KeralaNEWS

വിഴിഞ്ഞത്ത് ഇന്ന് ആദ്യ കപ്പൽ ; സ്വീകരണത്തിന് 5000 പേർ

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇന്ന് ആദ്യ കപ്പൽ അടുക്കും.ഷെൻ ഹുവാ15 എന്ന കപ്പലാണ് എത്തുക.അഞ്ച് ക്രെയിനുകളാണ് കപ്പലിലുള്ളത്.
കഴിഞ്ഞമാസം 31ന് ചൈനയിലെ ഷാംഗ്ഹായില്‍നിന്നാണ് ക്രെയിനുകളുമായി കപ്പല്‍ യാത്രതിരിച്ചത്.പുറങ്കടലില്‍ നങ്കൂരമിടുന്ന കപ്പലിനെ മുഖ്യമന്ത്രി, കേന്ദ്ര ഷിപ്പിംഗ് മന്ത്രി തുടങ്ങിയവര്‍ ചേര്‍ന്ന് തുറമുഖത്തെ ബര്‍ത്തിലേക്ക് സ്വാഗതം ചെയ്യും.

തുറമുഖത്തിന്റെ ഉദ്ഘാടനത്തിനായി പൊതുജനങ്ങള്‍ ഉള്‍പ്പെടെ 5000 പേരെ ഉള്‍ക്കൊള്ളുന്ന വേദിയാണ് ഒരുക്കുന്നത്.പോര്‍ട്ട് ഓപ്പറേറ്റിംഗ് ബില്‍ഡിംഗ് സമുച്ചയം,യാര്‍ഡ് എന്നിവിടങ്ങളിലാണ് വേദി തയ്യാറാക്കുക.ഉദ്ഘാടനച്ചടങ്ങ് വീക്ഷിക്കാൻ കൂറ്റൻ സ്ക്രീനുകള്‍ സ്ഥാപിക്കും.സുരക്ഷാ കാരണങ്ങളാല്‍ പൊതുജനങ്ങള്‍ക്ക് കപ്പലിനടുത്തേക്ക് പോകാൻ കഴിയില്ലെങ്കിലും നേരില്‍ കാണാനാകും.

Signature-ad

ഉദ്ഘാടന പന്തല്‍ കെട്ടുന്നതിനായി യാര്‍ഡിന്റെ പണി അതിവേഗം പുരോഗമിക്കുകയാണ്.കൂടാതെ ഗേറ്റ് കോംപ്ലക്സില്‍നിന്ന് ബെര്‍ത്തിലേക്കുള്ള റോഡ് പണിയും ആരംഭിച്ചു.റോഡിലും യാര്‍ഡിലും ഇന്റര്‍ലോക്ക് പാകിയാണ് ബലപ്പെടുത്തുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ 24 മണിക്കൂറും നിര്‍മ്മാണം നടക്കുന്നുണ്ട്. 1000ത്തോളം തൊഴിലാളികളും സാങ്കേതിക ജീവനക്കാര്‍ ഉള്‍പ്പെടെ 100ഒാളം ജീവനക്കാരുമാണ് നിര്‍മ്മാണത്തിനായി പ്രവര്‍ത്തിക്കുന്നത്.

നിലവില്‍ കപ്പല്‍ അടുപ്പിക്കുന്നതിനാവശ്യമായ പുലിമുട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി.

Back to top button
error: