KeralaNEWS

നിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല്‍ സ്‌കൂളുകള്‍ തുറക്കും

കോഴിക്കോട്:നിപാ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ചിരുന്ന കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ തുറന്നു പ്രവർത്തിക്കും.

പഠനം പുനരാരംഭിക്കുമെങ്കിലും വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും നിര്‍ബന്ധമായും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണമെന്ന് ഉത്തരവിലുണ്ട്. വിദ്യാലയങ്ങളുടെ പ്രവേശന കവാടത്തിലും ക്ലാസ് മുറികളിലും സാനിറ്റെസര്‍ സൂക്ഷിക്കുകയും വിദ്യാര്‍ഥികളും ജീവനക്കാരും ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കണം.

അതേസമയം, നിയന്ത്രിത മേഖലകളിലെ വിദ്യാലയങ്ങളില്‍ നിയന്ത്രണം പിന്‍വലിക്കുന്നതുവരെ അധ്യയനം ഓണ്‍ലൈനില്‍ തുടരണമെന്നും ഉത്തരവിലുണ്ട്. നിപ ഭീതിയൊഴിയുന്നതിനിടെയാണ് പുതിയ ഉത്തരവിറക്കിയത്. നിപാ നിയന്ത്രണത്തെ തുടര്‍ന്ന് ഒരാഴ്ചയിലേറെയായി വിദ്യാലയങ്ങളില്‍ ഓണ്‍ലൈണ്‍ ക്ലാസുകളായിരുന്നു നടന്നുകൊണ്ടിരുന്നത്.

Back to top button
error: