നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരതിനും തിരൂരില്‍ സ്റ്റോപ്പില്ല. വന്ദേഭാരതിന്റെ ആദ്യ ഘട്ടത്തില്‍ തിരൂരില്‍ സ്റ്റോപ് അനുവദിച്ചിരുന്നു. എന്നാല്‍, പിന്നീട് ഷൊറണൂരില്‍ സ്റ്റോപ് അനുവദിക്കുകയും തിരൂരിനെ ഒഴിവാക്കുകയും ചെയ്തു. ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായെങ്കിലും എല്ലായിടത്തും വന്ദേഭാരതിന് സ്റ്റോപ് അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു റെയില്‍വേയുടെ നിലപാട്.
രണ്ടാം വന്ദേഭാരത് പ്രഖ്യാപിച്ചപ്പോഴും തിരൂരില്‍ സ്റ്റോപ്പുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇത്തവണയും സ്റ്റോപ് അനുവദിച്ചില്ല. മലപ്പുറം ജില്ലയില്‍ ഒരിടത്തും രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ക്കും സ്റ്റോപ്പില്ല എന്ന് മാത്രമല്ല, കേരളത്തിലോടുന്ന 32 ദീര്‍ഘദൂര ട്രെയിനുകള്‍ക്കും തിരൂരില്‍ സ്റ്റോപ്പില്ല.
അതേസമയം സംസ്ഥാനത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരത്തെത്തി. പുലര്‍ച്ചെ നാലരയോടെയാണ് ട്രെയിൻ തിരുവനന്തപുരം കൊച്ചുവേളി സ്റ്റേഷനിലെത്തിയത്.ട്രെയിനിന്