റാഞ്ചി: ജാർഖണ്ഡിൽ ഫുട്ബാള്‍ മത്സരം കണ്ടിരിക്കുന്നതിനിടെ ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു.മൂന്നുപേര്‍ക്ക് പരിക്കേറ്റു.
ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലെ ഹന്‍സ് ദിഹ മേഖലയില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം.
മൈതാനത്ത് പ്രാദേശിക ഫുട്ബാള്‍ മത്സരം കാണുന്നതിനിടെയാണ് കാഴ്ചക്കാര്‍ക്ക് ഇടിമിന്നലേറ്റത്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണെന്നും പോലീസ് പറഞ്ഞു.
ഫുട്ബാള്‍ മത്സരത്തിനിടെ ഇടിയോടുകൂടിയ കനത്ത മഴ പെയ്യുകയായിരുന്നു.തുടര്‍ന്ന് ഫുട്ബാള്‍ മത്സരം കണ്ടുകൊണ്ടിരുന്നവര്‍ മൈതാനത്തിന് സമീപത്തായി കെട്ടിവെച്ചിരുന്ന ടെന്റിന് കീഴിലേക്ക് മാറുകയായിരുന്നു.ഇതിനിടയിലാണ് അപ്രതീക്ഷിതമായി ഇടിമിന്നലുണ്ടായത്.ഇടിമിന്നലേറ്
പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.