CrimeNEWS

സ്‌നാപ് ചാറ്റിലൂടെ സൗഹൃദം സ്ഥാപിച്ചു; കടം തീര്‍ക്കാനെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിനിയുടെ ആഭരണങ്ങള്‍ തട്ടി

ആലപ്പുഴ: സൗഹൃദം സ്ഥാപിച്ച് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ നിന്ന് സ്വര്‍ണാഭരണം തട്ടിയെടുത്ത രണ്ട് യുവാക്കള്‍ പിടിയില്‍. വയനാട് സ്വദേശികളായ മിഥുന്‍ദാസ് (19), അക്ഷയ് (21) എന്നിവരെയാണ് കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമായി സ്‌നാപ് ചാറ്റിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷമാണ് ആഭരണങ്ങള്‍ തട്ടിയെടുത്തത്.

ചേപ്പാട് സ്വദേശിനിയായ വിദ്യാര്‍ഥിനിയാണ് തട്ടിപ്പിന് ഇരയായത്. വാഹനത്തിന്റെ ആര്‍സി ബുക്ക് പണയം വെച്ചത് തിരികെ എടുക്കാനാണന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. രണ്ട് പവന്‍ വരുന്ന സ്വര്‍ണ്ണകൊലുസ്സും, ഒന്നേമുക്കാല്‍ പവന്‍ വരുന്ന സ്വര്‍ണ്ണമാലയും ഉള്‍പ്പെടെ മൂന്നേമുക്കാല്‍ പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് കൈക്കലാക്കിയത്. തുടര്‍ന്ന് പ്രതികള്‍ മുഘ്ഘുകയായിരുന്നു.

Signature-ad

തുടര്‍ന്ന് മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Back to top button
error: