ബീജിംഗ്: ഏഷ്യൻ ഗെയിംസ് ഫുട്ബോളില്‍ അവസാന പതിനാറിലേക്ക് യോഗ്യത നേടി ഇന്ത്യൻ പുരുഷ ടീം. മ്യാൻമറിനോട് 1-1 നു സമനില വഴങ്ങിയ ഇന്ത്യ ഗ്രൂപ്പില്‍ രണ്ടാമതായാണ് അവസാന പതിനാറിലേക്ക് കടന്നത്.13 വർഷങ്ങൾക്കു ശേഷമായിരുന്നു ഇന്ത്യയുടെ പ്രീക്വാർട്ടർ പ്രവേശനം.
21 മത്തെ മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തില്‍ എത്തിച്ച ക്യാപ്റ്റൻ സുനില്‍ ഛേത്രിയിലൂടെ ഇന്ത്യയാണ് ആദ്യം മുന്നില്‍ എത്തിയത്. 74 മത്തെ മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഹാൻ ഹിത്വെയാണ് മ്യാൻമറിന്റെ സമനില ഗോള്‍ നേടിയത്.അടുത്ത റൗണ്ടില്‍ സൗദി അറേബ്യയെ ആണ് ഇന്ത്യ നേരിടുക.
ഏഷ്യൻ ഗെയിംസ് തുടക്കത്തിൽ ചൈനയോട് 5-1 ൻ്റെ തോൽവി നേരിട്ട ഇന്ത്യ പിന്നീട് ബംഗ്ലാദേശിനെതിരെ ഒരു ഗോളിന് ജയിച്ചിരുന്നു.