KeralaNEWS

മലയാളി നഴ്‌സുമാര്‍ യു.കെയില്‍ കുടുങ്ങിയ സംഭവം; ഇടപെടലുമായി  നോര്‍ക്ക

തിരുവനന്തപുരം:മലയാളി നഴ്‌സുമാര്‍ യു.കെയില്‍ കുടുങ്ങിയ സംഭവത്തിൽ ഇടപെടലുമായി  നോര്‍ക്ക.ആരോപണ വിധേയമായ ഏജന്‍സിക്കെതിരെ അന്വേഷണത്തിന് കത്ത് നല്‍കിയതായി നോര്‍ക്ക വൈസ് പ്രസിഡന്റ് പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു.

പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും, യു.കെ യിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും കത്ത് നല്‍കിയതായും നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

പ്രശ്‌നപരിഹാരത്തിന് സാധ്യമായ എല്ലാ ഇടപെടലുകളും നടത്തിവരികയാണ്. ആരോപണം നേരിടുന്ന സ്വകാര്യ റിക്രൂട്ടിങ് ഏജന്‍സിക്കെതിരെ അന്വേഷണം നടത്താനും, ആരോപണം ശരിയെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ച്‌ ഡി.ജി.പിക്ക് കത്ത് അയച്ചിട്ടുണ്ട്.. വിഷയം മുഖ്യമന്ത്രിയോടും ധരിപ്പിച്ചതായും പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. യു.കെ യിലെ ലോകകേരള സഭാ അംഗങ്ങള്‍, കേരളീയ പ്രവാസി സംഘടനകള്‍ മറ്റ് ഏജന്‍സികള്‍ എന്നിവരുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവന്നിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന വസ്തുതാ വിരുദ്ധ പ്രചാരണങ്ങള്‍ തള്ളി കളയണമെന്നും പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: