മലപ്പുറം:സ്‌കൂളിലെ അധ്യാപികമാരുടെ മോര്‍ഫ്‌ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍.
കോട്ടപ്പടി ചെറാട്ടുകുഴി മഞ്ചേരിതൊടിയില്‍ ബിനോയ് (26)ആണ് അറസ്റ്റിലായത്. ഇയാളുടെ ലാപ്ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത നൂറുകണക്കിന് അശ്ലീലചിത്രങ്ങളും മോര്‍ഫുചെയ്ത ചിത്രങ്ങളും മലപ്പുറം സൈബര്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
സ്‌കൂളിലെ പ്രഥമാധ്യാപികയുടെ പേരില്‍ വ്യാജമായി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ് ഇയാള്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടത്. വ്യാജ അക്കൗണ്ടില്‍ രണ്ടായിരത്തോളം ഫോളോവേഴ്സ് ഇയാള്‍ക്കുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ അധ്യാപികമാര്‍ പോസ്റ്റ്ചെയ്ത ഫോട്ടോകള്‍ ഡൗണ്‍ലോഡ് ചെയ്തശേഷമാണ് മോര്‍ഫ് ചെയ്തത്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan