
മൂവാറ്റുപുഴ രണ്ടാര്‍ കോട്ടപ്പടിയില്‍ ജവഹര്‍ കരിം (32) ആണ് അറസ്റ്റിലായത്. പോത്താനിക്കാട് സ്വദേശിയായ യുവതിക്കാണ് പരിക്കേറ്റത്. മയക്കുമരുന്നിനടിമയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. തൊടുപുഴയില്‍ പിഎസ്‌സി കോച്ചിംഗിന് പോകാന്‍ നില്‍ക്കുകയായിരുന്നു യുവതി. കാറില്‍ എത്തിയ ജവഹര്‍ കരിം യുവതിയെ ഭീഷണിപ്പെടുത്തി ബലമായി കാറില്‍ കയറ്റുകയായിരുന്നു.
പോത്താനിക്കാട് പുളിന്താനം ഭാഗത്ത് നിന്നും തട്ടിക്കൊണ്ടുപോയ യുവതിയെ കോതമംഗലം ചെറുവട്ടൂരിലെ ഒരു കടയില്‍ വച്ചാണ് മര്‍ദിച്ചതും എയര്‍ പിസ്റ്റളിന് വെടിവച്ചതും. യുവതിയുടെ ദേഹത്ത് എയര്‍ പിസ്റ്റള്‍ പെല്ലറ്റ് തറച്ച് പത്തോളം മുറിവുകളുള്ളതായിട്ടുണ്ട്. യുവതി മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇവര്‍ തമ്മില്‍ മുമ്ബ് അടുപ്പത്തിലായിരുന്നുവെന്നും ജവഹറുമായി യുവതി അടുപ്പം ഉപേക്ഷിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.ഇരുവരും വിവാഹിതരാണ്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan