KeralaNEWS

ഐഎസ്എൽ: സ്‌ക്വാഡിനെ പ്രഖ്യാപിച്ച്‌ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി

കൊച്ചി:2023-24 ഐഎസ്‌എല്‍ സീസണിലേക്കുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ച്‌ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ബ്ലാസ്റ്റേഴ്‌സിന്റെ ഉറുഗ്വേയ്ൻ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണ നയിക്കുന്ന സ്‌ക്വാഡില്‍ 29 താരങ്ങളാണുള്ളത്.
കഴിഞ്ഞ വര്‍ഷം നേടാതെ പോയ കിരീടം തിരിച്ചു പിടിക്കുക എന്നത് ലക്ഷ്യമിട്ടാണ് ഈ സീസണില്‍ ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്.ഈ വര്‍ഷം 11 പുതുമുഖ താരങ്ങളെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പരിചയസമ്ബന്നരും യുവാക്കളുമായ മികച്ച കളിക്കാര്‍ ക്ലബ്ബിലുണ്ട്. രാഹുല്‍ കെ പി, സച്ചിന്‍ സുരേഷ്, നിഹാല്‍ സുധീഷ്, മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് ഐമെന്‍, വിബിന്‍ മോഹനന്‍ എന്നിങ്ങനെ ആറ് മലയാളി താരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിലുള്ളത്. അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ഡയമന്റകോസ്, മാര്‍ക്കോ ലെസ്‌കോവിച്ച്‌, മിലോഷ് ഡ്രിങ്സിക്, ക്വാമെ പെപ്ര, ഡെയ്സുകെ സകായ് എന്നീ ആറ് വിദേശ താരങ്ങളും സ്‌ക്വാഡിലുണ്ട്.
അതേസമയം 2023-24 സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ബെംഗളൂരു എഫ്‌സിയെ നേരിടും. സസ്‌പെന്‍ഷന്‍ കാരണം ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച്‌ ഇവാന്‍ വുകോമനോവിച്ചിന് ആദ്യ നാല് മത്സരങ്ങളില്‍ ടീമിനൊപ്പം ഗ്രൗണ്ടില്‍ ഇറങ്ങാൻ കഴിയില്ല.

ബ്ലാസ്റ്റേഴ്സ് സ്ക്വാഡ്

ഗോള്‍കീപ്പര്‍മാര്‍: കരണ്‍ജിത് സിങ്, ലാറ ശര്‍മ്മ, സച്ചിൻ സുരേഷ്, മുഹമ്മദ് അര്‍ബാസ്

Signature-ad

പ്രതിരോധനിര: പ്രബീര്‍ ദാസ്, പ്രീതം കോട്ടാല്‍, ഐബൻഭ കുപര്‍ ഡോഹ്‌ലിംഗ്, നോച്ച സിംഗ് ഹുയ്‌ഡ്രോം, ഹോര്‍മിപാം ആര്‍വി, സന്ദീപ് സിംഗ് സൊറൈഷാം, മാര്‍ക്കോ ലെസ്‌കോവിച്ച്‌, മിലോസ് ഡ്രിൻസിച്ച്‌

മധ്യനിര: തൗനോജം, സൗരവ് മണ്ഡല്, വിബിൻ മോഹനൻ, മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് ഐമെൻ, യോയ്ഹെൻബ മെയ്റ്റെ സുഖം, ഫ്രെഡി ലല്ലാവ്മ, അഡ്രിയാൻ ലൂണ

മുന്നേറ്റനിര: നിഹാല്‍ സുധീഷ്, ബിധ്യാസാഗര്‍ സിങ് ഖാൻഗെംബം, രാഹുല്‍ കെ പി, ഇഷാൻ പണ്ഡിത, ദിമിത്രിയോസ് ഡയമന്റകോസ്, ക്വാമെ പെപ്ര, ഡെയ്‌സുകെ സകായ്

Back to top button
error: