Month: September 2023

  • Kerala

    പണമില്ലാത്തവൻ പുഴുവല്ല; മുഹമ്മദ് നിഷാമിന്റെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു

    തൃശ്ശൂർ ശോഭ സിറ്റിയിലെ സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മുഹമ്മദ് നിഷാമിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് അടക്കമുള്ള ശിക്ഷ ഹൈക്കോടതി ശരിവെച്ചു. അന്തിമമായി സുപ്രിം കോടതിയും ഇത് ശരിവെച്ചു.ജീവപര്യന്തം എന്ന പതിനാല് വർഷവും മറ്റ് കുറ്റങ്ങൾക്കായുള്ള ഇരുപത്തി നാല് വർഷവും ചേർത്ത് മുപ്പത്തി എട്ട് വർഷം നിഷാം ശിക്ഷ അനുഭവിക്കണം. നിഷാം നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ജസ്റ്റിസ് സി. ജയചന്ദ്രനും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് നടന്നത് തികച്ചും സംസ്കാര വിരുദ്ധമായ പ്രവൃത്തിയായിരുന്നുവെന്നും ഭ്രാന്തമായ ആക്രമണമാണ് നിഷാം ചന്ദ്രബോസിനു നേരേ നടത്തിയതെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാൽ, അപൂർവങ്ങളിൽ അപൂർവമെന്ന് വിലയിരുത്താനാകാത്തതിനാൽ നിഷാമിന് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ കോടതി തള്ളുകയും ചെയ്തു. സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും വിശദമായി വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ച് 160 പേജുള്ള വിധിന്യായത്തിലൂടെ നിഷാമിന്റെ ശിക്ഷ ശരിവെച്ചത്. ജീവപര്യന്തം തടവിനു പുറമെ…

    Read More »
  • Kerala

    വന്ദേഭാരതിനായി അടിമുടി മാറാൻ കാസർകോട് റെയിൽവേ സ്റ്റേഷൻ; 5.54 കോടിയുടെ വികസനം

    കാസർകോട്: മുഖം മാറാനൊരുങ്ങി കാസർകോട് റെയിൽവെ സ്റ്റേഷൻ.അമൃത് ഭാരത് റയിൽവെ സ്റ്റേഷൻ പദ്ധതിയിലുൾപ്പെടുത്തിയാണ് വികസനം.5.54 കോടിയുടെ വികസനമാണ് നടക്കുന്നത്.2024- ൽ പൂർത്തിയാക്കും. റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ തന്നെ മാറുന്ന വിധത്തിലാണ് അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി കാസർകോട് റെയിൽവേ സ്റ്റേഷനിൽ വരുന്ന മാറ്റങ്ങൾ. 192 കാറുകൾക്കും 744 ഇരുചക്രവാഹനങ്ങൾക്കും സ്റ്റേഷന്റെ മുൻവശത്ത് തെക്കു ഭാഗത്തായി പാർക്കിങ് സൗകര്യമൊരുക്കും. 71 പ്രീപെയ്ഡ് ഓട്ടോകൾക്ക് പാർക്ക് ചെയ്യാൻ ക്രമീകരണമുണ്ടാകും. പ്രീമിയം പാർക്കിങ് മേഖല സ്റ്റേഷനു മുന്നിൽ തന്നെയുണ്ടാകും. ഇവിടെ 29 കാറുകളും 10 ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാം. ഒന്നാം റെയിൽവേ പ്ലാറ്റ്ഫോമിലെ ഷെൽട്ടർ വടക്കു ഭാഗത്തേക്കു വ്യാപിപ്പിക്കും. രണ്ടാം പ്ലാറ്റ്ഫോമിലെ ഷെൽട്ടർ 2 വശത്തേക്കും നീട്ടും. ഒന്നാം പ്ലാറ്റ്ഫോം വടക്കു ഭാഗത്തേക്ക് നീളം വർധിപ്പിക്കും. സ്റ്റേഷന്റെ വടക്കു ഭാഗത്ത് ഒന്നാം പ്ലാറ്റ്ഫോമിനു പിന്നിലുള്ള സ്ഥലം പാർക്കിങ്ങിനുള്ള അധികസ്ഥലമായി വികസിപ്പിക്കും. സ്റ്റേഷന്റെ പോർച്ചിനു മുന്നിലൂടെ പുറത്തക്കു കടക്കാൻ 3.5 മീറ്റർ വീതിയുള്ള 3 വരിപ്പാത വികസിപ്പിക്കും.…

    Read More »
  • Kerala

    ബൈക്ക് മൈൽക്കുറ്റിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം

    ആലപ്പുഴ:  രാമങ്കരി വേഴപ്രയിൽ ബൈക്ക് മൈൽക്കുറ്റിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം. വേഴപ്ര ദേവസ്വംചിറ ഉണ്ണിക്കുട്ടൻ(27) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15ഓടെ രാമങ്കരി ഊരുകാരി റോഡിൽ വേഴപ്ര ഇല്ലിക്കത്തറയ്ക്കടുത്തായിരുന്നു അപകടം. ഊരുക്കരി ഭാഗത്തുനിന്ന് വരികയായിരുന്ന ഉണ്ണിക്കുട്ടൻ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡ് സൈഡിലെ മൈൽ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഉണ്ണിക്കുട്ടനെ നാട്ടുകാർ ഉടൻ തന്നെ ചങ്ങനാശേരി ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദേശത്ത് ജോലി ചെയ്തിരുന്ന ഉണ്ണിക്കുട്ടൻ  ലീവ് കഴിഞ്ഞു തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.

    Read More »
  • Kerala

    നിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല്‍ സ്‌കൂളുകള്‍ തുറക്കും

    കോഴിക്കോട്:നിപാ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ചിരുന്ന കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ തുറന്നു പ്രവർത്തിക്കും. പഠനം പുനരാരംഭിക്കുമെങ്കിലും വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും നിര്‍ബന്ധമായും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണമെന്ന് ഉത്തരവിലുണ്ട്. വിദ്യാലയങ്ങളുടെ പ്രവേശന കവാടത്തിലും ക്ലാസ് മുറികളിലും സാനിറ്റെസര്‍ സൂക്ഷിക്കുകയും വിദ്യാര്‍ഥികളും ജീവനക്കാരും ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കണം. അതേസമയം, നിയന്ത്രിത മേഖലകളിലെ വിദ്യാലയങ്ങളില്‍ നിയന്ത്രണം പിന്‍വലിക്കുന്നതുവരെ അധ്യയനം ഓണ്‍ലൈനില്‍ തുടരണമെന്നും ഉത്തരവിലുണ്ട്. നിപ ഭീതിയൊഴിയുന്നതിനിടെയാണ് പുതിയ ഉത്തരവിറക്കിയത്. നിപാ നിയന്ത്രണത്തെ തുടര്‍ന്ന് ഒരാഴ്ചയിലേറെയായി വിദ്യാലയങ്ങളില്‍ ഓണ്‍ലൈണ്‍ ക്ലാസുകളായിരുന്നു നടന്നുകൊണ്ടിരുന്നത്.

    Read More »
  • Kerala

    റാന്നി താലൂക്ക് ആശുപത്രിയിലെ നഴ്സിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    റാന്നി: നഴ്‌സിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. റാന്നി താലൂക്ക് ആശുപത്രിയിലെ നഴ്സും പുതുശേരിമല തട്ടേക്കാട് നീലാംബരിയിൽ അനീഷിന്റെ ഭാര്യയുമായ ജനിമോൾ (43) ആണ് മരിച്ചത്. ആറു വര്‍ഷത്തോളമായി റാന്നി താലൂക്ക് ആശുപത്രിയിലെ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. ഭർത്താവ് അനീഷ് വിദേശത്താണ്. സംഭവത്തിൽ റാന്നി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    വിഴിഞ്ഞത്ത് ഇന്ന് ആദ്യ കപ്പൽ ; സ്വീകരണത്തിന് 5000 പേർ

    തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇന്ന് ആദ്യ കപ്പൽ അടുക്കും.ഷെൻ ഹുവാ15 എന്ന കപ്പലാണ് എത്തുക.അഞ്ച് ക്രെയിനുകളാണ് കപ്പലിലുള്ളത്. കഴിഞ്ഞമാസം 31ന് ചൈനയിലെ ഷാംഗ്ഹായില്‍നിന്നാണ് ക്രെയിനുകളുമായി കപ്പല്‍ യാത്രതിരിച്ചത്.പുറങ്കടലില്‍ നങ്കൂരമിടുന്ന കപ്പലിനെ മുഖ്യമന്ത്രി, കേന്ദ്ര ഷിപ്പിംഗ് മന്ത്രി തുടങ്ങിയവര്‍ ചേര്‍ന്ന് തുറമുഖത്തെ ബര്‍ത്തിലേക്ക് സ്വാഗതം ചെയ്യും. തുറമുഖത്തിന്റെ ഉദ്ഘാടനത്തിനായി പൊതുജനങ്ങള്‍ ഉള്‍പ്പെടെ 5000 പേരെ ഉള്‍ക്കൊള്ളുന്ന വേദിയാണ് ഒരുക്കുന്നത്.പോര്‍ട്ട് ഓപ്പറേറ്റിംഗ് ബില്‍ഡിംഗ് സമുച്ചയം,യാര്‍ഡ് എന്നിവിടങ്ങളിലാണ് വേദി തയ്യാറാക്കുക.ഉദ്ഘാടനച്ചടങ്ങ് വീക്ഷിക്കാൻ കൂറ്റൻ സ്ക്രീനുകള്‍ സ്ഥാപിക്കും.സുരക്ഷാ കാരണങ്ങളാല്‍ പൊതുജനങ്ങള്‍ക്ക് കപ്പലിനടുത്തേക്ക് പോകാൻ കഴിയില്ലെങ്കിലും നേരില്‍ കാണാനാകും. ഉദ്ഘാടന പന്തല്‍ കെട്ടുന്നതിനായി യാര്‍ഡിന്റെ പണി അതിവേഗം പുരോഗമിക്കുകയാണ്.കൂടാതെ ഗേറ്റ് കോംപ്ലക്സില്‍നിന്ന് ബെര്‍ത്തിലേക്കുള്ള റോഡ് പണിയും ആരംഭിച്ചു.റോഡിലും യാര്‍ഡിലും ഇന്റര്‍ലോക്ക് പാകിയാണ് ബലപ്പെടുത്തുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ 24 മണിക്കൂറും നിര്‍മ്മാണം നടക്കുന്നുണ്ട്. 1000ത്തോളം തൊഴിലാളികളും സാങ്കേതിക ജീവനക്കാര്‍ ഉള്‍പ്പെടെ 100ഒാളം ജീവനക്കാരുമാണ് നിര്‍മ്മാണത്തിനായി പ്രവര്‍ത്തിക്കുന്നത്. നിലവില്‍ കപ്പല്‍ അടുപ്പിക്കുന്നതിനാവശ്യമായ പുലിമുട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി.

    Read More »
  • Kerala

    കാസര്‍കോട് – തിരുവനന്തപുരം പാതയിൽ അടക്കം 9 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും, സ്‌റ്റോപ്പുകളും സമയക്രമവും ഇങ്ങനെ

      കാസര്‍കോട് – തിരുവനന്തപുരം വന്ദേ ഭാരത് ഉൾപ്പടെ പുതിയ 9 വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ഇന്ന് (സെപ്റ്റംബര്‍ 24) ഉച്ചക്ക് 12. 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനിലൂടെ  നിര്‍വഹിക്കും. ചടങ്ങുമായി ബന്ധപെട്ട് കാസര്‍കോട് റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന പരിപാടിയിൽ കേന്ദ്ര വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരൻ പങ്കെടുക്കും. രണ്ടാം വന്ദേ ഭാരതത്തിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത. 8 കോച്ചുകളാണ് ഈ ട്രെയിനിന് ഉള്ളത്. സംസ്ഥാന കായിക, റെയിൽവെ മന്ത്രി വി അബ്ദുർ റഹ്‌മാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, എൻ എ നെല്ലിക്കുന്ന് എം എൽ എ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും. പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ രാജ്യത്തുടനീളമുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും യാത്രക്കാര്‍ക്ക് ലോകോത്തര സൗകര്യങ്ങള്‍ നല്‍കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള നിര്‍ണായക ചുവടുവെപ്പാണ്. തിരുനെല്‍വേലി- ചെന്നൈ എഗ്മൂര്‍, വിജയവാഡ- ചെന്നൈ സെന്‍ട്രല്‍ അടക്കം പുതിയ എട്ട് വന്ദേ ഭാരത്…

    Read More »
  • India

    ‘നിയമവാഴ്ചയെ അട്ടിമറിക്കാൻ ആഹ്വാനം ചെയ്യുന്ന സിനിമകൾ സമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശം’ ജസ്റ്റീസ് ഗൗതം പട്ടേല്‍

        ബോളിവുഡില്‍ ആഘോഷിക്കപ്പെട്ട സിങ്കം പോലുള്ള പൊലീസ് സിനിമകള്‍ ആളുകളെ തെറ്റുദ്ധരിപ്പിക്കുന്നു എന്ന് ബോംബെ ഹൈക്കോടതി ജഡ്ജി ഗൗതം പട്ടേല്‍. ഒറ്റയടിക്ക് നീതി നടപ്പാക്കുന്ന സിനിമയിലെ നായകന്മാര്‍ സമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശമാണെന്നും അത് ജനങ്ങളില്‍ അസഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് പരിഷ്‌കരണ ദിനത്തില്‍ ഇന്ത്യന്‍ പൊലീസ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം: ‘സിനിമകളില്‍ ന്യായാധിപരെ ചിത്രീകരിക്കുന്നത് കട്ടിയുള്ള കണ്ണടകള്‍ വെച്ച് ഒരു അരസികനായിട്ടാണ്. കുറ്റലാളികളെ വെറുതെ വിടുന്ന കോടതി. തുടര്‍ന്ന് പൊലീസ് നായകന്‍ ഒറ്റയ്ക്ക് നീതി നടപ്പാക്കുന്നു. ജനങ്ങള്‍ അത് ആഘോഷിക്കുന്നു.’ ജസ്റ്റീസ് ഗൗതം പട്ടേല്‍ ചൂണ്ടിക്കാട്ടി. ‘അജയ് ദേവ്ഗണ്‍ നായകനായ സിങ്കം സിനിമയുടെ ക്ലൈമാക്‌സില്‍ സീനില്‍ പ്രതിനായകനായ പ്രകാശ് രാജ് ചെയ്യുന്ന രാഷ്ട്രീയക്കാരന്റെ കഥാപാത്രത്തെ പൊലീസ് സേന എതിര്‍ക്കുന്ന രംഗമുണ്ട്. പൊലീസ് നീതി നടപ്പാക്കിയെന്ന് സിനിമ സ്ഥാപിക്കുന്നു. എന്നാല്‍ ഞാന്‍ ചോദിക്കട്ടെ യഥാര്‍ഥത്തില്‍ നീതി നടപ്പായോ അത് എത്ര ഭീകരമായ സന്ദേശമാണ് നല്‍കുന്നതെന്ന് നമ്മള്‍ മനസിലാക്കണം.…

    Read More »
  • NEWS

    തെളിമയുള്ള ബന്ധങ്ങൾ സൃഷ്ടിക്കൂ, കള്ള നാണയങ്ങളെ തിരസ്കരിക്കൂ

    വെളിച്ചം    ആ എലി അതി ബുദ്ധിമാനായിരുന്നു. അവന്‍ സിംഹത്തിന്റെ മടയില്‍ മാളമുണ്ടാക്കി. അതിലൊളിച്ചാല്‍ തന്നെ ആരും ആക്രമിക്കില്ലെന്ന് മനസ്സിലാക്കി അപ്രകാരം ചെയ്തു. രാത്രി സിംഹമുറങ്ങുമ്പോള്‍ എലി പുറത്തിറങ്ങും. അതു ശീലമായപ്പോള്‍ എലിക്ക് അഹങ്കാരമായി. രാത്രി ഉറങ്ങുന്ന സിംഹത്തിന്റെ മുടി മുറിച്ചുകളയും. എത്ര ശ്രമിച്ചിട്ടും സിംഹത്തിന് ആ എലിയെ പിടിക്കാനായില്ല. ഒരു ദിവസം സിംഹം ഒരു പൂച്ചയെ തന്റെ മടയിലേക്ക് കൊണ്ടുവന്നു. വേട്ടയാടി വന്ന് ഭക്ഷണം പൂച്ചയ്ക്ക് കൊടുത്തു. ഒരു രാത്രി സിംഹം ഉറങ്ങിയ സമയത്ത് പുറത്ത് വന്ന എലിയെ പൂച്ച കൊന്നുതിന്നു. ഉറക്കമുണർന്ന സിംഹത്തിന് ചത്ത എലിയുടെ ഗന്ധം മനസ്സിലായി. എലി ചത്തതുകൊണ്ട് ഇനി പൂച്ചയുടെ ആവശ്യമില്ലെന്ന് മനസ്സിലാക്കിയ സിംഹം ഒറ്റയടിക്ക് പൂച്ചയെ കൊന്നു. ആവശ്യമുളളപ്പോഴെല്ലാം ആളുകള്‍ക്ക് വാത്സല്യവും ബഹുമാനവും ഉണ്ടാകും. ഉപയോഗം എന്നവസാനിക്കുന്നുവോ അന്ന് പുറത്തെറിയും. തങ്ങള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ കൂടി നോക്കിയാണ് പലരും ബന്ധങ്ങള്‍ നിര്‍മ്മിക്കുന്നത്. അതുകൊണ്ട് തന്നെ ആളറിഞ്ഞും ഉദ്ദേശമറിഞ്ഞും മാത്രമേ ബന്ധങ്ങളിലേര്‍പ്പെടാവൂ. കൂടെ കൂടുന്നവരുടെ…

    Read More »
  • Kerala

    കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്ത പാടാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പെന്ന് സ്പീക്കർ എഎൻ ഷംസീർ

    കണ്ണൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ വിമർശനവുമായി സ്പീക്കർ എഎൻ ഷംസീർ. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്ത പാടാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പെന്ന് സ്പീക്കർ പറഞ്ഞു. സഹകരണ സ്ഥാപനങ്ങൾ ജാഗ്രത കാണിക്കണം. അടിക്കാൻ വടി നമ്മൾ തന്നെ ചെത്തിയിട്ട് കൊടുക്കരുതെന്നും എഎൻ ഷംസീർ പറഞ്ഞു. കണ്ണൂർ പട്ടുവം സഹകരണ ബാങ്കിന്റെ ക്ഷേമ പദ്ധതി ഉദ്ഘാടനം ചെയ്താണ് സ്പീക്കറുടെ പരാമർശം. അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. ഒരു തെറ്റിനെയും പൂഴ്ത്തിവയ്ക്കാനില്ല. തെറ്റ് തിരുത്തൽ നടപടിയെടുത്തുവെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. ഇത് സിപിഎം കൊള്ളയെന്ന് വരുത്താനുള്ള നീക്കത്തെ തുറന്നുകാട്ടും. ഇഡിക്ക് ബലപ്രയോഗം നടത്താൻ അധികാരമില്ല. ഇഡിയെ ഉപയോഗിച്ച് തൃശൂരിലെ സിപിഎമ്മിനെ തകർക്കാൻ വച്ച പാത്രം മാറ്റിക്കോ. അതിനു വഴങ്ങാൻ മനസ്സില്ല. ജനങ്ങളെ മുൻനിർത്തി പ്രതിരോധിക്കും. സുരേഷ് ഗോപി തൃശൂരിൽ മത്സരിക്കുന്നതിന്റെ ഭാഗമായി സിപിഎം നേതാക്കളിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ്. ഇഡിയുമായി പ്ലാൻ ചെയ്ത്…

    Read More »
Back to top button
error: