തൃശൂര്‍: വയനാട് കമ്പളക്കാടുനിന്നും കാണാതായ അമ്മയേയും അഞ്ച് മക്കളേയും ഗുരുവായൂരില്‍ കണ്ടെത്തി. കമ്പളക്കാട് കൂടോത്തുമ്മലില്‍ താമസിക്കുന്ന വിമിജ(40), മക്കളായ വൈഷ്ണവ(12), വൈശാഖ്(11), സ്നേഹ(9), അഭിജിത്ത്(5), ശ്രീലക്ഷ്മി(4) എന്നിവരെയാണ് കണ്ടെത്തിയത്. ഇവരെ പോലീസ് കണ്ട്രോള് റൂമിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.
സെപ്റ്റംബര്‍ 18 മുതലാണ് ഇവരെ കാണാതായത്. കൂടോത്തുമ്മലിലെ വീട്ടില്‍നിന്ന് മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു യുവതി. എന്നാല്‍, ഏറെനേരം കഴിഞ്ഞിട്ടും സ്വന്തം വീട്ടില്‍ എത്തിയില്ല. മൊബൈല്‍ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്നാണ് കുടുംബം ഇവരെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയത്.
അതേസമയം, വിമിജയുടെ മൊബൈലില്‍ നിന്നുള്ള ഒടുവിലെ സിഗ്നല്‍ കോഴിക്കോട് ജില്ലയിലെ ഫറോക്കില്‍ നിന്നായിരുന്നു. ഈ സാഹചര്യത്തില്‍ വയനാട് കമ്പളക്കാട് പൊലീസ് സംഘം ഫറോക്കിലേക്ക് പോയിരുന്നു. വിമിജയുടെ ഭര്‍ത്താവ് ജെഷിയുമായാണ് പൊലീസ് ഫറോക്കിലേക്ക് പോയത്.