കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഇന്നും കോടതിയില്‍ ഹാജരായില്ല.നിര്‍ബന്ധമായും ഇന്ന് ഹാജരാകണമെന്നായിയിരുന്നു കാസര്‍കോട് സെഷൻസ് കോടതിയുടെ ഉത്തരവ്.
മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ അപരസ്ഥാനാര്‍ത്ഥി വരാതിരിക്കാന്‍ കെ സുന്ദര എന്ന വ്യക്തിക്ക് രണ്ടു ലക്ഷം നല്‍കി പിന്തിരിപ്പിച്ചു എന്ന ആരോപണത്തെ തുടര്‍ന്നുള്ള കേസിലാണ് സുരേന്ദ്രനോട് കോടതി ഹാജരാകാന്‍ ആവശ്യപ്പെട്ടത്. പണത്തിന് പുറമെ മൊബൈല്‍ ഫോണും സുന്ദരക്ക് നല്‍കിയതായി ആരോപണത്തിലുണ്ട്. അഞ്ച് തവണയാണ് കോടതി ഈ കേസ് പരിഗണിച്ചത്.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ കെ സുരേന്ദ്രൻ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഹാജരാകാത്തതിനെ കോടതി വിമര്‍ശിച്ചിരുന്നു. പ്രതികള്‍ എവിടെയാണെന്ന് ചോദിച്ച കോടതി, പ്രതികള്‍ ഇന്ന് നിര്‍ബന്ധമായും ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകയും ചെയ്തിരുന്നു.
കേസിന്റെ വിചാരണയുടെ ഒരു ഘട്ടത്തിലും കെ സുരേന്ദ്രനോ മറ്റു പ്രതികളോ ഹാജരായിരുന്നില്ല.