![](https://newsthen.com/wp-content/uploads/2023/09/Screenshot_2023-09-20-21-23-47-68_a71c66a550bc09ef2792e9ddf4b16f7a.jpg)
തിരുവനന്തപുരം:മാരായമുട്ടത്ത് വീടിനുള്ളില്‍ ടൈലുകള്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ഗർത്തങ്ങൾ രൂപപ്പെടുകയും ചെയ്തു.മാരായമുട്ടം സ്വദേശി രത്‌നരാജിന്റെ വീടിന്റെ മുറികളാണ് തകര്‍ന്നത്.
രാവിലെ 9 മണിയോടെ വീട്ടിലുള്ളവര്‍ പ്രഭാതഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്ബോഴാണ് ടൈലുകള്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിയത്. മുറിക്കുള്ളില്‍ ചെറു ഗർത്തങ്ങൾ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.
വീടിനുള്ളിലെ മറ്റ് മുറികളിലും സമാനമായ പൊട്ടലുകള്‍ ഉണ്ടെങ്കിലും നടുമുറിയിലാണ് കൂടുതലും പൊട്ടലുണ്ടായിട്ടുള്ളത്.300 ചതുരശ്ര അടിയോളം വെട്രിഫൈഡ് ടൈലുകളാണ് പൊട്ടിയിട്ടുള്ളത്.
![Signature-ad](https://newsthen.com/wp-content/uploads/2024/06/signature.jpg)
സംഭവത്തിന്റെ ഗൗരവം മനസിലാക്കി ജിയോളജി വിഭാഗം സ്ഥലം പരിശോധിച്ചിട്ടുണ്ട്.സ്ഥലത്ത് വിശദമായ പരിശോധന നടത്തുമെന്നും ജിയോളജി വിഭാഗം വ്യക്തമാക്കി.പൊലീസും സംഭവസ്ഥലം സന്ദര്‍ശിച്ചു.