Month: September 2023

  • Kerala

    400 രൂപയ്ക്ക് 5.00 മണിക്കൂർ നീളുന്ന കിടിലൻ ബോട്ട് യാത്ര

    ആലപ്പുഴയിൽ 400 രൂപയ്ക്ക് 5.00 മണിക്കൂർ കിടിലൻ ബോട്ട് യാത്ര. 600 രൂപ കൊടുത്താൽ ഏസി യിലും യാത്ര ചെയ്യാം. സർക്കാരിന്റെ വേഗ ബോട്ട് സർവീസ്… ഏസിയിൽ 40 സീറ്റും നോൺ ഏസിയിൽ 80 സീറ്റും ഉണ്ട് (Total 120). മുൻകൂട്ടി ബുക്ക് ചെയ്ത് വന്നാൽ മാത്രമേ സീറ്റ് ലഭിക്കുകയുള്ളൂ. രാവിലെ 11.00 മണിക്ക് ആരംഭിക്കുന്ന ബോട്ട് യാത്ര ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നും ആരംഭിച്ച്  വേമ്പനാട്ട് കായലിലൂടെ പാതിരാമണലിൽ എത്തിച്ചേരും. പാതിരാമണലിൽ ഒരുമണിക്കൂർ വെയ്റ്റിങ് ഉണ്ട്. ഉച്ചയ്ക്ക്കുടുംബശ്രീയിലെ  ഊണ് ലഭ്യമാണ്.100 രൂപയാണ് ഊണിന് ചാർജ്. മീൻകറി, സാമ്പാർ, പുളിശ്ശേരി, കക്കായിറച്ചി, അവിയൽ, തോരൻ, അച്ചാർ എന്നിവ ഉണ്ടാകും. ഒരു മണിക്കൂർ സമയം പാതിരാമണൽ കാണാനും ഫുഡ് കഴിക്കാനുമായി ലഭിക്കും.  2.00 മണിക്ക് പുനരാരംഭിക്കുന്ന യാത്ര കുമരകം ലക്ഷൃമാക്കി നീങ്ങും. യാത്രക്കിടയിൽ ഐസ്ക്രീം, ചായ സ്നാക്സ് മുതലായവ ബോട്ടിൽ തന്നെ തയ്യാറാക്കിയിട്ടുണ്ട്… കുമരകം കായലിന്റെ സൈഡിലെ കുരിശടി വഴി ബോട്ട് പിന്നീട്…

    Read More »
  • India

    ഷൂട്ടിംഗിനിടെ കെട്ടിടത്തില്‍ നിന്ന് വീണ ബോളിവുഡ് നടന് ദാരുണാന്ത്യം

    മുംബൈ:ഷൂട്ടിംഗിനിടെ കെട്ടിടത്തില്‍ നിന്ന് വീണ ബോളിവുഡ് നടന് ദാരുണാന്ത്യം.അമിര്‍ ഖാന്റെ 3 ഇഡിയറ്റ്‌സ് എന്ന സിനിമയിലൂടെ പ്രശസ്തനായ അമിത് മിശ്രയാണ് മരിച്ചത്. ഹൈദ്രബാദില്‍ ഒരു സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ‍അപകടം.ഉത്തരന്‍, ഉദാന്‍, സിഐഡി, ശ്രീമാന്‍ ശ്രീമതി, ഹാതിം തുടങ്ങി നിരവധി ജനപ്രിയ ടെലിവിഷന്‍ ഷോകളുടെ ഭാഗമായിരുന്നു അഖില്‍. ഡോണ്‍, ഗാന്ധി, മൈ ഫാദര്‍, ശിഖര്‍, കമല കി മൗത്ത്, വെല്‍ ഡണ്‍ അബ്ബ തുടങ്ങിയ ചിത്രങ്ങളിലും അഖില്‍ അഭിനയിച്ചിട്ടുണ്ട്. ജര്‍മ്മന്‍ നടിയായ സുസെയ്ന്‍ ബെര്‍ണര്‍ട്ടാണ് അഖിലിന്റെ ഭാര്യ.

    Read More »
  • Kerala

    വീട്ടില്‍ നട്ടു വളര്‍ത്തിയ കഞ്ചാവ് ചെടികളുമായി യുവാവ് അറസ്റ്റില്‍ 

    ഇടുക്കി:വീട്ടില്‍ നട്ടു വളര്‍ത്തിയ കഞ്ചാവ് ചെടികളുമായി യുവാവ് അറസ്റ്റില്‍.രാജക്കാട് പള്ളിക്കവല മാണിപ്പുറത്ത്  സനീഷ് എം.ജി(27) ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് അടിമാലി നാര്‍ക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ സര്‍ക്കിള്‍ ഇൻസ്‌പെക്ടര്‍ കെ രാജേന്ദ്രനും  സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീടിനോട് ചേർന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.രാജാക്കാട് പഴയ വിടുതി കോളനി ഭാഗത്തായിരുന്നു സംഭവം. നട്ടുവളര്‍ത്തി പരിപാലിച്ചു വന്നിരുന്ന 246 സെന്റീമീറ്റര്‍ നീളമുള്ള വലിയ ചെടിയും 66 സെന്റീമീറ്റര്‍ നീളമുള്ള മറ്റൊരു ചെടിയുമാണ് സനീഷിന്റെ വീട്ടില്‍ നിന്നും എക്‌സൈസ് സംഘം കണ്ടെത്തിയത്. കഞ്ചാവ് ചെടി നട്ടു വളര്‍ത്തുന്നത് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

    Read More »
  • Kerala

    വാട്സാപ്പിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍ 

    തിരുവനന്തപുരം: വാട്സാപ്പിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നെയ്യാറ്റിൻകര വെണ്‍പകല്‍ പ്രേംനിവാസില്‍ പ്രേംജിത്തി (32)നെയാണ് തമ്ബാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വാട്സാപ്പില്‍ പരിചയപ്പെട്ട ഇയാള്‍  യുവതിയെ വിളിച്ചുവരുത്തി ഹോട്ടലില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോയും എടുത്ത് പ്രതി പണം ആവശ്യപ്പെട്ടെന്നും ഇത് കൂടാതെ നഗ്നചിത്രങ്ങള്‍ വാട്സാപ്പിലൂടെ പരസ്യപ്പെടുത്തുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ  നഗരത്തിലെ സ്വകാര്യ ഹോസ്റ്റലിലെ ജീവനക്കാരനായ ഇയാളെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു

    Read More »
  • India

    കുട്ടികളുടെ യാത്രാനിരക്ക് ഉയര്‍ത്തി; ഏഴുവര്‍ഷത്തിനിടെ റെയില്‍വേക്ക് ലഭിച്ചത് 2,800 കോടി

    ന്യൂഡൽഹി:കുട്ടികളുടെ യാത്രാനിരക്ക് ഉയര്‍ത്തിയതുവഴി ഏഴുവര്‍ഷത്തിനിടെ റെയില്‍വേക്ക് ലഭിച്ചത് 2,800 കോടിയിലേറെ രൂപയെന്ന് വിവരാവകാശ രേഖ. 2022-23 സാമ്ബത്തിക വര്‍ഷത്തില്‍ മാത്രം 560 കോടി രൂപ റെയില്‍വേക്ക് ഇതുവഴി ലഭിച്ചെന്നും സെന്‍റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷൻ, ചന്ദ്രശേഖര്‍ ഗൗര്‍ എന്നയാള്‍ക്ക് വിവരാവകാശ രേഖ പ്രകാരം നല്‍കിയ മറുപടിയില്‍ പറയുന്നു. അഞ്ച് വയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് പ്രത്യേകം സീറ്റോ ബെര്‍ത്തോ വേണമെങ്കില്‍ പകുതി നിരക്കായിരുന്നു റെയില്‍വേ ഈടാക്കിയിരുന്നത്. ഇത് ഒഴിവാക്കി മുഴുവൻ തുകയും ഈടാക്കാൻ 2016ലാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം തീരുമാനിച്ചത്. കോവിഡ് മഹമാരിയെത്തുടര്‍ന്ന് 2020-21 കാലത്താണ് തുക ലഭിക്കുന്നതില്‍ ഇടിവുണ്ടായത്. ആ വര്‍ഷം ലഭിച്ചത് 157 കോടി രൂപയായിരുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് നേരത്തെ നല്‍കിയ ഇളവ് കോവിഡിന്‍റെ മറവില്‍ പിന്‍വലിച്ചതുവഴി കഴിഞ്ഞ സാമ്ബത്തിക വര്‍ഷം റെയില്‍വേക്ക് 2,242 കോടി രൂപയാണ് ലഭിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

    Read More »
  • Kerala

    സ്വത്തു കണ്ടുകെട്ടിയ ഇഡി നടപടി: സാന്റിയാഗോ മാര്‍ട്ടിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി

    കൊച്ചി: സ്വത്ത് കണ്ടുകെട്ടിയതിനെതിരെ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. സ്വത്തു കണ്ടുകെട്ടിയ ഇഡി നടപടി ചോദ്യം ചെയ്താണ് സാന്റിയാഗോ മാര്‍ട്ടിന്‍ ഹൈക്കോടതിയെ സമീപിച്ചത്. സിക്കിം- മണിപ്പൂര്‍ ലോട്ടറി ഉള്‍പ്പെടെ വിവിധി ലോട്ടറി നറുക്കെടുപ്പുകളുടെ ഫലം നല്‍കാതെയും, വിറ്റ ലോട്ടറികളുടെ കണക്കു നല്‍കാതെയും വലിയ തോതില്‍ കള്ളപ്പണ ഇടപാട് നടന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇഡി നടപടി. വിവിധ ഘട്ടങ്ങളിലായി സാന്റിയാഗോ മാര്‍ട്ടിന്റെ ഏതാണ്ട് 900 കോടിയുടെ സ്വത്തുവകകളാണ് ഇഡി കൊച്ചി യൂണിറ്റ് മരവിപ്പിച്ചത്. ഇഡി നടപടിക്കെതിരെ സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജി നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് സാന്റിയാഗോ മാര്‍ട്ടില്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. ഇഡി നടപടിക്കെതിരെ പരാതിയുണ്ടെങ്കില്‍ സമീപിക്കേണ്ട സമിതിയില്‍ പരാതി നല്‍കാതെ, നേരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് നിയമത്തിന്റെ ദുരുപയോഗമാണെന്നും അതിനാല്‍ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നുമായിരുന്നു ഇഡിയുടെ വാദം.  

    Read More »
  • Movie

    എ.എസ്.ഐ ജോർജ് മാർട്ടിനായി മമ്മൂട്ടി തകർത്താടുന്ന ‘കണ്ണൂർ സ്‌ക്വാഡ്’ സെപ്റ്റംബർ 28ന് എത്തും

    മമ്മൂട്ടി കമ്പനിയുടെ 4-മത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി എ.എസ്.ഐ ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ സാമ്യതകളില്ലാത്ത പോലീസ് വേഷത്തിലെ അഭിനയത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കും എന്നുറപ്പാണ്. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി യു എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടർ റോണിയും ഷാഫിയും ചേർന്നൊരുക്കുന്നു. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ കണ്ണൂർ സ്‌ക്വാഡ് ട്രയ്ലർ ഇരുപത്തി മൂന്നു ലക്ഷം കാഴ്ചക്കാരുമായി മുന്നേറുകയാണ്. കിഷോർകുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണിഡേവിഡ്, മനോജ്.കെ.യു തുടങ്ങിയ താരങ്ങൾ പ്രധാന വേഷങ്ങളിൽ എത്തുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ് ജോർജാണ്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാർ. കണ്ണൂർ സ്‌ക്വാഡിന്റെ അണിയറ പ്രവർത്തകർ ഇവരാണ്.…

    Read More »
  • India

    റെയില്‍വേ സ്റ്റേഷനില്‍ പെട്ടി ചുമന്ന് രാഹുല്‍; പോര്‍ട്ടറുടെ വേഷത്തിലെ വീഡിയോ വൈറല്‍

    ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞടുപ്പിന് മുന്‍പ് സാധാരണജനങ്ങളിലേക്ക് ഇറങ്ങി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. ഡല്‍ഹി ആനന്ദ് വിഹാര്‍ ടെര്‍മിനലില്‍ പോര്‍ട്ടറുടെ വേഷത്തിലാണ് രാഹുല്‍ എത്തിയത്. പെട്ടിചുമന്ന രാഹുല്‍ പോര്‍ട്ടര്‍മാര്‍ക്കൊപ്പം ഏറെ നേരം ചെലവിട്ടു തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കുക ലക്ഷ്യമിട്ട് രാഹുല്‍ നേരത്തെയും ഇത്തരത്തില്‍ വിവിധ സ്ഥലങ്ങളില്‍ നേരിട്ട് എത്തിയിരുന്നു. ഇന്ന് രാവിലെയാണ് രാഹുല്‍ ഗാന്ധി ഐസ്ബിടി റെയില്‍വേ ടെര്‍മിനലില്‍ പോര്‍ട്ടറുടെ വേഷത്തില്‍ എത്തിയത്. രാഹുല്‍ പോര്‍ട്ടറുടെ വേഷത്തിലെത്തിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയത്ു കഴിഞ്ഞ മാസം ആസാദ്പുരിലെ പച്ചക്കറി മാര്‍ക്കറ്റില്‍ രാഹുല്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ മാര്‍ക്കറ്റുകളില്‍ ഒന്നായ ആസാദ്പുരില്‍ പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അന്ന് രാഹുലെത്തിയത്. വിലക്കയറ്റത്തെ കുറിച്ച് വ്യാപാരികളോട് സംസാരിച്ച രാഹുല്‍ പച്ചക്കറികളുടെ നിലവിലെ വിപണിവിലനിലവാരം ചോദിച്ചറിയുകയും ചെയ്തിരുന്നു. #WATCH | Delhi: Congress MP Rahul Gandhi visits Anand Vihar ISBT, speaks with the porters…

    Read More »
  • Crime

    കാറിലെത്തിയ രണ്ട് ഓണം ബമ്പര്‍ ടിക്കറ്റുകള്‍ വാങ്ങി; പണം നല്‍കാതെ യുവതി കടന്നു

    ആലപ്പുഴ: കാറിലെത്തിയ യുവതി 500 രൂപവീതം വിലവരുന്ന രണ്ട് ഓണംബംപര്‍ ടിക്കറ്റുവാങ്ങിയിട്ട് പണംനല്‍കാതെ കടന്നതായി പരാതി. കാര്‍ത്തികപ്പള്ളി-ഡാണാപ്പടി റോഡിലെ വാതല്ലൂര്‍ കോയിക്കല്‍ ക്ഷേത്രത്തിനു തെക്ക് വഴിയോരത്ത് ഭാഗ്യക്കുറി വില്‍ക്കുന്ന വെട്ടുവേനി അനിഴം വീട്ടില്‍ പ്രീതയാണു കബളിപ്പിക്കപ്പെട്ടത്. ബുധനാഴ്ച രാവിലെയാണു സംഭവം. തട്ടിയെടുത്ത ഭാഗ്യക്കുറികള്‍ക്കു സമ്മാനം ലഭിച്ചിട്ടില്ല. കാറില്‍നിന്നിറങ്ങിയ യുവതി പ്രീതയുടെ അടുത്തെത്തി ഓണംബംപര്‍ ടിക്കറ്റുകളെല്ലാം പരിശോധിച്ചു. തുടര്‍ന്ന്, രണ്ടു ടിക്കറ്റുകളെടുത്തിട്ട് കാറിലിരിക്കുന്ന ഭര്‍ത്താവിനെ കാണിച്ച് ഇഷ്ടപ്പെട്ട നമ്പര്‍ തിരഞ്ഞെടുക്കാമെന്നു പറഞ്ഞു. ആദ്യം കാറിനു വെളിയില്‍നിന്ന് വണ്ടിയിലിരുന്ന ആളിനെ ഭാഗ്യക്കുറികള്‍ കാട്ടിക്കൊടുത്തു. പിന്നാലെ പണം എടുത്തുനല്‍കാമെന്നു പറഞ്ഞ് വണ്ടിയിലേക്കു കയറി. അടുത്തനിമിഷം കാര്‍ വിട്ടുപോവുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ തൃക്കുന്നപ്പുഴ പോലീസില്‍ അറിയിച്ചു. പോലീസ് പ്രീതയുടെ മൊഴിരേഖപ്പെടുത്തി. ഭാഗ്യക്കുറിയുടെ നമ്പരുള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കി പ്രീത പരാതി നല്‍കിയിട്ടുണ്ട്. സമീപത്തെ സ്ഥാപനങ്ങളിലെയും വീടുകളിലെയും സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് ഇവരുടെ വാഹനം തിരിച്ചറിയാനുള്ള ശ്രമത്തിലാണു പോലീസ്. ഏറെ പാവപ്പെട്ട കുടുംബാംഗമാണ് പ്രീത. ലോട്ടറി ടിക്കറ്റു വിറ്റാണു കുടുംബം പുലര്‍ത്തുന്നത്.

    Read More »
  • Kerala

    സെക്രട്ടേറിയേറ്റില്‍ കയറി കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഭീഷണി; വീണ്ടും ‘ഷോ’യുമായി എസ്എഫ്‌ഐ നേതാവ്

    തിരുവനന്തപുരം: കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി അശോകിന്റെ സെക്രട്ടേറിയറ്റിനുള്ളിലെ ഓഫീസ് ക്യാബിനിലേയ്ക്ക് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ അതിക്രമിച്ച് കയറിയതായി പരാതി. കേന്ദ്ര കാര്‍ഷിക സെക്രട്ടറിയുമായുള്ള ഓണ്‍ലൈന്‍ യോഗം നടക്കുന്നതിനിടെ കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ കൂടിയായ അശോകിന്റെ ക്യാബിനില്‍ കയറി ആര്‍ഷോ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. യോഗത്തിന് ശേഷം കാണാമെന്ന് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് മുഖേന അറിയിച്ചെങ്കിലും ഇത് വകവയ്ക്കാതെയാണ് ആര്‍ഷോയും ഒപ്പമുണ്ടായിരുന്നയാളും തള്ളിക്കയറിയത്. തുടര്‍ന്ന് അശോകിന്റെ ചേംബറില്‍ പ്രവേശിച്ച ആര്‍ഷോ വനിതാ ഉദ്യോഗസ്ഥരോടടക്കം കയര്‍ത്ത് സംസാരിച്ചുവെന്നും ഓണ്‍ലൈന്‍ യോഗം തടസപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. അതിക്രമിച്ച് കയറി ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇരുന്ന ആര്‍ഷോയും സുഹൃത്തും, കാര്‍ഷിക സര്‍വകലാശാല പൂട്ടിക്കുമെന്നും ഒരു യോഗവും നടത്താന്‍ അനുവദിക്കില്ലെന്നും അശോകിനെ കാണാന്‍ അനുവദിച്ചില്ലെങ്കില്‍ അനന്തര ഫലം അനുഭവിക്കേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി. ഭാവിയില്‍ സന്ദര്‍ശക അനുമതി നല്‍കുകയാണെങ്കില്‍ ആര്‍ഷോയെ നിരീക്ഷിക്കണമെന്നും കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഡിനു നായര്‍ സെക്രട്ടേറിയറ്റ് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ക്ക് നല്‍കിയ…

    Read More »
Back to top button
error: