KeralaNEWS

ബമ്ബര്‍ വില്പനയില്‍ പാലക്കാട് ഒന്നാമത്; ഒന്നാം സമ്മാനവും പാലക്കാട് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം:25 കോടി ഒന്നാം സമ്മാനമായുള്ള തിരുവോണം ബമ്ബര്‍ 2023ന്റെ വില്പനയില്‍ സംസ്ഥാനത്ത് പാലക്കാട് ഒന്നാമത്.11,70,050 ടിക്കറ്റുകളാണ് നറുക്കെടുപ്പിന് തൊട്ടു മുമ്ബ് വരെ പാലക്കാട് ജില്ലയില്‍ വിറ്റത്.

ജില്ലാ ലോട്ടറി ഓഫീസില്‍ 7,23,300 ടിക്കറ്റുകള്‍ വിറ്റു. ചിറ്റൂര്‍, പട്ടാമ്ബി സബ് ഓഫീസുകളില്‍ യഥാക്രമം 2,09,450, 2,37,300 ഉള്‍പ്പെടെ 4,46,750 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ജൂലായ് 27 മുതലാണ് വില്പന ആരംഭിച്ചത്.46.80 കോടി രൂപ വില്പനയിലൂടെ ലഭിച്ചതായി ജില്ലാ ലോട്ടറി ഓഫീസര്‍ അറിയിച്ചു.

തൃശൂരാണ് രണ്ടാം സ്ഥാനത്ത്. തൃശൂരിനേക്കാള്‍ രണ്ടു ലക്ഷത്തിലധികം ടിക്കറ്റുകള്‍ പാലക്കാട് വിറ്റു. 10 സീരീസുകളിലായി 85 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാനത്ത് ആകെ വിപണിയിലെത്തിയത്. മൊത്തം75,76,500 ടിക്കറ്റുകള്‍ വിറ്റു.125 കോടിയുടെ സമ്മാനങ്ങളാണ് തിരുവോണം ബമ്ബറില്‍ നല്‍കിയത്.

Signature-ad

അതേസമയം സംസ്ഥാന സര്‍ക്കാറിന്‍റെ ഇത്തവണത്തെ തിരുവോണം ബമ്ബര്‍ 25 കോടി ഒന്നാം സമ്മാനം ലഭിച്ചത് ‍ കോയമ്പത്തൂർ അന്നൂര്‍ സ്വദേശി നടരാജനാണ്.വാളയാറിൽ നിന്നും നടരാജൻ വാങ്ങിയ 10 ടിക്കറ്റുകളില്‍ ഒന്നിനാണ് ഒന്നാം സമ്മാനമായ 25 കോടി.

4 ദിവസം മുമ്ബാണ് ഇയാൾ ടിക്കറ്റ് വാങ്ങിയത്.TE 230662 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

Back to top button
error: