Month: September 2023
-
Kerala
ബമ്ബര്‍ വില്പനയില്‍ പാലക്കാട് ഒന്നാമത്; ഒന്നാം സമ്മാനവും പാലക്കാട് വിറ്റ ടിക്കറ്റിന്
തിരുവനന്തപുരം:25 കോടി ഒന്നാം സമ്മാനമായുള്ള തിരുവോണം ബമ്ബര്‍ 2023ന്റെ വില്പനയില്‍ സംസ്ഥാനത്ത് പാലക്കാട് ഒന്നാമത്.11,70,050 ടിക്കറ്റുകളാണ് നറുക്കെടുപ്പിന് തൊട്ടു മുമ്ബ് വരെ പാലക്കാട് ജില്ലയില്‍ വിറ്റത്. ജില്ലാ ലോട്ടറി ഓഫീസില്‍ 7,23,300 ടിക്കറ്റുകള്‍ വിറ്റു. ചിറ്റൂര്‍, പട്ടാമ്ബി സബ് ഓഫീസുകളില്‍ യഥാക്രമം 2,09,450, 2,37,300 ഉള്‍പ്പെടെ 4,46,750 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ജൂലായ് 27 മുതലാണ് വില്പന ആരംഭിച്ചത്.46.80 കോടി രൂപ വില്പനയിലൂടെ ലഭിച്ചതായി ജില്ലാ ലോട്ടറി ഓഫീസര്‍ അറിയിച്ചു. തൃശൂരാണ് രണ്ടാം സ്ഥാനത്ത്. തൃശൂരിനേക്കാള്‍ രണ്ടു ലക്ഷത്തിലധികം ടിക്കറ്റുകള്‍ പാലക്കാട് വിറ്റു. 10 സീരീസുകളിലായി 85 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാനത്ത് ആകെ വിപണിയിലെത്തിയത്. മൊത്തം75,76,500 ടിക്കറ്റുകള്‍ വിറ്റു.125 കോടിയുടെ സമ്മാനങ്ങളാണ് തിരുവോണം ബമ്ബറില്‍ നല്‍കിയത്. അതേസമയം സംസ്ഥാന സര്‍ക്കാറിന്‍റെ ഇത്തവണത്തെ തിരുവോണം ബമ്ബര്‍ 25 കോടി ഒന്നാം സമ്മാനം ലഭിച്ചത് കോയമ്പത്തൂർ അന്നൂര്‍ സ്വദേശി നടരാജനാണ്.വാളയാറിൽ നിന്നും നടരാജൻ വാങ്ങിയ 10 ടിക്കറ്റുകളില്‍ ഒന്നിനാണ് ഒന്നാം സമ്മാനമായ 25 കോടി.…
Read More » -
Kerala
ഇഡിക്കെതിരെ കേസെടുത്ത് കേരള പോലീസ്
കൊച്ചി: ഇഡിക്കെതിരെ കേസെടുത്ത് കേരള പോലീസ്.കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിനിടെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മർദ്ദിച്ചെന്ന സിപിഎം കൗണ്‍സിലര്‍ പി.ആര്‍.അരവിന്ദാക്ഷന്റെ പരാതിയെത്തുടർന്നാണ് കേസ്. വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറാണ് പി.ആര്‍. അരവിന്ദാക്ഷൻ.മര്‍ദനത്തെത്തുടര്‍ന്ന് ചികിത്സ തേടിയതിന്‍റെ രേഖകളും എറണാകുളം സെന്‍ട്രല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് പ്രാഥമികാന്വേഷണം ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി ഇന്നലെ ഉച്ചകഴിഞ്ഞ് നാലോടെ സെൻട്രല്‍ സിഐ അനീഷ് ജോയി ഇഡി ഓഫീസിലെത്തി ഉദ്യോഗസ്ഥരില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു. പ്രാഥമിക അന്വേഷണത്തിനു ശേഷമാകും തുടര്‍നടപടികളിലേക്ക് കടക്കുകയെന്ന് പോലീസ് അറിയിച്ചു.മുന്‍ മന്ത്രിയും കുന്നംകുളം എംഎല്‍എയുമായ എ.സി. മൊയ്തീനെതിരേ മൊഴി നല്‍കാന്‍ പറഞ്ഞായിരുന്നു മര്‍ദനമെന്ന് പി.ആര്‍. അരവിന്ദാക്ഷന്‍ പറഞ്ഞു. ഹിന്ദി ഭാഷ സംസാരിക്കുന്ന ഉദ്യോഗസ്ഥനാണു മര്‍ദിച്ചത്. മുളവടിക്ക് കൈയിലും കൈകൊണ്ട് കഴുത്തിലും മര്‍ദിച്ചു. എ.സി. മൊയ്തീനെതിരേ മൊഴി നല്‍കിയില്ലെങ്കില്‍ പുറംലോകം കാണിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായും അരവിന്ദാക്ഷന്‍ പറഞ്ഞു.
Read More » -
Kerala
മരുന്നില്ലാതെ കുത്തിവയ്പ്പ് ; കൊല്ലത്ത് രണ്ട് ആശുപത്രി ജീവനക്കാര്‍ക്ക് സസ്പെൻഷൻ
കൊല്ലം:രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് നിറയ്ക്കാതെ കുത്തിവയ്പ്പ് നടത്തിയ രണ്ട് ആശുപത്രി ജീവനക്കാര്‍ക്ക് സസ്പെൻഡ് ചെയ്തു. പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനെത്തിയ വെള്ളിമണ്‍ സ്വദേശികളായ വിഷ്ണുപ്രസാദ്- ശ്രീലക്ഷ്മി ദമ്ബതികളുടെ കുഞ്ഞിനാണ് മരുന്നില്ലാതെ കുത്തിവയ്പ്പ് നടത്തിയത്. പെരിനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആണ് ജീവനക്കാരുടെ അനാസ്ഥ ഉണ്ടായത്.പ്രതിരോധ കുത്തിവെപ്പിനായി കുഞ്ഞിനെ പെരിനാട് കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത് അമ്മയും അമ്മൂമ്മയും ചേര്‍ന്നായിരുന്നു. സിറിഞ്ചില്‍ മരുന്ന് നിറയ്ക്കാത്തത് ശ്രദ്ധയില്‍പ്പെട്ട ശ്രീലക്ഷ്മി പ്രൈമറി ഹെല്‍ത്ത് നഴ്സിനോട് ഇത് ചോദ്യം ചെയ്തു. തുടര്‍ന്ന് തെറ്റുപറ്റിയെന്ന് സമ്മതിച്ച നേഴ്സ് ഇഞ്ചക്ഷൻ വീണ്ടുമെടുക്കാൻ ശ്രമിച്ചുവെന്ന് പരാതി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒ ആശുപത്രിയിലെത്തി അന്വേഷണം നടത്തി.തുടർന്ന് ഗ്രേഡ് ഒന്ന് നഴ്സ് ഷീബ, ഗ്രേഡ് രണ്ട് നഴ്സ് ലൂര്‍ദ് എന്നിവരെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
Read More » -
NEWS
കുട്ടികളുടെ ആരോഗ്യത്തിന് ബേക്കറി ഭക്ഷണങ്ങളോട് വിടപറയാം
കുട്ടികളുടെ ഭക്ഷണം ചെറുപ്പത്തിൽ തന്നെ ശ്രദ്ധിക്കണം.എണ്ണയില്‍ വറുത്തു കോരിയതും ബേക്കറി ഭക്ഷണങ്ങളും പരസ്യങ്ങളിൽ കാണുന്ന ഫാസ്റ്റ് ഫുഡുകളും അമിതമായി ഉപയോഗിക്കുന്നത് ഹൃദ്രോഗത്തെ ക്ഷണിച്ചുവരുത്തും. കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണം ഒഴിവാക്കാൻ ശ്രദ്ധിക്കുക. ചുവന്ന ഇറച്ചികൾ (കാള, പോത്ത്, പന്നി, മാട്ടിറച്ചി), എണ്ണയിൽ വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ, ബേക്കറി പലഹാരങ്ങൾ, കൃത്രിമ പാനീയങ്ങൾ, അച്ചാർ പപ്പടം, ഉണക്കമീൻ, ഉപ്പ് അധികമുള്ള ആഹാരപദാർത്ഥങ്ങൾ എന്നിവ പതിവായി കഴിക്കരുത്. പൂരിത കൊഴുപ്പ് (വെണ്ണ, നെയ്യ്, ചുവന്ന മാംസം, പ്രോസസ്ഡ് ഫുഡ്സ്, ഹൈഡ്രോജിനേറ്റഡ് ഫാറ്റുകൾ) രക്തത്തിലെ കൊളസ്ട്രോളിന്റെ നില ഉയര്‍ത്തി ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു. വീണ്ടും വീണ്ടും തിളപ്പിച്ച് ഉപയോഗിക്കുന്ന എണ്ണ ഹൃദയത്തിന് വലിയ അപകടകാരിയാണ്. ഇതിലുള്ള ട്രാൻസ് ഫാറ്റി ആസിഡുകളാണ് ഇതിന് കാരണം. അതേസമയം ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നത് മത്സ്യങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. മത്തി, അയല, ചൂര എന്നിവയിലുള്ള ഒമേഗ 3 ഫാറ്റി ആസിഡും കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനും ഹൃദയത്തെ സംരക്ഷിക്കുന്നു. ഈ കൊഴുപ്പ് ട്രൈഗ്ലിസറൈഡ്…
Read More » -
India
വന്ദേഭാരതിൽ വൈഷ്ണോദേവി തീര്‍ത്ഥയാത്രയുമായി ഐആര്‍സിടിസി
മടുപ്പിക്കാതെ കുറഞ്ഞ ചെലവില്‍ ലക്ഷ്യസ്ഥാനത്തെത്താം എന്നതാണ് ട്രെയിൻ യാത്രയുടെ പ്രത്യേകത. എന്നാല്‍ ആ യാത്ര കാശ്മീരിലേക്ക് ആയാലോ..അതും വന്ദേ ഭാരത് എക്സ്പ്രസില്‍.. കൊള്ളാം അല്ലേ. എങ്കില്‍ അധികം കാത്തിരിക്കാതെ വേഗം ബുക്ക് ചെയ്തോ.. ഐആര്‍സിടിസിയാണ് ഈ കിടിലൻ യാത്ര ഒരുക്കിയിരിക്കുന്നത്. ലക്ഷക്കണക്കിന് വിശ്വാസികള്‍ ഓരോ വര്‍ഷവും എത്തുന്ന, പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ജമ്മുവിലെ കത്ര ശ്രീ വൈഷ്ണോദേവി ക്ഷേത്രത്തിലേക്കാണ് ഈ യാത്ര. ഹൈന്ദവ വിശ്വാസികളുടെ ഏറ്റവും വിശുദ്ധ തീര്‍ത്ഥാടന സ്ഥാനങ്ങളിലൊന്നായ ഇവിടം ത്രീകൂട മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. തിരുമല തിരുപ്പതി ദേവസ്ഥാനം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തുന്ന സ്ഥലം കൂടിയാണിത്. ഒരു രാത്രിയും രണ്ട് പകലും നീണ്ടുനില്‍ക്കുന്ന യാത്ര ന്യൂ ഡല്‍ഹിയില്‍ നിന്നാരംഭിച്ച് കത്രയില്‍ പോയി തിരികെ ഡല്‍ഹിയില്‍ എത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ന്യൂ ഡല്‍ഹിയില്‍ നിന്നും എസ്ഡിവികെ (SVDK Vande Bharat Express-22439) വന്ദേഭാരതില്‍ രാവിലെ 6.00 മണിക്ക് പുറപ്പെടുന്ന യാത്ര ശ്രീ മാതാ വൈഷ്ണോദേവി കത്ര റെയില്‍വേ…
Read More » -
Kerala
തിരുവനന്തപുരത്ത് വീടിനുള്ളിലെ ടൈലുകള്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു; ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്
തിരുവനന്തപുരം:മാരായമുട്ടത്ത് വീടിനുള്ളില്‍ ടൈലുകള്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ഗർത്തങ്ങൾ രൂപപ്പെടുകയും ചെയ്തു.മാരായമുട്ടം സ്വദേശി രത്‌നരാജിന്റെ വീടിന്റെ മുറികളാണ് തകര്‍ന്നത്. രാവിലെ 9 മണിയോടെ വീട്ടിലുള്ളവര്‍ പ്രഭാതഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്ബോഴാണ് ടൈലുകള്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിയത്. മുറിക്കുള്ളില്‍ ചെറു ഗർത്തങ്ങൾ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. വീടിനുള്ളിലെ മറ്റ് മുറികളിലും സമാനമായ പൊട്ടലുകള്‍ ഉണ്ടെങ്കിലും നടുമുറിയിലാണ് കൂടുതലും പൊട്ടലുണ്ടായിട്ടുള്ളത്.300 ചതുരശ്ര അടിയോളം വെട്രിഫൈഡ് ടൈലുകളാണ് പൊട്ടിയിട്ടുള്ളത്. സംഭവത്തിന്റെ ഗൗരവം മനസിലാക്കി ജിയോളജി വിഭാഗം സ്ഥലം പരിശോധിച്ചിട്ടുണ്ട്.സ്ഥലത്ത് വിശദമായ പരിശോധന നടത്തുമെന്നും ജിയോളജി വിഭാഗം വ്യക്തമാക്കി.പൊലീസും സംഭവസ്ഥലം സന്ദര്‍ശിച്ചു.
Read More » -
Kerala
ഐഎസ്എൽ: സ്‌ക്വാഡിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി
കൊച്ചി:2023-24 ഐഎസ്‌എല്‍ സീസണിലേക്കുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ബ്ലാസ്റ്റേഴ്‌സിന്റെ ഉറുഗ്വേയ്ൻ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണ നയിക്കുന്ന സ്‌ക്വാഡില്‍ 29 താരങ്ങളാണുള്ളത്. കഴിഞ്ഞ വര്‍ഷം നേടാതെ പോയ കിരീടം തിരിച്ചു പിടിക്കുക എന്നത് ലക്ഷ്യമിട്ടാണ് ഈ സീസണില്‍ ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്.ഈ വര്‍ഷം 11 പുതുമുഖ താരങ്ങളെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പരിചയസമ്ബന്നരും യുവാക്കളുമായ മികച്ച കളിക്കാര്‍ ക്ലബ്ബിലുണ്ട്. രാഹുല്‍ കെ പി, സച്ചിന്‍ സുരേഷ്, നിഹാല്‍ സുധീഷ്, മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് ഐമെന്‍, വിബിന്‍ മോഹനന്‍ എന്നിങ്ങനെ ആറ് മലയാളി താരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിലുള്ളത്. അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ഡയമന്റകോസ്, മാര്‍ക്കോ ലെസ്‌കോവിച്ച്, മിലോഷ് ഡ്രിങ്സിക്, ക്വാമെ പെപ്ര, ഡെയ്സുകെ സകായ് എന്നീ ആറ് വിദേശ താരങ്ങളും സ്‌ക്വാഡിലുണ്ട്. അതേസമയം 2023-24 സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ബെംഗളൂരു എഫ്‌സിയെ നേരിടും. സസ്‌പെന്‍ഷന്‍ കാരണം…
Read More » -
NEWS
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 10-ാം സീസണ് ഇന്ന് കിക്കോഫ്
കൊച്ചി:ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്‌എല്‍) 10-ാം സീസണ് ഇന്ന് കിക്കോഫ്.രാത്രി എട്ടിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും ബംഗളൂരു എഫ്‌സിയും മാറ്റുരയ്ക്കും. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ്സാണ് നിലവിലെ ചാമ്ബ്യന്‍മാര്‍. കിക്കോഫ് സമയക്രമങ്ങളിലുള്‍പ്പെടെ ഈ സീസണില്‍ മാറ്റങ്ങള്‍ വരുത്തിയുണ്ട്. രാത്രി എട്ടിന് മത്സരങ്ങള്‍ ആരംഭിക്കും. രണ്ട് മത്സരങ്ങളുള്ള ദിവസങ്ങളില്‍ ആദ്യ മത്സരം വൈകിട്ട് 5.30ന് തുടങ്ങും. കിരീടം ലക്ഷ്യമിട്ട് 12 ടീമുകളാണ് ഇത്തവണ ലീഗില്‍ ഉള്ളത്. ഐ ലീഗ് ചാമ്ബ്യന്‍മാരായി സ്ഥാനക്കയറ്റം ലഭിച്ച പഞ്ചാബ് എഫ്‌സി ആണ് പുതുമുഖ ടീം. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് പകരം റിലയന്‍സിന്‍റെ ഉടമസ്ഥതയിലുള്ള വയാകോം 18ലാണ് ഇത്തവണ ഐഎസ്‌എല്‍ മത്സരങ്ങളുടെ തത്സമയ സംപ്രേഷണം. മലയാളം ഉള്‍പ്പെടെ ഒന്നിലധികം ഭാഷകളില്‍ കമന്‍ററിയുണ്ട്. ജിയോ സിനിമയിലും മത്സരങ്ങള്‍ കാണാം. സൂപ്പര്‍ ലീഗ് 10-ാം പതിപ്പ് ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഐഎസ്‌എല്‍ ഫാന്‍റസി എന്ന പേരില്‍ ഫാന്‍റസി ഗെയിമും എഫ്‌എസ്ഡിഎല്‍ പുറത്തുവിട്ടിട്ടുണ്ട്. 12 ലക്ഷം…
Read More » -
India
സ്ത്രീകളെ ആരാധിക്കേണ്ട, തുല്യരായി കണ്ടാല്‍ മതി: വനിതാ സംവരണ ബില്ലിന് നിഗൂഢതയുടെ ആവരണമെന്നും കനിമൊഴി
ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍, സംവരണത്തെക്കുറിച്ചുള്ളതല്ല എന്നും ‘പക്ഷപാതവും നീതീരാഹിത്യവും’ മാറ്റാനുള്ള പ്രവര്‍ത്തിയാണെന്നൂം ഡിഎംകെ എംപി കനിമൊഴി. ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകളെ തുല്യരായി കണ്ടു ബഹുമാനിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മണ്ഡല പുനഃസംഘടനയ്ക്കുശേഷം സംവരണം പ്രാവര്‍ത്തികമാകുമെന്ന വ്യവസ്ഥ ബില്ലില്‍നിന്നു നീക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വനിതാ സംവരണം നടപ്പാക്കുന്നതില്‍ ഇനിയുമുണ്ടാകുന്ന കാലതാമസം നീക്കണമെന്നതാണ് ആവശ്യം. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന ബില്‍ 2027ലെ സെന്‍സസിനുശേഷം 2029ലെ തെരഞ്ഞെടുപ്പിലേ പ്രാവര്‍ത്തികമാകൂ. ബില്ലിന് നിഗൂഢതയുടെ ആവരണമുണ്ടെന്നും അവര്‍ ആരോപിച്ചു. ’27 വര്‍ഷം വലിച്ചുനീട്ടിയ ബില്ലാണ് പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് തിടുക്കപ്പെട്ട് അവതരിപ്പിക്കുന്നത്. ബില്ലുമായി ബന്ധപ്പെട്ടവരോട് ആശയരൂപീകരണം നടത്താന്‍ ബിജെപി തയാറായിട്ടില്ല. വനിതാ സംവരണ ബില്‍ പല തവണ ഞാന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചതാണ്. രാഷ്ട്രീയ പാര്‍ട്ടികളുള്‍പ്പെടെ എല്ലാവരുമായും ചര്‍ച്ച നടത്തേണ്ടതുണ്ടെന്നാണ് അന്ന് മറുപടി നല്‍കിയത്. ബില്‍ അവതരിപ്പിക്കുന്നതിനു മുന്‍പ് പൊതുസമ്മതം നേടേണ്ടതുണ്ടെന്നും പറഞ്ഞു. എന്തു ചര്‍ച്ചയാണ് നടന്നത്?…
Read More » -
India
വനിതാ സംവരണ ബില്‍ അറിയേണ്ടതെല്ലാം, ബില്‍ ഇന്ന് രാജ്യസഭയില്‍; ചര്‍ച്ചയും വോട്ടെടുപ്പും നാളെ
ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍ ആണ് ബില്‍ അവതരിപ്പിക്കുക. ബില്ലിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും നാളെ നടക്കും. വനിതാ സംവരണ ബില്‍ ലോക്‌സഭ ഇന്നലെ പാസ്സാക്കിയിരുന്നു. 454 എംപിമാര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ രണ്ടു എംപിമാര്‍ എതിര്‍ത്ത് വോട്ടു ചെയ്തു. എഐഎംഐഎമ്മിന്റെ അസദുദ്ദീന്‍ ഉവൈസിയുടെ ഭേദഗതി നിര്‍ദേശം ലോക്‌സഭ ശബ്ദവോട്ടോടെ തള്ളി. ‘നാരി ശക്തി വന്ദൻ അധിനിയം’ എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്. ഭരണഘടനയുടെ 128–ാം ഭേദഗതിയാണിത്. ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്നതാണ് ബിൽ. ഭേദഗതി നടപ്പിലായി 15 വർഷത്തേക്കാണ് സംവരണം. ഭേദഗതി എന്താണ് പറയുന്നത്? ലോക്‌സഭയിലെയും സംസ്ഥാന സംസ്ഥാന നിയമസഭകളിലെയും ദേശീയ തലസ്ഥാന പ്രദേശമായ ഡൽഹി നിയമസഭയിലെയും മൂന്നിലൊന്ന് സീറ്റുകളും സ്ത്രീകൾക്കായി സംവരണം ചെയ്യുമെന്ന് ബിൽ പറയുന്നു. അതായത് ലോക്‌സഭയിലെ 543 സീറ്റുകളിൽ 181 സീറ്റുകളും സ്ത്രീകൾക്കായി മാറ്റിവെക്കും. പുതുച്ചേരി പോലുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളിലെ…
Read More »