Month: September 2023
-
Kerala
കടന്നല്‍ കുത്തേറ്റ് തെങ്ങുകയറ്റ തൊഴിലാളിയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട്: കടന്നല്‍ കുത്തേറ്റ് തെങ്ങുകയറ്റ തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. പുതുപ്പാടി കണ്ണപ്പൻകുണ്ട് സ്വദേശി സുരേന്ദ്രനാണ് മരിച്ചത്.41വയസ്സായിരുന്നു. കണ്ണപ്പൻകുണ്ട് മട്ടിക്കുന്നില്‍ വച്ച് ബുധനാഴ്ചയാണ് സുരേന്ദ്രനെ കടന്നല്‍ കുത്തിയത്. ആശുപത്രിയില്‍ ചികിത്സക്കിടെ ഇന്നാണ് മരണം സംഭവിച്ചത്. സംസ്‌കാരം ഇന്ന് വൈകുന്നേരം വീട്ടുവളപ്പില്‍ നടക്കും.
Read More » -
Kerala
സീറ്റ് ബെല്‍റ്റ് ധരിക്കാത്ത പൊലീസിന് മോട്ടോര്‍ വാഹന വകുപ്പിന്റെ പെറ്റി
തിരുവനന്തപുരം:നാട്ടുകാരെ പെറ്റിയടിക്കുന്ന പോലീസിന് മോട്ടോര്‍ വാഹന വകുപ്പ് നൽകിയത് എട്ടിന്റെ പണി. സീറ്റ് ബെല്‍റ്റ് ഇടാത്തതിനാണ് എംവിഡി പോലീസിന് പിഴ ചുമത്തിയത്. കാട്ടാക്കട, മലയിൻകീഴ് പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്.മലയിൻകീഴില്‍ 1500ഉം കാട്ടാക്കടയില്‍ 1000 രൂപയും പിഴ ചുമത്തി. എഐ ക്യാമറ വഴി നിയമലംഘനം കണ്ടെത്തിയാണ് പിഴയിട്ടത്. കാട്ടാക്കട സ്റ്റേഷനിലെ KL-01-CH 6897 ജീപ്പിന് ജൂണ്‍ 16നാണ് ഡ്രൈവറും കോ പാസഞ്ചറും സീറ്റ് ബല്‍റ്റ് ധരിക്കാത്തതിന് പിഴയിട്ടത്.മലയിൻകീഴ് സ്റ്റേഷനിലെ KL-01-BW 5623 ജീപ്പിന് ജൂണ്‍ 27നാണ് ഡ്രൈവറും കോ പാസഞ്ചറും സീറ്റ് ബല്‍റ്റ് ധരിക്കാത്തതിന് പിഴയിട്ടത്.
Read More » -
Kerala
പ്രതിപക്ഷ നേതാവാകാൻ ഭൂരിപക്ഷം എംഎല്‍എമാരും പിന്തുണച്ചത് രമേശ് ചെന്നിത്തലയെ; ആയത് വി ഡി സതീശൻ
തിരുവനന്തപുരം: പ്രതിപക്ഷനേതാവാകാൻ ഭൂരിപക്ഷം പാര്‍ട്ടി എംഎല്‍എമാരുടെയും പിന്തുണ രമേശ് ചെന്നിത്തലക്കായിരുന്നുവെന്ന് ഉമ്മൻചാണ്ടിയുടെ ആത്മകഥയില്‍ വെളിപ്പെടുത്തല്‍.ഇത് മറികടന്നാണ് ഹൈക്കമാൻഡ് വി. ഡി സതീശന്റെ പേര് പ്രഖ്യാപിച്ചതെന്നും ആത്മകഥയില്‍ പറയുന്നു. പാഴായ ഭൂരിപക്ഷ പിന്തുണ എന്ന പേരിലെ അധ്യായത്തിലാണ് ചെന്നിത്തലയെ വെട്ടിയതിനെ കുറിച്ചുള്ള നിര്‍ണ്ണായക പരാമര്‍ശം.നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ എംഎല്‍എമാരുടെ അഭിപ്രായം ഹൈക്കമാൻഡ് പ്രതിനിധികള്‍ നേരിട്ടെത്തി അറിഞ്ഞശേഷമായിരുന്നു ചെന്നിത്തലയെ വെട്ടി വിഡി സതീശനെ പ്രതിപക്ഷനേതാവാക്കിയത്. ഭൂരിപക്ഷ പിന്തുണ അനുസരിച്ചുള്ള തീരുമാനമെന്നായിരുന്നു വിശദീകരണമെങ്കില്‍ അതല്ല സംഭവിച്ചതെന്നാണ് കാലം സാക്ഷിയെന്ന് ആത്മകഥയില്‍ ഉമ്മൻചാണ്ടി പറയുന്നത്. ഹൈക്കമാൻഡ് ആരെയെങ്കിലും പേര് നിര്‍ദ്ദേശിക്കുന്നില്ലെങ്കില്‍ രമേശ് തുടരട്ടെ എന്നായിരുന്നു തൻ്റെ നിലപാടെന്ന് ഉമ്മൻചാണ്ടി പറയുന്നു. എഐസിസി നിലപാടറിയാല്‍ കെസി വേണുഗോപാലിൻറെ തിരുവനന്തപുരത്തെ വീട്ടില്‍ താൻ നേരിട്ട് പോയി. എന്തെങ്കിലും നിര്‍ദ്ദേശമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇതുവരെ ഇല്ലെന്നായിരുന്നു മറുപടി. എന്തെങ്കിലുമുണ്ടെങ്കില്‍ ചോദിച്ചുപറയാമെന്നു പറഞ്ഞെങ്കിലും പിന്നെ കെസി പ്രതികരിച്ചില്ല എന്നും ആത്മകഥയിൽ പറയുന്നു.
Read More » -
Kerala
തിരൂരില്‍ സ്റ്റോപ്പില്ല,രണ്ടാം വന്ദേഭാരത് വന്നപ്പോഴും മലപ്പുറത്തിന് നിരാശ
മലപ്പുറം: രണ്ടാം വന്ദേഭാരത് എത്തിയപ്പോഴും മലപ്പുറത്തിന് നിരാശ. ഇക്കുറിയും വന്ദേഭാരത് ട്രെയിനിന്റെ സ്റ്റോപ്പുകളുടെ പട്ടികയില്‍ ജില്ലയിലെ പ്രധാന സ്റ്റോപ്പായ തിരൂർ ഇല്ല. നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരതിനും തിരൂരില്‍ സ്റ്റോപ്പില്ല. വന്ദേഭാരതിന്റെ ആദ്യ ഘട്ടത്തില്‍ തിരൂരില്‍ സ്റ്റോപ് അനുവദിച്ചിരുന്നു. എന്നാല്‍, പിന്നീട് ഷൊറണൂരില്‍ സ്റ്റോപ് അനുവദിക്കുകയും തിരൂരിനെ ഒഴിവാക്കുകയും ചെയ്തു. ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായെങ്കിലും എല്ലായിടത്തും വന്ദേഭാരതിന് സ്റ്റോപ് അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു റെയില്‍വേയുടെ നിലപാട്. രണ്ടാം വന്ദേഭാരത് പ്രഖ്യാപിച്ചപ്പോഴും തിരൂരില്‍ സ്റ്റോപ്പുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇത്തവണയും സ്റ്റോപ് അനുവദിച്ചില്ല. മലപ്പുറം ജില്ലയില്‍ ഒരിടത്തും രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ക്കും സ്റ്റോപ്പില്ല എന്ന് മാത്രമല്ല, കേരളത്തിലോടുന്ന 32 ദീര്‍ഘദൂര ട്രെയിനുകള്‍ക്കും തിരൂരില്‍ സ്റ്റോപ്പില്ല. അതേസമയം സംസ്ഥാനത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരത്തെത്തി. പുലര്‍ച്ചെ നാലരയോടെയാണ് ട്രെയിൻ തിരുവനന്തപുരം കൊച്ചുവേളി സ്റ്റേഷനിലെത്തിയത്.ട്രെയിനിന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കും.കാസർകോട് – തിരുവനന്തപുരം റൂട്ടിലാണ് സർവീസ്.
Read More » -
Kerala
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ.സുരേന്ദ്രൻ ഇന്നും കോടതിയില്‍ ഹാജരായില്ല
കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഇന്നും കോടതിയില്‍ ഹാജരായില്ല.നിര്‍ബന്ധമായും ഇന്ന് ഹാജരാകണമെന്നായിയിരുന്നു കാസര്‍കോട് സെഷൻസ് കോടതിയുടെ ഉത്തരവ്. മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ അപരസ്ഥാനാര്‍ത്ഥി വരാതിരിക്കാന്‍ കെ സുന്ദര എന്ന വ്യക്തിക്ക് രണ്ടു ലക്ഷം നല്‍കി പിന്തിരിപ്പിച്ചു എന്ന ആരോപണത്തെ തുടര്‍ന്നുള്ള കേസിലാണ് സുരേന്ദ്രനോട് കോടതി ഹാജരാകാന്‍ ആവശ്യപ്പെട്ടത്. പണത്തിന് പുറമെ മൊബൈല്‍ ഫോണും സുന്ദരക്ക് നല്‍കിയതായി ആരോപണത്തിലുണ്ട്. അഞ്ച് തവണയാണ് കോടതി ഈ കേസ് പരിഗണിച്ചത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ കെ സുരേന്ദ്രൻ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഹാജരാകാത്തതിനെ കോടതി വിമര്‍ശിച്ചിരുന്നു. പ്രതികള്‍ എവിടെയാണെന്ന് ചോദിച്ച കോടതി, പ്രതികള്‍ ഇന്ന് നിര്‍ബന്ധമായും ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകയും ചെയ്തിരുന്നു. കേസിന്റെ വിചാരണയുടെ ഒരു ഘട്ടത്തിലും കെ സുരേന്ദ്രനോ മറ്റു പ്രതികളോ ഹാജരായിരുന്നില്ല.
Read More » -
NEWS
സഞ്ജുവിനെയായിരുന്നു ഇന്ത്യ ക്യാപ്റ്റനാക്കേണ്ടിയിരുന്നത്; ഇന്ത്യൻ ടീമിന്റെ മണ്ടൻ തീരുമാനം: ആകാശ് ചോപ്ര
ന്യൂഡൽഹി: മലയാളി താരം സഞ്ജു വി സാംസണെ ഇന്ത്യൻ ടീമിൽ നിന്നും തഴഞ്ഞതിൽ കടുത്ത പ്രതികരണവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഏഷ്യാകപ്പ്, ലോകകപ്പ്, ഏഷ്യൻ ഗെയിംസ് എന്നിങ്ങനെ മൂന്ന് വലിയ ടൂര്‍ണമെന്റുകളാണ് ഇന്ത്യ ഈ രണ്ടു മാസങ്ങളില്‍ കളിച്ചിട്ടുള്ളത്. ഇതില്‍ ഒരു ടീമില്‍ പോലും സഞ്ജുവിനെ ഉള്‍പ്പെടുത്താതിരുന്നത് നിരാശാജനകമാണ് എന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം. ലോകകപ്പില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കാനായിരുന്നു തീരുമാനമെങ്കില്‍ ഏഷ്യൻ ഗെയിംസില്‍ സഞ്ജുവിനെ ക്യാപ്റ്റനാക്കേണ്ടിയിരുന്നു എന്നും ആകാശ് ചോപ്ര പറയുന്നു. “ഏഷ്യൻ ഗെയിംസിനുള്ള ടീമില്‍ പോലും സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് വളരെ നിരാശ ഉണ്ടാകുന്ന കാര്യമാണ്. മാത്രമല്ല ഇത് വലിയ ആശങ്കയും സൃഷ്ടിക്കുന്നു. ഏഷ്യാകപ്പില്‍ ഇന്ത്യ സഞ്ജുവിനെ ബാക്കപ്പ് കളിക്കാരനായിയാണ് നിശ്ചയിച്ചിരുന്നത്. ഇപ്പോള്‍ ഓസ്ട്രേലിയക്കെതിരായ പരമ്ബരയില്‍ നിന്നും അവനെ ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്.”- ചോപ്ര പറയുന്നു. “ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിലെങ്കിലും സഞ്ജു സാംസനെ ഇന്ത്യ ഉള്‍പ്പെടുത്തേണ്ടതായിരുന്നു. ലോകകപ്പിനുള്ള ടീമില്‍ ഇടം നേടാൻ സഞ്ജുവിന് സാധിച്ചില്ല.…
Read More » -
Crime
വയനാട്ടില്‍നിന്ന് കാണാതായ അമ്മയേയും അഞ്ച് മക്കളേയും ഗുരുവായൂരില്‍ കണ്ടെത്തി
തൃശൂര്‍: വയനാട് കമ്പളക്കാടുനിന്നും കാണാതായ അമ്മയേയും അഞ്ച് മക്കളേയും ഗുരുവായൂരില്‍ കണ്ടെത്തി. കമ്പളക്കാട് കൂടോത്തുമ്മലില്‍ താമസിക്കുന്ന വിമിജ(40), മക്കളായ വൈഷ്ണവ(12), വൈശാഖ്(11), സ്‌നേഹ(9), അഭിജിത്ത്(5), ശ്രീലക്ഷ്മി(4) എന്നിവരെയാണ് കണ്ടെത്തിയത്. ഇവരെ പോലീസ് കണ്ട്രോള്‍ റൂമിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. സെപ്റ്റംബര്‍ 18 മുതലാണ് ഇവരെ കാണാതായത്. കൂടോത്തുമ്മലിലെ വീട്ടില്‍നിന്ന് മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു യുവതി. എന്നാല്‍, ഏറെനേരം കഴിഞ്ഞിട്ടും സ്വന്തം വീട്ടില്‍ എത്തിയില്ല. മൊബൈല്‍ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്നാണ് കുടുംബം ഇവരെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയത്. അതേസമയം, വിമിജയുടെ മൊബൈലില്‍ നിന്നുള്ള ഒടുവിലെ സിഗ്നല്‍ കോഴിക്കോട് ജില്ലയിലെ ഫറോക്കില്‍ നിന്നായിരുന്നു. ഈ സാഹചര്യത്തില്‍ വയനാട് കമ്പളക്കാട് പൊലീസ് സംഘം ഫറോക്കിലേക്ക് പോയിരുന്നു. വിമിജയുടെ ഭര്‍ത്താവ് ജെഷിയുമായാണ് പൊലീസ് ഫറോക്കിലേക്ക് പോയത്.
Read More » -
Crime
ട്രോളി ബാഗില്‍ കഷ്ണങ്ങളായ നിലയില്‍ മൃതദേഹം; കൊണ്ടു തള്ളിയ ആളെക്കുറിച്ച് സൂചന
കണ്ണൂര്‍: മാക്കൂട്ടം ചുരത്തില്‍ ട്രോളി ബാഗില്‍ മൃതദേഹം കഷ്ണങ്ങളായി കണ്ടെത്തിയ സംഭവത്തില്‍ മൃതദേഹം കൊണ്ട് തള്ളിയ ആളെക്കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ്. മൃതദേഹം തിരിച്ചറിയാന്‍ പറ്റാത്ത വിധം അഴുകിയതിനാല്‍ ട്രോളി ബാഗില്‍ നിന്ന് ലഭിച്ച ചുരിദാര്‍ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം. കണ്ണവത്തെ യുവതി വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ധരിച്ച ചുരിദാര്‍ ഇതല്ലെന്ന് യുവതിയുടെ അമ്മ മൊഴി നല്‍കി. അതേസമയം, കേസന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിത്തിരിക്കുകയാണ് കര്‍ണാടക പൊലീസ്. വിരാജ്‌പേട്ട സിഐ: ശിവരുദ്രയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കണ്ണവത്തെത്തി. കണ്ണവത്ത് നിന്നും കാണാതായ യുവതിയുടെ വീട്ടിലാണ് അന്വേഷണ സംഘമെത്തിയത്. പൊലീസ് യുവതിയുടെ അമ്മയുടെ മൊഴിയെടുത്തു. യുവതിയുടെ ബന്ധുക്കള്‍ മടികേരി മെഡിക്കല്‍ കോളേജിലെത്തി മൃതദേഹം കണ്ടിരുന്നു. കേസിന്റെ അന്വേഷണം കണ്ണവത്തിന് പുറമെ കണ്ണപുരത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കണ്ണപുരത്തും ഒരു യുവതിയെ കാണാതായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അന്വേഷണം കണ്ണപുരത്തേക്കും വ്യാപിപ്പിച്ചത്. തലശേരി – കുടക് അന്തര്‍ സംസ്ഥാന പാതയില്‍ മാക്കൂട്ടം പെരുമ്പാടി ചുരത്തില്‍ കഴിഞ്ഞ ദിവസമാണ് അഴുകിയ…
Read More » -
Crime
ബേക്കറി ആക്രമണക്കേസില്‍ എസ്.ഐക്ക് സസ്‌പെന്‍ഷന്‍; സംഭവം മദ്യലഹരിയില്‍
കൊച്ചി: നെടുമ്പാശ്ശേരിയില്‍ മദ്യലഹരിയില്‍ ബേക്കറി ഉടമയെയും കുടുംബത്തെയും മര്‍ദ്ദിച്ച സംഭവത്തില്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. ആലുവ ട്രാഫിക് സ്റ്റേഷനിലെ എസ്‌ഐ: സുനില്‍ കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡ്യൂട്ടിക്കിടെ മദ്യപിച്ചതിനാണ് നടപടി. വൈദ്യപരിശോധനയില്‍ എസ്‌ഐ സുനില്‍ കുമാര്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ക്കും സിപിഒക്കുമെതിരെ വകുപ്പു തല അന്വേഷണത്തിനും ആലുവ റൂറല്‍ എസ്പി വിവേക് കുമാര്‍ ഉത്തരവിട്ടിട്ടുണ്ട്. പൊലീസ് വാഹനത്തില്‍ മദ്യക്കുപ്പി കണ്ടെത്തിയിട്ടില്ലെന്നും എസ്പി പറഞ്ഞു. ഇന്നലെ രാത്രി 9 മണിയോടെ നെടുമ്പാശ്ശേരി കരിയാട് കവലയിലാണ് സംഭവമുണ്ടായത്. കോഴിപ്പാട്ട് കൂള്‍ ബാര്‍ അടച്ചുകൊണ്ടിരിക്കുന്നതിനിടെ എത്തിയ എസ്‌ഐ കുടുംബത്തെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കടയുടമ കുഞ്ഞുമോന്‍, ഭാര്യ എല്‍ബി, പത്തു വയസുകാരിയായ മകള്‍, കടയിലെ സഹായി ബൈജു. അവിടെയുണ്ടായിരുന്ന പിജെ ജോണി എന്നിവരെ ലാത്തികൊണ്ട് അടിക്കുകയായിരുന്നു. കുഞ്ഞുമോനും മകള്‍ക്കും ബൈജുവിനും പരുക്കേറ്റു. തുടര്‍ന്ന് ഇവര്‍ അങ്കമാലി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
Read More » -
Kerala
ആദ്യ നാലു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിനൊപ്പം കോച്ച് ഇവാനുണ്ടാവില്ല
കൊച്ചി:ഐ.എസ്.എല്ലിന്റെ പത്താം പൂരത്തിന് തുടക്കമാകുമ്ബോള്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍ ഹീറോ ഇവാൻ വുകോമാനോവിച്ച് എന്ന സെര്‍ബിയക്കാരൻ കോച്ച് തന്നെയാണ്.എന്നാൽ ആദ്യത്തെ നാല് മത്സരങ്ങള്‍ക്കു ശേഷം മാത്രമേ മഞ്ഞപ്പടയുടെ ആശാനായി ഇവാന് കളത്തില്‍ തിരിച്ചെത്താനാകുകയുള്ളൂ. കഴിഞ്ഞ സീസണില്‍ ബെംഗളൂരു എഫ്.സി.യുമായുള്ള വിവാദ മത്സരത്തിനിടയില്‍ ടീമിനെ ഗ്രൗണ്ടില്‍നിന്ന് പിൻവലിച്ചതിന് പിഴത്തുകയ്ക്കു പുറമേ പത്ത് മത്സരങ്ങളിലെ സസ്പെൻഷനാണ് ഇവാൻ നേരിടേണ്ടി വന്നത്. സൂപ്പര്‍ കപ്പിലും ഡ്യൂറന്റ് കപ്പിലുമായി ആറ് മത്സരങ്ങള്‍ കഴിഞ്ഞതിനാല്‍ ഇനി നാല് മത്സരങ്ങളിലാണ് ഇവാന് വിലക്ക് നേരിടേണ്ടി വരുന്നത്. ഇവാൻ എന്ന കോച്ച് ബ്ലാസ്റ്റേഴ്സ് ടീമിലുണ്ടാക്കിയ ഉണര്‍വും ആത്മവിശ്വാസവും എത്രയാണെന്ന് കഴിഞ്ഞ രണ്ട് സീസണുകളും തെളിയിച്ചതാണ്. താരങ്ങളോട് അങ്ങേയറ്റത്തെ സൗഹൃദത്തില്‍ പെരുമാറുന്ന ഇവാൻ പക്ഷേ, ആവശ്യമുള്ള സമയത്ത് കര്‍ക്കശമായ തിരുത്തലുകളുടെ ആള്‍രൂപമാകാനും മടിക്കാറില്ല. നിലപാടുകളുടെ കരുത്താണ് ഇവാന്റെ ഏറ്റവും വലിയ സവിശേഷത. പ്രൊഫഷണലിസത്തിന്റെ ഫുട്ബോളിനൊപ്പം നിലപാടും ചേര്‍ത്തുവെക്കുമ്ബോഴാണ് തനിക്ക് ഇതുപോലെ പെരുമാറേണ്ടി വരുന്നതെന്ന് ഇവാൻ തന്നെ പറഞ്ഞിട്ടുണ്ട്. റഫറിയിങ്ങിലെ പിഴവുകള്‍ എപ്പോഴും ചൂണ്ടിക്കാട്ടുന്ന…
Read More »