FeatureNEWS

കുട്ടികളുടെ ആരോഗ്യത്തിന് ബേക്കറി ഭക്ഷണങ്ങളോട് വിടപറയാം

കുട്ടികളുടെ ഭക്ഷണം ചെറുപ്പത്തിൽ തന്നെ  ശ്രദ്ധിക്കണം.എണ്ണയില്‍ വറുത്തു കോരിയതും ബേക്കറി ഭക്ഷണങ്ങളും പരസ്യങ്ങളിൽ കാണുന്ന ഫാസ്റ്റ് ഫുഡുകളും അമിതമായി ഉപയോഗിക്കുന്നത് ഹൃദ്രോഗത്തെ ക്ഷണിച്ചുവരുത്തും.

കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണം ഒഴിവാക്കാൻ ശ്രദ്ധിക്കുക. ചുവന്ന ഇറച്ചികൾ (കാള, പോത്ത്, പന്നി, മാട്ടിറച്ചി), എണ്ണയിൽ വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ,  ബേക്കറി പലഹാരങ്ങൾ, കൃത്രിമ പാനീയങ്ങൾ, അച്ചാർ പപ്പടം, ഉണക്കമീൻ, ഉപ്പ് അധികമുള്ള ആഹാരപദാർത്ഥങ്ങൾ എന്നിവ പതിവായി കഴിക്കരുത്.

പൂരിത കൊഴുപ്പ് (വെണ്ണ, നെയ്യ്, ചുവന്ന മാംസം, പ്രോസസ്ഡ് ഫുഡ്സ്, ഹൈഡ്രോജിനേറ്റഡ് ഫാറ്റുകൾ) രക്തത്തിലെ കൊളസ്ട്രോളിന്റെ നില ഉയര്‍ത്തി ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു. വീണ്ടും വീണ്ടും തിളപ്പിച്ച് ഉപയോഗിക്കുന്ന എണ്ണ  ഹൃദയത്തിന് വലിയ അപകടകാരിയാണ്. ഇതിലുള്ള ട്രാൻസ് ഫാറ്റി ആസിഡുകളാണ് ഇതിന് കാരണം.

Signature-ad

അതേസമയം ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നത് മത്സ്യങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. മത്തി, അയല, ചൂര എന്നിവയിലുള്ള ഒമേഗ 3 ഫാറ്റി ആസിഡും കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനും ഹൃദയത്തെ സംരക്ഷിക്കുന്നു. ഈ കൊഴുപ്പ് ട്രൈഗ്ലിസറൈഡ് കുറച്ച് നല്ല കൊളസ്ട്രോൾ (HDL) കൂട്ടും.ഇത് രക്തക്കുഴലുകളുടെ ഇലാസ്തികത കൂട്ടി രക്തം കട്ടപിടിക്കുന്ന പ്രവണത കുറയ്ക്കും.

പഴങ്ങളിലും പച്ചക്കറികളിലുമുള്ള വിറ്റമിൻ ഇ, സി, എ, സെലിനിയം എന്നിവ ധമനികളിൽ പ്ലേക്ക് ഉണ്ടാകുന്നത് തടഞ്ഞ് ഹൃദയാഘാതത്തിൽ നിന്നും സംരക്ഷണം നൽകും.ബദാം, വാൾനട്സ്, കശുവണ്ടി എന്നിവയിലുള്ള അപൂരിത കൊഴുപ്പ് ചീത്തകൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും 6–8 എണ്ണം എന്ന ക്രമത്തിൽ മതിയാകും.

നാരുകൾ ധാരാളമടങ്ങിയ ഇലക്കറികളും പച്ചക്കറികളും ദിവസേനയുള്ള ആഹാരത്തിൽ ഉൾപ്പെടുത്തുക.പച്ചയായുള്ള സാലഡുകൾ ഉപയോഗിക്കുക വഴി രക്തത്തിലുള്ള അധിക കൊഴുപ്പിനേയും കൊളസ്ട്രോളിനേയും കുറയ്ക്കാൻ സഹായിക്കും.

തവിട് കളയാത്ത ധാന്യങ്ങളിൽ ഫൈറ്റോ ഈസ്ട്രോജനുകളും ഫൈറ്റോസ്റ്റി റോയിഡുകളും ഉണ്ട്. ഇത് ശരീരത്തിന് ഗുണം ചെയ്യും.മുഴു ധാന്യങ്ങൾ, ഓട്സ്, ബാർലി, പയറുവർഗ്ഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.പാടനീക്കിയ പാലും കൊഴുപ്പ് കുറഞ്ഞ പാലും ഉപയോഗിക്കാം.

മാനസിക സംഘർഷംനിരന്തരമായി അനുഭവിക്കുന്നവർക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ മെഡിറ്റേഷൻ, യോഗ എന്നിവ ശീലിക്കാം. പതിവായുള്ള വ്യായാമം ശരീരത്തിലെ അധിക ഊർജ്ജത്തേയും കൊഴുപ്പിനേയും കുറച്ച് ആരോഗ്യം പ്രദാനം ചെയ്യുന്നു.വ്യായാമത്തെ പോലെ ഉറക്കവും ഹൃദയാരോഗ്യത്തിന് പ്രധാനമാണ്.ചുരുങ്ങിയത് ആറ് മണിക്കൂറെങ്കിലും ഉറക്കത്തിനായി മാറ്റിവയ്ക്കണം.

Back to top button
error: