Month: September 2023

  • LIFE

    നിങ്ങളുടെ ബൈക്കിന്‍റെ മൈലേജ് കുത്തനെ കൂടും, ഇതാ ചില സൂത്രപ്പണികള്‍!

    വർദ്ധിച്ചുവരുന്ന പെട്രോൾ വില സാധാരണക്കാരുടെ ബജറ്റിനെ താറുമാറാക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, ദൈനംദിന ഓഫീസ് അല്ലെങ്കിൽ മറ്റ് ജോലികൾക്ക് ഉയർന്ന മൈലേജ് നൽകുന്ന ഒരു ഇരുചക്രവാഹനം ആവശ്യമാണ്. ഇക്കാലത്ത്, വർദ്ധിച്ചുവരുന്ന നഗര ഗതാഗതവും ഇന്ധന വിലയും കാരണം ഒരു ബൈക്കിന്റെ മൈലേജ് നിലനിർത്താൻ ബുദ്ധിമുട്ടാണ്. തങ്ങൾക്ക് മികച്ച ബ്രാൻഡഡ് ബൈക്കുകൾ സ്വന്തമായുണ്ടെങ്കിലും അവയ്‌ക്കായി ദിവസേന അമിത തുക ചെലവഴിക്കുന്നതായി പല ബൈക്ക് ഉടമകളും പരാതിപ്പെടുന്നു. തങ്ങളുടെ ചെലവുകളിൽ ഭൂരിഭാഗവും തങ്ങളുടെ ബൈക്കിന് വേണ്ടി മുടക്കുന്നതായി തോന്നുന്നതായും മൈലേജ് കുറവായതാണ് ഇതിന് മൂലകാരണമെന്നും പലരും പരാതി പറയുന്നു. ബൈക്ക് മൈലേജ് എങ്ങനെ മെച്ചപ്പെടുത്താമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചില ലളിതമായ നുറുങ്ങുകൾ സ്വീകരിക്കുകയാണെങ്കിൽ, നമ്മുടെ പഴയ സ്‍കൂട്ടറിനോ ബൈക്കിനോ പുതിയത് പോലെ മൈലേജ് നൽകാനാകും. ഇതാ ഇരുചക്ര വാഹനങ്ങളുടെ മൈലേജ് വർധിപ്പിക്കാൻ സഹായിക്കുന്ന ചില എളുപ്പവഴികൾ അറിയാം. കൃത്യസമയത്ത് സർവ്വീസ് ഇരുചക്ര വാഹനങ്ങൾ കൃത്യസമയത്ത് സർവീസ് നടത്തണം. എയർ ഫിൽട്ടർ, എഞ്ചിൻ ഓയിൽ, സ്‍പാർക്ക്…

    Read More »
  • LIFE

    നിങ്ങളുടെ ബൈക്ക് പെട്രോൾ തീർന്ന് വഴിയിൽ കിടക്കാതിരക്കാൻ ഈ ട്രിക്ക് പ്രയോഗിക്കൂ… ബൈക്കുകളുടെ റിസർവ് മോഡ് ഫീച്ചറിനെക്കുറിച്ചറിയാം

    പലപ്പോഴും യാത്രാമധ്യേ ബൈക്കിൽ പെട്രോൾ തീർന്ന് നിങ്ഹളിൽ പലരും വഴിയിൽ കുടുങ്ങിപ്പോയിട്ടുണ്ടാകും. സമീപത്ത് പെട്രോൾ പമ്പ് കാണാത്തതാണ് പ്രശ്‌നം കൂടുതൽ. ഇത് നിങ്ങൾക്ക് സംഭവിക്കാതിരിക്കാൻ, നിങ്ങളുടെ ബൈക്കിൽ പെട്രോൾ തീർന്നാൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയാം. നിങ്ങൾ ഈ കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ, ഒരു പ്രശ്നവുമില്ലാതെ നിങ്ങൾക്ക് നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എളുപ്പത്തിൽ എത്തിച്ചേരാനാകും. ഇതിനായി നിങ്ങൾ ഈ ട്രിക്ക് സ്വീകരിച്ചാൽ മതി. നമ്മൾ സംസാരിക്കുന്നത് ട്രിക്ക് ബൈക്കുകളുടെ റിസർവ് മോഡ് ഫീച്ചറിനെക്കുറിച്ചാണ്. ഈ സവിശേഷത എല്ലാ ബൈക്കിലും ലഭ്യമാണ്. മോട്ടോർബൈക്കുകളിൽ ലഭ്യമായ പ്രധാന സവിശേഷതകളിൽ ഒന്നാണിത്. ഈ മോഡ് നിങ്ങളുടെ ബൈക്കിൽ ലഭ്യമാണെങ്കിൽ, ഏത് അടിയന്തര സാഹചര്യത്തിൽ നിന്നും നിങ്ങൾക്ക് രക്ഷപ്പെടാം. ബൈക്കിൽ പെട്രോൾ തീർന്നതിന് ശേഷം അടുത്ത് പെട്രോൾ പമ്പ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ടെൻഷനില്ലാതെ യാത്ര തുടരാം, ലക്ഷ്യസ്ഥാനത്ത് എത്താം. വാഹനത്തിൽ ഇന്ധനം തീരുമ്പോഴെല്ലാം, വാഹനം ഓടാൻ കുറച്ച് ഇന്ധനം കരുതിവെക്കും. ഇതുമൂലം ഇന്ധനം തീർന്നതിന് ശേഷം വാഹനം കുറച്ച് കിലോമീറ്ററുകൾ ഓടുന്നു.…

    Read More »
  • Health

    വയറിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

    വയറിൻറെ അഥവാ കുടലിൻറെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ് കുടലിൻറെ ആരോഗ്യത്തിനായി കഴിക്കേണ്ടത്. അത്തരത്തിൽ വയറിൻറെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. ഒന്ന്… തൈരാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പ്രോബയോട്ടിക്കിനാൽ സമ്പന്നമാണ് തൈര്. ദിവസവും തൈര് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകൾ കുറയ്ക്കാനും വയറിൻറെയും കുടലിൻറെയും ആരോഗ്യത്തെ നിലനിർത്താനും സഹായിക്കും. രണ്ട്… നെയ്യാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഇവ പതിവായി കഴിക്കുന്നത് കുടലിൻറെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. മൂന്ന്… ‍ ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഇഞ്ചി ദഹനം മെച്ചപ്പെടുത്താനും കുടലിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. നാല്… ഉള്ളിയാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. മിക്ക കറികളിലും പ്രധാന ചേരുവയായി നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് ഉള്ളിയും സവാളയുമൊക്കെ. നമ്മുടെ ശരീരത്തിനാവശ്യമായ…

    Read More »
  • Sports

    സീനിയർ താരങ്ങളുടെ അഭാവത്തിൽ ഇന്ത്യ നാളെ ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പരക്കിറങ്ങുന്നു; ഇന്ത്യയുടെ സാധ്യതാ ടീം

    മൊഹാലി: സീനിയർ താരങ്ങളുടെ അഭാവത്തിൽ ഇന്ത്യ നാളെ ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പരക്കിറങ്ങുന്നു. മൊഹാലിയിലാണ് ആദ്യ മത്സരം. ക്യാപ്റ്റൻ രോഹിത് ശർമ, ഹാർദ്ദിക് പാണ്ഡ്യ, വിരാട് കോലി എന്നിവർക്ക് വിശ്രമം അനുവദിച്ചതിനാൽ കെ എൽ രാഹുലാണ് നാളെ ഇന്ത്യയെ നയിക്കുന്നത്. ഏഷ്യാ കപ്പിനിടെ പരിക്കേറ്റ അക്സർ പട്ടേലിന് ലോകകപ്പിൽ കളിക്കാനാകുമോ എന്ന ആശങ്ക നിലനിൽക്കുന്നതിനാൽ ലോകകപ്പ് ടീം ലക്ഷ്യമിട്ടാകും അശ്വിനും വാഷിംഗ്‌ടൺ സുന്ദറും നാളെ ഇറങ്ങുക. ലോകകപ്പ് ടീമിൽ ഓഫ് സ്പിന്നറുടെ അഭാവം തിരിച്ചടിയാകുമെന്ന തിരിച്ചറിഞ്ഞാണ് 20 മാസമായി ഏകദിന ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത അശ്വിനെ ഓസ്ട്രേലിയ്കകെതിരായ പരമ്പരക്കുള്ള ടീമിലേക്ക് സെലക്ടർമാർ തിരിച്ചുവിളിച്ചത്. മറ്റൊരു ഓഫ് സ്പിന്നറായ വാഷിംഗ്ടൺ സുന്ദറിനും നാളത്തെ മത്സരം നിർണായകമാണ്. ഇപ്പോൾ പ്രഖ്യാപിച്ച ലോകകപ്പ് ടീമിൽ ഈ മാസം 27വരെ മാറ്റം വരുത്താൻ അവസരമുണ്ടെന്നതിനാൽ സൂര്യകുമാർ യാദവിനും ആദ്യ രണ്ട് മത്സരങ്ങളിലെ പ്രകടനം നിർണായകമാകും. രോഹിത് ശർമയുടെ അഭാവത്തിൽ ഓപ്പണിംഗിൽ ശുഭ്മാൻ ഗിൽ ഇഷാൻ കിഷൻ സഖ്യമാകും നാളെ ഇന്ത്യക്കായി…

    Read More »
  • India

    എഐഎഡിഎംകെയ്ക്കും ബിജെപിക്കും ഇടയിൽ പ്രശ്നങ്ങളില്ല, അണ്ണാദുരൈയെ ഒരിടത്തും അധിക്ഷേപിച്ചിട്ടില്ല; തന്റെ സ്വഭാവം മാറ്റാൻ ആകില്ലെന്നും അണ്ണാമലൈ

    ചെന്നൈ: എഐഎഡിഎംകെയ്ക്കും ബിജെപിക്കും ഇടയിൽ പ്രശ്നങ്ങളില്ലെന്ന് കെ.അണ്ണാമലൈ. ചില എഐഎഡിഎംകെ നേതാക്കൾക്ക് തന്നോട് പ്രശ്നമുണ്ടോ എന്നറിയില്ലെന്നും അണ്ണാമലൈ പറഞ്ഞു. തനിക്ക് ആരോടും പ്രശ്നമില്ല, അണ്ണാദുരൈയെ ഒരിടത്തും അധിക്ഷേപിച്ചിട്ടില്ല. തന്റെ സ്വഭാവം മാറ്റാൻ ആകില്ലെന്നും അണ്ണാമലൈ പറഞ്ഞു. സഖ്യം ഇല്ലെന്ന എഐഎഡിഎംകെ പ്രഖ്യാപനത്തിന് ശേഷമാണ് അണ്ണാമലൈയുടെ ആദ്യ പ്രതികരണം. അതേ സമയം, എഐഎഡിഎംകെ – ബിജെപി തർക്കത്തിൽ സമവായനീക്കം സജീവമായിരിക്കുകയാണ്. ഇരു പാർട്ടികൾക്കും ഇടയിലെ ബന്ധം പാറ പോലെ ഉറച്ചതാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്‌ നാരായണൻ തിരുപ്പതി പറഞ്ഞു. സഖ്യം തീരുമാനിക്കേണ്ടത് ബിജെപി കേന്ദ്ര നേതൃത്വവും എഐഎഡിഎംകെ ഉന്നത നേതാക്കളുമാണെന്ന് നാരായണൻ തിരുപ്പതി പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത എല്ലാ സീറ്റിലും എൻഡിഎ ജയിക്കുമെന്നും നാരായണൻ തിരുപ്പതി അവകാശപ്പെട്ടു. അഭിപ്രായ വ്യത്യാസങ്ങൾ രമ്യമായി പരിഹരിക്കാൻ ബിജെപി ദേശീയ നേതൃത്വം സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈക്ക് നിർദേശം നൽകിയെന്നാണ് റിപ്പോർട്ട്. സമവായ ശ്രമവുമായി എൻഡിഎ മുന്നണിയിലെ തമിഴ് മാനില കോൺഗ്രസ്സും രംഗത്തെത്തിയിരുന്നു. ബിജെപിയുമായി സഖ്യത്തിനില്ലെന്ന്…

    Read More »
  • Crime

    അട്ടപ്പാടി മധു കൊലക്കേസ്: സ്പെഷൽ പബ്ലിക് പ്രൊസിക്യൂട്ടർ നിയമനം കുടുംബമോ, സമരസമിതിയോ അറിയാതെയാണ്, തടയണമെന്ന് മല്ലിയമ്മ, ഹർജി നൽകും

    പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ അഡ്വക്കേറ്റ് കെപി സതീശനെ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ആയി നിയമിച്ചതിനെതിരെ മധുവിന്റെ അമ്മ മല്ലിയമ്മ. കുടുംബമോ, സമരസമിതിയോ അറിയാതെ ഉള്ള നിയമനം തടയണമെന്നാവശ്യപ്പെട്ട് നാളെ ഹൈക്കോടതി ചീഫ് ജസ്റ്റസിന് സങ്കട ഹർജി നൽകും. അഡ്വ ജീവേഷ്, അഡ്വ രാജേഷ് എം മേനോൻ, അഡ്വ സി കെ രാധാകൃഷ്ണൻ എന്നിവരെ ഹൈക്കോടതിയിലെ സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ടർമാരായി നിയമിക്കണമെന്നാണ് കുടുംബവും സമരസമിതിയും ആവശ്യപ്പെട്ടത്. ഈ ആവശ്യം ഉന്നയിച്ച് അമ്മ നൽകിയ റിട്ട് ഹർജി ഹൈക്കോടതിയിൽ നടന്നുകൊണ്ടിരിക്കുമ്പോഴാണ് സർക്കാർ ഏകപക്ഷീയമായി ഡോ കെ പി സതീശനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി നിയമിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയത് എന്നും അമ്മ ആരോപിക്കുന്നു. ഇക്കാര്യത്തിൽ ഹൈക്കോടതി ഇടപെടൽ തേടിയാണ് സങ്കട ഹർജി നൽകുന്നത്.

    Read More »
  • Sports

    ഫിഫ റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ലോക ചാമ്പ്യന്‍മാരായ അര്‍ജന്‍റീന; ഇന്ത്യക്ക് തിരിച്ചടി, ആദ്യ നൂറില്‍നിന്ന് പുറത്ത്

    സൂറിച്ച്: ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ലോക ചാമ്പ്യൻമാരായാ അർജൻറീന. ലോകകപ്പ് യോഗ്യകാ പോരാട്ടങ്ങളിൽ ഇക്വഡോറിനെയും ബൊളീവിയയെയും തകർത്തതാണ് അർജൻറീനയുടെ ഒന്നാം സ്ഥാനം സുരക്ഷിതമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള ഫ്രാൻസ് സൗഹൃദ മത്സരത്തിൽ ജർമനിയോട് ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റതും അർജൻറീനക്ക് ഗുണകരമായി. ആദ്യ പത്ത് റാങ്കുകളിൽ മാറ്റമൊന്നുമില്ല. ബ്രസീൽ മൂന്നാമതും ഇംഗ്ലണ്ട് നാലാമതും ബെൽജിയം അഞ്ചാമതും തുടരുന്നു. ക്രൊയേഷ്യ, നെതർലൻഡ്സ്, പോർച്ചുഗൽ, ഇറ്റലി സ്പെയിൻ എന്നിവരും ആദ്യ പത്തിലുണ്ട്. നാലു സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ഓസ്ട്രിയ(25), ഹംഗറി(32) എന്നിവരാണ് റാങ്കിംഗിൽ നേട്ടമുണ്ടാക്കിയ മറ്റ് രണ്ട് ടീമുകൾ. സ്ലോവേനിയക്കും കസാഖിസ്ഥാനുമെതിരെ തോറ്റ നോർത്തേൺ അയർലൻഡാണ് റാങ്കിംഗിൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടായ ടീം. പത്ത് സ്ഥാനം താഴേക്കിറങ്ങിയ നോർത്തേൺ അയർലൻഡ് പുതിയ റാങ്കിംഗിൽ 74-ാം സ്ഥാനത്താണ്. അതേസമയം കിംഗ്സ് കപ്പിൽ റാങ്കിംഗിൽ താഴെയുള്ള ലെബനനോട് തോറ്റത് ഇന്ത്യക്ക് തിരിച്ചടിയായി. ജൂലൈയിൽ പുറത്തുവിട്ട റാങ്കിംഗിൽ 99-ാം സ്ഥാനത്തായിരുന്ന ഇന്ത്യ പുതിയ റാങ്കിംഗിൽ മൂന്ന് സ്ഥാനം താഴേക്കിറങ്ങി…

    Read More »
  • Kerala

    ഓണം ബമ്പർ: കേന്ദ്രം നേടിയത് 62 കോടി; കേരളത്തിന്റെ ലാഭം 50 കോടിയിൽ താഴെ

    തിരുവനന്തപുരം:2023 ഓണം ബമ്പറിന്റെ    മൊത്തം ടിക്കറ്റ് വരുമാനം 377.50 കോടി രൂപയാണ് .എന്നാൽ ഓണം ബമ്പറിൽ നിന്നും  സംസ്ഥാന സർക്കാരിന് ലഭിക്കുന്ന വരുമാനത്തേക്കാൾ കൂടുതൽ പ്രത്യക്ഷത്തിൽ യാതൊരു റോളുമില്ലാത്തെ കേന്ദ്രസർക്കാരിനാണെന്നതാണ് ശ്രദ്ധേയം. ലോട്ടറി ടിക്കറ്റിൽ നിന്നുള്ള ജിഎസ്ടിയുടെ വിഹിതം, ജേതാക്കൾക്ക് നൽകുന്ന 10,000 രൂപയുടെ മുകളിലുള്ള സമ്മാനത്തുകയിൽ നിന്നും 30 ശതമാനം ടിഡിഎസ് (TDS), 50 ലക്ഷത്തിന് മുകളിലുള്ള സമ്മാനത്തുകയ്ക്ക്, ജേതാവിന്റെ ആദായ നികുതി സ്ലാബിന് വിധേയമായി സർചാർജും സെസും നൽകേണ്ടിവരും. ബമ്പർ ജേതാവിനെ സംബന്ധിച്ചിടത്തോളം സർചാർജ് 37 ശതമാനവും സെസ് 4 ശതമാനവുമായിരിക്കും. ചുരുക്കത്തിൽ ഓണം ബമ്പറിന്റെ ഒന്നാം സമ്മാന ജേതാവിൽ നിന്നുമാത്രം 10.37 കോടി രൂപ കേന്ദ്രസർക്കാരിന് ലഭിക്കുന്നു. സമാനമായി രണ്ടാം സമ്മാനക്കാരിൽ നിന്നും (ഒരുകോടി വീതം 20 പേർക്ക്) ആകെ 6.78 കോടി രൂപയും മൂന്നാം സമ്മാനക്കാരിൽ നിന്നും (50 ലക്ഷം വീതം 20 പേർക്ക്) മൊത്തം 3 കോടി രൂപയും നാലാം സമ്മാനക്കാരിൽ നിന്നും…

    Read More »
  • Local

    സാമ്പത്തിക പ്രതിസന്ധി; തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്കുള്ള പാലും ബ്രെഡും വിതരണം നിർത്തി

    തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്കുള്ള പാലും ബ്രെഡും വിതരണം നിർത്തി. 15 ലക്ഷം രൂപ കുടിശ്ശികയായതോടെയാണ് പാൽ വിതരണം മിൽമ നിർത്തിവച്ചത്. പിന്നാലെ പ്രതിഷേധ സൂചകമായി കോൺഗ്രസ് രോഗികൾക്ക് പാലും ബ്രെഡും വിതരണം ചെയ്തു. പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്നാണ് സർക്കാർ വിശദീകരണം. മെഡിക്കൽ കോളേജ് ആശുപത്രികളിൽ കിടത്തി ചികിത്സയിലുള്ള രോഗികൾക്ക് ദിവസവും അര ലിറ്റർ പാലും അഞ്ച് പീസ് ബ്രെഡുമാണ് നൽകുന്നത്. സാമ്പത്തിക പ്രതിസന്ധിയെ കഴിഞ്ഞ കുറെക്കാലങ്ങളായി വിതരണത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നു. ഒടുവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിതരണം പൂർണമായും നിലച്ചു. ആദ്യം ബ്രെഡ് വിതരണം നിർത്തി. ഇപ്പോൾ പാലും. മെയ് മുതലുള്ള കുടിശ്ശിക ഇനത്തിൽ 15 ലക്ഷം രൂപ കിട്ടാനുണ്ടെന്നാണ് മിൽമ അറിയിക്കുന്നത്. ബ്രെഡ് വിതരണം ചെയ്യുന്ന സ്വകാര്യ കമ്പനിക്ക് 50 ലക്ഷം നൽകാനുണ്ട്. ഏറെ ആശ്വാസമായിരുന്ന വിതരണം നിലച്ചത് നിർധനരായ രോഗികൾക്ക് തിരിച്ചടിയായി. സന്നദ്ധസംഘടനകൾ വിതരണം ചെയ്യുന്ന പൊതിച്ചോറ് മാത്രമാണ് ഇപ്പോൾ…

    Read More »
  • Kerala

    അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച പത്തു വയസുകാരന്‍ സ്വകാര്യ ബസിടിച്ച്‌ മരിച്ചു

    തിരുവനന്തപുരം: അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച പത്തു വയസുകാരന്‍ സ്വകാര്യ ബസിടിച്ച്‌ മരിച്ചു. കല്ലമ്ബലം പുതുശ്ശേരിമുക്ക് കരിക്കകത്തില്‍പണയില്‍ വീട്ടില്‍ മുഹമ്മദ് ഷായുടെയും താഹിറയുടെയും മകൻ മുഹമ്മദ് മര്‍ഹാന്‍(10) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 5 മണിയോടെ വര്‍ക്കല ആയുര്‍വേദ ആശുപത്രിക്ക് സമീപം അണ്ടര്‍ പാസേജ് തുടങ്ങുന്ന സ്ഥലത്താണ് അപകടം. വര്‍ക്കല ഭാഗത്തേയ്ക്ക് അമിതവേഗതയില്‍ എത്തിയ ഗോകുലം എന്ന സ്വകാര്യ ബസ് ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം . ബസ്സ് സ്‌കൂട്ടറില്‍ ഇടിക്കുകയും മാതാവും സ്‌കൂട്ടറും റോഡിന്റെ ഇടത് ഭാഗത്തേയ്ക്ക് വീഴുകയും മര്‍ഹാന്‍ ബസിനടിയിലേക്ക് വീഴുകയുമായിരുന്നു. മര്‍ഹാന്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും ഇടിയുടെ ആഘാതത്തില്‍ ഹെല്‍മെറ്റ് തെറിച്ചുപോവുകയും തലയിലൂടെ ബസ് കയറി ഇറങ്ങുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

    Read More »
Back to top button
error: