KeralaNEWS

റാന്നി താലൂക്ക് ആശുപത്രിയിലെ നഴ്സിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

റാന്നി: നഴ്‌സിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. റാന്നി താലൂക്ക് ആശുപത്രിയിലെ നഴ്സും പുതുശേരിമല തട്ടേക്കാട് നീലാംബരിയിൽ അനീഷിന്റെ ഭാര്യയുമായ ജനിമോൾ (43) ആണ് മരിച്ചത്.

ആറു വര്‍ഷത്തോളമായി റാന്നി താലൂക്ക് ആശുപത്രിയിലെ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. ഭർത്താവ് അനീഷ് വിദേശത്താണ്.

സംഭവത്തിൽ റാന്നി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Back to top button
error: