കോഴിക്കോട്: കടന്നല് കുത്തേറ്റ് തെങ്ങുകയറ്റ തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. പുതുപ്പാടി കണ്ണപ്പൻകുണ്ട് സ്വദേശി സുരേന്ദ്രനാണ് മരിച്ചത്.41വയസ്സായിരുന്നു.
കണ്ണപ്പൻകുണ്ട് മട്ടിക്കുന്നില്‍ വച്ച് ബുധനാഴ്ചയാണ് സുരേന്ദ്രനെ കടന്നല് കുത്തിയത്. ആശുപത്രിയില്‍ ചികിത്സക്കിടെ ഇന്നാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് വൈകുന്നേരം വീട്ടുവളപ്പില്‍ നടക്കും.