CrimeNEWS

ബേക്കറി ആക്രമണക്കേസില്‍ എസ്.ഐക്ക് സസ്‌പെന്‍ഷന്‍; സംഭവം മദ്യലഹരിയില്‍

കൊച്ചി: നെടുമ്പാശ്ശേരിയില്‍ മദ്യലഹരിയില്‍ ബേക്കറി ഉടമയെയും കുടുംബത്തെയും മര്‍ദ്ദിച്ച സംഭവത്തില്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. ആലുവ ട്രാഫിക് സ്റ്റേഷനിലെ എസ്‌ഐ: സുനില്‍ കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡ്യൂട്ടിക്കിടെ മദ്യപിച്ചതിനാണ് നടപടി.

വൈദ്യപരിശോധനയില്‍ എസ്‌ഐ സുനില്‍ കുമാര്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ക്കും സിപിഒക്കുമെതിരെ വകുപ്പു തല അന്വേഷണത്തിനും ആലുവ റൂറല്‍ എസ്പി വിവേക് കുമാര്‍ ഉത്തരവിട്ടിട്ടുണ്ട്. പൊലീസ് വാഹനത്തില്‍ മദ്യക്കുപ്പി കണ്ടെത്തിയിട്ടില്ലെന്നും എസ്പി പറഞ്ഞു.

Signature-ad

ഇന്നലെ രാത്രി 9 മണിയോടെ നെടുമ്പാശ്ശേരി കരിയാട് കവലയിലാണ് സംഭവമുണ്ടായത്. കോഴിപ്പാട്ട് കൂള്‍ ബാര്‍ അടച്ചുകൊണ്ടിരിക്കുന്നതിനിടെ എത്തിയ എസ്‌ഐ കുടുംബത്തെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

കടയുടമ കുഞ്ഞുമോന്‍, ഭാര്യ എല്‍ബി, പത്തു വയസുകാരിയായ മകള്‍, കടയിലെ സഹായി ബൈജു. അവിടെയുണ്ടായിരുന്ന പിജെ ജോണി എന്നിവരെ ലാത്തികൊണ്ട് അടിക്കുകയായിരുന്നു. കുഞ്ഞുമോനും മകള്‍ക്കും ബൈജുവിനും പരുക്കേറ്റു. തുടര്‍ന്ന് ഇവര്‍ അങ്കമാലി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

Back to top button
error: