Month: September 2023
-
Kerala
കളി കാണാന്‍ കൊച്ചിയിലെത്തുന്നവരുടെ ശ്രദ്ധയ്ക്ക്: നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം
കൊച്ചി: ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തോടനുബന്ധിച്ച് ഇന്ന് കൊച്ചിയില്‍ ഗതാഗത നിയന്ത്രണം. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് മത്സരം നടക്കുക. മത്സരം കാണാന്‍ എത്തുന്നവര്‍ക്കായി കൊച്ചി സിറ്റി ട്രാഫിക്ക് പൊലീസ് ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പശ്ചിമകൊച്ചി, വൈപ്പിന്‍ ഭാഗങ്ങളില്‍ നിന്നും മത്സരം കാണാനായി വരുന്നവരുടെ വാഹനങ്ങള്‍ ചാത്യാത്ത് റോഡില്‍ വാഹനങ്ങള്‍ക്ക് തടസ്സമില്ലാത്ത രീതിയില്‍ പാര്‍ക്ക് ചെയ്ത് മെട്രോ അടക്കമുളള പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരണം. പറവൂര്‍, തൃശ്ശൂര്‍, മലപ്പുറം എന്നീ മേഖലകളില്‍ നിന്നും വരുന്നവരുടെ വാഹനങ്ങള്‍ ആലുവ ഭാഗത്തും, കണ്ടയ്നര്‍ റോഡിലും അപകടരഹിതമായും ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയിലും പാര്‍ക്ക് ചെയ്ത് മെട്രോ അടക്കമുളള പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരേണ്ടതാണ്. ഇടുക്കി, കോട്ടയം, പെരുമ്പാവൂര്‍ തുടങ്ങിയ കിഴക്കന്‍ മേഖലകളില്‍ നിന്നും വന്നവരുടെ വാഹനങ്ങള്‍ അപകടരഹിതമായും ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയിലും തൃപ്പൂണിത്തുറ, കാക്കനാട് ഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്ത് മെട്രോ അടക്കമുളള പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരണം.…
Read More » -
India
കാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍കാരന്‍ കൊല്ലപ്പെട്ടു; മരിച്ചത് കൊടുംകുറ്റവാളി സുഖ ദുന്‍കെ
ടൊറന്റോ: കാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു. ഖലിസ്ഥാന്‍ ഭീകരന്‍ അര്‍ഷ്ദീപ് സിങ്ങിന്റെ അനുയായി സുഖ ദുന്‍കെയാണ് കൊല്ലപ്പെട്ടത്. വിന്നിപെഗ് നഗരത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് മരണം. ഇന്ത്യയില്‍ നിരവധി കേസുകളില്‍ പ്രതിയായിരുന്നു ഇയാള്‍. കാനഡയില്‍ നിന്നു വിട്ടുതരണമെന്നാവശ്യപ്പെട്ടവരുടെ ലിസ്റ്റില്‍ സുഖ ദുന്‍കെയുടെ പേരും ഉണ്ടായിരുന്നു. കള്ളപാസ്പോര്‍ട്ടിലാണ് ഇയാള്‍ പഞ്ചാബില്‍നിന്ന് കാനഡയിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് കാനഡയും ഇന്ത്യയും തമ്മില്‍ തര്‍ക്കങ്ങള്‍ പരിധിവിടുന്നതിനിടെയാണ് പുതിയ സംഭവം. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയതിന് പിന്നാലെ ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയിരുന്നു. ജൂണ്‍ 18 നാണ് ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ അജ്ഞാതര്‍ കൊലപ്പെടുത്തിയത്. നിജ്ജാറിന്റെ മരണത്തിന് പിന്നില്‍ റോയുടെ ഏജന്റുമാര്‍ക്ക് പങ്കുള്ളതായാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം. എന്നാല്‍ കൊലപാതകങ്ങള്‍, മനുഷ്യക്കടത്ത്, സംഘടിത കുറ്റകൃത്യങ്ങള്‍ എന്നിവയുള്‍പ്പടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കാനഡയില്‍ ഇടം ലഭിക്കുന്നുണ്ട്. ഇതിലേക്ക് ഇന്ത്യന്‍ സര്‍ക്കാരിനെ…
Read More » -
NEWS
ബഹ്‌റീനില്‍ ഇന്ത്യന്‍ ബിഎഡിന് അംഗീകാരം ഇല്ല; വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് അറസ്റ്റ്
മനാമ: ഇന്ത്യയില്‍ നിന്നു ബിഎഡ് പഠനം കഴിഞ്ഞെത്തിയ ബഹ്റീനിലെ പല അധ്യാപകരും സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ അയോഗ്യരായി. ബിരുദവും ബിരുദാനന്തര ബിരുദവും തുടര്‍ന്ന് ബിഎഡ് കോഴ്സും പൂര്‍ത്തിയാക്കിയ പല അധ്യാപകരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ മന്ത്രാലയത്തിന്റെ പരിശോധനയില്‍ അയോഗ്യമാണെന്ന് കണ്ടെത്തിയതാണ് അധ്യാപകര്‍ക്ക് തിരിച്ചടയാക്കിയത്. ഇന്ത്യയിലെ പല സര്‍വകലാശാലകളില്‍നിന്നും ബിഎഡ് കോഴ്സുകള്‍ പൂര്‍ത്തിയാക്കി ബഹ്റീനിലെ സ്‌കൂളുകളില്‍ ജോലിക്ക് ചേര്‍ന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പോലും വര്‍ഷങ്ങള്‍ക്ക് ശേഷം വിദ്യാഭ്യാസ മന്ത്രാലയം അയോഗ്യമാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. ഇത്തരത്തില്‍ ജോലിയില്‍ പ്രവേശിച്ച ചില അധ്യാപകരെ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ ജോലി സമ്പാദിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ‘ക്വാഡ്രാ ബേ’ എന്ന രാജ്യാന്തര ഏജന്‍സിയാണ് ബഹ്റീന്‍ മന്ത്രാലയത്തിന് വേണ്ടി സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തുന്നത്. സ്വന്തം ചെലവില്‍ ക്വഡ്രാ ബേയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്ത ശേഷം അതിന്റെ ഫലം സ്‌കൂളുകള്‍ ഉറപ്പാക്കണമെന്ന മന്ത്രാലയം നിബന്ധന എല്ലാ സ്‌കൂളുകളും നടപ്പിലാക്കാന്‍ തുടങ്ങിയതോടെയാണ് അധ്യാപകരോട് സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് ഭൂരിപക്ഷം അധ്യാപകരും അവരുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍…
Read More » -
Crime
ബേക്കറിയില്‍ രാത്രി എസ്.ഐയുടെ അഴിഞ്ഞാട്ടം; കണ്ണില്‍ക്കണ്ടവരെയെല്ലാം ചൂരലിന് തല്ലിപ്പൊളിച്ചു
കൊച്ചി: നെടുമ്പാശ്ശേരി കരിയാടുള്ള ബേക്കറിയില്‍ കയറി രാത്രി പരാക്രമം നടത്തിയ എസ്.ഐയെ തടഞ്ഞുവെച്ച് നാട്ടുകാര്‍. നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനു കീഴിലുള്ള കണ്‍ട്രോള്‍ റൂം വെഹിക്കിളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ. സുനിലാണ് കോഴിപ്പാട്ട് ബേക്കറി ആന്‍ഡ് കൂള്‍ ബാറില്‍ കയറി അക്രമം നടത്തിയത്. നെടുമ്പാശ്ശേരി കോഴിപ്പാട്ട് വീട്ടില്‍ കുഞ്ഞുമോന്റെ കടയാണിത്. ബുധനാഴ്ച കട അടയ്ക്കാനൊരുങ്ങുമ്പോഴാണ് കണ്‍ട്രോള്‍ റൂം വാഹനത്തില്‍ എസ്.ഐ. സുനില്‍ എത്തിയത്. ഡ്രൈവറും വാഹനത്തിലുണ്ടായിരുന്നു. എസ്.ഐ. കടയിലെത്തി അവിടെയുണ്ടായിരുന്നവരെയെല്ലാം ചൂരല്‍വടി കൊണ്ടടിച്ചു. ഒരു പ്രകോപനവുമില്ലാതെയായിരുന്നു അക്രമം. കുഞ്ഞുമോന്‍, ഭാര്യ എല്‍ബി, മകള്‍ മെറിന്‍, സഹായി ബൈജു, വ്യാപാരി ജോണി എന്നിവര്‍ക്ക് അടിയേറ്റു. ഓടിക്കൂടിയ നാട്ടുകാര്‍ എസ്.ഐയെ തടഞ്ഞുവെച്ചു. വിവരമറിഞ്ഞ് നെടുമ്പാശ്ശേരി പോലീസ് സ്ഥലത്തെത്തി. എസ്.ഐ. മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. എസ്.ഐയെ അങ്കമാലി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. അകാരണമായി മര്‍ദിച്ചതിന് എസ്.ഐക്കെതിരേ നടപടി ഉണ്ടാകുമെന്നറിയുന്നു. കരിയാട്ടില്‍ കത്തിക്കുത്ത് നടക്കുന്നു എന്ന് വിവരം ലഭിച്ചതനുസരിച്ചാണ് സ്ഥലത്തെത്തിയതെന്നാണ് എസ്.ഐ. മൊഴി നല്‍കിയിരിക്കുന്നത്.
Read More » -
Crime
കളിക്കുന്നതിനിടെ ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത് തട്ടി; മലപ്പുറത്ത് പതിനൊന്നുകാരന്റെ കഴുത്ത് ഞരിച്ച് ‘അതിഥി’
മലപ്പുറം: ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്തു തട്ടിയെന്നാരോപിച്ച് അതിഥിത്തൊഴിലാളി ക്രൂരമായി മര്‍ദിച്ച ആറാംക്ലാസുകാരന്‍ ഗുരുതരാവസ്ഥയില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. പള്ളിക്കല്‍ അമ്പലവളപ്പില്‍ മറ്റത്തില്‍ സുനില്‍കുമാറിന്റെയും വസന്തയുടെയും മകന്‍ എം.എസ്. അശ്വിനാണ് കഴുത്തിന് മാരക പരിക്കേറ്റത്. കോഴിപ്പുറം എ.എം.യു.പി. സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. അതിഥിത്തൊഴിലാളിയായ യുവാവ് കഴുത്തുഞെരിച്ച് ഭിത്തിക്ക് ചേര്‍ത്തുവെച്ച് ഇടിക്കുകയും ടയര്‍ ഉരുട്ടിക്കളിക്കാന്‍ അശ്വിന്‍ ഉപയോഗിച്ച വണ്ണമുള്ള വടികൊണ്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയും ചെയ്തതായി മാതാപിതാക്കള്‍ പറഞ്ഞു. കഴുത്ത് അനങ്ങാതിരിക്കാന്‍ കോളര്‍ ഘടിപ്പിച്ച് ഭാരം ഇട്ടാണ് കുട്ടിയെ ആശുപത്രിയില്‍ കിടത്തിയിരിക്കുന്നത്. യു.പി. സ്വദേശിയായ സല്‍മാന്‍ ആണ് കുട്ടിയെ ആക്രമിച്ചതെന്നാണ് വിവരം. സെപ്റ്റംബര്‍ ഒന്നിന് രാത്രിയായിരുന്നു സംഭവം. എന്നാല്‍, മാതാപിതാക്കള്‍ക്ക് ഗൗരവം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അന്ന് ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചപ്പോള്‍ വിദഗ്ധചികിത്സ വേണമെന്ന് ഡോക്ടര്‍ അഭിപ്രായപ്പെട്ടെങ്കിലും കേസ് ഒതുക്കിത്തീര്‍ക്കാമെന്നു പറഞ്ഞ് യുവാവിന്റെ ആള്‍ക്കാര്‍ ഇടപെട്ട് വീട്ടിലേക്കു തിരിച്ചയച്ചു. തുടര്‍ന്ന് ഒരുദിവസം സ്‌കൂളില്‍ പോയ അശ്വിന്‍ വേദന കൂടി തിരിച്ചുവന്നു. അന്നുമുതല്‍ വീട്ടില്‍ കിടക്കുകയായിരുന്നു. പണമില്ലാത്തതിനാല്‍…
Read More » -
Kerala
പതിനെട്ടാം പടി ചവിട്ടി ആചാര വിധികളോടെ ക്രൈസ്തവ പുരോഹിതനായ ഫാ.മനോജ് അയ്യപ്പ സന്നിധാനത്ത്
ശബരിമല: സഭയിൽ നിന്നും പുറത്താക്കുമെന്ന ഭീഷണിയൊന്നും ആ വൈദികനെ തളർത്തിയില്ല.’നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ’ എന്ന ക്രിസ്തുവചനത്തെ മുറുകെ പിടിച്ച് ആംഗ്ലിക്കൻ സഭാ വൈദികനായ ഫാദർ.മനോജ് ആചാരവിധികളോടു തന്നെ പതിനെട്ടാം പടി ചവിട്ടി ശബരിമല സന്നിധാനത്തെത്തി. പുണ്യപാപങ്ങളുടെ ഇരുമുടിക്കെട്ടുമേന്തി ശരണം വിളിച്ച്, ലൗകികതയുടെ പടവുകളായ പൊന്നുപതിനെട്ടാംപടി കയറി സാക്ഷാൽ ശബരീശന്റെ സന്നിധിയിലെത്തിയ അദ്ദേഹത്തെ വരവേറ്റത് ‘തത്വമസി’ എന്ന മഹാവാക്യമാണ് – ‘ഈശ്വരൻ നീയാണ്’ എന്ന ഓർമപ്പെടുത്തൽ ! അഹങ്കാരവും അറിവില്ലായ്മയുമെല്ലാം ഇല്ലാതായി ഈശ്വരനും ഭക്തനും ഒന്നാകുന്ന സമത്വത്തിന്റെ പരമപദമാണ് അയ്യപ്പസന്നിധാനം.അവിടെ ഭക്തനും അയ്യപ്പൻ, ഈശ്വരനും അയ്യപ്പൻ! ഇവിടെ മതങ്ങൾക്ക് എന്ത് പ്രസക്തി. സന്നിധാനത്ത് എത്തിയ ഫാ. മനോജ് എല്ലാ മതങ്ങളും ഒന്നാണ് എന്ന സന്ദേശമാണ് നല്കിയത്. ഒരു ക്രിസ്ത്യൻ പുരോഹിതൻ 18 പടി ചവിട്ടി അയ്യപ്പ ദര്‍ശനം നടത്തുന്നത് ഇതാദ്യമാണ്.ഇന്നലെ രാവിലെയായിരുന്നു അദ്ദേഹം ശബരിമലയിലെത്തിയത്.കെട്ടുകെട്ടി ആചാരങ്ങളെല്ലാം പാലിച്ചായിരുന്നു വൈദികന്റെ മലകയറ്റം. തിരുമല മഹാദേവ ക്ഷേത്രത്തിലായിരുന്നു കെട്ടുനിറയ്ക്കല്‍.ഹിന്ദു മതത്തേയും ആചാരങ്ങളേയും അടുത്തറിഞ്ഞ് പഠിക്കുകയാണ് തന്റെ…
Read More » -
India
യുപിയിൽ മുസ്ലിം വ്യാപാരിയേയും മകനേയും വെടിവെച്ചു കൊന്നു
ലക്നൗ: ഉത്തർപ്രദേശിലെ അസംഗഢിൽ വസ്ത്രവ്യാപാരിയെയും മകനെയും മോട്ടോര്‍സൈക്കിളുകളിലെത്തിയ അജ്ഞാതര്‍ വെടിവച്ചു കൊന്നു. റഷീദ് അഹമ്മദ് (55), ഷൊഹൈബ് (22) എന്നിവരാണു കൊല്ലപ്പെട്ടത്. രാവിലെ എട്ടിന് ശാരദ മാര്‍ക്കറ്റിലെ ഷോപ്പ് വൃത്തിയാക്കുന്നതിനിടെ മൂന്നു മോട്ടോര്‍സൈക്കിളുകളിലെത്തിയവര്‍ കടയ്ക്കുള്ളിലേക്ക് ഇരച്ചുകയറി ഇരുവര്‍ക്കും നേര്‍ക്കു വെടിയുതിര്‍ക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും മുൻവൈരാഗ്യമാണ് കൊലയ്ക്കുപിന്നിലെന്നു കരുതുന്നതായും പോലീസ് പറഞ്ഞു.
Read More » -
Kerala
വീട്ടില്‍ അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 12 വര്‍ഷം തടവും 40,000 രൂപ പിഴയും
കാട്ടാക്കട: പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസില്‍ യുവാവിന് 12 വര്‍ഷം തടവും 40,000 രൂപ പിഴയും. അമ്ബൂരി കരിക്കുഴി അഞ്ചുനിവാസില്‍ അനീഷിനെയാണ് (30) കാട്ടാക്കട അതിവേഗ കോടതി ശിക്ഷിച്ചത്. 2015 മേയ് 25നായിരുന്നു സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറിയതിന് അഞ്ചുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും, പോക്‌സോ പ്രകാരമുള്ള കേസിന് ഏഴുവര്‍ഷം കഠിനതടവും 30,000രൂപ പിഴയുമാണ് ശിക്ഷ. പിഴത്തുക അതിജീവിതയ്ക്ക് നല്‍കാനും പിഴ ഒടുക്കിയില്ലെങ്കില്‍ എട്ടുമാസം അധിക തടവിനും കോടതി വിധിച്ചു. ശിക്ഷാകാലാവധി ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും വിധിയില്‍ പറയുന്നു.
Read More » -
Kerala
ചിലവ് 2000 കോടി;ആദിശങ്കരാചാര്യരുടെ പ്രതിമ ഇന്ന് അനാച്ഛാദനം ചെയ്യും
ഭോപ്പാൽ: രണ്ടായിരം കോടിയോളം രൂപ ചെലവഴിച്ച് 108 അടി ഉയരത്തില്‍ നിര്‍മിച്ച ആദിശങ്കരാചാര്യരുടെ പ്രതിമ ഇന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അനാച്ഛാദനം ചെയ്യും. നര്‍മ്മദാ നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഓംകാരേശ്വറിലാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്.ആദിശങ്കരാചാര്യരുടെ 12-ാം വയസ്സിലെ രൂപമാണ് പ്രതിമയ്ക്ക് നല്‍കിയിരിക്കുന്നത്. ‘ഏകത്വത്തിന്റെ പ്രതിമ’ എന്നാണ് പേരുനല്‍കിയിരിക്കുന്നത്. ഏകദേശം 28 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ‘ഏകാത്മധാം’ എന്ന ശങ്കരാചാര്യരുടെ പ്രതിമ നിര്‍മിക്കാന്‍ ഏകദേശം 2,141 കോടി രൂപയാണ് ചെലവായെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തിന്റെ വിനോദസഞ്ചാരമേഖലയിലും മറ്റും പ്രതിമ വലിയ മാറ്റം വരുത്തുമെന്നാണ് കണക്കുകൂട്ടല്‍.
Read More » -
NEWS
കാനഡയിലെ ഇന്ത്യൻ പൗരന്മാരും വിദ്യാർഥികളും ജാഗ്രത പാലിക്കുക, നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: കാനഡയിലുള്ള പൗരൻമാർക്ക് മുന്നറിയിപ്പുമായി ഇന്ത്യ. വിദേശകാര്യമന്ത്രാലയമാണ് മുന്നറിയിപ്പ് പുറത്തിറക്കിയത്. കാനഡയിലെ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളുടേയും വിദ്വേഷ കുറ്റകൃത്യങ്ങളുടേയും പശ്ചാത്തലത്തിൽ കടുത്ത ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. സമാനമായ മുന്നറിയിപ്പ് കാനഡയും നൽകിയിരുന്നു. ഇന്ത്യയിലേക്കു യാത്ര ചെയ്യുന്നവരും ഇന്ത്യയിൽ താമസിക്കുന്ന കനേഡിയൻ പൗരൻമാരും ജാഗ്രത പാലിക്കണമെന്നാണ് കാനഡയുടെ മുന്നറിയിപ്പ്. ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. പ്രസ്താവനക്ക് പിന്നാലെ ഇരുരാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര ബന്ധം വഷളാക്കുകയും ചെയ്തു. രണ്ടു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കി. ട്രൂഡോയുടെ ആരോപണങ്ങൾ ദുരുപദിഷ്ടവും അസംബന്ധവുമെന്ന് പറഞ്ഞ് ഇന്ത്യ തള്ളി. നിരോധിത ഖലിസ്ഥാൻ സംഘടനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് മേധാവിയും ഇന്ത്യ 10 ലക്ഷം രൂപ തലക്ക് വിലയിട്ട കൊടുംഭീകരനുമായ ഹർദീപ് സിങ് നിജ്ജാർ (45) കഴിഞ്ഞ ജൂൺ 18ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലാണ് കൊല്ലപ്പെട്ടത്. സർറിയിലെ ഗുരു നാനാക് ഗുരുദ്വാരയുടെ പാർക്കിങ്ങിൽ സ്വന്തം പിക്കപ്…
Read More »