Month: September 2023

  • Feature

    വാട്സ്‌ആപ്പിലും പണമയക്കാം

    വാട്സ്‌ആപ്പിന്റെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അവര്‍ മറ്റുള്ളവരോട് സന്ദേശം ടൈപ് ചെയ്യുന്നതിന്റെ വലതു വശത്തായിട്ട് രൂപയുടെ ഐക്കണ്‍ കാണാം. അത് സെലക്‌ട് ചെയ്ത് ബാങ്കിന്റെ പേര് സെലക്‌ട് ചെയ്ത് എ.ടി.എം കാര്‍ഡിന്റെ അവസാന ആറക്കവും എക്സ്പയറി തീയതിയും നല്‍കിയ ശേഷം ഒരു യു.പി.ഐ പിന്‍ സെറ്റ് ചെയ്താല്‍ പിന്നീട് ആര്‍ക്കാണോ പണം അയക്കേണ്ടത് അവരുടെ ചാറ്റ് വിൻഡോയില്‍ ആ രൂപയുടെ ഐക്കണ്‍ അമര്‍ത്തിയാല്‍ അവര്‍ക്ക് പേമെന്റ് ചെയ്യാന്‍ ആകും. ബിസിനസ് വാട്സ്‌ആപ്പില്‍ ഇപ്പോള്‍ ആ സൗകര്യമില്ല. വാട്സ്‌ആപ്പിന്റെ മുകളിലുള്ള മൂന്നു ഡോട്ടുകളില്‍ പ്രസ് ചെയ്താല്‍ കിട്ടുന്ന പേമെന്റ്സ് എന്നതില്‍ വാട്സ്‌ആപ് ഉപയോഗിക്കാത്തവര്‍ക്കും പേമെന്റ് ചെയ്യാനുള്ള യു.പി.ഐ സൗകര്യം കാണാം.

    Read More »
  • Kerala

    തെങ്ങിന്റെ ഓലമടല്‍ വൈദ്യുതി കമ്ബിയില്‍ കുടുങ്ങിയതിനെ തുടർന്ന് ട്രെയിൻ ഗതാഗതം നിര്‍ത്തിവെച്ചു

    നീലേശ്വരം: തെങ്ങിന്റെ ഓലമടല്‍ വൈദ്യുതി കമ്ബിയില്‍ കുടുങ്ങി ട്രെയിൻ ഗതാഗതം നിര്‍ത്തിവെച്ചു. നീലേശ്വരം പള്ളിക്കര റെയില്‍വേ ട്രാക്കിനു മുകളില്‍ തീവണ്ടിയുമായി ബന്ധിപ്പിക്കുന്ന വൈദ്യുത കമ്ബിയിലാണ് ഓലമടല്‍ കുടുങ്ങി പൊല്ലാപ്പായത്. കഴിഞ്ഞ ദിവസം വൈകിട്ട് കോയമ്ബത്തൂരില്‍നിന്ന് മംഗളുരുവിലേക്ക് ട്രെയിൻ കടന്നുപോകുമ്ബോഴാണ് വൈദ്യുതി കമ്ബിയില്‍ ഓലമടല്‍ കാണപ്പെട്ടത്. ഇതുമൂലം അരമണിക്കൂറോളം പള്ളിക്കരയില്‍ ട്രെയിൻ ഗതാഗതം നിര്‍ത്തിവെച്ചു. പിന്നീട് റെയില്‍വേ ഉദ്യോഗസ്ഥ സംഘം എത്തി ഓലമടല്‍ നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

    Read More »
  • Kerala

    മഞ്ഞപ്പടയ്ക്ക് കരുത്തേകി ദിമിത്രിയോസ് തിരികെയെത്തുന്നു

    ഈ സീസൺ ആരംഭിക്കുന്നതിനു മുൻപ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കാര്യത്തിൽ ആരാധകർക്ക് ഒരുപാട് ആശങ്കകൾ ഉണ്ടായിരുന്നു.എന്നാൽ ആദ്യത്തെ മത്സരത്തിൽ തന്നെ മികച്ച പ്രകടനം നടത്തി ബെംഗളൂരുവിനെ കീഴടക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വലിയ പ്രതീക്ഷകൾ തന്നെയാണ് നൽകിയിട്ടുള്ളതും. വലിയ പിഴവുകളൊന്നും ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ ഉദ്ഘാടന മത്സരത്തിൽ നടത്തിയില്ലെന്നതും ഈ സീസണിൽ ടീം മുന്നേറുമെന്ന പ്രതീക്ഷ ആരാധകർക്ക് നൽകുന്നുണ്ട്.  ആദ്യത്തെ മത്സരത്തിൽ വിജയം നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത മത്സരത്തിൽ നേരിടുന്നത് ജംഷഡ്‌പൂർ എഫ്‌സിയെയാണ്. കഴിഞ്ഞ മത്സരത്തെപ്പോലെ തന്നെ സ്വന്തം മൈതാനത്തു വെച്ചാണ് ഈ മത്സരവും നടക്കുന്നത്.ആദ്യത്തെ മത്സരത്തിൽ വിജയം നേടിയതിന്റെ ആത്മവിശ്വാസവുമായി കളിക്കളത്തിൽ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് കൂടുതൽ കരുത്ത് നൽകി ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ ദിമിത്രിയോസ്  കളിക്കാനിറങ്ങുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.ഡ്യൂറന്റ് കപ്പിനു മുന്നോടിയായി നടന്ന പരിശീലന മത്സരത്തിൽ പരിക്കേറ്റു പുറത്തായ ദിമിത്രിയോസിനു മൂന്നു മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ.സംഗതി ശരിയെങ്കിൽ ദിമിത്രിയോസിന്റെ വരവ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് നൽകുന്ന…

    Read More »
  • Kerala

    സൈബര്‍ സെല്ലിന്‍റെ പേരില്‍ വ്യാജസന്ദേശം, വിദ്യാര്‍ഥി ജീവനൊടുക്കി

    കോഴിക്കോട്:സൈബര്‍ സെല്ലിന്‍റെ പേരില്‍ വ്യാജ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥി ആദിനാഥാണ് (16) കഴിഞ്ഞ ദിവസം ചേവായൂരിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ചത്. ആത്മഹത്യയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി എഴുതിവച്ച കത്തിന്‍റെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിനു ചേവായൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം വീട്ടില്‍വച്ച്‌ ലാപ്‌ടോപില്‍ സിനിമ കാണുന്നതിനിടയില്‍ 33,900 രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് സന്ദേശം വരികയായിരുന്നു. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയോട് (എന്‍സിആര്‍ബി) സാദൃശ്യമുള്ള സൈറ്റ് ഉപയോഗിച്ചാണ് ഹാക്കര്‍ വിദ്യാര്‍ഥിയോട് പണം ആവശ്യപ്പെട്ടത്. ബ്രൗസര്‍ ലോക്ക് ചെയ്‌തെന്നും കമ്ബ്യൂട്ടര്‍ ലോക്ക് ചെയ്‌തെന്നുമുള്ള സന്ദേശത്തോടെയാണ് എന്‍സിആര്‍ബിയുടെതിനു സമാനമായ സ്‌ക്രീന്‍ കംപ്യൂട്ടറില്‍ പ്രത്യക്ഷപ്പെട്ടത്. എന്‍സിആര്‍ബിയുടെ സര്‍ക്കാര്‍ മുദ്രയും ഇതിലുണ്ടായിരുന്നു. നിയമവിരുദ്ധമായ സൈറ്റിലാണ് കയറിയതെന്നും പണം തന്നില്ലെങ്കില്‍ പോലീസില്‍ പരാതിപ്പെടുമെന്നും ലാപ്‌ടോപ്പില്‍ സന്ദേശം വന്നു. പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുമെന്നും രണ്ടു വര്‍ഷം ശിക്ഷ ലഭിക്കുമെന്നും…

    Read More »
  • Kerala

    പട്ടികജാതിക്കാരിയായ 17 കാരിയെ ലൈംഗിക പീഡനത്തിരയാക്കിയ സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് അഞ്ചുവര്‍ഷം തടവ്

    തൃശൂര്‍: വിവാഹ വാഗ്ദാനം നല്‍കി  പട്ടികജാതിക്കാരിയായ 17 കാരിയെ ലൈംഗിക പീഡനത്തിരയാക്കി നാലര പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കൈവശപ്പെടുത്തിയ സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് അഞ്ചു വര്‍ഷം തടവും 90000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.  കുന്നംകുളം പോക്‌സോ കോടതിയുടേതാണ് വിധി.കോട്ടപ്പടി പോലിയത്ത് സുധീഷി (35)നെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് എസ്. ലിഷ കുറ്റക്കാരനെന്ന് കണ്ട് ശിക്ഷിച്ചത്. 2018ലാണ് കേസിന് ആസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാവാത്ത പട്ടികജാതിക്കാരിയായ പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നൽകി വീട്ടില്‍ വിളിച്ചുവരുത്തിയാണ് ലൈംഗിക അതിക്രമം നടത്തിയത്.ശേഷം സ്വര്‍ണാഭരണങ്ങളും പണവും കൈവശപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ കുന്നംകുളം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ യു.കെ. ഷാജഹാനാണ്  കേസ് അന്വേഷിച്ചത്.പ്രതി വിറ്റ സ്വര്‍ണാഭരണങ്ങള്‍ പൊന്നാനി, ചാവക്കാട് എന്നിവിടങ്ങളിലെ ജ്വല്ലറികളില്‍നിന്നും പോലീസ് കണ്ടെടുത്തിരുന്നു.

    Read More »
  • Kerala

    12 വർഷം എന്റെ കൂടെ ഉണ്ടായിരുന്ന മേക്കപ്പ് മാൻ വരെ പോയി; ആരോടും പരിഭവമില്ല: ജയറാം

    മലയാള സിനിമയുടെ എന്നത്തേയും ജനപ്രിയ നായകൻമാരിൽ ഒരാൾ തന്നെയാണ് ജയറാം.എന്നാൽ സിനിമകളുടെ തിരഞ്ഞെടുപ്പുകൾ അദ്ദേഹത്തിന്റെ കരിയറിൽ അടുത്ത കാലത്തായി വലിയ ഇടിവുകൾ ഉണ്ടാക്കിയിട്ടുണ്ട്. ചില അന്യ ഭാഷാ ചിത്രങ്ങളിൽ മാത്രം ഇടക്ക് വന്നുപോകുന്ന കഥാപാത്രങ്ങൾ ഒഴിച്ചാൽ ഇപ്പോൾ ഏറെക്കാലമായി അദ്ദേഹം മലയാള സിനിമയിൽ നിന്നും അകന്നു നിൽക്കുകയാണ്.ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. എന്റെ ഇത്രയും നാളത്തെ ജീവിതത്തിനിടക്ക്  ഞാൻ ഒരു കാര്യത്തിനും അമിതമായി ദുഖിക്കാനോ, സന്തോഷിക്കാനോ പോയിട്ടില്ല. ഞാൻ ആഗ്രഹിച്ചതിലും അപ്പുറമാണ് ഈശ്വരൻ എനിക്ക് നൽകിയത്, അതിൽ ഞാൻ എന്നും സന്തോഷവാനും തൃപ്തിയുള്ളവനുമാണ്. എന്നാൽ എന്റെ ജീവിത്തിൽ ഞാൻ വിഷമിച്ച ചില നിമിഷങ്ങൾ അടുത്തിടെ ഉണ്ടായി.എട്ട് മാസമായി ഞാൻ വീട്ടിലുണ്ട്. സ്ഥിരമായി വിളിക്കുന്ന ആളുകൾ പോലും വിളിക്കാതെയായി. 12 വർഷം എന്റെ കൂടെ ഉണ്ടായിരുന്ന മേക്കപ്പ് മാൻ വരെ ഇയാൾക്ക് ഇനി പണിയൊന്നും ഉണ്ടാവില്ലെന്ന് കരുതി പോയി.   സുഹൃത്തുക്കൾ ആയാലും സിനിമയിലെ മറ്റാരായാലും ആരും എന്നെ ഇന്ന്…

    Read More »
  • Kerala

    തൃശൂരിൽ സുരേഷ് ഗോപി തന്നെ; തിരുവനന്തപുരത്ത് നിര്‍മല സീതാരാമൻ; രണ്ടും കൽപ്പിച്ച് ബിജെപി

    തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആറ് മണ്ഡലങ്ങള്‍ ലക്ഷ്യം വെച്ച്‌ ബിജെപി.തൃശൂര്‍, തിരുവനന്തപുരം, പത്തനംതിട്ട, ആറ്റിങ്ങല്‍, കാസര്‍ഗോഡ്, എറണാകുളം എന്നീ മണ്ഡലങ്ങളിലാണ് നേതൃത്വം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇവിടങ്ങളില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും പുരോഗമിക്കുകയാണ്.ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്ന മണ്ഡലമായ തൃശൂരില്‍ നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്ക് തന്നെയാണ് സാധ്യത കൂടുതല്‍. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി തന്നെയായിരുന്നു മണ്ഡലത്തില്‍ മത്സരിച്ചത്. ഞെട്ടിക്കുന്ന പ്രകടമായിരുന്നു അന്ന് താരം കാഴ്ചവെച്ചത്. സുരേഷ് ഗോപിയിലൂടെ വോട്ട് നില 2014 ലേതിനേക്കാള്‍ മൂന്നിരട്ടിയോളം വര്‍ധിപ്പിക്കാൻ ബിജെപിക്ക് സാധിച്ചിരുന്നു. 17.5 ശതമാനം വര്‍ധനവോടെ 293822 വോട്ടായിരുന്നു സുരേഷ് ഗോപിക്ക് ലഭിച്ചത്. 415089 വോട്ടുകള്‍ നേടി യുഡിഎഫിന്റെ ടിഎൻ പ്രതാപനായിരുന്നു വിജയിച്ചത്. മികച്ച പ്രകടനം കാഴ്ച വെച്ച സുരേഷ് ഗോപിയെ തൊട്ട് പിന്നാലെ നടന്ന നിയമസഭ തിരഞ്ഞെടുപ്പിലും ബിജെപി മത്സരിപ്പിച്ചിരുന്നു. കടുത്ത മത്സരമായിരുന്നു സുരേഷ് ഗോപി കാഴ്ചവെച്ചത്. 40457 വോട്ടായിരുന്നു സുരേഷ് ഗോപിക്ക് ലഭിച്ചത്. സിപിഐയിലെ ബാലചന്ദ്രന്‍…

    Read More »
  • Kerala

    മലയാളികളുടെ യാത്രകളെ വേഗത്തിലാക്കി വന്ദേഭാരത് ട്രെയിനുകൾ

    രണ്ടാം വന്ദേഭാരതിന്റെ ആദ്യദിവസത്തെ യാത്ര (20631) 161.5 ശതമാനം ഒക്യുപൻസിയിലാണ് ആരംഭിച്ചത്.ചെയർ കാർ വിഭാഗത്തിലും എക്സിക്യുട്ടിവ് ക്ലാസ് വിഭാഗത്തിലുമായാണ് ഇത്. ആകെ 856 പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തത്.ഇതിൽ 530 പേർ യാത്ര ചെയ്യുകയും ചെയ്തു.യാത്ര ചെയ്തവരിൽ കൂടുതൽ പേരും തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് ആയിരുന്നു. ‘ചിലർ വരുമ്പോൾ ചരിത്രം വഴി മാറും’ – എന്നത് മലയാളികൾക്കിടയിൽ ഹിറ്റായ ഡയലോഗ് ആണ്.വന്ദേഭാരത് എക്സ്പ്രസ് എത്തിയപ്പോൾ അത്തരത്തിലൊരു മാറ്റമാണ് കേരളത്തിന്റെ യാത്രാശീലത്തിൽ വന്നിരിക്കുന്നത്.ഒരു രാത്രി മുഴുവൻ കാത്തു നിൽക്കാതെ, വൈകുന്നേരം തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടാൽ രാത്രി കാസർകോടുള്ള വീട്ടിൽ ചെന്ന് കിടന്നുറങ്ങാമെന്ന് വന്ദേഭാരത് നമ്മളെ പഠിപ്പിച്ചു.മലയാളി അത് ഏറ്റെടുത്തു.തിരക്കുപിടിച്ച കാലത്ത്, തങ്ങളുടെ തിരക്കിന് ഒപ്പം നിന്ന വന്ദേഭാരതിനെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഒന്നാം വന്ദേഭാരത് കേരളത്തിന്റെ അഭിമാനമായി ഓടിത്തുടങ്ങിയപ്പോൾ തന്നെ രണ്ടാം വന്ദേഭാരതും എത്തി. യാത്രകൾ സുഗമമാക്കുമ്പോൾ ചില സ്റ്റേഷനുകളിൽ നിന്ന് ടിക്കറ്റ് പോലും കിട്ടാനില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. അഥവാ ടിക്കറ്റ് വേണമെങ്കിൽ…

    Read More »
  • Feature

    ഗൂഗിൾ പേ ഉൾപ്പെടെ തേഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പരാതികള്‍ ബാങ്കുകള്‍ പരിഗണിക്കില്ല ; പണം നഷ്ടപ്പെട്ടാൽ എന്തു ചെയ്യും ?

    മൊബൈലിന്റെയും ഇന്റര്‍നെറ്റിന്റെയും സഹായത്തോടെ ആര്‍ക്കും നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറാതെതന്നെ പണം അയക്കാന്‍ കഴിയുന്ന വിദ്യ യൂനിഫൈഡ് പേമെന്റ്സ് ഇന്റര്‍ഫേസ് (UPI) നമുക്കിടയിലുണ്ടാക്കിയ സ്വാധീനം വലുതാണ്. എസ്.ബി.ഐ പോലെ ദേശസാല്‍കൃത ബാങ്കുകളിലോ എച്ച്‌.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ പോലെ സ്വകാര്യ ബാങ്കുകളിലോ അക്കൗണ്ടുള്ളവര്‍ക്കെല്ലാം യു.പി.ഐ അക്കൗണ്ട് ഉണ്ടാക്കാന്‍ സാധിക്കും. എന്നാല്‍, സഹകരണ ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്ക് യു.പി.ഐ അക്കൗണ്ട് ഉണ്ടാക്കാനാവില്ല. വാലിഡിറ്റിയുള്ള, ആക്ടിവാക്കിയ എ.ടി.എം കാര്‍ഡും മൊബൈല്‍ നമ്ബറുമായി ലിങ്ക് ചെയ്ത അക്കൗണ്ട് നമ്ബറും ഉണ്ടെങ്കില്‍ മാത്രമേ യു.പി.ഐ അക്കൗണ്ട് തുടങ്ങാൻ സാധിക്കുകയുള്ളൂ. ഇന്ത്യക്ക് പുറത്തിരുന്ന് ആക്ടിവേറ്റ് ചെയ്യണമെങ്കില്‍ റോമിങ് എനേബ്ളായ നമ്ബറായിരിക്കണം അത്. ഗൂഗ്ള്‍ പേയില്‍ ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ ആധാര്‍ ഉപയോഗിച്ച്‌ രജിസ്റ്റര്‍ ചെയ്യാനും സൗകര്യം വന്നുതുടങ്ങിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടില്‍ ലിങ്ക് ചെയ്ത  ഫോണ്‍ നമ്ബറും എ.ടി.എം കാര്‍ഡും ഉണ്ടെങ്കില്‍ യു.പി.ഐ ആപ് വഴി അക്കൗണ്ട് തുടങ്ങാം. ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത് ഗൂഗ്ള്‍ പേ (ജി -പേ), ഫോണ്‍ പേ,…

    Read More »
  • Kerala

    ഹിമാലയ ഉല്‍പ്പന്നങ്ങള്‍ കരള്‍ രോഗമുണ്ടാക്കും; ഡോ. സിറിയക് അബി ഫിലിപ്പിന്റെ ഐഡി സസ്‌പെൻഡ് ചെയ്ത് കോടതി

    ബംഗളൂരു: ഹിമാലയ ഉല്‍പ്പന്നങ്ങള്‍ കരള്‍ രോഗമുണ്ടാക്കുമെന്ന് എക്സില്‍ പോസ്റ്റുകള്‍ പങ്കുവെച്ച ഡോ. സിറിയക് അബി ഫിലിപ്പിന്റെ  ഐഡി സസ്‌പെൻഡ് ചെയ്ത് ബംഗളൂരു കോടതി. ഹിമാലയ പ്രോഡക്‌ട് ഉപയോഗിക്കുന്നവര്‍ക്ക് കരള്‍ രോഗം വരുമെന്ന് തുടര്‍ച്ചയായി അദ്ദേഹം എക്സില്‍ കുറിപ്പുകള്‍ പങ്കുവെച്ചിരുന്നു.ഇതിനെതിരെ ഫാര്‍മസ്യൂട്ടിക്കല്‍, വെല്‍നസ് കമ്ബനിയായ ഹിമാലയ നല്‍കിയ മാനനഷ്ടക്കേസിലാണ് ഡോ. സിറിയക് അബി ഫിലിപ്പിന്റെ എക്സിലെ The Liver Doc എന്ന ഐഡി താല്‍ക്കാലികമായി സസ്‌പെൻഡ് ചെയ്യാൻ ബംഗളൂരു കോടതി നിര്‍ദ്ദേശിച്ചത്. അതേസമയം തന്റെ വാദങ്ങള്‍ കേള്‍ക്കാതെയാണ് ബംഗളൂരു കോടതി അക്കൗണ്ട് സസ്പെൻഡ് ചെയ്തതെന്നും ഈ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്നും ഡോ. സിറിയക് എബി ഫിലിപ്പ് പറഞ്ഞു.ഹിമാലയയുടെ പല ഉല്‍പ്പന്നങ്ങളും അശാസ്ത്രീയമായി നിര്‍മ്മിച്ചതാണെന്നും ശരിയായ പഠനമില്ലാതെ ഇവ വിപണനം ചെയ്യാൻ അനുവദിക്കരുതെന്നുമാണ് ഇദ്ദേഹത്തിന്റെ വാദം.ഈ പ്രോഡക്ടുകള്‍ തുടര്‍ച്ചയായി കഴിച്ചാല്‍ കരളിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇതിന്റെ തെളിവായി വിവിധ ടെസ്റ്റ് റിസള്‍ട്ടുകളും പഠനങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു. കൊച്ചി രാജഗിരി ആശുപത്രിയിലെ…

    Read More »
Back to top button
error: