Month: September 2023
-
India
ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാല്‍സംഗം; ഇരയായ യുവതിയും ഭര്‍ത്താവും ആത്മഹത്യ ചെയ്തു
ലക്നൗ:ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാല്‍സംഗം. സംഭവത്തിന് പിന്നാലെ ഇരയായ യുവതിയും ഭര്‍ത്താവും ആത്മഹത്യ ചെയ്തു.27 കാരിയെ കഴിഞ്ഞ ദിവസമാണ് രണ്ടുപേര്‍ ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചത്. തൊട്ടുപിന്നാലെ യുവതിയും ഭര്‍ത്താവും വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. മരിക്കുന്നതിന് മുൻപായി ഇവര്‍ പ്രതികളുടെ പേരുവിവരങ്ങള്‍ സൂചിപ്പിക്കുന്ന ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്തിരുന്നു. ഈ വീഡിയോയുടെ അടിസ്ഥാനത്തില്‍ ഇവരുടെ സഹോദരൻ നല്‍കിയ പരാതിയില്‍ ആദര്‍ശ്, ത്രിലോകി എന്നിങ്ങനെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അപമാനം ഭയന്നാണ് ആത്മഹത്യയിലേക്ക് നീങ്ങുന്നതെന്നും ഇവര്‍ വിഡിയോയില്‍ പറയുന്നുണ്ട്.ദമ്ബതികള്‍ക്ക് മൂന്നു കുട്ടികളാണുള്ളത്.
Read More » -
Kerala
പട്ടിണിയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലേക്ക്;പ്രബീര്‍ ദാസിന്റെ ജീവിതകഥ
ഇന്ത്യൻ സൂപ്പര്‍ ലീഗില്‍ പത്താം സീസണിലെ ആദ്യ മത്സരത്തില്‍ കൊച്ചിയില്‍ എത്തിയ പതിനായിരക്കണക്കിന് ആരാധകരുടെ ആവേശമായി മാറിയ ഒരു താരമുണ്ട് കേരള ബ്ലാസ്റ്റേഴ്സ് നിരയില്‍. ഈ സീസണില്‍ ടീമില്‍ എത്തിച്ച പ്രബീര്‍ ദാസായിരുന്നു അത്. തന്റെ മഞ്ഞക്കുപ്പായത്തിലെ അരങ്ങേറ്റത്തില്‍ തന്നെ ആരാധകരെയെല്ലാം തൃപ്തിപ്പെടുത്താന്‍ പ്രബീറിന് സാധിച്ചു. സഹതാരങ്ങളിലേക്ക് പ്രബീര്‍ പ്രവഹിക്കുന്ന ഊര്‍ജ്ജം തന്നെയായിരുന്നു ആദ്യ മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്ലസ് പോയിന്റ്. പ്രബീര്‍ ദാസ് ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. അതിവേഗ നീക്കങ്ങളാണ് പ്രബീറിനെ മറ്റു കളിക്കാരില്‍ നിന്ന് വ്യത്യസ്തനാകുന്നത്. അതിന് പുറമെ പ്രബീറിന്റെ പോരാട്ട വീര്യവും കഠിനാധ്വാനവും എല്ലാം കഴിഞ്ഞ മത്സരത്തില്‍ ആരാധകര്‍ നേരിട്ട് കണ്ടതുമാണ്. പ്രബീര്‍ ദാസ് എന്ന താരത്തിന്റെ വളര്‍ച്ചയിലും ഒരു പോരാട്ടത്തിന്റെ കഥയുണ്ട്.കൊടിയ പട്ടിണിയിലായിരുന്നു പ്രബീറിന്റെ കുട്ടിക്കാലം.പ്രബീര്‍ സ്കൂളിൽ പഠിക്കുമ്പോള്‍ അവന്റെ ജീവിതം ഇന്നുള്ളതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു. നിത്യചെലവിനായി മറ്റു വീടുകളിൽ ജോലിക്ക് പോകേണ്ടതിനാൽ അമ്മ സന്ധ്യാ ദാസ് പുലര്‍ച്ചെ 4…
Read More » -
Kerala
വാട്ടർ ടാങ്കിൽ വീണ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം
മട്ടന്നൂർ : ക്രഷറിലെ വാട്ടർ ടാങ്കിൽ വീണ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം. കാപ്പാട് അരക്കിണർ സുഷമാലയത്തിൽ സുകേഷ് (47) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ വെള്ളിയാംപറമ്പ് സമ്പത്ത് ക്രഷറിലാണ് സംഭവം. ക്രഷറിലെ ലോറി ഡ്രൈവറായ സുകേഷ് വാട്ടർ ടാങ്കിൽ അബദ്ധത്തിൽ വീഴുകയായിരുന്നു എന്നാണ് വിവരം. മട്ടന്നൂർ അഗ്നിരക്ഷാ സേനയെത്തി പുറത്ത് എടുത്തപ്പോഴേക്കും മരിച്ചിരുന്നു.
Read More » -
NEWS
ഏഷ്യൻ ഗെയിംസ് ഹോക്കി ;ആദ്യ മത്സരത്തില്‍ ഇന്ത്യ 16-0ന് ഉസ്ബക്കിസ്ഥാനെ തകര്‍ത്തു
ബീജിംഗ്:ഏഷ്യൻ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യക്ക് ഏകപക്ഷീയ ജയം. പൂള്‍ എയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 16-0ന് ഉസ്ബക്കിസ്ഥാനെ തകര്‍ത്തു. ഇന്ത്യക്കായി ലളിത് (7′, 24′, 53′), മൻദീപ് സിംഗ് (18′, 27′, 28′) എന്നിവര്‍ ഹാട്രിക് നേടിയപ്പോള്‍ വരുണ്‍ (12′, 36′, 50′, 52′) നാല് ഗോള്‍ സ്വന്തമാക്കി. പൂള്‍ എയിലെ മറ്റൊരു മത്സരത്തില്‍ ജപ്പാൻ 7-2ന് ബംഗ്ലാദേശിനെ തോല്‍പ്പിച്ചു. പൂള്‍ ബിയില്‍ മലേഷ്യ, ദക്ഷിണ കൊറിയ, ചൈന ടീമുകള്‍ ജയം നേടി. രണ്ടു പൂളിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമി ഫൈനലിലേക്കു മുന്നേറും.
Read More » -
Kerala
കണ്ണവത്തു നിന്നും കാണാതായ യുവതിയെ പേരാവൂരിൽ കണ്ടെത്തി
പേരാവൂര്‍: കണ്ണവത്ത് നിന്നും കാണാതായ യുവതിയെ പേരാവൂരില്‍ നിന്ന് കണ്ടെത്തി.കണ്ണവം തൊടീക്കളം സ്വദേശിനി രമ്യയെ ആണ് പേരാവൂര്‍ മുരിങ്ങോടിയിലെ കോളനിയില്‍ നിന്ന് കണ്ടെത്തിയത്. മാക്കൂട്ടം ചുരം റോഡില്‍ ട്രോളി ബാഗില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സാഹചര്യത്തില്‍ തൊടീക്കളത്തെ ഈ യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയെ കണ്ടെത്തിയത്. കണ്ണവം തൊടീക്കളം സ്വദേശിനി രമ്യയെ(31)യെയാണ് പേരാവൂര്‍ മുരിങ്ങോടിയിലെ കോളനിയില്‍ നിന്നും കണ്ടെത്തിയത്. ഞായറാഴ്ച്ച രാവിലെയാണ് ഇവരെ പൊലിസ് കണ്ടെത്തുന്നത് കഴിഞ്ഞ മൂന്ന് ആഴ്ചയായി ഭര്‍തൃമതിയായ രമ്യയെ കാണാതായിരുന്നു. തൊടീക്കുളം കോളനിയിലെ ബാബുവിന്റെ ഭാര്യയാണ് ഇവര്‍. മാക്കൂട്ടം ചുരം റോഡില്‍ ട്രോളി ബാഗില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സാഹചര്യത്തില്‍ തൊടീക്കളത്തെ ഈ യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു. വീരാജ്പേട്ട പൊലിസെത്തി യുവതിയുടെ അമ്മയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡും കൊണ്ടു പോവുകയും ചെയ്തിരുന്നു. യുവതിയുടെ ബന്ധുക്കള്‍ എത്തി ഇവരെ കൂട്ടിക്കൊണ്ടു പോയതായി പോലീസ് അറിയിച്ചു.
Read More » -
Kerala
വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജിൽ പ്രവേശനം നിയന്ത്രിച്ചു; സമയവിവരങ്ങൾ, നിരക്കുകൾ അറിയാം
നീലാകാശത്തിനും പച്ചഭൂമിക്കും നടുവില്‍, ആകാശത്തിലും ഭൂമിയിലുമല്ലാതെ, നീണ്ടു നില്‍ക്കുന്ന കണ്ണാടിപ്പാലം. ഒരു ചില്ലിന്റെ അകലത്തില്‍ ആകാശത്തു നിന്നു കാണുന്നതുപോലെ താഴെ ഭൂമി കാണാം… വെറുതേയാണോ വാഗമണ്ണിലെ ചില്ലുപാലത്തിലേക്ക് ആളുകളെത്തുന്നത്..അല്ലേ! ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടി കാന്‍റിലിവര്‍ ഗ്ലാസ് ബ്രിഡ്ജ് ആയ വാഗമണ്‍ ചില്ലുപാലം ആണ് ഇപ്പോള്‍ ഇടുക്കി യാത്രകളിലെ താരം. ഉദ്ഘാടനത്തിനു ശേഷം തുറന്നു കൊടുത്ത പാലം സന്ദര്‍ശിക്കാൻ സന്ദര്‍ശകരുടെ കൂട്ടയിടിയായിരുന്നു. ഇതോടെ പലർക്കും ചില്ലുപാലത്തില്‍ കയറാനാവാതെ മടങ്ങിപ്പോകേണ്ടിയും വന്നു.തുടർന്നാണ് ഇപ്പോൾ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ഗ്ലാസ് ബ്രിഡ്ജിൽ കയറാനായി വരുന്നവര്‍ക്ക് കയറാനുള്ള സമയം പ്രത്യേകമായി ടിക്കറ്റില്‍ രേഖപ്പെടുത്തും. ഈ സമയം അനുസരിച്ചായിരിക്കും ആളുകളെ ചില്ലുപാലത്തിനു സമീപത്തേയ്ക്ക് കടത്തി വിടുക.മാത്രമല്ല, ഒരു ദിവസം ആദ്യം വരുന്ന 1000 പേര്‍ക്ക് മാത്രമായിരിക്കും പാലത്തില്‍ പ്രവേശിക്കുവാൻ ടിക്കറ്റ് നല്കുക. രാവിലെ 9.00 മുതല്‍ വൈകുന്നേരം 6.00 വരെ ആണ് കണ്ണാടിപ്പാലത്തിലേക്ക് പ്രവേശനം. ഒരു സമയം 15 പേര്‍ക്ക് ചില്ലുപാലത്തില്‍ കയറാം. ഒരാള്‍ക്ക് 5 മിനിറ്റ്…
Read More » -
NEWS
ഏഷ്യൻ ഗെയിംസ് ഫുട്ബോൾ; 13 വർഷങ്ങൾക്കു ശേഷം ഇന്ത്യ പ്രീക്വാർട്ടറിൽ
ബീജിംഗ്: ഏഷ്യൻ ഗെയിംസ് ഫുട്‌ബോളില്‍ അവസാന പതിനാറിലേക്ക് യോഗ്യത നേടി ഇന്ത്യൻ പുരുഷ ടീം. മ്യാൻമറിനോട് 1-1 നു സമനില വഴങ്ങിയ ഇന്ത്യ ഗ്രൂപ്പില്‍ രണ്ടാമതായാണ് അവസാന പതിനാറിലേക്ക് കടന്നത്.13 വർഷങ്ങൾക്കു ശേഷമായിരുന്നു ഇന്ത്യയുടെ പ്രീക്വാർട്ടർ പ്രവേശനം. 21 മത്തെ മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തില്‍ എത്തിച്ച ക്യാപ്റ്റൻ സുനില്‍ ഛേത്രിയിലൂടെ ഇന്ത്യയാണ് ആദ്യം മുന്നില്‍ എത്തിയത്. 74 മത്തെ മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഹാൻ ഹിത്വെയാണ് മ്യാൻമറിന്റെ സമനില ഗോള്‍ നേടിയത്.അടുത്ത റൗണ്ടില്‍ സൗദി അറേബ്യയെ ആണ് ഇന്ത്യ നേരിടുക. ഏഷ്യൻ ഗെയിംസ് തുടക്കത്തിൽ ചൈനയോട് 5-1 ൻ്റെ തോൽവി നേരിട്ട ഇന്ത്യ പിന്നീട് ബംഗ്ലാദേശിനെതിരെ ഒരു ഗോളിന് ജയിച്ചിരുന്നു.
Read More » -
NEWS
ഇന്ത്യാ – കാനഡ ബന്ധം: എന്താണ് യാഥാർഥ്യങ്ങൾ ?
വിസ്തൃതിയിൽ ഇന്ത്യയേക്കാൾ മൂന്നിരട്ടി വലിപ്പമുള്ള രാജ്യമാണ് കാനഡ .എന്നാൽ ജനസംഖ്യയാകട്ടെ ഡൽഹി NCR നെക്കാൾ കുറവും. കേവലം 4 കോടി മാത്രം. കാനഡ, G 7 രാജ്യങ്ങളുടെ കൂട്ടായ്മയിൽ ഉൾപ്പെടുന്ന വികസിതവും സമ്പന്നവുമായ രാജ്യമാണ്. കാനഡയിൽ ഇന്ത്യയിൽ നിന്ന് കുടിയേറിയ 8 ലക്ഷ ത്തോളം വരുന്ന സിഖ് വംശജർ അവിടെ വ്യവസായ – വാണിജ്യ – രാഷ്ട്രീയമേഖലകളിൽ നല്ല സ്വാധീനമു ള്ളവരാണ്. സിഖുകാർ അവരുടെ ഗുരുദ്വാരയിലാണ് പ്രാർത്ഥനയ്ക്കായി പോകുന്നത്.തമ്മിൽ പഞ്ചാബി ഭാഷയാണ് സംസാരിക്കുന്നത്. അതുകൊണ്ടുതന്നെ സിഖ് ഐക്യം അവിടെ പ്രബലമാണ്. കാനഡയിൽ പോയി സെറ്റിൽ ആകുകയെന്നത് ഓരോ സിഖ് യുവാവി ന്റെയും സ്വപ്നമാണ്. പഞ്ചാബിൽ ഹിന്ദുക്കളും സിഖുകാരും ഒത്തൊരുമ യോടും സാഹോദര്യത്തോടെയുമാണ് കഴിയുന്നതെ ങ്കിൽ കാനഡയിൽ സ്ഥിതി നേരെതിരിച്ചാണ്. സിഖുകാർ ഹിന്ദുമതസ്ഥരുടെ കൂട്ടായ്‌മകളിലോ ആഘോഷങ്ങ ളിലോ പങ്കെടുക്കാറില്ല എന്നതിലുപരി ഭവനസന്ദർശനം പോലും വിരളമാണ്.ഊഷ്മളമായ ഒരു ബന്ധമല്ല കനേ ഡിയൻ സിഖ് – ഹിന്ദു മതസ്ഥർ തമ്മിൽ അവിടെ നിലനിൽക്കുന്നത്. കാനഡയിൽ ഇന്ത്യക്കാരായ…
Read More » -
India
ഫുട്ബാള്‍ മത്സരം കണ്ടിരിക്കുന്നതിനിടെ ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
റാഞ്ചി: ജാർഖണ്ഡിൽ ഫുട്ബാള്‍ മത്സരം കണ്ടിരിക്കുന്നതിനിടെ ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു.മൂന്നുപേര്‍ക്ക് പരിക്കേറ്റു. ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലെ ഹന്‍സ് ദിഹ മേഖലയില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം. മൈതാനത്ത് പ്രാദേശിക ഫുട്ബാള്‍ മത്സരം കാണുന്നതിനിടെയാണ് കാഴ്ചക്കാര്‍ക്ക് ഇടിമിന്നലേറ്റത്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണെന്നും പോലീസ് പറഞ്ഞു. ഫുട്ബാള്‍ മത്സരത്തിനിടെ ഇടിയോടുകൂടിയ കനത്ത മഴ പെയ്യുകയായിരുന്നു.തുടര്‍ന്ന് ഫുട്ബാള്‍ മത്സരം കണ്ടുകൊണ്ടിരുന്നവര്‍ മൈതാനത്തിന് സമീപത്തായി കെട്ടിവെച്ചിരുന്ന ടെന്റിന് കീഴിലേക്ക് മാറുകയായിരുന്നു.ഇതിനിടയിലാണ് അപ്രതീക്ഷിതമായി ഇടിമിന്നലുണ്ടായത്.ഇടിമിന്നലേറ്റ് ശിവലാല്‍ സോറന്‍ (32), ശാന്തലാല്‍ ഹെബ്രാം (20) എന്നിവര്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.
Read More » -
Kerala
കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ജംഷഡ്പൂർ എഫ്സിയുമായി;ദിമിത്രിയോസ് തിരിച്ചെത്തുന്നു
കൊച്ചി:ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023 – 2024 സീസണിന് ജയത്തോടെ തുടക്കം കുറിക്കാന്‍ സാധിച്ച സന്തോഷത്തിലും ആവേശത്തിലുമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും മഞ്ഞപ്പട ആരാധകരും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ അരങ്ങേറിയ ഉദ്ഘാടന മത്സരത്തില്‍ ചിര വൈരികളായ ബംഗളൂരു എഫ് സിക്ക് എതിരെയായിരുന്നു(2-1) കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ജയം. ഒക്ടോബര്‍ ഒന്നിന് ജംഷഡ്പുര്‍ എഫ് സിയുമായാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ അടുത്ത മത്സരം. മഞ്ഞപ്പടയുടെ തട്ടകമായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വെച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി x ജംഷഡ്പുര്‍ എഫ് സി പോരാട്ടവും നടക്കുന്നത്. ഇരമ്പിയാര്‍ക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ആരാധകരെ ആവേശത്തിലാക്കാന്‍ അടുത്ത മത്സരത്തില്‍ സൂപ്പര്‍ സെന്റര്‍ സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമാൻറകോസ് ( Dimitrios Diamantakos) കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ഒപ്പം എത്തും എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. സെന്റര്‍ സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമാന്റകോസ് തിരിച്ചെത്തുന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്…
Read More »