Month: September 2023
-
Kerala
കാലത്തിന് മുൻപേ സഞ്ചരിച്ച കെ ജി ജോർജ്ജിന്റെ ‘പഞ്ചവടിപ്പാലം’
ചിരിസിനിമകളുടെ കുത്തൊഴുക്ക് തന്നെ ഉണ്ടായിട്ടുള്ള ഭാഷയാണ് മലയാളം.എങ്കിലും പഞ്ചവടിപ്പാലം പോലൊരു ലക്ഷണമൊത്ത ആക്ഷേപഹാസ്യ സിനിമ ഇനിയുമുണ്ടായിട്ടില്ലെന്നതാണ് സത്യം.ഒരു പഞ്ചായത്തും അവിടുത്തെ ഭരണസമിതിയും പ്രതിപക്ഷവും ഒത്തു ചേർന്നുള്ള അവരുടെ ഭരണവും അഴിമതിയുമെല്ലാം വരച്ചുകാട്ടിയിരിക്കുന്ന പഞ്ചവടിപ്പാലം പുറത്തു വന്നിട്ട് 39 വർഷമായി.1984 സെപ്റ്റംബർ 28 നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. വർഷങ്ങൾക്കു ശേഷം അഴിമതിയുടെ സിമന്‍റും മണലും ചേര്‍ത്ത് നിര്‍മിച്ച പാലാരിവട്ടം പാലം പൊളിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടപ്പോള്‍ ഉയര്‍ന്നുവന്നത് വർഷങ്ങൾ പഴക്കമുള്ള മറ്റൊരു പാലംകൂടിയാണ്. ചിരിയിലൂടെ ചിന്തിപ്പിച്ച ‘പഞ്ചവടിപ്പാലം!’ പാലാരിവട്ടം പാലത്തിന്റെ വാര്‍ത്തകള്‍ക്കൊപ്പം ആ സിനിമ ഒരിക്കല്‍കൂടി ഹിറ്റായി യൂട്യൂബിലും ചാനലുകളിലും ഓടി. നേരേത്ത കണ്ട സിനിമയായിട്ടും സിനിമപ്രേമികള്‍ ഈ ചിത്രം വീണ്ടും വീണ്ടും കണ്ടു. എക്കാലത്തെയും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ ചലച്ചിത്രങ്ങളിലൊന്നായാണ് കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത ‘പഞ്ചവടിപ്പാലം’ വിശേഷിപ്പിക്കപ്പെടുന്നത്.തന്റെ ഹിറ്റ് സിനിമ അപ്രതീക്ഷിതമായി യാഥാര്‍ഥ്യമായല്ലോ എന്നും വര്‍ഷങ്ങള്‍ക്കിപ്പുറം അന്നുകിട്ടിയതിനയക്കാള്‍ കൈയടി ആ ചിത്രത്തിന് കിട്ടിയല്ലോ എന്നുമുള്ള കൗതുകത്തിലായിരുന്നു അന്ന് ജോർജ്ജ്. ഇന്നലെയാണ്…
Read More » -
NEWS
കൊൽക്കത്ത മൊഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗിനെ വാങ്ങാൻ ലുലു ഗ്രൂപ്പ്; ലക്ഷ്യം ഐഎസ്എൽ
കൊൽക്കത്ത:മൊഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ഫുട്ബോൾ ക്ലബ്ബിനെ വാങ്ങാൻ ലുലു ഗ്രൂപ്പ്. ഐഎസ്എല്ലിൽ പന്ത് തട്ടുക എന്ന ലക്ഷ്യത്തോടെയാണ് എം എ യുസഫലി ക്ലബ്ബിനെ സ്വന്തമാക്കുന്നത്.ഇത് സംബന്ധിച്ച് മുഖ്യമന്ത്രി മമതാ ബാനർജിയുമായി യൂസഫലി പ്രാരംഭ ചർച്ചകൾ നടത്തി. ബംഗാളില്‍ വലിയ മാളുകളും ഫുഡ് പാര്‍ക്കുകളും ഉള്‍പ്പെടെ കോടികള്‍ നിക്ഷേപിക്കാന്‍ ലുലു ഗ്രൂപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി തന്നെയാണ് ഫുട്‌ബോളിലേക്കും നിക്ഷേപം നത്താനുള്ള നീക്കം. നിലവില്‍ ഐലീഗില്‍ കളിക്കുന്ന മൊഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ക്ലബിനെ വാങ്ങുവാനോ ക്ലബില്‍ നിക്ഷേപം നടത്താനോ ആണ് മമത ലുലു ഗ്രൂപ്പിനോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ലുലു മൊഹമ്മദന്‍സില്‍ നിക്ഷേപം ഇറക്കുന്ന പക്ഷം സാമ്പത്തികമായി ക്ലബിന് മികച്ച നിലയിലെത്താൻ സാധിക്കും. നിലവില്‍ ബങ്കര്‍ഹില്‍സ് എന്ന ഗ്രൂപ്പാണ് മൊഹമ്മദന്‍സിന്റെ നിക്ഷേകര്‍. ലുലു വരുന്നപക്ഷം ഇവര്‍ ക്ലബുമായുള്ള സഹകരണം അവസാനിപ്പിച്ചേക്കും.ഹരിയാന കേന്ദ്രീകരിച്ച് പുതിയ ക്ലബ് തുടങ്ങാനുള്ള പദ്ധതി ബങ്കര്‍ഹില്ലിന് ഉണ്ട്. ഈ സീസണില്‍ ഹരിയാനയില്‍ നിന്ന് കോര്‍പറേറ്റ് എന്‍ട്രി വഴി ഐലീഗിലെത്താന്‍ ബങ്കര്‍ഹില്ലിന് പദ്ധതിയുണ്ടായിരുന്നു. മോഹന്‍ ബഗാന്‍, ഈസ്റ്റ്…
Read More » -
Kerala
‘ഞാന്‍ ജീവിച്ചിരിപ്പുണ്ട്, സുധാകരന് ആള് മാറി’ : പിസി ജോർജ്ജ്
കോട്ടയം:വിഖ്യത ചലച്ചിത്രകാരന്‍ കെ ജി ജോര്‍ജിന്റെ വിയോഗത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് ‘ആളുമാറി’ പ്രതികരിച്ച കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ‘ ജോർജ്ജ് നല്ലൊരു പൊതുപ്രവര്‍ത്തകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു.അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖമുണ്ടെന്നാണ്’ സുധാകരന്‍ പ്രതികരിച്ചത്.. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ പി സി ജോർജ്ജിനെക്കുറിച്ചാണ് സുധാകരന്‍ പറയുന്നതെന്നായിരുന്നു പലരുടെയും അഭിപ്രായം. ഇപ്പോഴിതാ, സംഭവത്തില്‍ പ്രതികരിച്ച് പിസി ജോർജ്ജ് തന്നെ രംഗത്തെത്തി. താന്‍ ജീവിച്ചിരിപ്പുണ്ടെന്നും സുധാകരന് ആള് മാറിയെന്നും പിസി ജോർജ്ജ് പറഞ്ഞു. അതേസമയം സുധാകരന്റെ വീഡിയോ വൈറലായതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഒരു ജോര്‍ജ്ജ് ഇന്നലെ മരണപ്പെട്ടിരുന്നുവെന്നും കെ സുധാകരനുമായി അടുത്ത ആത്മബന്ധമുണ്ടായിരുന്ന ആ ജോർജ്ജിന്റെ മരണത്തെ പറ്റിയാണ് മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കുന്നത് എന്ന് കരുതിയാണ് സുധാകരന്‍ അങ്ങനെ പ്രതികരിച്ചതെന്നുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിശദീകരണം. എന്നാല്‍, പിന്നീട് തനിക്ക് അബദ്ധം പിണഞ്ഞെന്ന് മനസ്സിലായതോടെ, കെ.ജി. ജോർജ്ജിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി സുധാകരന്റെ പേരില്‍…
Read More » -
India
വിവാഹിതയായ പഴയ കാമുകിയെ തേടി രാത്രി എത്തിയ യുവാവ്, മുൻ കാമുകന് ഭാര്യയെ കല്യാണം കഴിച്ച് കൊടുത്ത് മാതൃകയായ ഭർത്താവ്
സിനിമാക്കഥകളെ വെല്ലുന്ന ട്വിസ്റ്റ് ജീവിതത്തിലും. വിവാഹിതയായ കാമുകിയെ കാണാന്‍ എത്തിയ യുവാവിനെ നാട്ടുകാര്‍ കൈയോടെ പൊക്കിയപ്പോള്‍, ഭര്‍ത്താവിന്റെ വക ഒരു തല്ല് നടക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ കാമുകനൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്ന ഭാര്യയുടെ അപേക്ഷ അംഗീകരിച്ച് കൂടെ പോകാന്‍ സമ്മതം മൂളി ഭര്‍ത്താവ് മാതൃകയായി. കൂടാതെ ഭർത്താവ് നേതൃത്വം നൽകി ഇരുവരും തമ്മിലുള്ള വിവാഹം നടത്തി കൊടുക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഡിയോറിയയിലാണ് വേറിട്ട സംഭവം അരങ്ങേറിയത്. ഒരു വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ ഭാര്യയ്ക്ക് ബിഹാര്‍ സ്വദേശിയുമായി ബന്ധം ഉള്ള കാര്യം ഭര്‍ത്താവിന് അറിയില്ലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഭാര്യയുടെ കാമുകനായ ആകാശ് ഷായെ നാട്ടുകാര്‍ കൈയോടെ പൊക്കിയതോടെയാണ് രണ്ടുവര്‍ഷമായുള്ള ഇരുവരുടെയും പ്രണയം പുറത്തുവന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍ കാമുകിയെ കാണാന്‍ എത്തിയപ്പോഴാണ് ആകാശിനെ നാട്ടുകാര്‍ പിടികൂടിയത്. ഭാര്യയെ കാണാന്‍ എത്തിയതാണ് എന്ന് അറിഞ്ഞ് നാട്ടുകാര്‍ ആകാശിനെ മര്‍ദ്ദിക്കുകയും ചെയ്തു. ബിഹാര്‍ ഗോപാല്‍ഗഞ്ച് സ്വദേശിയാണ് ആകാശ് ഷാ. മറ്റൊരാളുമായി വിവാഹം…
Read More » -
Kerala
ആവേശം, ആഹ്ലാദഭരിതം; രണ്ട് വന്ദേഭാരത്കൾ കണ്ടുമുട്ടുന്നു
കേരളത്തിലെ രണ്ടാം വന്ദേഭാരതിന്റെ വരവും തികഞ്ഞ ആവേശത്തോടെയാണ് മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്. കാസര്‍കോട് നടന്ന ഉദ്ഘാടന ചടങ്ങിന് പിന്നാലെ, കേരളത്തിന്റെ ട്രാക്കിലൂടെ രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ കുതിച്ചു പായുന്നതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വെ. കേരളത്തിലെ വന്ദേഭാരത് ട്രെയിനുകള്‍ കണ്ടുമുട്ടിയപ്പോള്‍ എന്ന കുറിപ്പോടെയാണ് ദക്ഷിണ റെയില്‍വേ വിഡിയോ പങ്കുവച്ചിരിക്കുന്നത്. Two Kerala Vande Bharat Meets Each Other 20634 Trivandrum-Kasaragod Vande Bharat meets 02631 Kasaragod-Trivandrum Vande Bharat greets between kasargod – Kanhangad#VandeBharat #kasaragod @RailMinIndia pic.twitter.com/NWAz7HRmey — Southern Railway (@GMSRailway) September 24, 2023 തിരുവനന്തപുരം-കാസര്‍കോട് 20634 വന്ദേഭാരതും കാസര്‍കോട്- തിരുവനന്തപുരം 02631 വന്ദേഭാരതും കണ്ടുമുട്ടുന്നു’എന്നാണ് റെയില്‍വേ കുറിച്ചിരിക്കുന്നത്. കാസര്‍കോടിനും കാഞ്ഞങ്ങാടിനും മധ്യേയാണ് രണ്ടു ട്രെയിനുകളും കണ്ടുമുട്ടിയത്. പുതിയ വന്ദേഭാരതില്‍നിന്നാണ് ദൃശ്യം പകര്‍ത്തിയത്.
Read More » -
Health
രാത്രി കട്ടിലിൽ കിടന്ന് മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടോ? പ്രശ്നം ഗുരുതരം
മൊബൈൽ ഫോൺ നമ്മുടെ ജീവിതശൈലിയുടെ പ്രധാന ഭാഗമായി മാറിയിരിക്കുന്നു. മിക്കവരും ദിവസത്തിൽ പകുതി സമയത്തിലധികവും മൊബൈൽ ഫോണുകളിൽ ചിലവഴിക്കുന്നു. രാത്രി ഉറങ്ങാനായി കിടക്കുമ്പോഴും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണ് പലരും. നിങ്ങളും ഇത് ചെയ്യുകയാണെങ്കിൽ, അത് ആരോഗ്യത്തിന് വലിയ ദോഷം വരുത്തുമെന്നതിനാൽ ജാഗ്രത പാലിക്കുക. വേണ്ടത്ര ഉറങ്ങാൻ കഴിയില്ല: ഉറക്കം നല്ല ആരോഗ്യത്തിന് പ്രധാനമാണ്. ഇത് നമ്മുടെ മനസിനെയും ശരീരത്തെയും ഒരുപോലെ ആരോഗ്യത്തോടെ നിലനിർത്തുന്നു. മതിയായ ഉറക്കം വളരെ പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ധരും പറയുന്നു. എന്നാലും രാത്രി വൈകുവോളം മൊബൈൽ ഫോണിൽ കളിച്ചുകൊണ്ടിരുന്നാൽ ഉറക്കം പൂർണമാകില്ല. ഇക്കാരണത്താൽ, രാവിലെ എഴുന്നേൽക്കുമ്പോൾ, തലച്ചോറിന്റെ പ്രവർത്തനം ശരിയായി നടക്കാതെ വരും. ഇതു മൂലം പകൽ അലസത അനുഭവപ്പെടും. ഇത്തരമൊരു സാഹചര്യത്തിൽ പല ശാരീരിക പ്രശ്‌നങ്ങളും നേരിടേണ്ടി വരും. കാഴ്ച ശക്തിക്കു തകരാർ വരും: പലരും രാത്രി കിടക്കയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ മുറിയിൽ അധികം വെളിച്ചമുണ്ടാവില്ല. ഇക്കാരണത്താൽ, കണ്ണുകളെ പ്രതികൂലമായി ബാധിക്കുന്നു. ഇത് കണ്ണുകളെ ദുർബലമാക്കും.…
Read More » -
Crime
യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ
ചങ്ങനാശേരി: യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി ഇത്തിത്താനത്തു നിന്നും ചെത്തിപ്പുഴ കുരിശുംമൂട് എക്സൽ നഗർ ഭാഗത്ത് വാടകയ്ക്കു താമസിച്ചു വരുന്ന മിഥുൻ തോമസ് (36), തിരുവല്ല പെരിങ്ങര, കാരയ്ക്കൽ സ്വാമിപാലം ഭാഗത്ത് അമ്പാടി വീട്ടിൽ സുനിൽകുമാർ.ജി (49), കോട്ടയം അയ്മനം മരിയാതുരുത്ത് ഭാഗത്ത് മാധവാലയം വീട്ടിൽ ജിഷ്ണു (32) എന്നിവരേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം രാത്രിയിൽ പാറേൽ പള്ളി ഭാഗത്ത് വെച്ച് യുവാക്കൾ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി ഇവരെ ആക്രമിക്കുകയായിരുന്നു.സംഭവത്തിന് തൊട്ടുമുമ്പ് ചങ്ങനാശ്ശേരി എസ്.എച്ച് ജംഗ്ഷൻ ഭാഗത്ത് വെച്ച് ബഹളം ഉണ്ടാക്കുകയായിരുന്ന ഇവരുടെ ഫോട്ടോ കാറിൽ എത്തിയ യുവാക്കൾ എടുത്തിരുന്നു. ഇതിന്റെ വിരോധത്തിലാണ് ഇവരെ പിന്തുടർന്ന് പാറേൽ പള്ളി ഭാഗത്ത് വെച്ച് കാർ തടഞ്ഞുനിർത്തി ഇവരെ ആക്രമിച്ചത്. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ…
Read More » -
LIFE
ഇംഗ്ലീഷ് ഹൊറർ ചിത്രം “പാരനോർമൽ പ്രൊജക്റ്റി”ന്റെ ട്രെയ്‌ലർ പുറത്ത്
എസ് എസ് ജിഷ്ണു ദേവ് സംവിധാനം നിർവഹിച്ച് ക്യാപ്റ്റാരിയാസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഒരക്കിയ ഇംഗ്ലീഷ് ഹൊറർ ചിത്രമായ “പാരനോർമൽ പ്രൊജക്റ്റി” ന്റെ ട്രെയ്‌ലർ റിലീസ് ആയി. അമേരിക്കൻ ഫിലിം വിതരണ കമ്പനി ആയ ഡാർക്ക് വെബ് ഫിലിംസ് ആണ് ഈ ഹൊറർ സിനിമ പുറത്തിറക്കുന്നത്. പാരനോർമൽ ഇൻവെസ്റ്റിഗേഷൻ, എക്സ്സോർസിസം എന്നീ വിഷയങ്ങളാണ് ഈ സിനിമ പ്രതിപാദിക്കുന്നത്. പാരനോർമൽ ഇൻവെസ്റ്റിഗേറ്റർസ് ആയ ആൽവിൻ ജോഷ്, സാം അലക്സ്, കാർത്തിക് രഘുവരൻ, ക്രിസ്റ്റി ഫെർണാൻഡോസ് എന്നിവരുടെ കേസ് ഡയറികളാണ് ഈ സിനിമയിലുടനീളം അവതരിപ്പിക്കുന്നത്. തികച്ചും വ്യത്യസ്തമായ പാറ്റേർണിൽ ആണ് സിനിമയുടെ ആഖ്യാന ശൈലി. സൗത്ത് ഇന്ത്യ പശ്ചാത്തലമാക്കി വരുന്ന ഈ ഹൊറർ സിനിമയിൽ ഷാഡോ സിനിമാറ്റോഗ്രഫി ആണ് ഉപയോഗിച്ചിരിക്കുന്നത്.പ്രേതബാധയുണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഒഴിഞ്ഞ കോളേജ് ബിൽഡിംഗിൽ അധികൃതരുടെ നിർദ്ദേശപ്രകാരം എത്തുന്ന പാരനോർമൽ ഇൻവെസ്റ്റിഗേറ്റർസ്, അവർ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ ഒട്ടനവധി പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം പല യഥാർത്ഥ സംഭവങ്ങളുടെയും…
Read More » -
Kerala
കോഴിക്കോട് തൊട്ടിൽപ്പാലത്ത് എംഡിഎംഎ യുമായി ദമ്പതികൾ അറസ്റ്റിൽ
കോഴിക്കോട്: തൊട്ടിൽപ്പാലത്ത് എംഡിഎംഎ യുമായി ദമ്പതികൾ അറസ്റ്റിൽ.വടകര സ്വദേശി ജിതിൻ ബാബു, ഭാര്യ സ്റ്റെഫി എന്നിവരാണ് പിടിയിലായത്. 96.44 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പോലീസ് കണ്ടെടുത്തു. ബാംഗ്ലൂരിൽ നിന്ന് വടകരയിലേക്ക് കാറിൽ എംഡിഎംഎ കടത്തുന്നതിനിടയിലാണ് ഇരുവരും പോലീസ് പിടിയിലായത്.ഇന്നലെ രാത്രിയാണ് സംഭവം .ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎ കൊണ്ടുവന്ന് വടകര ഭാഗത്ത് വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് നടപടി. സംശയം തോന്നാതിരിക്കാൻ മകനെയും കാറിൽ ഇരുത്തിയാണ് ഇവർ എംഡിഎംഎ കടത്തിയത് .ഇവർ സഞ്ചരിച്ച കാറും തൊട്ടിൽപ്പാലം പോലീസ് പിടികൂടി . അതേസമയം കൊച്ചിയിൽ എംഡിഎംഎ കൈവശം വെച്ച കേസിൽ 51 കാരനേയും യുവതിയേയും പോലീസ് പിടികൂടി. 51 കാരനായ ഷാജി പി സി ,തിരുവനന്തപുരം വെങ്ങാനൂർ മുട്ടയ്ക്കാട് നങ്ങുളത്ത് വീട്ടിൽ 31 കാരിയായ രേഷ്മ കെ എന്നിവരെയാണ് ഇടപ്പള്ളിയിലെ അപ്പാർട്ട്മെന്റിൽ വെച്ച് പോലീസ് പിടികൂടിയത്.
Read More » -
India
രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ: കേരളത്തിന് പുരസ്‌കാരം
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ഥന്‍ 2023 പുരസ്‌കാരം കേരളത്തിന് ലഭിച്ചു.രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനം എന്ന നിലയിലാണ് പുരസ്കാരം. പിണറായി സര്‍ക്കാരിന്റെ കാലത്ത് തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് പുരസ്‌കാരം കേരളത്തിന് ലഭിക്കുന്നത്.എ ബി പി എം ജെ എ വൈ പദ്ധതി മുഖാന്തിരം രാജ്യത്ത് ‘ഏറ്റവും കൂടുതല്‍ ചികിത്സ നല്‍കിയ സംസ്ഥാനം’, പദ്ധതി ഗുണഭോക്താക്കളായുള്ള കാഴ്ച പരിമിതര്‍ക്കായി പ്രത്യേകം ലഭ്യമാക്കിയ സേവനങ്ങള്‍ക്ക് ‘മികവുറ്റ പ്രവര്‍ത്തനങ്ങള്‍’ എന്നീ രണ്ട് വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. എ ബി പി എം ജെ എ വൈയുടെ വാര്‍ഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി ആരോഗ്യമന്ഥന്‍ 2023 പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
Read More »