കോട്ടയം: പാലാ - പൊൻകുന്നം റോഡിൽ നാഷണല്‍ പെര്‍മിറ്റ് ലോറിയും കാറും കൂട്ടിയിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഗുരുതര പരിക്ക്. പൈക സ്വദേശികളായ കുടുംബാംഗങ്ങള്‍ ഡാല്വിൻ (45), നിജിത (38), ഡിയോണ (13), ഡിയ (11), ഡാലിൻ (4), ഡ്രൈവര്‍ അനൂപ് (35) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു അപകടം.