
ഇടുക്കി:ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്താൻ ക്വട്ടേഷൻ നല്‍കിയ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു.വള്ളക്കടവ് കരികിണ്ണം ചിറയില്‍ അബ്ബാസിനെ വെട്ടിപ്പരുക്കേല്‍പിച്ച കേസിലാണ് ഭാര്യ അഷീറ ബീവി (39) അറസ്റ്റിലായത്.
16നു രാത്രി ഒന്നരയോടെയാണു നാലംഗസംഘം വീട്ടില്‍ക്കയറി അബ്ബാസിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പിന്നാലെ തന്നെ ഭാര്യയ പൊലീസ് പിടികൂടുകയായിരുന്നു.അഷീറയുടെ അയൽവാസിയായ ഷമീറും സംഘവുമാണ് പ്രതികൾ.
16നു രാത്രിയാണ് അബ്ബാസ് ആക്രമിക്കപ്പെട്ടത്. അഷീറയാണ് വീടിന്റെ പിന്നിലെ വാതില്‍ പുറത്തുനിന്ന് തുറന്നുകൊടുത്ത് ക്വട്ടേഷൻ സംഘത്തിന് അകത്തു കടക്കാൻ സൗകര്യം ചെയ്തുകൊടുത്തത്. തുടര്‍ന്ന് ഷമീറും സംഘവും വീടിനുള്ളിൽ കടന്ന് അബ്ബാസിനെ വെട്ടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
വീടിന്റെ കതക് തകർത്ത് സംഘം അകത്തു കടന്നെന്നാണ് അഷീറ പോലീസിനോട് പറഞ്ഞത്.എന്നാൽ കതകിനു യാതൊരു തകരാറും സംഭവിക്കിതിരുന്നതാണ് പോലീസിന് സംശയത്തിന് ഇടനൽകിയത്.ഷമീറുമായി അഷീറയ്ക്ക് വഴിവിട്ട ബന്ധം ഉണ്ടായിരുന്നതായാണ് സൂചന.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan