തിരുവനന്തപുരം:നാട്ടുകാരെ പെറ്റിയടിക്കുന്ന പോലീസിന് മോട്ടോര്‍ വാഹന വകുപ്പ് നൽകിയത് എട്ടിന്റെ പണി. സീറ്റ് ബെല്‍റ്റ് ഇടാത്തതിനാണ് എംവിഡി പോലീസിന് പിഴ ചുമത്തിയത്.
കാട്ടാക്കട, മലയിൻകീഴ് പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്.മലയിൻകീഴില്‍ 1500ഉം കാട്ടാക്കടയില്‍ 1000 രൂപയും പിഴ ചുമത്തി. എഐ ക്യാമറ വഴി നിയമലംഘനം കണ്ടെത്തിയാണ് പിഴയിട്ടത്.
കാട്ടാക്കട സ്റ്റേഷനിലെ KL-01-CH 6897 ജീപ്പിന് ജൂണ്‍ 16നാണ് ഡ്രൈവറും കോ പാസഞ്ചറും സീറ്റ് ബല്‍റ്റ് ധരിക്കാത്തതിന് പിഴയിട്ടത്.മലയിൻകീഴ് സ്റ്റേഷനിലെ KL-01-BW 5623 ജീപ്പിന് ജൂണ്‍ 27നാണ് ഡ്രൈവറും കോ പാസഞ്ചറും സീറ്റ് ബല്‍റ്റ് ധരിക്കാത്തതിന് പിഴയിട്ടത്.