‌ ഗോളില്‍ പ്രതിഷേധിച്ചു ഗ്രൗണ്ട്‌ വിട്ട ബ്ലാസ്‌റ്റേഴ്‌സിനു വന്‍ തുക പിഴയും പരിശീലകന്‍ ഇവാന്‍ വുക്കൊമാനോവിച്ചിനു വിലക്കും നേരിടേണ്ടി വന്നു.ബ്ലാസ്റ്റേഴ്സുമായി വിവാദ കളിക്കിറങ്ങിയ ബംഗളൂരു ഫൈനല്‍വരെ മുന്നേറുകയും ചെയ്തു.എടികെ മോഹൻബഗാനായിരുന്നൂ ജേതാക്കൾ. പിഴയും വിലക്കും നേരിട്ട സീസണില്‍ അഞ്ചാമതായാണ് ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്തത്.ആ ഓര്‍മകള്‍ മറന്നു പുതിയ തുടക്കമാണ് പത്താം സീസണില്‍ ക്ലബ് ലക്ഷ്യമിടുന്നത്‌.അതിനാൽതന്നെ കിരീടത്തിൽ കുറഞ്ഞതൊന്നും വുക്കൊമാനോവിച്ച് ആഗ്രഹിക്കുന്നുണ്ടാവില്ല.പക്ഷേ, എളുപ്പമല്ല.സീസണിലെ ആദ്യ ടൂർണമെന്റായ ഡ്യുറന്റ് കപ്പില്‍ ഗോകുലം കേരളയോട് വരെ തോറ്റു.സീസണ് മുൻപായുള്ള സൗഹൃദ മത്സരത്തിൽ യുഎഇയിലെ ലോക്കൽ ക്ലബ്ബിനോട് അരഡസൻ ഗോളുകൾക്കായിരുന്നു തോൽവി. മൂന്നുതവണ റണ്ണറപ്പായതാണ് ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ ചരിത്രം.പക്ഷേ അന്നുണ്ടായിരുന്ന സഹല്‍ അബ്ദുല്‍ സമദ് ഉൾപ്പെടെ പലരും ഇക്കുറി ടീമിനൊപ്പമില്ല. മോഹൻബഗാൻ സൂപ്പര്‍ ജയന്റിനായാണ്…

    Read More »
  • Kerala

    രക്തം ആവശ്യമുള്ളവർക്ക് കേരളത്തിൽ എവിടെ നിന്നും വിളിക്കാം; സഹായിക്കാൻ ബ്ലഡ് ഡോണേർസ് സംഘടനയുണ്ട്  

    അടിയന്തര ഘട്ടത്തിൽ രക്തം ആവശ്യമുള്ളവർക്ക് വിളിക്കാം.കേരളത്തിലെ എല്ലാ ജില്ലകളിലും രക്തം നൽകാൻ താൽപ്പര്യമുള്ളവരുടെ ഫോൺ നമ്പറുകളാണ് ചുവടെയുള്ളത്. കേരളത്തിലെവിടേയും രക്തം ആവശ്യമുണ്ടെങ്കിൽ ഏതുസമയത്തും Blood Donors Kerala (BDK) യെ വിളിക്കാം. വിനോദ് -9633027457 നൗഷാദ് -9846299155 തിരുവനന്തപുരം അനീഷ് -8589040494 അമര്‍ -7736726918, 9895712938 ജീവന്‍ -9020711993 കൊല്ലം സൂരജ് – പത്തനംതിട്ട സന്ദീപ് -9496469181 സുജു -9961046082 ആലപ്പുഴ ശരത്ത് – 9061921679 ആനന്ദ് -9895710502 കോട്ടയം വിനോദ് -9633027457 അജിത്ത് -9605530617 ഇടുക്കി അബ്ദുള്‍റാഫി -9526559990 നിഷാദ് -9400287995 എര്‍ണ്ണാംകുളം സ്വാദിൻ- 7356658846 അനീഷ്‌ – 8113063030 തൃശ്ശൂര്‍ ശ്രീകാന്ത് -9656965965 സ്റ്റെഫിന്‍ -8907279096 ബിനോയ് -9446020888 പാലക്കാട് വിനു -9539166565 മലപ്പുറം സജയ് -9809371517 ലിജേഷ് -8089676943 കോഴിക്കോട് ബിജോയ് -8547000807 ബിനോയ് -9895881715 കണ്ണൂര്‍ നൗഷാദ് -9846299155 സജി -9895643445 എം.എസ്.കെ -9847772786 കാസര്‍കോട് സനല്‍ -9400730009 ദിനൂപ് -9656953417 വയനാട് രഞ്ജിത്ത് -9447263167

    Read More »
  • Kerala

    കൊച്ചി വാട്ടർ മെട്രോ; വെറും 20 രൂപയ്ക്ക് ഒരു ലക്ഷ്വറി ബോട്ട് യാത്ര

    സർവീസ് ആരംഭിച്ച ദിവസം മുതൽ വാർത്തകളിലെ താരമാണ് വാട്ടർ മെട്രോ. സെലിബ്രിറ്റികൾ മുതൽ കട്ട ലോക്കൽ വ്ലോഗർമാർ വരെ പാടിപ്പുകഴ്ത്തുന്ന വാട്ടർ മെട്രോ ശരിക്കും എന്താണെന്നറിയണമെങ്കിൽ കൊച്ചിയിലെ ദ്വീപുകാരോട് ചോദിക്കണം. മെട്രോ റെയില്‍ കൊച്ചിയുടെ നഗര ജീവിതത്തെ സ്വാധീനിച്ചതിന് സമാനമായി  കൊച്ചിയിലെ ദ്വീപ് സമൂഹങ്ങളിലുള്ള ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താൻ വാട്ടര്‍ മെട്രോയ്ക്ക് ഇതിനകം സാധിച്ചിട്ടുണ്ട്. തുരുമ്പെടുത്ത ബോട്ടുകളിലെ യാത്രയും പഴഞ്ചൻ ബോട്ടു ജെട്ടി സെറ്റപ്പുമെല്ലാം കൊച്ചിക്കാർക്ക് ഇനി മറക്കാം. രാജ്യത്തെ ആദ്യ വാട്ടർ മെട്രോ കൊച്ചിയിൽ യാഥാർഥ്യമായതോടെ നഗരത്തിലെ ഗതാഗത മേഖല അടിമുടി മാറുകയാണ്. കൊച്ചിയിലെ പ്രധാനപ്പെട്ട 10 ദ്വീപുകളെ നഗരവുമായി ബന്ധിപ്പിക്കുന്ന വാട്ടർ മെട്രോ കൊച്ചിയുടെ അടിസ്ഥാന സൗകര്യ മേഖലയിലും ടൂറിസത്തിലും വലിയ മാറ്റം തന്നെയാണ് കൊണ്ടുവന്നിരിക്കുന്നത്. കൊച്ചിയുടെ ചരിത്രത്തോളംതന്നെ പഴക്കമുണ്ട് നഗരത്തിലെ ജല ഗതാഗതത്തിനും. പുഴയും കായലുകളും താണ്ടിയായിരുന്നു പണ്ടുമുതലേ യാത്രയും ചരക്കുനീക്കവുമെല്ലാം. ഒരു കാലത്ത് അറുപതോളം ജെട്ടികള്‍ വരെ ഉണ്ടായിരുന്ന കൊച്ചിയില്‍ ഇപ്പോള്‍ 20 ജെട്ടികള്‍ മാത്രമാണ് അവശേഷിക്കുന്നത്. ബോട്ടുകളുടെ എണ്ണവും…

    Read More »
  • Kerala

    ഇ.ഡിയെ ഉപയോഗിച്ച്‌  സുരേഷ്‌ഗോപിക്ക്‌ വോട്ടൊപ്പിക്കാനുള്ള ബി.ജെ.പി. വേട്ട:എം.കെ. കണ്ണന്‍

    തൃശൂർ:ഇ.ഡിയെ ഉപയോഗിച്ച്‌ നടത്തുന്നത്‌ സുരേഷ്‌ഗോപിക്ക്‌ വോട്ടൊപ്പിക്കാനുള്ള ബി.ജെ.പി. വേട്ടയാണെന്ന്‌ സി.പി.എം.സംസ്‌ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക്‌ വൈസ്‌ ചെയര്‍മാനും തൃശൂര്‍ സര്‍വീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റുമായ എം.കെ. കണ്ണന്‍. സതീഷ്‌ കുമാറുമായി വര്‍ഷങ്ങളായുള്ള പരിചയമാണെന്നും വായ്‌പ ഇടപാടുകളില്‍ സഹായിച്ചിട്ടില്ലെന്നും കണ്ണന്‍ പറഞ്ഞു. ഇ.ഡിയേക്കാള്‍ വലിയ ആളാണോ അനില്‍ അക്കരയെന്നും അദ്ദേഹം ചോദിച്ചു. മാധ്യമങ്ങള്‍ കൊടുത്ത വാര്‍ത്ത പച്ചക്കള്ളമാണെന്നും ബി.ജെ.പി. നടത്തിയ ജാഥ രാഷ്ര്‌ടീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. ഇഡി റെയ്‌ഡ്‌ അല്ല പരിശോധനയാണ്‌ നടത്തിയത്‌. ബാങ്കിലെ അക്കൗണ്ടിലെ വിവരങ്ങള്‍ പരിശോധിക്കുകമാത്രമാണ്‌ ഇ.ഡി. ചെയ്‌തത്‌. സതീഷിന്റെ അക്കൗണ്ട്‌ രേഖകള്‍ തേടി. അയ്യായിരത്തിലധികം അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഇ.ഡി. കൊണ്ടുപോയെന്നും എം.കെ. കണ്ണന്‍ വ്യക്‌തമാക്കി. തന്നോട്‌ ബാങ്കിലെത്താന്‍ ഇഡി ആവശ്യപ്പെട്ടതിന്‍ പ്രകാരമാണ്‌ ചെന്നത്‌. തൃശൂര്‍ സഹകരണ ബാങ്കില്‍ സതീഷിന്‌ ചെറിയ നിക്ഷേപങ്ങള്‍ മാത്രമാണ്‌ ഉള്ളതെന്നും എം.കെ. കണ്ണന്‍ പറഞ്ഞു. എ.സി. മൊയ്‌തീന്‍ ജയിലില്‍ പോകുമെന്ന്‌ പറയുന്നത്‌ അനില്‍ അക്കരയാണ്‌.ഇതിൽ ബി.ജെ.പി.-ഇ.ഡി.-കോണ്‍ഗ്രസ്‌ കൂട്ടുകെട്ടാണ്‌ വ്യക്‌തമാകുന്നതെന്നും എം.കെ. കണ്ണന്‍ ആരോപിച്ചു

    Read More »
  • Kerala

    പിറന്നാള്‍ ദിനത്തില്‍ 18 കാരന് ബസിടിച്ച്‌ ദാരുണാന്ത്യം

    കണ്ണൂർ:പിറന്നാള്‍ ദിനത്തില്‍ 18 കാരന് ബസിടിച്ച്‌ ദാരുണാന്ത്യം.കമ്ബില്‍ തെരു സ്വദേശിയായ വിഷ്ണു (18) ആണ് മരിച്ചത്. പെരളശ്ശേരി അമ്ബലത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങവേ കാടാച്ചിറ ഹൈസ്‌കൂള്‍ സ്റ്റോപിന് സമീപം വെച്ചാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ വിഷ്ണുവിന്റെ തലയില്‍ കൂടി ബസ് കയറിയിറങ്ങി തല്‍ക്ഷണം മരണമടയുകയായിരുന്നു. പ്രകാശന്‍-ഷജിന ദമ്ബതികളുടെ മകനാണ് വിഷ്ണു. സഹോദരി അനാമിക

    Read More »
  • Kerala

    കാഴ്ചയില്ലാത്ത ലോട്ടറി വില്‍പ്പനക്കാരനില്‍ നിന്നും തിരുവോണം ബമ്ബര്‍ കൈക്കലാക്കാൻ ശ്രമം; പ്രതി പിടിയില്‍

    പാലക്കാട്:കാഴ്ചയില്ലാത്ത ലോട്ടറി വില്‍പ്പനക്കാരനില്‍ നിന്നും തിരുവോണം ബമ്ബര്‍ മോഷ്ടിക്കാൻ ശ്രമിച്ച പ്രതി പിടിയില്‍. തിരുവില്വാമല സ്വദേശി മുബീബാണ് പിടിയിലായത്. ഇയാള്‍ 500 രൂപയുടെ തിരുവോണം ബമ്ബറാണ് കൂട്ടത്തോടെ എടുത്തുകൊണ്ട് പോകാൻ ശ്രമിച്ചത്. ലോട്ടറി കച്ചവടക്കാരൻ ബഹളം വച്ചതോടെ പ്രതിയെ ആളുകള്‍ പിടികൂടുകയായിരുന്നു. തിരുവോണം ബമ്ബര്‍ 25 കോടിയുടെ ഭാഗ്യശാലി ആരാണെന്ന് അറിയാൻ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ആണ് സംഭവം.

    Read More »
Back to top button
error: