NEWSSports

ഏഷ്യൻ ഗെയിംസ് ഹോക്കി ;ആദ്യ മത്സരത്തില്‍ ഇന്ത്യ 16-0ന് ഉസ്ബക്കിസ്ഥാനെ തകര്‍ത്തു

ബീജിംഗ്:ഏഷ്യൻ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യക്ക് ഏകപക്ഷീയ ജയം. പൂള്‍ എയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 16-0ന് ഉസ്ബക്കിസ്ഥാനെ തകര്‍ത്തു.

ഇന്ത്യക്കായി ലളിത് (7′, 24′, 53′), മൻദീപ് സിംഗ് (18′, 27′, 28′) എന്നിവര്‍ ഹാട്രിക് നേടിയപ്പോള്‍ വരുണ്‍ (12′, 36′, 50′, 52′) നാല് ഗോള്‍ സ്വന്തമാക്കി.

പൂള്‍ എയിലെ മറ്റൊരു മത്സരത്തില്‍ ജപ്പാൻ 7-2ന് ബംഗ്ലാദേശിനെ തോല്‍പ്പിച്ചു. പൂള്‍ ബിയില്‍ മലേഷ്യ, ദക്ഷിണ കൊറിയ, ചൈന ടീമുകള്‍ ജയം നേടി. രണ്ടു പൂളിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമി ഫൈനലിലേക്കു മുന്നേറും.

Back to top button
error: