Month: September 2023

  • India

    ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ്: എബിവിപിക്ക് ജയം

    ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് ജയം. പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ എബിവിപി നേടി. അതേസമയം വൈസ് പ്രസിഡന്റ് പദവി എന്‍എസ്യു പിടിച്ചു. മൂവായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എബിവിപി പ്രസിഡന്റ് സ്ഥാനാര്‍ഥി തുഷാര്‍ ദേധയുടെ ജയം. സെക്രട്ടറി സ്ഥാനാര്‍ഥി അപരാജിത, ജോയിന്റ് സെക്രട്ടറി സച്ചിന്‍ ബെയ്സ്ല എന്നിവര്‍ വന്‍ ഭൂരിപക്ഷത്തിലാണ് ജയം ഉറപ്പിച്ചത്. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എന്‍എസ്യു സ്ഥാനാര്‍ഥി അഭി ദഹിയയ്ക്ക് ആയിരത്തിനു മുകളില്‍ ഭൂരിപക്ഷമുണ്ട്. മൂന്നു വര്‍ഷത്തിനു ശേഷമാണ് ഡല്‍ഹി സര്‍വകലാശാലയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2019ല്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങള്‍ എബിവിപിക്കും സെക്രട്ടറി പദം എന്‍എസ്യുവിനുമാണ് ലഭിച്ചിരുന്നത്.

    Read More »
  • Crime

    നൂറു രൂപയുടെ ബീഡിക്ക് 2500 രൂപ! തടവുകാര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വിറ്റ ജയില്‍ ജീവനക്കാരന്‍ അറസ്റ്റില്‍

    തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വിറ്റ ജയില്‍ ഉദ്യോഗസ്ഥനെ വിയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ജയിലിലെ മുന്‍ പ്രിസണ്‍ ഓഫീസര്‍ അജുമോന്‍ (36) ആണ് അറസ്റ്റിലായത്. അച്ചടക്കനടപടികളുടെ ഭാഗമായി ഇയാള്‍ മൂന്നുമാസമായി സസ്‌പെന്‍ഷനിലാണ്. വിയ്യൂര്‍ ജയിലില്‍ സ്ഥിരമായി പുകയില ഉത്പന്നങ്ങളും മയക്കുമരുന്ന് അടക്കമുള്ള ലഹരിപദാര്‍ഥങ്ങളും പരിശോധനയില്‍ കണ്ടെത്താറുണ്ട്. കോടതി അനുമതിയോടെ വിയ്യൂര്‍ പോലീസ് ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെ വിശദമായി ചോദ്യംചെയ്തപ്പോളാണ് ഉദ്യോഗസ്ഥന്റെ പങ്ക് വെളിപ്പെടുന്നത്. നൂറുരൂപ വില വരുന്ന ബീഡി 2500 രൂപയ്ക്ക് തടവുകാര്‍ക്ക് വില്‍ക്കുകയായിരുന്നു ഇയാള്‍. പുകയില ഉത്പന്നങ്ങള്‍ തടവുകാര്‍ വാങ്ങുന്നതിനുമുമ്പ് അവരുടെ വീട്ടുകാര്‍ ഉദ്യോഗസ്ഥന്‍ നിര്‍ദേശിക്കുന്ന ഗൂഗിള്‍ പേ നമ്പറിലേക്ക് പണം കൈമാറണം. പണം ലഭിച്ചുവെന്ന് ഉറപ്പായാല്‍ തടവുകാര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ അവര്‍ക്ക് എടുക്കാന്‍ പാകത്തിലുള്ള സ്ഥലത്ത് വെച്ചുകൊടുക്കുകയാണ് പതിവ്. അന്വേഷണത്തിന്റെ ഭാഗമായി ഈ ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ ഒട്ടേറെ അനധികൃതമായ പണമിടപാടുകള്‍ നടന്നിട്ടുള്ളതായി പോലീസിന് ബോധ്യമായി. ഇതേ ആരോപണം നേരിട്ടതിന്റെ…

    Read More »
  • Crime

    കാട്ടൂരില്‍ കാണാതായ വിദ്യാര്‍ത്ഥിനി മരിച്ചനിലയില്‍; മൃതദേഹം വീട്ടുകിണറ്റില്‍

    തൃശൂര്‍: ഇരിങ്ങാലക്കുട കാട്ടൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിനി മരിച്ചനിലയില്‍. കാട്ടൂര്‍ വലക്കഴ സ്വദേശി ആര്‍ച്ച (17)യാണ് മരിച്ചത്. വീടിന് സമീപമുള്ള കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച മുതലാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ആര്‍ച്ചയെ കാണാതായത്. ഉടന്‍ തന്നെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി കാട്ടൂര്‍ പൊലീസില്‍ കുടുംബം പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയെ അന്വേഷിച്ച് ആലപ്പുഴ അടക്കമുള്ള പ്രദേശങ്ങളില്‍ കുടുംബം തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് വീട്ടില്‍ തിരിച്ചെത്തി ഇന്ന് പുലര്‍ച്ചെ കിണറ്റില്‍ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് പറയുന്നു.  

    Read More »
  • Kerala

    പുതുപ്പള്ളിയില്‍ തനിക്ക് ഒരു ക്രെഡിറ്റും വേണ്ട; എല്ലാം സതീശൻ എടുത്തോട്ടെ: കെ.സുധാകരൻ

    തിരുവനന്തപുരം: പുതുപ്പള്ളിയിലെ വിജയദിവസം മാധ്യമങ്ങള്‍ക്ക് മുമ്ബില്‍ വി ഡി സതീശനുമായി തര്‍ക്കിച്ചത് പരിഹാസ്യമായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് സുധാകരൻ രംഗത്തെത്തിയത്. പുതുപ്പള്ളിയില്‍ തനിക്ക് ഒരു ക്രെഡിറ്റും വേണ്ടെന്നും എല്ലാ ക്രെഡിറ്റും സതീശൻ എടുത്തോട്ടെന്നും സുധാകരൻ പ്രതികരിച്ചു. ‘ക്രെഡിറ്റിന് വേണ്ടിയല്ല ഞാൻ ഒന്നും ചെയ്യുന്നത്, പാര്‍ട്ടിക്ക് വേണ്ടിയാണ് അത് ഇനിയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സതീശനുമായി ഒരു തര്‍ക്കവുമില്ല. നല്ല സൗഹൃദത്തിലാണ് അന്നും ഇന്നും’മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി സുധാകരൻ കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും സുധാകരൻ വ്യക്തമാക്കി.

    Read More »
  • Kerala

    15-കാരിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസ്; രണ്ടാനമ്മയുടെ പിതാവിന് ജീവപര്യന്തം

    കണ്ണൂർ:പതിനഞ്ചുകാരിക്ക് മദ്യം നല്‍കിയ ശേഷം പീഡിച്ച കേസില്‍ പ്രതിയ്‌ക്ക് ജീവപര്യന്തം തടവ് വിധിച്ച്‌ കോടതി.കുട്ടിയുടെ രണ്ടാനമ്മയുടെ പിതാവിനെ ജീവപര്യന്തം തടവിനും 1,57,000 രൂപ പിഴയടയ്‌ക്കാനുമാണ് മട്ടന്നൂര്‍ പോക്‌സോ അതിവേഗ കോടതി ശിക്ഷിച്ചത്. ഇതിന് പുറമേ വിവിധ വകുപ്പുകളില്‍ 43 വര്‍ഷം തടവിനും കോടതി വിധിച്ചിട്ടുണ്ട്. സംഭവത്തിന് കൂട്ടുനിന്ന രണ്ടാനമ്മയ്ക്ക് 1,35,000 രൂപ പിഴയും കോടതി കഴിയുന്നത് വരെ തടവും  മട്ടന്നൂര്‍ പോക്‌സോ കോടതി ജഡ്ജി അനിറ്റ് ജോസഫ് വിധിച്ചു.  2019-ല്‍ കരിക്കോട്ടക്കരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്. കുട്ടിയെ വീട്ടില്‍വെച്ച്‌ രണ്ടാനമ്മയുടെ സഹായത്തോടെ  മദ്യം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. പിഴത്തുകയില്‍ 2,50,000 ഇരയ്‌ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി പറഞ്ഞു.

    Read More »
  • India

    ചുവന്ന ഷര്‍ട്ടഴിച്ച്‌ വീശി , 11കാരൻ ഒഴിവാക്കിയത് വൻ ട്രെയിൻ ദുരന്തം

    കൊല്‍ക്കത്ത: വൻ ട്രെയിൻ ദുരന്തമൊഴിവാക്കാൻ അഞ്ചാം ക്ലാസുകാരന്റെ സമർഥമായ ഇടപെടൽ. ബംഗാളിലെ മാള്‍ട്ടയിലാണ് സംഭവം നടന്നത്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുര്‍സലിനാണ് തന്റെ ചുവന്ന ഷര്‍ട്ടഴിച്ച്‌ വീശി ലോക്കോ പൈലറ്റിന്റെ ശ്രദ്ധയാകര്‍ഷിച്ച്‌ ട്രെയിൻ നിര്‍ത്തിച്ച്‌ അപകടമൊഴിവാക്കിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് റെയില്‍വേ ട്രാക്കിന് സമീപമുള്ള കുളത്തില്‍ മീൻ പിടിക്കാൻ പോയപ്പോഴാണ് സംഭവം. കനത്ത മഴയെത്തുടര്‍ന്ന് റെയില്‍വേ ട്രാക്കിനോട് ചേർന്ന് മണ്ണൊലിച്ചുപോയി‌  വലിയ കുഴി രൂപപ്പെട്ടിരുന്നു. ട്രാക്കിന്റെ ഒരു ഭാഗത്തെ മുഴുവൻ മണ്ണും ഒലിച്ചുപോയതായി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ മുര്‍സലിന് അപകടം മനസ്സിലായി. ഇതേസമയം, സില്‍ച്ചാറിലേക്ക് പോകുന്ന കാഞ്ചൻജംഗ എക്‌സ്‌പ്രസിന്റെ ചൂളംവിളി കേട്ടു. ഉടൻ തന്നെ കുട്ടി തന്റെ ചുവന്ന ടീ ഷര്‍ട്ട് അഴിച്ച്‌ ലോക്കോ പൈലറ്റിന്റെ ശ്രദ്ധ ആകര്‍ഷിക്കാൻ വേഗത്തില്‍ അത് വീശാൻ തുടങ്ങി. കുട്ടി ഷര്‍ട്ട് വീശുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ട്രെയിൻ നിര്‍ത്തി. തുടര്‍ന്ന് അദ്ദേഹം കുഴി പരിശോധിക്കുകയും അധികൃതര്‍ക്ക് സന്ദേശം അയക്കുകയുമായിരുന്നു.റെയില്‍വേ ഉദ്യോഗസ്ഥര്‍ എത്തി അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷമാണ് ട്രെയിൻ…

    Read More »
  • India

    ഉത്തർപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രക്കിടെ സുരക്ഷാവീഴ്ച; വാഹനം തടഞ്ഞ് യുവാവ്

    ലക്നൗ:ഉത്തർപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രക്കിടെ സുരക്ഷാവീഴ്ച.ജോലി ആവശ്യപ്പെട്ട് യുവാവ് വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. പ്രധാനമന്ത്രി വിമാനത്താവളത്തിലേക്ക് പോകുന്നതിനിടയിൽ വാരണാസിയിലെ രുദ്രാക്ഷ് സെന്ററിന് മുന്നിലായിരുന്നു സംഭവം. ഗാസിപൂര്‍ സ്വദേശിയായ കൃഷ്ണകുമാര്‍ എന്ന യുവാവാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം എത്താനായി ഇയാള്‍ ഒരു മണിക്കൂറോളം കാത്തുനിന്നിട്ടും സുരക്ഷാ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചില്ല.ഫയലടങ്ങിയ കവറുൾപ്പടെ ഇയാളുടെ കൈയ്യിൽ ഉണ്ടായിരുന്നു. സൈന്യത്തില്‍ ചേരുന്നതിനായി ഫിസിക്കല്‍ ടെസ്റ്റ് പാസായെങ്കിലും മെഡിക്കല്‍ ടെസ്റ്റ് പാസാകാൻ കഴിഞ്ഞിരുന്നില്ല. പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് തന്റെ പ്രശ്‌നം അവതരിപ്പിക്കാനാണ് എത്തിയതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. നഗരത്തില്‍ പുതുതായി നിര്‍മിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിന് തറക്കല്ലിടാനായിരുന്നു പ്രധാനമന്ത്രി വാരണാസിലെത്തിയത്.

    Read More »
  • Kerala

    യുവാവിന്റെ മൂത്രസഞ്ചിയില്‍ കുടുങ്ങിയ ചൂണ്ടനൂല്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

    കൊച്ചി:യുവാവിന്റെ മൂത്രസഞ്ചിയില്‍ കുടുങ്ങിയ ചൂണ്ടനൂല്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് അപൂര്‍വ ശസ്ത്രക്രിയ നടത്തിയത്. 30കാരനായ ബിഹാര്‍ സ്വദേശിയുടെ മൂത്രസഞ്ചിയിലാണ് ചൂണ്ടനൂല്‍ കുടുങ്ങിയത്. മൂത്രമൊഴിക്കുമ്ബോള്‍ വേദനയും രക്തത്തിന്റെ അംശവും കണ്ടതിനെ തുടര്‍ന്നാണ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ മൂത്രസഞ്ചിയില്‍ നൂല്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. സിസ്റ്റോസ്കോപ്പിക് ഫോറില്‍ ബോഡി റിമൂവല്‍ എന്ന മൈക്രോസ്കോപിക് കീ ഹോള്‍ സര്‍ജറി വഴിയാണ് മൂത്രസഞ്ചിയില്‍ നിന്നു ചൂണ്ട നൂല്‍ പുറത്തെടുത്തത്. പുറത്തെടുത്ത ചൂണ്ട നൂലിന് 2.8 മീറ്റര്‍ നീളമുണ്ടായിരുന്നു. മൂത്രസഞ്ചിയില്‍ നിന്ന് ഏറ്റവും നീളം കൂടിയ വസ്തു പുറത്തെടുക്കുന്ന ലോകത്തെ തന്നെ ആദ്യത്തെ സംഭവമാണിതെന്ന് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍ ഷാഹിര്‍ഷാ പറഞ്ഞു. യൂറോളജി വിഭാഗത്തിലെ ഡോ അനൂപ് കൃഷണൻ, ഡോ അഞ്ജു അനൂപ് എന്നിവർ ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത്.

    Read More »
  • Kerala

    വന്ദേഭാരതിന് കായംകുളത്ത് സ്റ്റോപ്പ്; എംപിക്കും എംഎൽഎയ്ക്കുമെതിരെ പ്രതിഷേധം

    കായംകുളം:വന്ദേഭാരത് ട്രെയിനിന് കായംകുളത്ത് സ്റ്റോപ്പ് അനുവദിക്കാത്ത റെയില്‍വേയുടെ നടപടിയില്‍ കായംകുളം ടൗണ്‍ ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി  പ്രതിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് അൻസാരി കോയിക്കലേത്ത് അറിയിച്ചു. തീരദേശ റെയില്‍വേയുടെ ആസ്ഥാനവും കൊല്ലത്തിനും എറണാകുളത്തിനും ഇടയിലുള്ള റെയില്‍വേ ജംഗ്ഷനുമായ കായംകുളത്ത് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് സ്റ്റോപ്പ് അനുവദിപ്പിക്കാൻ കഴിയാത്ത എ.എം.ആരിഫ് എംപിയും യു.പ്രതിഭയടക്കമുള്ള എംഎല്‍എമാരും ചേര്‍ന്ന് കായംകുളത്ത് ടെയിനിന് സ്വീകരണം നല്‍കുന്നത് ജനവഞ്ചനയാണെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ: ഇ. സമീര്‍ ആരോപിച്ചു. വന്ദേ ഭാരത് ട്രെയിന് കായംകുളത്ത് സ്റ്റോപ്പ് അനുവദിക്കാതിരുന്നിട്ടും എം.പി. എം.എല്‍.എ.എന്നിവര്‍ സ്വീകരണം നല്‍കാൻ തീരുമാനിച്ചത് പൊതുജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് കെ.പി.സി.സി.മെമ്ബര്‍ അഡ്വ.യു. മുഹമ്മദ് ആരോപിച്ചു.

    Read More »
  • NEWS

    ആദിയോഗി ട്രിപ്പ്; പോ​രു​ന്നോ,പോസിറ്റീവ് എനർജ്ജിയുമായി തിരികെ പോകാം..! 

    ജീവിത സമ്മർദ്ദങ്ങൾ മനുഷ്യനെ വല്ലാതെ തളർത്തിയിരിക്കുന്ന കാലമാണ് ഇത്.പെരുകുന്ന ആത്മഹത്യകളും കുറ്റകൃത്യങ്ങളുമെല്ലാം ഇതിന്റെ ഒരു വശം മാത്രം.ഇതിൽ നിന്നുമൊരു മോചനമാണ് ആദിയോഗി ട്രിപ്പ് – ഏതു മതസ്ഥർക്കും നല്ല മനസ്സോടെ കടന്നുചെല്ലാം നിറഞ്ഞ മനസ്സോടെ തിരികെ പോരാം.  കോയമ്പത്തൂരിന് പടിഞ്ഞാറ് ഏകദേശം മുപ്പതു കിലോമീറ്റർ ദൂരത്തിലായി വെള്ളിങ്കിരി പർവതങ്ങളുടെ താഴ്വാരത്ത് 150 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ഒരു യോഗ ആശ്രമമാണ് ഈഷ യോഗ സെന്റർ എന്ന ആദി യോഗി സെന്റർ.ആദിയോഗിയിൽ നിന്നാണ് യോഗയുടെ ഉറവിടം എന്ന വിശ്വാസത്തിൽ നിന്നുമാണ് ഇതിന്റെ നിർമ്മാണം.ഇവിടുത്തെ ആദിയോഗി പ്രതിമ ലോകത്തിലെ ഏറ്റവും വലിയ മുഖപ്രതിമയായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇതിനകം തന്നെ ഇടം പിടിച്ചിട്ടുണ്ട്.2017-ലാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.  കോയമ്പത്തൂരിൽ നിന്ന് ഉക്കടം വഴി പേരൂർ- ശിരുവാണി റോഡിലൂടെ സഞ്ചരിച്ചാൽ ഇരുട്ടുപ്പാളയം ജംഗ്ഷനിലെത്തും.ഇവിടെ നിന്നും  വലത്തോട്ട് 8 കിലോമീറ്റർ പോയാൽ ഈഷ യോഗ ആശ്രമത്തിലെത്താം.  വിയറ്റ്നാം കോളനി എന്ന സിനിമയിൽ മോഹൻലാൽ പറയുന്നതുപോലെ…

    Read More »
Back to top button
error: