
കൊച്ചി:കാക്കനാട് കിൻഫ്ര വ്യവസായ പാര്‍ക്കിലെ നിറ്റ ജലാറ്റിൻ കമ്ബനിയില്‍ കെമിക്കല്‍ മാലിന്യബോട്ടിലുകള്‍ പൊട്ടിത്തെറിച്ച് അന്തര്‍ സംസ്ഥാന തൊഴിലാളി മരിച്ചു.
രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. പഞ്ചാബ് മൊഹാലി സ്വദേശി രാജൻ ഒറാങ്കാണ് (30) മരിച്ചത്. ഇടപ്പള്ളി സ്വദേശി നജീബ് (43), തൃക്കാക്കര തോപ്പില്‍ സ്വദേശി സനീഷ് (37), അസം സ്വദേശികളായ കൗശിക്, പങ്കജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.
പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.ഉപയോഗ ശൂന്യമായ കെമിക്കല്‍ ബോട്ടിലുകളാണ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ കാക്കനാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുക്കിവെച്ചിരുന്ന ബോട്ടിലുകളാണ് പൊട്ടിത്തെറിച്ചത്. ആസമയം ഇതുവഴി കാന്‍റീനിലേക്ക് നടന്നുപോയവരാണ് അപകടത്തില്‍പെട്ടത്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan