KeralaNEWS

വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജിൽ പ്രവേശനം നിയന്ത്രിച്ചു;  സമയവിവരങ്ങൾ, നിരക്കുകൾ അറിയാം

നീലാകാശത്തിനും പച്ചഭൂമിക്കും നടുവില്‍, ആകാശത്തിലും ഭൂമിയിലുമല്ലാതെ, നീണ്ടു നില്‍ക്കുന്ന കണ്ണാടിപ്പാലം. ഒരു ചില്ലിന്റെ അകലത്തില്‍ ആകാശത്തു നിന്നു കാണുന്നതുപോലെ താഴെ ഭൂമി കാണാം…

വെറുതേയാണോ വാഗമണ്ണിലെ ചില്ലുപാലത്തിലേക്ക് ആളുകളെത്തുന്നത്..അല്ലേ! ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടി കാന്‍റിലിവര്‍ ഗ്ലാസ് ബ്രിഡ്ജ് ആയ വാഗമണ്‍ ചില്ലുപാലം ആണ് ഇപ്പോള്‍ ഇടുക്കി യാത്രകളിലെ താരം.

ഉദ്ഘാടനത്തിനു ശേഷം തുറന്നു കൊടുത്ത പാലം സന്ദര്‍ശിക്കാൻ സന്ദര്‍ശകരുടെ കൂട്ടയിടിയായിരുന്നു. ഇതോടെ പലർക്കും ചില്ലുപാലത്തില്‍ കയറാനാവാതെ മടങ്ങിപ്പോകേണ്ടിയും വന്നു.തുടർന്നാണ് ഇപ്പോൾ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.

Signature-ad

ഗ്ലാസ് ബ്രിഡ്ജിൽ കയറാനായി വരുന്നവര്‍ക്ക് കയറാനുള്ള സമയം പ്രത്യേകമായി ടിക്കറ്റില്‍ രേഖപ്പെടുത്തും. ഈ സമയം അനുസരിച്ചായിരിക്കും ആളുകളെ ചില്ലുപാലത്തിനു സമീപത്തേയ്ക്ക് കടത്തി വിടുക.മാത്രമല്ല, ഒരു ദിവസം ആദ്യം വരുന്ന 1000 പേര്‍ക്ക് മാത്രമായിരിക്കും പാലത്തില്‍ പ്രവേശിക്കുവാൻ ടിക്കറ്റ് നല്കുക.

രാവിലെ 9.00 മുതല്‍ വൈകുന്നേരം 6.00 വരെ ആണ് കണ്ണാടിപ്പാലത്തിലേക്ക് പ്രവേശനം. ഒരു സമയം 15 പേര്‍ക്ക് ചില്ലുപാലത്തില്‍ കയറാം. ഒരാള്‍ക്ക് 5 മിനിറ്റ് മുതല്‍ 7 മിനിറ്റ് വരെയാണ് പാലത്തില്‍ ചെലവഴിക്കാനുള്ള സമയം.

അതോടൊപ്പം വാഗമണ്‍ അഡ്വഞ്ചര്‍പാര്‍ക്കില്‍ കണ്ണാണി പാലത്തിനു സമീപത്തായിരുന്ന ടിക്കറ്റ് കൗണ്ടറും മാറ്റിയിട്ടുണ്ട്. മറ്റു സാഹസിക വിനോദങ്ങള്‍ നടക്കുന്ന സ്ഥലത്ത് ചെന്നുവേണം ഇനി ചില്ലുപാലത്തിലേക്കുള്ള ടിക്കറ്റ് എടുക്കുവാൻ.

ആദ്യഘട്ടത്തില്‍ 500 രൂപയായിരുന്നു വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജ് പ്രവേശന ഫീസ്. ഇതറിയാതെ കുടുംബമായെത്തി മടങ്ങിയവരും ഉണ്ടായിരുന്നു. ഒടുവില്‍ വിമര്‍ശനത്തുടര്‍ന്ന് 250 രൂപയായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് അഡ്വഞ്ചര്‍ പാര്‍ക്ക് പ്രേവശന ടിക്കറ്റില്‍ സമയം രേഖപ്പെടുത്തുന്നതുള്‍പ്പെടെയുള്ള മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. കോലാഹലമേട്ടിലാണ് വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.

പാക്കേജ് എടുക്കു വരാം

വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ ഡിടിപിസി പുതിയ പാക്കേജുകളും അവതരിപ്പിച്ചിട്ടുണ്ട്. 999 രൂപയുടെ സില്‍വര്‍ പാക്കേജ്, 1499 രൂപയുടെ ഗോള്‍ഡ് പാക്കേജ്. 1999 രൂപയുടെ പ്ലാറ്റിനം പാക്കേജ് എന്നിങ്ങനെ മൂന്നു പാക്കേജുകളാണുള്ളത്. സന്ദര്‍ശകര്‍ക്ക് തങ്ങളുടെ താല്പര്യവും സമയവം ബജറ്റും കണക്കിലെടുത്ത് താല്പര്യമുള്ള വിനോദങ്ങള്‍ അടങ്ങിയ പാക്കേജ് തിരഞ്ഞെടുക്കാം. ഗ്ലാസ് ബ്രിഡ്ജില്‍ മാത്രമാണ് കയറുന്നതെങ്കില്‍ ഒരാള്‍ക്ക് 250 രൂപ മാത്രം നല്കിയാല്‍ മതി.

സില്‍വര്‍ പാക്കേജില്‍ കണ്ണാടിപ്പാലം, സ്കൈ സൈക്കിള്‍, സിപ്‌ലൈൻ, 360 ഡിഗ്രി സൈക്കിള്‍ എന്നിവയും ഗോള്‍ഡ് പാക്കേജില്‍ കണ്ണാടിപ്പാലം, സ്കൈ സൈക്കിള്‍, സിപ്‌ലൈൻ, 360 ഡിഗ്രി സൈക്കിള്‍ എന്നിവയ്ക്കൊപ്പം റോക്കറ്റ് ഇജക്ടര്‍, ഫ്രീഫാള്‍ എന്നിവയുമുണ്ട്. പ്ലാറ്റിനം പാക്കേജ് എടുത്താല്‍ അഡ്വഞ്ചര്‍ പാര്‍ക്കിലെ എല്ലാ വിനോദങ്ങളും ആസ്വദിക്കാം.

മൂന്ന് കോടി രൂപാ ചെലവില്‍ 120 അടി നീളത്തില്‍ 35 ടണ്‍ സ്റ്റീലിലാണ് ഗ്ലാസ് ബ്രിഡ്ജ് നിര്‍മ്മിച്ചിരിക്കുന്നത്. 3600 അടി ഉയരത്തിലാണ് ഇതുള്ളത്.

ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലും പെരുമ്ബാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാര്‍സും ചേര്‍ന്നാണ് ഗ്ലാസ് ബ്രിഡ്ജ് തയ്യാറാക്കിയിരിക്കുന്നത് .മുണ്ടക്കയം, കൂട്ടിക്കല്‍, കൊക്കയാര്‍ തുടങ്ങിയ സ്ഥലങ്ങള്‍ ചില്ലുപാലത്തില്‍ നിന്നാല്‍ കാണാം.

Back to top button
error: