ചാവക്കാട്: ശക്തമായ മഴയില്‍ വീട് തകര്‍ന്ന് വീട്ടമ്മയ്ക്ക് പരിക്കേറ്റു. തൊട്ടാപ്പ് ബദര്‍ പള്ളിക്കു കിഴക്കുവശം കുഞ്ഞാത്തൻ ശ്രീനിവാസന്റെ ഭാര്യ രമണി(60)ക്കാണ് പരിക്കേറ്റത്.
പുലര്‍ച്ചെ ആറുമണിയോടെയാണ് സംഭവം.ഓടുമേഞ്ഞ വീടിന്‍റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്.ഇവരെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശ്രീനിവാസനും മകൻ സന്തോഷ്, മകള്‍ ശ്രീജ, ശ്രീജയുടെ മകൻ അമര്‍നാഥ് എന്നിവരും വീട്ടിലുണ്ടായിരുന്നു.ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.