Month: September 2023

  • NEWS

    യുവമന്ത്രിക്കായി ഷെയ്ഖ് മുഹമ്മദിന്റെ പോസ്റ്റ്; 7 മണിക്കൂറിനിടെ ലഭിച്ചത് 4700 അപേക്ഷ

    അബുദാബി: യുവമന്ത്രിക്കായുള്ള യുഎഇയുടെ അന്വേഷണത്തില്‍ 7 മണിക്കൂറിനകം ലഭിച്ചത് 4700 അപേക്ഷകള്‍! യുവജന മന്ത്രിയെ ആവശ്യമുണ്ടെന്ന് കാണിച്ച് എക്‌സ് പ്ലാറ്റ്‌ഫോമില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇട്ട പോസ്റ്റാണ് ഇത്രയും പ്രതികരണം ലഭിച്ചത്. യുഎഇ ഒരു യുവജന മന്ത്രിയെ തേടുന്നു. യുവജനങ്ങളെ പ്രതിനിധീകരിക്കുകയും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി പരിഹാരം കാണുകയും ചെയ്യുന്ന യുവാവിനെയോ യുവതിയെയോ ആണ് രാജ്യം തിരയുന്നത്. കഴിവുള്ള സത്യസന്ധരായ സ്വദേശികള്‍ കാബിനറ്റ് കാര്യ മന്ത്രാലയത്തിലേക്ക് ഇമെയില്‍ [email protected]  വഴി അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ രാജ്യത്തിന്റെ യുവജന മന്ത്രിയാകും. എന്നായിരുന്നു പോസ്റ്റിന്‍െ്‌റ ഉള്ളടക്കം. യുഎഇയെക്കുറിച്ച് അറിവുണ്ടാകുക, രാജ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ ധീരനും ശക്തനുമാകുക, രാജ്യസേവനത്തില്‍ അഭിനിവേശം ഉള്ളവരാകുക എന്നതാണ് പ്രധാന നിബന്ധന. അടുത്ത തലമുറയിലെ നേതാക്കളെ വളര്‍ത്തുന്നത് യുഎഇ ഗവണ്‍മെന്റിന്റെ മുന്‍ഗണനകളില്‍ ഒന്നാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി 2016ല്‍ ഷമ്മ ബിന്‍ത് സുഹൈല്‍ ഫാരിസ് അല്‍ മസ്റൂയി 22-ാം…

    Read More »
  • Kerala

    തിരുവനന്തപുരം എന്‍ഐഐഎസ്ടിയില്‍ സയന്റിസ്റ്റ്, സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ ഒഴിവ്

    തിരുവനന്തപുരം:‍ നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്റ് ടെക്‌നോളജി (എന്‍ഐഐഎസ്ടി), ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റ്, പാപ്പനംകോട്, തിരുവനന്തപുരം ഇനിപറയുന്ന തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.ഒക്‌ടോബര്‍ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. സയന്റിസ്റ്റ്- ഒഴിവുകള്‍ 13 (ജനറല്‍ 5, ജനറല്‍-പിഡബ്ല്യുബിഡി-എച്ച്‌എച്ച്‌ 1, ഇഡബ്ല്യുഎസ് 1, എസ്‌സി 2, എസ്ടി 1, ഒബിസി 3), ശമ്ബള നിരക്ക് 67700-208700 രൂപ.സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍, ഒഴിവ് 1 (ജനറല്‍), ശമ്ബള നിരക്ക് 56100-177500 രൂപ. യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടികള്‍ അടക്കം വിശദമായ വിജ്ഞാപനം www.niist.res.in ല്‍ ലഭിക്കും. ഓണ്‍ലൈനായി ഒക്‌ടോബര്‍ 10 വൈകിട്ട് 5.30 വരെ അപേക്ഷ സമര്‍പ്പിക്കാം. ഹാര്‍ഡ് കോപ്പി ഒക്‌ടോബര്‍ 25 വരെ സ്വീകരിക്കും.

    Read More »
  • Kerala

    വന്ദേഭാരത് ഫ്ളാഗ് ഓഫിന്‌ വിളിച്ചുവരുത്തി അപമാനിച്ചെന്ന് എംഎൽഎ; പ്രതിഷേധം

    കാസര്‍കോട് : രണ്ടാം വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫ് ചടങ്ങില്‍ പ്രസംഗിക്കാൻ അവസരം നൽകാത്തതിൽ പ്രതിഷേധിച്ച് എൻ എ നെല്ലിക്കുന്ന് എംഎല്‍എ ഫ്ലാഗ് ഓഫ് ചടങ്ങില്‍ നിന്നിറങ്ങിപ്പോയി. കാസര്‍കോട് നടന്ന ചടങ്ങിലേക്ക് വിളിച്ചുവരുത്തിയെങ്കിലും ജനങ്ങളെ അഭിമുഖീകരിക്കാൻ അവസരം നല്‍കിയില്ലെന്ന് എംഎല്‍എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, നഗരസഭാ ചെയര്‍മാൻ വി എം മുനീര്‍ എന്നിവര്‍ക്കും വേദിയില്‍ ഇരിപ്പിടം നല്‍കിയില്ല.ഡിആര്‍എം അരുണ്‍കുമാര്‍ ചതുര്‍വേദിയെ സ്റ്റേജിലെത്തി  പ്രതിഷേധം അറിയിച്ച് ഇവർ‌ ചടങ്ങില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.  12.15 ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ സംസാരിച്ചുകഴിഞ്ഞയുടൻ ചടങ്ങ് അവസാനിപ്പിച്ചതോടെയാണ് എംഎല്‍എ വേദി വിട്ടിറങ്ങിയത്. വിളിച്ചുവരുത്തി അപമാനിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് എംഎല്‍എ പറഞ്ഞു. ട്രെയിനിലെ ആദ്യയാത്രക്കുള്ള പാസ് മുൻകൂട്ടി ബിജെപി പ്രവര്‍ത്തകര്‍ക്ക് നല്‍കിയതായും ആരോപണമുണ്ട്. വനിതാസംവരണ ബില്‍ ലോക്സഭ പാസാക്കിയിട്ടും സ്ത്രീകളെ വേദിയില്‍ കയറ്റാൻപോലും തയ്യാറാകാത്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി പറഞ്ഞു.സ്റ്റേഷനിലെ ചടങ്ങ് പൂര്‍ണമായും തങ്ങളുടെ വരുതിയിലാക്കാൻ ബിജെപിയുടെ നേതാക്കള്‍ ശ്രമിച്ചെന്നും…

    Read More »
  • Kerala

    മുക്കുപണ്ടം പണയം വെച്ച്‌ പണം തട്ടിയെടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാവും, പിതാവും അറസ്റ്റില്‍

    തൃശൂര്‍: മതിലകത്ത് മുക്കുപണ്ടം പണയം വെച്ച്‌ പണം തട്ടിയെടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാവും  പിതാവും അറസ്റ്റില്‍.യൂത്ത് കോണ്‍ഗ്രസ് വെള്ളാങ്കല്ലൂര്‍ മണ്ഡലം പ്രസിഡന്റ് ജിഷ്ണു പ്രസാദിനെയും പിതാവ് മാങ്ങാട്ടുകര വീട്ടിൽ ദശരഥനെയുമാണ് മതിലകം പോലീസ് അറസ്റ്റു ചെയ്തത്. ബാങ്ക് മാനേജര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.തൃശൂരില്‍ കനറാ ബാങ്കിന്റെ പടിഞ്ഞാറെ വെമ്ബല്ലൂര്‍ ശാഖയില്‍ മുക്കുപണ്ടം പണയം വെച്ച് ഇരുവരും ചേർന്ന് ‌പണം തട്ടുകയായിരുന്നു    5.5 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം പണയം വെച്ച്‌ 23,500 രൂപയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവും ഗോള്‍ഡ് അപ്രൈസറായ പിതാവും ചേര്‍ന്ന് ബാങ്കില്‍ നിന്നും തട്ടിയെടുത്തത്.കനറാ ബാങ്ക് റീജിയണല്‍ ഓഫീസില്‍ ഗോള്‍ഡ് അപ്രൈസറായ ദശരഥൻ ബാങ്കിന്റെ പടിഞ്ഞാറെ വെമ്ബല്ലൂര്‍ ശാഖയില്‍ ഇക്കഴിഞ്ഞ ജൂണ്‍ ആറിന് പകരക്കാരനായി എത്തിയിരുന്നു. ഇതേ ദിവസമാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായ മകൻ ജിഷ്ണു പ്രസാദ് ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ചത്. ഈ മാസം നടത്തിയ ഓഡിറ്റിങ്ങില്‍ ബാങ്ക് അധികൃതര്‍ക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ്…

    Read More »
  • India

    വയനാട്ടിലല്ല, ഹൈദരാബാദില്‍ എനിക്കെതിരെ മത്സരിക്കൂ’; രാഹുലിനെ വെല്ലുവിളിച്ച്‌ ഉവൈസി

    ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഹൈദരാബാദില്‍ മത്സരിക്കാൻ വെല്ലുവിളിച്ച്‌ എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി എം.പി. വയനാട്ടിലല്ല, ഹൈദരാബാദില്‍ എനിക്കെതിരെ മത്സരിക്കൂ.വലിയ പ്രസ്താവന നടത്തുന്നതിനു പകരം നാട്ടിലിറങ്ങണമെന്നും ഉവൈസി ആവശ്യപ്പെട്ടു. കോണ്‍ഗ്രസിലുള്ളവര്‍ പലതും പറയും.അതുകേട്ട് സ്ഥിരം വലിയ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് താങ്കള്‍. പക്ഷെ, ബാബരി മസ്ജിദും സെക്രട്ടറിയേറ്റ് പള്ളിയുമെല്ലാം തകര്‍ക്കപ്പെട്ടത് കോണ്‍ഗ്രസ് ഭരണകാലത്താണ്”-ഹൈദരാബാദില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ ഉവൈസി ചൂണ്ടിക്കാട്ടി. ഈ മാസം ആദ്യത്തില്‍ തെലങ്കാനയിലെ തുക്കുഗുഡയില്‍ നടന്ന പരിപാടിയില്‍ ഉവൈസിക്കും എ.ഐ.എം.ഐ.എമ്മിനും എതിരെ രൂക്ഷവിമര്‍ശനമാണ് രാഹുല്‍ ഗാന്ധി നടത്തിയിരുന്നത്. ബി.ജെ.പിയും ബി.ആര്‍.എസ്സും എ.ഐ.എം.ഐ.എമ്മും ഒറ്റക്കെട്ടായാണ് തെലങ്കാനയില്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. ഈ ത്രയത്തിനെതിരെയാണ് കോണ്‍ഗ്രസ് പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ വര്‍ഷം അവസാനത്തില്‍ തെലങ്കാനയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമാന പോരാട്ടമായാണ് ഓരോ പാര്‍ട്ടിയും കാണുന്നത്. ബി.ആര്‍.എസ്സിനൊപ്പം എ.ഐ.എം.ഐ.എം ഭരണം നിലനിര്‍ത്താൻ പോരാടുമ്ബോള്‍ പഴയ പ്രതാപം തിരിച്ചുപിടിച്ച്‌ അധികാരത്തില്‍ തിരിച്ചെത്താനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് കോണ്‍ഗ്രസ്. ബി.ജെ.പിയുടെ ദക്ഷിണേന്ത്യൻ പദ്ധതികളിലെ…

    Read More »
  • NEWS

    മുഖം മിനുക്കി ബത്തേരി; ടൗണില്‍ ബുലെവാര്‍ഡ് മാതൃക വരുന്നു

    വയനാട്: ബത്തേരി ടൗൺ യൂറോപ്യൻ സ്റ്റൈലിൽ മുഖം മിനുക്കുന്നു.മരങ്ങള്‍ക്കിടയിലൂടെ നടപ്പാതയും അതില്‍ ഇരിപ്പിടങ്ങളും എല്ലാം ഉൾപ്പെടെ ടൗണില്‍ ബുലെവാര്‍ഡ് മാതൃകയാണ് വരുന്നത്. ബത്തേരി ചുങ്കം ജങ്ഷൻ മുതല്‍ ബ്ലോക്ക് ഓഫീസ് വരെയുള്ള റോഡിന് ഇരുവശവും മരങ്ങള്‍ക്കിടയിലൂടെ നടപ്പാതയും അതില്‍ ഇരിപ്പിടങ്ങളും സൈക്കിള്‍ ട്രാക്കുകളും കഫ്റ്റീരിയ, ഷട്ടില്‍ കോര്‍ട്ട്, ഓപ്പണ്‍ ജിം തുടങ്ങിയ വിനോദ വിശ്രമ കായികഇടങ്ങള്‍ മൂന്ന് കിലോമീറ്റര്‍ ദൂരത്തില്‍ 12 കോടി രൂപ ചെലവില്‍ വരുന്ന പദ്ധതിയാണ് ബുലെവാര്‍ഡ്. വിദേശരാജ്യങ്ങളില്‍ പലയിടത്തും ഉള്ള ബുലെവാര്‍ഡ് മാതൃകയില്‍ നഗരസഭ സമര്‍പ്പിച്ച പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. സാങ്കേതിക അനുമതി കൂടി ലഭിച്ചതോടെ പ്രവൃത്തി ഉടനടി ആരംഭിക്കും. റോഡിന് ഇരുവശവും ടൈല്‍പാകി പ്രഭാതസവാരിക്ക് ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ ആയിരിക്കും ബുലെവാര്‍ഡ് പ്രവര്‍ത്തനം.

    Read More »
  • NEWS

    മന്ത്രിയാകാന്‍ താല്‍പ്പര്യമുണ്ടോ? യുവതീ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് ദുബായ്‌ ഭരണാധികാരി

    ദുബായ്:യുവജന മന്ത്രിയാകാന്‍ താല്‍പ്പര്യമുള്ള യുഎഇയിലെ യുവതീ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. യുവജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും അവയെ പ്രതിനിധീകരിക്കുകയും അവരുടെ അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യുക,യുവജനങ്ങളുടെ ക്ഷേമത്തിനായുള്ള സര്‍ക്കാര്‍ നടപടികളെ പിന്തുണക്കുക എന്നിവയാണ് യുവജന മന്ത്രിയാകാനുള്ള യോഗ്യതയായി പറയുന്നത്. കൂടാതെ ജന്മനാട്ടിലെ പ്രശ്‌നങ്ങളെ കുറിച്ച്‌ അറിവും സമൂഹത്തിലെ യാഥാര്‍ത്ഥ്യത്തെ കുറിച്ച്‌ അവബോധവും ഉണ്ടായിരിക്കണം. മാത്രവുമല്ല വിവേകത്തോടെയുള്ള സമീപനവും ധൈര്യവും രാജ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ ശക്തനും ആയിരിക്കണം എന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. പിറന്ന മണ്ണിനെയും രാജ്യത്തെയും സേവിക്കുന്നതിനുളള അഭിനിവേശവും ഉണ്ടായിരിക്കണം. യുവജന മന്ത്രിയാകാന്‍ കഴിവും യോഗ്യതയും സത്യസന്ധതയുമുള്ളവര്‍ അവരുടെ അപേക്ഷകള്‍ ക്യാബിനറ്റ് കാര്യ മന്ത്രാലയത്തിലേക്ക് [email protected] എന്ന വിലാസത്തില്‍ അയയ്ക്കണം- അദ്ദേഹം എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

    Read More »
  • Kerala

    നാനൂറില്‍ പത്താണ് ചോദിച്ചത്;അത് വളരെ കുറഞ്ഞു പോയി: രാജ്മോഹൻ ഉണ്ണിത്താന് മറുപടിയുമായി വി.മുരളീധരൻ

    കാസര്‍കോട്: കേരളത്തിന് പത്ത് വന്ദേഭാരത് ട്രെയിനുകള്‍ക്ക് അര്‍ഹത ഉണ്ടെന്ന് പറഞ്ഞ രാജ്മോഹൻ ഉണ്ണിത്താൻ എം.പി.ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. കേരളത്തിന് അര്‍ഹമായതെല്ലാം കിട്ടുമെന്ന് പറഞ്ഞ അദ്ദേഹം രാജ്മോഹൻ ഉണ്ണിത്താന് ഒരു ആശങ്കയും വേണ്ടെന്നും നാനൂറില്‍ പത്താണ് അദ്ദേഹം ചോദിച്ചത്, അത് വളരെ കുറഞ്ഞ് പോയെന്നും  പറഞ്ഞു. പത്തല്ല, അതില്‍ കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ കേരളത്തിന് കിട്ടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വന്ദേഭാരത് ട്രെയിനുകള്‍ ആരുടേയും കുടുംബ സ്വത്തല്ലെന്നും കേരളത്തിന് അവകാശപ്പെട്ടതാണെന്നും കാസര്‍കോട് വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനച്ചടങ്ങില്‍ രാജ്മോഹൻ ഉണ്ണിത്താൻ എംപി അഭിപ്രായപ്പെട്ടിരുന്നു.കേരളത്തിന് 10 വന്ദേ ഭാരത് എക്സ്പ്രസ് ലഭിക്കേണ്ട അര്‍ഹതയുണ്ടെന്നും അത് ലഭ്യമാക്കാൻ വി മുരളീധരൻ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ യോഗത്തിനിടെ ആവശ്യപ്പെട്ടിരുന്നു. ‘നാല്പത്തിമൂന്നില്‍ രണ്ടെണ്ണമാണ് കിട്ടിയത്.അതായത് ഇരുപത് ശതമാനം.നരേന്ദ്രമോദിയുടെ സര്‍ക്കാരില്‍ കേരളത്തിന് അര്‍ഹമായിട്ടുള്ളത് എല്ലാം കിട്ടുമെന്നും’  വി.മുരളീധരൻ പറഞ്ഞു.

    Read More »
  • India

    ഏഷ്യൻ ഗെയിംസില്‍ 20 സ്വര്‍ണവുമായി ചൈന മുന്നില്‍; ഇന്ത്യ അഞ്ചാം സ്ഥാനത്ത്

    ബീജിംഗ്: ഏഷ്യൻ ഗെയിംസില്‍ 20 സ്വര്‍ണവുമായി ചൈന മുന്നില്‍.20 സ്വര്‍ണവും ഏഴ് വെള്ളിയും മൂന്ന് വെങ്കലവും ഉള്‍പ്പെടെ 30 മെഡലുകളാണ് ചൈനയാണ്  പട്ടികയിൽ. അഞ്ച് സ്വര്‍ണമുള്‍പ്പെടെ 14 മെഡലുകളുമായി ദക്ഷിണ കൊറിയ രണ്ടാമതെത്തിയപ്പോള്‍ 14 മെഡലുകള്‍ നേടി ജപ്പാൻ മൂന്നാമതാണ്. സ്വർണം ഒന്നും നേടാനായില്ലെങ്കിലും അഞ്ച് മെഡലുകൾ നേടി ഇന്ത്യയും കരുത്ത് കാട്ടി.ഷൂട്ടിങ്ങിൽ ഒരു വെള്ളിയും വെങ്കലവും റോവിങ്ങിൽ രണ്ട് വെള്ളിയും വെങ്കലവുമാണ് ഇന്ത്യ നേടിയത്.നിലവിൽ മെഡൽ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. അതേസമയം ഏഷ്യൻ ഗെയിംസിൽ കൂടുതൽ മെഡലുകൾ തേടി ഇന്ത്യ ഇന്നിറങ്ങും.വനിതാ ക്രിക്കറ്റിൽ മെഡലുറപ്പിച്ച ഇന്ത്യ ഷൂട്ടിങ്ങിലും റോവിങ്ങിലും സ്വർണ പ്രതീക്ഷകളുമായാണ് മത്സരിക്കാനിറങ്ങുക. വനിതാ ക്രിക്കറ്റിൽ സ്വ‍ർണം ഉറപ്പിച്ചാണ് ഇന്ത്യ ഇറങ്ങുന്നത്.അയൽക്കാരായ ശ്രീലങ്കയാണ് കലാശപ്പോരിൽ എതിരാളികൾ.രാവിലെ ഇന്ത്യൻ സമയം 11ന് ഫൈനൽ ആരംഭിക്കും. ഷൂട്ടിങ്ങിൽ വിവിധ വിഭാഗങ്ങളിലായി ഇന്ത്യൻ താരങ്ങൾ മെഡൽ പോരാട്ടത്തിനായി ഇറങ്ങും.

    Read More »
  • Kerala

    പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ ഉൾവനത്തിൽ കയറി പോലീസ് പിടികൂടി 

    പുനലൂർ:ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കുളത്തൂപ്പുഴ കണ്ടന്‍ചിറ സനലാണ് അറസ്റ്റിലായത്. രണ്ടു വര്‍ഷമായി വിവിധ സ്ഥലങ്ങളിലെത്തിച്ച്‌ നിരന്തര പീഡനത്തിനിരയാക്കിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പൊലീസ് പിന്തുടരുന്നത് അറിഞ്ഞ ഉള്‍വനത്തില്‍ ഒളിവില്‍ പോയ സനലിനെ അതിസാഹസികമായാണ് കീഴടക്കിയതെന്ന് പൊലീസ് പറഞ്ഞു. രണ്ടു വര്‍ഷം മുന്‍പാണ് ഫേസ്ബുക്കിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സനല്‍ സൗഹൃദം സ്ഥാപിച്ചത്. പിന്നീട് പ്രണയം നടിച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി വിവിധയിടങ്ങളിലെത്തിച്ച്‌ നിരന്തര പീഡനത്തിനിരയാക്കിയെന്നാണ് പെണ്‍കുട്ടി പറയുന്നത്.

    Read More »
Back to top button
error: