KeralaNEWS

കാസര്‍കോട് – തിരുവനന്തപുരം പാതയിൽ അടക്കം 9 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും, സ്‌റ്റോപ്പുകളും സമയക്രമവും ഇങ്ങനെ

  കാസര്‍കോട് – തിരുവനന്തപുരം വന്ദേ ഭാരത് ഉൾപ്പടെ പുതിയ 9 വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ഇന്ന് (സെപ്റ്റംബര്‍ 24) ഉച്ചക്ക് 12. 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനിലൂടെ  നിര്‍വഹിക്കും. ചടങ്ങുമായി ബന്ധപെട്ട് കാസര്‍കോട് റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന പരിപാടിയിൽ കേന്ദ്ര വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരൻ പങ്കെടുക്കും. രണ്ടാം വന്ദേ ഭാരതത്തിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത. 8 കോച്ചുകളാണ് ഈ ട്രെയിനിന് ഉള്ളത്.

സംസ്ഥാന കായിക, റെയിൽവെ മന്ത്രി വി അബ്ദുർ റഹ്‌മാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, എൻ എ നെല്ലിക്കുന്ന് എം എൽ എ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും. പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ രാജ്യത്തുടനീളമുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും യാത്രക്കാര്‍ക്ക് ലോകോത്തര സൗകര്യങ്ങള്‍ നല്‍കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള നിര്‍ണായക ചുവടുവെപ്പാണ്.

Signature-ad

തിരുനെല്‍വേലി- ചെന്നൈ എഗ്മൂര്‍, വിജയവാഡ- ചെന്നൈ സെന്‍ട്രല്‍ അടക്കം പുതിയ എട്ട് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫും ഇതോടൊപ്പം നടക്കും.

ക്ഷണിക്കപ്പെട്ടവര്‍ക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഉദ്ഘാടനയാത്രയില്‍ അവസരമുണ്ട്. സ്റ്റേഷനുകളില്‍ ട്രെയിനിന് സ്വീകരണവും ഒരുക്കിയിട്ടുണ്ട്. മന്ത്രിമാരെ ഉള്‍പ്പെടെ ഇതിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് റെയില്‍വേ അറിയിച്ചു.

അതിനിടെ, രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനില്‍ റിസര്‍വേഷന്‍ തുടങ്ങി. തിരുവനന്തപുരം -കാസര്‍ക്കോട് 26 മുതലും തിരിച്ച് 27 മുതലുമാണ് സര്‍വീസ്.

തൃശൂരില്‍ നിന്നും വിവിധ സ്ഥലങ്ങളിലേയ്ക്ക് ഭക്ഷണമുള്‍പ്പടെയുള്ള യാത്രാനിരക്കുകള്‍; എക്സിക്യൂട്ടീവ് നിരക്ക് ബ്രാക്കറ്റില്‍. എറണാകുളം 440 (830), ആലപ്പുഴ  505 (970), കൊല്ലം 870 (1505), തിരുവനന്തപുരം 975 (1705), ഷൊര്‍ണൂര്‍ 380 (705), തിരൂര്‍ 645 (1060), കോഴിക്കോട് 685 (1145), കണ്ണൂര്‍ 855 (1475), കാസര്‍ക്കോട് 995 (1755). ഭക്ഷണം ഒഴിവാക്കിയും ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്യാവുന്നതാണ്.

ആകെ പത്തു സ്റ്റോപ്പുകള്‍, സമയക്രമം ഇങ്ങനെ

കാസര്‍ക്കോട്- തിരുവനന്തപുരം (ട്രെയിന്‍ നമ്പര്‍ 20631)

കാസര്‍ക്കോട്: 7.00
കണ്ണൂര്‍: 7.55
കോഴിക്കോട്: 8.57
തിരൂര്‍: 9.22
ഷൊര്‍ണൂര്‍: 9.58
തൃശൂര്‍: 10.38
എറണാകുളം: 11.45
ആലപ്പുഴ: 12.32
കൊല്ലം: 1.40
തിരുവനന്തപുരം: 3.05

തിരുവനന്തപുരം- കാസര്‍ക്കോട് (ട്രെയിന്‍ നമ്പര്‍ 20632)

തിരുവനന്തപുരം: 4.05
കൊല്ലം: 4.53
ആലപ്പുഴ: 5.55
എറണാകുളം: 6.35
തൃശൂര്‍: 7.40
ഷൊര്‍ണൂര്‍: 8.15
തിരൂര്‍: 8.52
കോഴിക്കോട്: 9.23
കണ്ണൂര്‍: 10.24
കാസര്‍ക്കോട്: 11.58

Back to top button
error: