IndiaNEWS

വന്ദേഭാരതിൽ വൈഷ്ണോദേവി തീര്‍ത്ഥയാത്രയുമായി ഐആര്‍സിടിസി

ടുപ്പിക്കാതെ കുറഞ്ഞ ചെലവില്‍ ലക്ഷ്യസ്ഥാനത്തെത്താം എന്നതാണ് ട്രെയിൻ യാത്രയുടെ പ്രത്യേകത.  എന്നാല്‍ ആ യാത്ര കാശ്മീരിലേക്ക് ആയാലോ..അതും വന്ദേ ഭാരത് എക്സ്പ്രസില്‍.. കൊള്ളാം അല്ലേ. എങ്കില്‍ അധികം കാത്തിരിക്കാതെ വേഗം ബുക്ക് ചെയ്തോ..
ഐആര്‍സിടിസിയാണ് ഈ കിടിലൻ യാത്ര ഒരുക്കിയിരിക്കുന്നത്.

ലക്ഷക്കണക്കിന് വിശ്വാസികള്‍ ഓരോ വര്‍ഷവും എത്തുന്ന,  പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ജമ്മുവിലെ കത്ര ശ്രീ വൈഷ്ണോദേവി ക്ഷേത്രത്തിലേക്കാണ് ഈ യാത്ര.

ഹൈന്ദവ വിശ്വാസികളുടെ ഏറ്റവും വിശുദ്ധ തീര്‍ത്ഥാടന സ്ഥാനങ്ങളിലൊന്നായ ഇവിടം ത്രീകൂട മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. തിരുമല തിരുപ്പതി ദേവസ്ഥാനം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തുന്ന സ്ഥലം കൂടിയാണിത്.

Signature-ad

ഒരു രാത്രിയും രണ്ട് പകലും നീണ്ടുനില്‍ക്കുന്ന യാത്ര ന്യൂ ഡല്‍ഹിയില്‍ നിന്നാരംഭിച്ച്‌ കത്രയില്‍ പോയി തിരികെ ഡല്‍ഹിയില്‍ എത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ന്യൂ ഡല്‍ഹിയില്‍ നിന്നും എസ്ഡിവികെ (SVDK Vande Bharat Express-22439) വന്ദേഭാരതില്‍ രാവിലെ 6.00 മണിക്ക് പുറപ്പെടുന്ന യാത്ര ശ്രീ മാതാ വൈഷ്ണോദേവി കത്ര റെയില്‍വേ സ്റ്റേഷനില്‍ ഉച്ചയ്ക്ക് 2.00 മണിക്ക് എത്തും.

പിറ്റേന്ന് മൂന്നു മണിക്കാണ് മടക്കയാത്ര.ശ്രീ മാതാ വൈഷ്ണോദേവി കത്ര റെയില്‍വേ സ്റ്റേഷനില്‍ നിന്നും മൂന്ന് മണിക്ക് എസ്ഡിവികെ വന്ദേഭാരതിൽ കയറണം. (SVDK Vande Bharat Express-22440). ന്യൂ ഡല്‍ഹിയില് രാത്രി 11.00 മണിക്ക് എത്തിച്ചേരും.

വന്ദേഭാരത് എക്സ്പ്രസില്‍ ചെയര്‍ കാറിലാകും കത്രയിലേക്കും തിരികെ ഡല്‍ഹിയിലേക്കുമുള്ള യാത്ര.കത്രയില്‍ എസി ഹോട്ടലില്‍ താമസം, യാത്രയിലെ ഭക്ഷണം, ഹോട്ടലില്‍ നിന്നുള്ള പിക്കപ്പ് തുടങ്ങിയ കാര്യങ്ങള്‍ ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടുന്നു. ചൊവ്വാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഈ സര്‍വീസ് ലഭ്യമാണ്. 12 പേര്‍ക്കാണ് ഒരു ദിവസം ഈ പാക്കേജ് വഴി പോകാനാവുക.

സിംഗിള്‌ ഒക്യുപൻസിയില്‍ 9145/-രൂപ,ഡബിള്‍ ഒക്യുപൻസിയില്‍ ഒരാള്‍ക്ക് 7660/- രൂപ, ട്രിപ്പിള്‍ ഒക്യുപന്‍സിയില്‍ ഒരാള്‍ക്ക് 7290/-രൂപ, കുട്ടികളില്‍ ബെഡ് വേണ്ടവര്‍ക്ക് (5-11 വയസ്സ്) 6055/- രൂപ, ബെഡ് വേണ്ടാത്തവര്‍ക്ക് 5560/-രൂപ എന്നിങ്ങനെയാണ് നിരക്ക്.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും ന്യൂഡല്‍ഹിയിലെ ഐആര്‍സിടിസിടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റര്‍, പ്ലാറ്റ്ഫോം നമ്ബര്‍ 16, ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷൻ ഫോണ്‍-9717641764, 9717648888, 8287930712, 8287930620, 8287930751, 8287930715, 8287930718.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: