ലക്നൗ:ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാല്‍സംഗം. സംഭവത്തിന് പിന്നാലെ ഇരയായ യുവതിയും ഭര്‍ത്താവും ആത്മഹത്യ ചെയ്തു.27 കാരിയെ കഴിഞ്ഞ ദിവസമാണ് രണ്ടുപേര്‍ ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചത്.
തൊട്ടുപിന്നാലെ യുവതിയും ഭര്‍ത്താവും വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. മരിക്കുന്നതിന് മുൻപായി ഇവര്‍ പ്രതികളുടെ പേരുവിവരങ്ങള്‍ സൂചിപ്പിക്കുന്ന ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്തിരുന്നു. ഈ വീഡിയോയുടെ അടിസ്ഥാനത്തില്‍ ഇവരുടെ സഹോദരൻ നല്‍കിയ പരാതിയില്‍ ആദര്‍ശ്, ത്രിലോകി എന്നിങ്ങനെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അപമാനം ഭയന്നാണ് ആത്മഹത്യയിലേക്ക് നീങ്ങുന്നതെന്നും ഇവര്‍ വിഡിയോയില്‍ പറയുന്നുണ്ട്.ദമ്ബതികള്‍ക്ക് മൂന്നു കുട്ടികളാണുള്ളത്.