Month: September 2023
-
Business
നിർദേശങ്ങൾ പാലിച്ചില്ല, 12.5 ലക്ഷം രൂപ പിഴ നൽകണം; നാല് സഹകരണ ബാങ്കുകൾക്ക് താക്കീതുമായി ആർബിഐ
ദില്ലി: രാജ്യത്തെ നാല് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നാഷണൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ഹരിജ് നാഗ്രിക് സഹകാരി ബാങ്ക് ലിമിറ്റഡ്, കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഫ് മെഹ്‌സാന ലിമിറ്റഡ്, ലാൽബാഗ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് എന്നിവയുൾപ്പെടെ നാല് അർബൻ സഹകരണ ബാങ്കുകൾക്കാണ് ആർബിഐ പണ പിഴ ചുമത്തിയത്. 12.5 ലക്ഷം രൂപയാണ് പിഴ. അർബൻ സഹകരണ ബാങ്കുകൾ മറ്റ് ബാങ്കുകളിൽ നിക്ഷേപം നടത്തുക എന്ന ആർബിഐയുടെ നിർദ്ദേശങ്ങൾ പാലിക്കാത്തതിന് ഗുജറാത്തിലെ വഡോദരയിലുള്ള ലാൽബാഗ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ഏറ്റവും ഉയർന്ന പിഴയായ 5 ലക്ഷം രൂപ നൽകണം. ഗുജറാത്തിലെ മെഹ്‌സാനയിലെ മെഹ്‌സാനയിലെ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഫ് മെഹ്‌സാന ലിമിറ്റഡിന് 3.5 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. സഹകരണ ബാങ്കുകൾ മറ്റ് ബാങ്കുകളിൽ നിക്ഷേപം നടത്തരുതെന്ന നിർദേശം പാലിക്കത്തിന് ഗുജറാത്തിലെ ഹരിജ് നഗ്രിക് സഹകാരി ബാങ്ക് ലിമിറ്റഡിന് 3 ലക്ഷം രൂപ പിഴ ചുമത്തി. ഡെപ്പോസിറ്റ് അക്കൗണ്ടുകളുടെ…
Read More » -
Kerala
കപട പരിസ്ഥിതിവാദിയുടെ വേഷം അണിഞ്ഞ് ഇടുക്കിക്കാരെ ഇത്രയധികം ദ്രോഹിച്ച മറ്റൊരു ജനപ്രതിനിധി ഉണ്ടായിട്ടില്ല; കുഴൽനാടനെതിരെ സിപിഎം ജില്ലാ സെക്രട്ടറി
ഇടുക്കി: മാത്യു കുഴൽനാടന് അർഹമായ നടപടിയിലേക്കാണ് സംഭവങ്ങൾ എത്തിയിരിക്കുന്നതെന്ന് സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വർഗീസ്. വിജിലൻസ് അന്വേഷണത്തെ എല്ലാതരത്തിലും സ്വാഗതം ചെയ്യുന്നു. കപട പരിസ്ഥിതിവാദിയുടെ വേഷം അണിഞ്ഞ് ഇടുക്കിക്കാരെ ഇത്രയധികം ദ്രോഹിച്ച മറ്റൊരു ജനപ്രതിനിധി ഉണ്ടായിട്ടില്ലെന്നും വർഗീസ് പറഞ്ഞു. ‘ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ക്വാറിയുമായി ബന്ധപ്പെട്ട കേസുകൾ നടത്തി കൊണ്ടിരുന്നത് കുഴൽനാടനാണ്. ഇതൊക്കെ ഉപയോഗപ്പെടുത്തി പരമാവധി പണം സമ്പാദിച്ചിട്ടുണ്ട്. അതിന്റെ ദുരന്തമാണ് ഇപ്പോൾ തേടി എത്തിയിരിക്കുന്നത്.’ ചിന്നക്കനാൽ ഭൂമി ഇടപാടിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നിന്ന് വ്യക്തമാണെന്നും സിവി വർഗീസ് പറഞ്ഞു. അതേസമയം, തനിക്കെതിരായ വിജിലൻസ് പ്രാഥമിക അന്വേഷണത്തിൽ പ്രതികരിച്ച് മാത്യു കുഴൽനാടൻ രംഗത്തെത്തി. ‘പറഞ്ഞ നിലപാടിൽ മാറ്റമില്ല. ഏതൊരു അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. സർക്കാരിന് എത്ര വേണമെങ്കിലും അന്വേഷിക്കാം.’ വിശദമായി ഇന്ന് പ്രതികരിക്കാമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. മാത്യു ചിന്നക്കനാലിൽ ഭൂമിയും കെട്ടിടവും വാങ്ങിയതിലെ ക്രമക്കേട് അന്വേഷിക്കാനാണ് വിജിലൻസിന് അനുമതി നൽകിയത്. വിജിലൻസ് ഡയറക്ടറുടെ…
Read More » -
Crime
വിദേശത്തെ മക്ഡൊണാൾഡ് റസ്റ്റോറന്റിൽ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി; ഉദ്യോഗാർത്ഥികളെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്ത രണ്ടുപേർ പിടിയിൽ
ആലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗാർത്ഥികളെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്ത രണ്ടുപേരെ അരൂർ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ സ്വദേശികളായ എം.ആർ രാജേഷ് (50), മകൻ അക്ഷയ് രാജേഷ്(23) എന്നിവരെയാണ് പിടികൂടിയത്. നാൽപതോളം ഉദ്യോഗാർഥികളിൽ നിന്നായി രണ്ടു കോടിയോളം രൂപ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്. അരൂർമുക്കത്ത് ഹാജിയാൻ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസിയുടെ പേരിലാണ് പ്രതികൾ ഓസ്ട്രേലിയയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളെ തട്ടിപ്പിനിരയാക്കിയത്. ഒരു വർഷം മുമ്പാണ് സംഘം വാടക കെട്ടിടത്തിൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. കേരളം, തമിഴ്‌നാട്, പഞ്ചാബ്, കർണാടക എന്നിവിടങ്ങളിൽ നിന്നായി നിരവധി പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ട്. ഓസ്ട്രേലിയയിലെ മക്ഡോണാൾഡ്സ് റസ്റ്റോറന്റിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് ആറ് ലക്ഷവും ഏഴ് ലക്ഷവും രൂപ വീതം കൈക്കലാക്കിയാണ് തട്ടിപ്പ് നടത്തിയത്. പലരും കിടപ്പാടം പണയപ്പെടുത്തിയാണ് പണം നൽകിയിരുന്നത്. അരൂരിലെ ഹാജിയാൻ ഇൻറർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് ഏജൻസിയിൽ 22 പേർ…
Read More » -
Crime
കാലൻ മോൻസി കൊല നടത്തിയത് എല്ലാം ആസൂത്രിതമായി; പുല്ലാട് ഭാര്യയുമായുള്ള അടുപ്പത്തിന്റെ പേരിൽ യുവാവിനെ കൊന്ന് പുഞ്ചയിൽ ചവിട്ടിതാഴ്ത്തിയ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി
പത്തനംതിട്ട: പുല്ലാട് ഭാര്യയുമായുള്ള അടുപ്പത്തിൻറെ പേരിൽ യുവാവിനെ കൊന്ന് പുഞ്ചയിൽ ചവിട്ടിതാഴ്ത്തിയ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ഏറെ ആസൂത്രിതമായാണ് വിനോദ് എന്ന കാലൻ മോൻസി കൊല നടത്തിയത്. ക്യത്യം നടത്താൻ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട പുല്ലാട് അയിരക്കാവ് സ്വദേശി പ്രദീപ്കുമാറിനെ വരയന്നൂർ സ്വദേശി ‘കാലൻ മോൻസി’ എന്ന് വിളിപ്പേരുള്ള വിനോദ് വെട്ടിക്കൊലപ്പെടുത്തിയത്. കൃത്യം നടന്ന ദിവസം രാത്രി എട്ടരയോട്, ആരുമില്ലാത്ത തക്കംനോക്കി മോൻസി പ്രദീപിൻറെ ഒറ്റമുറി വീടിനുള്ളിൽ കയറിക്കൂടി. ഒരു മണിക്കൂർ കഴിഞ്ഞ് പ്രദീപ് എത്തി. മോൻസിയുടെ ഭാര്യയുമായി ഫോണിലൂടെ സംസാരിച്ചാണ് വന്നത്. വീടിനു പുറത്ത് നിന്ന് സ്പീക്കർ ഫോണിലൂടെയും സംസാരിച്ചു. അത് മുഴുവൻ മോൻസി വീടിന് അകത്തിരുന്ന് കേട്ടു. ഇതോടെ പക ഇരട്ടിയായി. വാതിൽ തുറന്ന് പ്രദീപിന് നേരെ കത്തിയുമായി ചാടിവീണു. ദേഹമാസകലം കുത്തിക്കീറുകയായിരുന്നു. ഭാര്യയുമായുള്ള അടുപ്പത്തിന്റെ പേരിൽ മോൻസിയും പ്രദീപും തമ്മിൽ ഏറെ നാളായി തർക്കമുണ്ടായിരുന്നു. ഇന്നലെ രാത്രി പ്രദീപിന്റെ വീട്ടിലെത്തിയ…
Read More » -
Crime
കരുവന്നൂർ തട്ടിപ്പ് കേസ്: ഇപി ജയരാജൻ, എസി മൊയ്തീൻ, എംകെ കണ്ണൻ എന്നിവരുടെ പേരെഴുതി നൽകാനാവശ്യപ്പെട്ടു മർദ്ദിച്ചു; ഇഡിക്കെതിരേ വടക്കാഞ്ചേരിയിലെ സിപിഎം കൗൺസിലർ പിആർ അരവിന്ദാക്ഷൻ
തൃശൂർ: കരുവന്നൂർ തട്ടിപ്പ് കേസിൽ ഇ ഡിക്കെതിരെ വടക്കാഞ്ചേരിയിലെ സിപിഎം കൗൺസിലർ പിആർ അരവിന്ദാക്ഷൻ. കരുവന്നൂർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 3 പ്രമുഖ നേതാക്കളുടെ പേര് എഴുതി നൽകാനായാണ് ഇഡി തന്നെ മർദ്ദിച്ചതെന്നാണ് അരവിന്ദാക്ഷൻറെ പുതിയ വെളുപ്പെടുത്തൽ. നേരത്തെ ഇഡി തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് പറഞ്ഞ അരവിന്ദാക്ഷൻ, പ്രമുഖ നേതാക്കളുടെ പേര് എഴുതി നൽകാൻ വേണ്ടിയായിരുന്നു ഇ ഡിയുടെ ആ മർദ്ദനമെന്നാണ് ഇപ്പോൾ വ്യക്തമാക്കിയത്. ഇപി ജയരാജൻ, എസി മൊയ്തീൻ, എംകെ കണ്ണൻ എന്നിവരുടെ പേരെഴുതി നൽകാനാവശ്യപ്പെട്ടായിരുന്നു മർദ്ദനമെന്നും വടക്കാഞ്ചേരി നഗരസഭ കൗൺസിലർ വ്യക്തമാക്കി. അടിക്കരുതെന്ന് പറഞ്ഞിട്ടും മർദനം തുടർന്നെന്നും അരവിന്ദാക്ഷൻ പറഞ്ഞു. കള്ളപ്പണ കേസിൽ വ്യാജ മൊഴി നൽകാൻ ഇ ഡി ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന അരവിന്ദാക്ഷൻറെ പരാതി നേരത്തെ ഇ ഡി നിഷേധിച്ചിരുന്നു. ചോദ്യം ചെയ്യൽ വീഡിയോ ക്യാമറയ്ക്ക് മുന്നിലായിരുന്നെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. എന്നാൽ ഇപി ജയരാജൻ, എസി മൊയ്തീൻ, എം കെ കണ്ണൻ എന്നിവരുടെ പേരെഴുതി നൽകാനാവശ്യപ്പെട്ടായിരുന്നു…
Read More » -
Crime
കടയിലെത്തിയ എട്ട് വയസുള്ള പെൺകുട്ടിയോട് ക്രൂരത; 65കാരനായ കടയുടമക്ക് ജീവപര്യന്തവും 40 വര്‍ഷം തടവും 150000 രൂപ പിഴയും
തൃശൂർ: കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ വന്ന എട്ടുവയസുകാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ 65 കാരന് ജീവപര്യന്തവും കൂടാതെ 40 വർഷം തടവും 150000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുന്നംകുളം ചിറ്റഞ്ഞൂർ ആലത്തൂർ കോടത്തൂർ വീട്ടിൽ രവീന്ദ്രനെ (റൊട്ടേഷൻ രവി, 65) യാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോർട്ട് ജഡ്ജ് എസ് ലിഷ ശിക്ഷിച്ചത്. 2021 ലാണ് കേസിനു ആസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാവാത്ത കുട്ടി കടയിൽ സാധനങ്ങൾ വാങ്ങാൻ വന്നപ്പോഴാണ് രവീന്ദ്രൻ ലൈംഗികാതിക്രമം നടത്തിയത്. പീഡനത്തിനിരയായ അതിജീവതയുടെ മൊഴി കുന്നംകുളം പൊലീസ് ഇൻസ്‌പെക്ടറായിരുന്ന എൻ എ അനൂപിന്റെ നേതൃത്വത്തിൽ രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. ഈ കേസിന്റെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം തയാറാക്കി കോടതിയിൽ സമർപ്പിച്ചത് കുന്നംകുളം അസിസ്റ്റന്റ് പൊലീസ് കമ്മിഷണറായിരുന്ന അനീഷ് വി കോരയായിരുന്നു. 21 സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകളും തൊണ്ടിമുതലും ശാസ്ത്രീയ തെളിവുകളും പരിശോധിക്കുകയും ചെയ്തു. പോക്‌സോ കുറ്റത്തിന് 40 വർഷം തടവും…
Read More » -
Crime
ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തിടെ മണ്ണെണ്ണ കുടിച്ച പൂര്‍ണ ഗര്‍ഭിണിയായ യുവതി ആശുപത്രിയില്‍
തൃശൂർ: ഭർത്താവുമായുണ്ടായ തർക്കത്തിടെ മണ്ണെണ്ണ കുടിച്ച പൂർണ ഗർഭിണിയായ യുവതി ആശുപത്രിയിൽ. വഴക്കിനിടെ ഇവർ ശരീരത്തിൽ മണ്ണെണ്ണ ഒഴിക്കുകയും ചെയ്തു. തമിഴ്‌നാട് സ്വദേശിയായ യുവതിയെയാണ് അവശ നിലയിൽ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. പഴഞ്ഞി ജെറുസലേമിൽ താമസിക്കുന്ന കുമലിയാർ അരുണിന്റെ ഭാര്യ നദിയെ (27) ആണ് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. തെരുവ് സർക്കസുകാരായ യുവതിയും ഭർത്താവും അഞ്ചു ദിവസം മുമ്പാണ് പഴഞ്ഞിയിൽ എത്തിയത്. പൂർണ ഗർഭിണിയായ യുവതി മണ്ണെണ്ണ ശരീരത്തിലൂടെ ഒഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ കുന്നംകുളം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഷംനാദ്, വിജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. യുവതിയുടെ ആരോഗ്യനില വഷളായതോടെ തുടർ ചികിത്സയ്ക്കായി പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവുമായി തർക്കമുണ്ടായതിനെ തുടർന്നാണ് യുവതി സ്വയം ശരീരത്തിലൂടെ മണ്ണെണ്ണ ഒഴിക്കുകയും കുടിക്കുകയും ചെയ്തതെന്ന് ദൃക്‌സാക്ഷികൾ…
Read More » -
NEWS
ജസ്റ്റിൻ ട്രൂഡോയുടെ നിലപാട് ഇന്ത്യ കാനഡ നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കുന്നതിലേക്ക് നയിച്ചേക്കുമെന്ന് ഉന്നതവൃത്തങ്ങൾ
ദില്ലി: ജസ്റ്റിൻ ട്രൂഡോയുടെ നിലപാട് ഇന്ത്യ കാനഡ നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കുന്നതിലേക്ക് നയിച്ചേക്കുമെന്ന് ഉന്നതവൃത്തങ്ങൾ. ജസ്റ്റിൻ ട്രൂഡോ ഭീകരരെ പിന്തുണയ്ക്കുന്നുവെന്ന് അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളെ ഇന്ത്യ അറിയിക്കും. ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം വഷളാകുന്നത് കാനഡയിലേക്ക് കുടിയേറിയവരും ഇതിനായി കാത്തിരിക്കുന്നവരും ആശങ്കയോടെയാണ് കാണുന്നത്. ജസ്റ്റിൻ ട്രൂഡോ അധികാരത്തിൽ എത്തിയത് മുതൽ ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളൽ ദൃശ്യമായി തുടങ്ങിയിരുന്നു. ന്യൂനപക്ഷ സർക്കാരിന് നേതൃത്വം നൽകുന്ന ട്രൂഡോ തീവ്ര സിഖ് നിലപാടുള്ള ജഗ്മീത് സിംഗിൻറെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയെ ആശ്രയിച്ചാണ് ഭരണത്തിൽ തുടരുന്നത്. ജഗ്മീത് സിംഗിനെയും ഇന്ത്യ വിരുദ്ധ സംഘടനകളെയും അധികാരത്തിന് വേണ്ടി ട്രൂഡോ പിന്തുണയ്ക്കുന്നു എന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ജി20 ഉച്ചകോടിക്കെത്തിയ ജസ്റ്റിൻ ട്രൂഡോയോട് ഇക്കാര്യം നരേന്ദ്ര മോദി നേരിട്ട് സൂചിപ്പിച്ചിരുന്നു. കാനഡയുടെ നിലപാടിനെതിരെയുള്ള അമർഷം അടുത്തിടെ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ മന്ത്രി എസ് ജയശങ്കർ തുറന്നുപറഞ്ഞിരുന്നു. അടുത്ത പൊതു തെരഞ്ഞെടുപ്പ് 2025 ൽ നടക്കാനിരിക്കെ ജസ്റ്റിൻ ട്രൂഡോ നിലപാട് തിരുത്തുമെന്ന് ഇന്ത്യ കരുതുന്നില്ല. ഹർദീപ്…
Read More » -
LIFE
മമ്മൂട്ടി കരയുന്നതു കാണുമ്പോള്‍ കരച്ചില്‍ വരുമെന്ന് നടി ഭാവന
മമ്മൂട്ടി കരയുന്നത് കാണുമ്പോൾ സങ്കടം വരും എന്ന് നടി ഭാവന. അത് അദ്ദേഹത്തിന്റെ ഒരു കഴിവാണ്. ചിലർ കരയുമ്പോൾ നമുക്ക് അത് സിനിമയാണ് എന്ന് നമുക്ക് ബോധ്യമുണ്ടാകും. എന്നാൽ ചിലരുടെ കരച്ചിൽ കാണുമ്പോൾ സിനിമയാണ് എന്നത് മറന്നുപോകുമെന്നും ഭാവന ബിഹൈൻഡ്‍വുഡ്‍സിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. ഭാവനയുടെ വാക്കുകൾ എനിക്ക് എന്നെ ജഡ്‍ജ് ചെയ്യാനാകില്ല. ഞാൻ ജീവിതത്തിൽ കരയുന്നതു പോലെയാകും സിനിമയിലും കരയുക. എനിക്ക് മമ്മൂക്ക കരയുന്ന ഒരു സീൻ കാണുമ്പോൾ ഭയങ്കര കരച്ചിൽ വരും. ചിലർ കരയുമ്പോൾ നമുക്ക് പ്രേത്യേകമൊന്നും തോന്നുകയും ചെയ്യില്ല. ചിലർ കരയുമ്പോൾ നമുക്കും വിഷമമാകും. ഇനി ഞാൻ കാണുകേയില്ലെന്ന് തീരുമാനിച്ച സിനിമകൾ ഉണ്ട്. കാരണം ഭയങ്കര സങ്കടം വരും. അഭിനേതാക്കളുടെ കഴിവാണത്. മമ്മൂക്ക കരയുന്ന ഒരു സിനിമാ രംഗം കാണുമ്പോൾ നമുക്ക് സങ്കടമുണ്ടാകുന്നത് അദ്ദേഹത്തിന്റെ വലിയ കഴിവാണ്. അഭിനയമാണെന്നറിയാം, ഞാനും അവരെ പോലെ സിനിമയിൽ ഉള്ളയാളായതിനാൽ കൃത്യമായി എല്ലാം ബോധ്യമുണ്ട്. എന്നിട്ടും വിഷമമുണ്ടാകുമ്പോൾ അവരുടെ കഴിവാണ്. ഭാവന…
Read More » -
Crime
വെള്ളം ചോദിച്ചെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചു, ബൈക്കിൽ മുങ്ങി; ഒടുവിൽ രണ്ട് യുവാക്കൾ പിടിയിൽ
മടിക്കൈ: കാസർകോട് മടിക്കൈ ചരുരക്കിണറിൽ ബൈക്കിലെത്തി സ്ത്രീയുടെ മാല പൊട്ടിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടിക്കുളം വെട്ടിത്തറക്കാലിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന മുഹമ്മദ് ഇജാസ്, പാക്കം ചെർക്കാപ്പാറ സ്വദേശി ഇബ്രാഹിം ബാദുഷ എന്നിവരാണ് പിടിയിലായത്. ചതുരക്കിണറിൽ സ്റ്റേഷനറി കട നടത്തുന്ന ബേബി എന്ന സ്ത്രീയുടെ കഴുത്തിൽ നിന്നാണ് പ്രതികൾ സ്വർണ്ണമാല പൊട്ടിച്ചത് രക്ഷപ്പെട്ടത്. മോഷണം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് പ്രതികളെ പൊലീസ് പൊക്കിയത്. വെള്ളം ചോദിച്ചെത്തിയ യുവാക്കൾ ബേബിയുടെ മാല പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ ഹൊസ്ദുർഗ് പൊലീസിൻറെ പിടിയിലായത്. നിരവധി കേസുകളിൽ പ്രതികളാണ് പിടിയിലായ മുഹമ്മദ് ഇജാസും, ഇബ്രാഹിം ബാദുഷയെന്നും ഹൊസ്ദുർഗ് പൊലീസ് പറഞ്ഞു. 24 വയസുകാരാണ് ഇരുവരും. മാലതട്ടിപ്പറിക്കലും ബൈക്ക് മോഷണവും അടക്കം വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതികളാണ് പിടിയിലായവരെന്ന് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായർ, ഡിവൈഎസ്പി. പതിനേഴാം വയസിൽ മോഷണം…
Read More »