Month: September 2023

  • Crime

    മദ്യപാനത്തിനിടെ സംഘട്ടനം; ചാലക്കുടിയിൽ എൺപതുകാരൻ അടിയേറ്റ് മരിച്ചു

    തൃശൂർ:  മദ്യപാനത്തിനിടെയുണ്ടായ സംഘട്ടനത്തിൽ എൺപതുകാരൻ അടിയേറ്റ് മരിച്ചു. ചാലക്കുടി കുറ്റിച്ചിറയിലാണ് 80 കാരൻ അടിയേറ്റ് മരിച്ചത്. വെള്ളിക്കുളങ്ങര സ്വദേശി ജോസഫ് ആണ് മരിച്ചത്. സുഹൃത്ത് ജോബിൻ (55) ആണ് ആക്രമിച്ചത്. സംഘട്ടനത്തിൽ പരിക്കേറ്റ പ്രതി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മദ്യപാനത്തിനിടയുണ്ടായ സംഘട്ടനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

    Read More »
  • Kerala

    എറണാകുളം- നിസാമുദ്ദീൻ എക്സ്പ്രസിൻ്റെ രണ്ടു ബോഗികളുടെ അടിയിൽ തീപ്പൊരി പടർന്നു; യാത്രക്കാരെ പുറത്തിറക്കി തീയണച്ചു

    പാലക്കാട്: എറണാകുളം- നിസാമുദ്ദീൻ എക്സ്പ്രസിൻ്റ രണ്ടു ബോഗികളുടെ അടിയിൽ തീപൊരി പടർന്നു. പാലക്കാട് പറളി പിന്നിട്ടപ്പോഴാണ് സംഭവം ശ്രദ്ധയിൽപെട്ടത്. യാത്രക്കാരാണ് തീ കണ്ടത്. ഇത് ഉദ്യോ​ഗസ്ഥരെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കി തീയണച്ചു. മറ്റു പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ ട്രെയിൻ യാത്ര തുടരുകയായിരുന്നു. പ്രശ്നങ്ങളില്ലെന്നും നിസാമുദ്ദീൻ വരെ യാത്ര തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സംസ്ഥാനത്ത് രണ്ട് തവണ തീവണ്ടിയിൽ ആക്രമണങ്ങളുണ്ടായിരുന്നതിനെ തുടർന്ന് കൂടുതൽ ജാഗ്രതയോടെയാണ് റെയിൽവേ മുന്നോട്ട് പോവുന്നത്. ട്രെയിനിൽ പെട്രോളൊഴിച്ച് കത്തിക്കുകയും സംഭവത്തിൽ മൂന്നുപേർ മരിക്കുകയും ചെയ്തിരുന്നു. കണ്ണൂരിലും നിർത്തിയിട്ട ട്രെയിനിൻ്റെ ബോഗിക്ക് തീയിട്ടതും മാസങ്ങൾക്ക് മുമ്പാണ്.  

    Read More »
  • Crime

    ഓപ്പറേഷൻ ഡി ഹണ്ട്: 65 മില്ലിഗ്രാം എംഡിഎംഎയുമായി 23കാരൻ പിടിയിൽ

    കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരിയിൽ 65 മില്ലിഗ്രാം എംഡി എം എയുമായി യുവാവ് പിടിയിൽ. 23 കാരനായ മുഷ്താഖ് അന്‍വറിനെയാണ് അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്. വിതരണ സംഘത്തിലെ കണ്ണിയാണ് അൻവറെന്ന് സംശയിക്കുന്നെന്നും പൊലീസ് പറഞ്ഞു. കൊയിലാണ്ടി സ്റ്റേഷനിൽ ഇയാളുടെ പേരില്‍ മറ്റൊരു എംഡിഎംഎ കേസും നിലവിലുണ്ട്. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.

    Read More »
  • Kerala

    പാര്‍ട്ടി പ്രതിസന്ധി നേരിടുമ്പോൾ ഒറ്റുകൊടുക്കരുതെന്നും ഒറ്റക്കെട്ടായി നേരിടണമെന്നും; കരുവന്നൂര്‍ തട്ടിപ്പില്‍ തൃശൂരിലെ നേതാക്കള്‍ക്കെതിരെ മുന്നറിയിപ്പും താക്കീതുമായി എംവി. ഗോവിന്ദന്‍

    തൃശൂർ: സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയ കരുവന്നൂര്‍ തട്ടിപ്പില്‍ തൃശൂര്‍ ജില്ലയിലെ നേതാക്കള്‍ക്കെതിരെ മുന്നറിയിപ്പും താക്കീതുമായി സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദന്‍. പാര്‍ട്ടി പ്രതിസന്ധി നേരിടുമ്പോൾ ഒറ്റുകൊടുക്കരുതെന്നും ഒറ്റക്കെട്ടായി നേരിടണമെന്നും ഗോവിന്ദന്‍ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കളില്‍ നിന്നുണ്ടായ ഗുരുതര വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. പുറത്ത് പ്രതിരോധം അകത്ത് താക്കീത്. കരുവന്നൂര്‍ തട്ടിപ്പില്‍ സിപിഎം സമാനതകളില്ലാത്ത പ്രതിസന്ധിയില്‍ നില്‍ക്കുമ്പോൾ ജില്ലയിലെത്തിയ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ നിലപാടിതായിരുന്നു. അഴീക്കോടന്‍ അനുസ്മരണത്തിന്‍റെ ഭാഗമായ പൊതു സമ്മേളനത്തില്‍ ഇഡിയ്ക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച ഗോവിന്ദന്‍ ജില്ലാ സെക്രട്ടേറിയേറ്റില്‍ നേതാക്കളുടെ പിഴവ് അക്കമിട്ട് നിരത്തി താക്കീത് ചെയ്തു. പാർട്ടി പ്രതിസന്ധി നേരിടുന്നുവെന്നും പാർട്ടിയെയും നേതാക്കളെയും ഒറ്റുകൊടുക്കുന്ന നിലപാട് സ്വീകരിക്കരുതെന്നും ഒറ്റക്കെട്ടായി നിൽക്കണമെന്നും സംസ്ഥാന സെക്രട്ടറി നിര്‍ദ്ദേശിച്ചു.  കരുവന്നൂരിലുണ്ടായത് ഗുരുതരമായ വീഴ്ചയാണ്. വേണ്ട രീതിയിൽ പ്രശ്നത്തെ കൈകാര്യം ചെയ്തില്ലെന്ന് മാത്രമല്ല, സാഹചര്യത്തിനനുസരിച്ച് പരിഹാരത്തിനും ശ്രമമുണ്ടായില്ല. കരുവന്നൂരിന് പിന്നാലെ മറ്റ് ബാങ്കുകളുടെയടക്കം പ്രവർത്തനങ്ങളിൽ ഉയർന്നിട്ടുള്ള…

    Read More »
  • Tech

    ഗൂഗിൾ പേയില്‍ കാണുന്ന ലോൺ അംഗീകൃതമോ? കേരള പൊലീസ് പറയുന്നത് ഇങ്ങനെ

    തിരുവനന്തപുരം: ഗൂഗിൾ പേ ആപ്ലിക്കേഷനില്‍ കാണുന്ന ലോൺ അംഗീകൃതം ആണോയെന്ന ചോദ്യത്തിന് മറുപടിയുമായി കേരള പൊലീസ്. വായ്പാ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് റിസർവ് ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ, സുരക്ഷിതവുമായ വെബ്സൈറ്റും മേൽവിലാസവും ഉണ്ടോയെന്ന് പരിശോധിക്കണം. ഓൺലൈൻ വായ്പകൾ പരമാവധി ഒഴിവാക്കണം. എടുക്കുന്നെങ്കിൽ ഏജൻസിയുടെ കൃത്യമായ വിവരങ്ങൾ നൽകിയിട്ടുള്ളതും ക്രെഡിറ്റ് ഹിസ്റ്ററി മികച്ചതുമായ ആപ്പുകൾ തിരഞ്ഞെടുക്കണമെന്നും പൊലീസ് മറുപടി നൽകി. ഓണ്‍ലൈൻ ലോണ്‍ ആപ്പുകള്‍ സംബന്ധിച്ച തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്സാപ്പ് നമ്പർ സംവിധാനം നിലവിൽ വന്നിട്ടുണ്ട്.  94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പൊലീസിനെ വാട്സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. സാമ്പത്തികകുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൈബർ പോലീസിന്റെ ഹെൽപ് ലൈൻ ആയ 1930 ലും ഏതു സമയത്തും…

    Read More »
  • India

    ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംബന്ധിച്ച് നിയമ കമ്മീഷൻ്റെ അഭിപ്രായം തേടാൻ തീരുമാനം

    ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംബന്ധിച്ച് നിയമ കമ്മീഷൻ്റെ അഭിപ്രായം തേടാൻ തീരുമാനം .രാഷ്ട്രീയ പാർട്ടികളുടെയും അഭിപ്രായം അറിയും .മുന്‍ രാഷ്ട്രപതി രാംനാഥ് കൊവിന്ദ് അധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം. കേന്ദ്രം നിയോഗിച്ച സമിതിയുടെ ആദ്യ ഔദ്യോഗിക യോഗം ഇന്ന് ചേർന്നു .. എട്ടംഗ സമിതിയാണ് രൂപീകരിച്ചതെങ്കിലും കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി സമിതിയിൽ നിന്ന് പിന്മാറിയിരുന്നു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ,ഗുലാം നബി ആസാദ്, ഹരീഷ് സാൽവെ, എൻ.കെ.സിങ്, ഡോ.സുഭാഷ് കശ്യപ്, സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങൾ.ഒരേസമയം തിരഞ്ഞെടുപ്പ് നടപ്പാക്കുന്നത്തിലെ നിയമവശങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.ഇതിനു മുൻപ് രാംനാഥ് കോവിന്ദ്, അമിത് ഷാ, അർജുൻ മേഘ്‌വാൾ എന്നിവർ ചർച്ചകൾ നടത്തിയിരുന്നു.

    Read More »
  • Kerala

    അടൂരിൽ മോഷണം പതിവാകുന്നു; എല്ലാം ഭിത്തി തുരന്ന്‌ അകത്തു കടന്ന്‌

    പത്തനംതിട്ട:അടൂരിൽ മോഷണം പതിവാകുന്നു.ഭിത്തി തുരന്ന്‌ അകത്തു കടന്നാണ് എല്ലാ മോഷണവും.രണ്ടു ദിവസത്തിനിടെ നാലു സ്‌ഥലങ്ങളിലാണ്‌ മോഷണവും മോഷണ ശ്രമവും ഉണ്ടായിരിക്കുന്നത്‌. നഗരഹൃദത്തിലെ കടകളിലാണ്‌ ഏറെയും മോഷണം നടന്നിരിക്കുന്നത്‌. പാര്‍ത്ഥസാരഥി ജങ്‌ഷന്‌ വടക്ക്‌ ഫ്രഷ്‌ വെജിറ്റബിള്‍സ്‌, സമീപത്തെ പ്രഭൂസ്‌ ബുക്ക്‌ സ്‌റ്റാള്‍ എന്നിവിടങ്ങളിലാണ് ഏറ്റവും ഒടുവിൽ‌ ഭിത്തി തുരന്നുള്ള മോഷണം നടന്നിരിക്കുന്നത്‌. ഫ്രഷ്‌ വെജിറ്റബിള്‍സിന്റ പിന്നിലെ ഭിത്തി തുരന്നാണ്‌ മോഷ്‌ടാക്കള്‍ കടയ്‌ക്കുള്ളില്‍ കയറിയത്‌. പണം ഉള്‍പ്പടെ ഏകദേശം മൂവായിരം രൂപയുടെ നഷ്‌ടം ഉണ്ടായി. സമീപത്തെ പ്രഭൂസ്‌ ബുക്ക്‌ സ്‌റ്റാളിലും മോഷണം നടന്നു. ഈ കടയുടെ പുറത്തും കടയ്‌ക്കുള്ളിലും വച്ചിരുന്ന ക്യാമറകള്‍ക്ക്‌ നാശം വരുത്തിയിട്ടുണ്ട്‌. കഴിഞ്ഞ ദിവസം മണക്കാല മൂലക്കട സ്‌റ്റോഴ്‌സിലും ഇതേ രീതിയില്‍ ഭിത്തി തുരന്നായിരുന്നു മോഷണം.സംഭവങ്ങളിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഡോഗ്‌ സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഏറെ നാളായി നിലച്ചിരുന്ന മോഷണങ്ങള്‍ അടുത്തിടെ  വ്യാപകമായതോടെ നാട്ടുകാരും പരിഭ്രാന്തിയിലാണ്‌.രാത്രികാല പോലീസ്‌ പട്രോളിംഗ്‌ ശക്‌തമാക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

    Read More »
  • Kerala

    കോളജിൽ നിന്നും 7.41 ലക്ഷം രൂപയുടെ മോഷണം; രണ്ട് കെഎസ് യു പ്രവര്‍ത്തകരെയും ആക്രി വ്യാപാരിയെയും റിമാൻഡുചെയ്തു

    ഇടുക്കി:കട്ടപ്പന ഗവ. ഐടിഐ കോളേജില്‍നിന്ന് 7.41 ലക്ഷം രൂപയുടെ പഠനസാമഗ്രികള്‍ മോഷ്ടിച്ച്‌ വിറ്റ കേസില്‍ രണ്ട് കെഎസ് യു പ്രവര്‍ത്തകരെയും ആക്രി വ്യാപാരിയെയും റിമാൻഡുചെയ്തു. ഐടിഐയിലെ കെഎസ്‌യു പ്രവര്‍ത്തകരായ കൊച്ചുകാമാക്ഷി എംകെ പടി പ്ലാന്തറയ്ക്കല്‍ ആദിത്യൻ(22), എഴുകുംവയല്‍ കുരിശുമൂട് കപ്പലുമാക്കല്‍ അലൻ(19), ഇരട്ടയാറില്‍ ആക്രി വ്യാപാരം നടത്തുന്ന പാറക്കോണത്ത് രാജേന്ദ്രൻ(59) എന്നിവരെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് എച്ച്‌പിയുടെ നാല് ത്രീഫേസ് മോട്ടോറുകള്‍, 77 കിലോ വരുന്ന അഞ്ച് ഇരുമ്ബ് ദണ്ഡുകള്‍, ലെയ്ത്ത് മെഷിനിന്റെ 15 ചക്കുകള്‍, നാല് ഫേസ് പ്ലേറ്റുകള്‍, നാല് ഡ്രൈവിങ് പ്ലേറ്റുകള്‍ തുടങ്ങി 11 യന്ത്രസാമഗ്രികളാണ് ആദിത്യനും അലനും ചേര്‍ന്ന് കോളേജില്‍നിന്ന് മോഷ്ടിച്ച്‌ കടത്തി രാജേന്ദ്രന് വിറ്റത്. കോളേജ് അടച്ച ഓണാവധിക്കാലത്താണ് മോഷണം നടത്തിയത്. അവധിക്കുശേഷം കോളേജ് തുറന്നപ്പോഴാണ് സാധനങ്ങള്‍ കാണാതായതായി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.എസ്‌ഐ ലിജോ പി മണിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൂവരെയും അറസ്റ്റ് ചെയ്തത്

    Read More »
  • India

    റെയിൽവേ പോലീസുകാരിയും മക്കളും ട്രാക്കിൽ മരിച്ചനിലയിൽ, സഹപ്രവർത്തകൻ മറ്റൊരിടത്ത് ജീവനൊടുക്കിയ നിലയിൽ

    ചെന്നൈ: റെയില്‍വേ വനിതാ കോണ്‍സ്റ്റബിളിനെയും രണ്ടുമക്കളെയും റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മധുര റെയില്‍വേ സ്റ്റേഷനില്‍ ജോലിചെയ്യുന്ന ജയലക്ഷ്മി(35)യെയും രണ്ടുമക്കളെയും മധുരയ്ക്ക് സമീപം റെയില്‍വേ ട്രാക്കിലാണ് വെള്ളിയാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ മരണത്തിന് പിന്നാലെ ജയലക്ഷ്മിയുടെ സുഹൃത്തും ആര്‍.പി.എഫ്. സേനാംഗവുമായ പാണ്ഡ്യനെ(47) മറ്റൊരിടത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.ഭര്‍ത്താവുമായി പിണങ്ങി ഒറ്റയ്ക്കുകഴിയുന്ന ജയലക്ഷ്മിയും പാണ്ഡ്യനും മധുരയില്‍ ജോലിചെയ്യവേ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജോലിക്ക് കൃത്യമായി ഹാജരാകാത്തതും ഉന്നതോദ്യോഗസ്ഥര്‍ ചോദ്യംചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ജയലക്ഷ്മിയെ തിരുച്ചിറപ്പള്ളി റെയില്‍വേ സ്റ്റേഷനിലേക്കും പാണ്ഡ്യനെ തിരുനെല്‍വേലിയിലേക്കും രണ്ടുദിവസംമുമ്പ് സ്ഥലംമാറ്റിയിരുന്നു. ഇതിൽ മനംനൊന്തയിരുന്നു ആത്മഹത്യ എന്നാണ് സൂചന. ജയലക്ഷ്മിയും മക്കളും മധുരയില്‍നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് പോകുന്ന ഇന്റര്‍സിറ്റി തീവണ്ടിക്ക് കുറുകെ ചാടി ജീവനൊടുക്കുകയായിരുന്നു. പാണ്ഡ്യനെ വിരുദുനഗര്‍ സാന്തൂരിലെ ട്രാക്കിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുച്ചെന്തൂരില്‍ നിന്ന് മധുരയിലേക്ക് പോകുകയായിരുന്ന എക്‌സ്പ്രസിന് കുറുകെ ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.സംഭവത്തില്‍ റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു. പാണ്ഡ്യനു ഭാര്യയും രണ്ടുമക്കളുമുണ്ട്.

    Read More »
  • Kerala

    ഇന്റര്‍വ്യൂ കഴിഞ്ഞ് ഭർത്താവിനൊപ്പം മടങ്ങവെ ബൈക്ക് അപകടത്തിൽ യുവതിയ്ക്ക് ദാരുണാന്ത്യം

    പാലക്കാട്:ബൈക്ക് അപകടത്തില്‍ യുവതിയ്ക്ക് ദാരുണാന്ത്യം.മനിശ്ശേരി സ്വദേശിനി അമൃതയാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം ഒരു ഇന്റര്‍വ്യൂ കഴിഞ്ഞ് മടങ്ങുമ്ബോഴാണ് അപകടം ഉണ്ടായത്. കണ്ടെയ്‌നര്‍ ലോറിയും ബൈക്കുമാണ് കൂട്ടിയിടിച്ചത്. കണ്ടെയ്നർ ലോറി ബൈക്കിൽ തട്ടി അമൃത ലോറിയുടെ അടിയിലേക്ക് വീഴുകയായിരുന്നു. സംഭവശേഷം നിർത്താതെ പോയ കണ്ടെയ്‌നര്‍ ഡ്രൈവറെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.ഇയാൾ സംഭവം അറിഞ്ഞില്ലെന്നാണ് പറയുന്നത്.അമൃതയുടെ ശരീരത്തിലൂടെ ടയര്‍ കയറിയിറങ്ങുകയായിരുന്നു.

    Read More »
Back to top button
error: