KeralaNEWS

ബൈക്ക് മൈൽക്കുറ്റിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ:  രാമങ്കരി വേഴപ്രയിൽ ബൈക്ക് മൈൽക്കുറ്റിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം. വേഴപ്ര ദേവസ്വംചിറ ഉണ്ണിക്കുട്ടൻ(27) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15ഓടെ രാമങ്കരി ഊരുകാരി റോഡിൽ വേഴപ്ര ഇല്ലിക്കത്തറയ്ക്കടുത്തായിരുന്നു അപകടം.
ഊരുക്കരി ഭാഗത്തുനിന്ന് വരികയായിരുന്ന ഉണ്ണിക്കുട്ടൻ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡ് സൈഡിലെ മൈൽ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഉണ്ണിക്കുട്ടനെ നാട്ടുകാർ ഉടൻ തന്നെ ചങ്ങനാശേരി ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിദേശത്ത് ജോലി ചെയ്തിരുന്ന ഉണ്ണിക്കുട്ടൻ  ലീവ് കഴിഞ്ഞു തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.

Back to top button
error: