Month: September 2023
-
Kerala
പത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ആരോപണം; SFI നേതാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്
പത്തനംതിട്ട: സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തതായി യുഡിഎഫ് ആരോപിച്ചതിന് പിന്നാലെ ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ പുറത്ത്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. എന്നാല്‍ ആരോപണം എസ്എഫ്ഐ നിഷേധിച്ചു. പത്തനംതിട്ട നഗരസഭയിലെ 22 വാര്‍ഡുകളിലുള്ളവര്‍ക്ക് മാത്രമാണ് വോട്ട് ചെയ്യാനുള്ള അവകാശമുള്ളത്. എന്നാല്‍, തിരുവല്ല സ്വദേശിയായ എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ.എസ്.അമല്‍ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇയാള്‍ അഞ്ചു തവണ കള്ളവോട്ട് ചെയ്തതായി ആരോപണമുണ്ട്. ഇത്തരത്തില്‍ സിപിഎം ഇത്തരത്തില്‍ നഗരസഭാ പരിധിക്ക് പുറത്തുള്ള നിരവധി സിപിഎം അനുഭാവികളും എസ്എഫ്ഐ-ഡിവൈഎഫ്ഐ നേതാക്കളും പ്രവര്‍ത്തകരും പത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതായാണ് ആരോപണം. ആരോപണങ്ങള്‍ ശരിവെക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍, കള്ളവോട്ട് ആരോപണവുമായി എസ്എഫ്ഐ ജില്ലാ സെക്രട്ടറിയോട് പ്രതികരണം തേടിയപ്പോള്‍ താന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പിന്തുണ അറിയിക്കാന്‍ വേണ്ടി എത്തിയതാണെന്നാണ് അറിയിച്ചത്. അതേസമയം, തിരഞ്ഞെടുപ്പില്‍ യുഡിഎഫാണ്…
Read More » -
Crime
മണിപ്പൂരില്‍ കാണാതായ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു; ചിത്രങ്ങള്‍ സഹിതം തെളിവ് പുറത്ത്
ഇംഫാല്‍: കാണാതായ മണിപ്പൂര്‍ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതിനു തെളിവ്. വിദ്യാര്‍ഥികളുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. സംഭവത്തില്‍ അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ വ്യക്തമാക്കി. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കേസന്വേഷണം സിബിഐക്കു കൈമാറി. മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ട 17 വയസ്സുള്ള പെണ്‍കുട്ടിയെയും 20 വയസ്സുള്ള ആണ്‍കുട്ടിയയെയുമാണ് ജൂലൈയില്‍ കാണാതായത്. കാണാതായ ഇരുവരും പുല്‍ത്തകിടിയിലിരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ആയുധധാരികളായ സംഘത്തിന്റെ വനത്തിലെ ക്യാംപിനു സമീപത്ത് വിദ്യാര്‍ഥികള്‍ ഇരിക്കുന്നതതാണ് ഒരു ചിത്രം. ഇവരുടെ പിറകിലായി ആയുധധാരികളായ അക്രമികളെയും കാണാം. വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ നിലത്തു കിടക്കുന്നതാണ് മറ്റൊരു ചിത്രം. മണിപ്പുരില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപത്തിനിടെ വിദ്യാര്‍ഥികളെ കാണാതായത് വലിയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നു. കടയിലെ സിസി ടിവിയില്‍ വിദ്യാര്‍ഥികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി എങ്കിലും വിദ്യാര്‍ഥികളെ കണ്ടെത്താനായില്ല. തുടര്‍ന്ന് കേസ് സിബിഐക്ക് വിട്ടു. വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയും ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. മണിപ്പുരിലെ കുന്നിന്‍ചെരുവുകളില്‍…
Read More » -
NEWS
ആടലോടകത്തിൻ്റെ ഔഷധ ഗുണങ്ങൾ; കൃഷി ചെയ്താൽ കാശ് വാരാം
ആടലോടകത്തിൻ്റെ ഇല വേര്, കായ് എന്നിവ എല്ലാം ഔഷധ ഗുണമുള്ളതാണ്. ഇത് ഛർദ്ദി, ആസ്മ, ജലദോഷം എന്നിവയ്ക്ക് ഫലപ്രദമാണ്. ചുമയ്ക്ക് എതിരെ ഇത് വളരെ ഫലപ്രദമാണ്. ഇല വെള്ളത്തിൽ തിളപ്പിച്ചെടുത്ത് അരിച്ചെടുത്ത് തേൻ ചേർത്ത് കുടിക്കാവുന്നതാണ്. ജീരകത്തിൻ്റെ കൂടെ ആടലോടകത്തിൻ്റെ ഉണക്കിയ ഇലകൾ പൊടിച്ചെടുത്ത് കൽക്കണ്ടം അല്ലെങ്കിൽ തേൻ ചേർത്ത് കഴിക്കുന്നത് ചുമ കുറയുന്നതിന് സഹായിക്കുന്നു. ആടലോടകത്തിൻ്റെ ഇല, അരി എന്നിവ വറുത്ത് ശർക്കരയിട്ട് പൊടിച്ച് രണ്ട് സ്പൂൺ വീതം കഴിക്കുന്നത് ചുമയ്ക്ക് വളരെ നല്ലതാണ്. ശ്വാസകോശത്തിൻ്റെ വികാസത്തിന് ഇത് വളരെ നല്ലതാണ്.കൊറോണക്കാലത്ത് കോവിഡിനെ ചെറുക്കാൻ ആടലോടകത്തിന് ശക്തി ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ ആടലോടകത്തിൻ്റെ ഇല ചെറു പ്രാണികൾക്ക് വിഷകരമാമാണ് അത് കൊണ്ട് തന്നെ ഇത് ജൈവ കീട നാശിനിയുടെ നിർമാണത്തിനും ഉപയോഗിക്കുന്നു. ആടലോടകം എങ്ങനെ കൃഷി ചെയ്യാം നല്ല സൂര്യപ്രകാശം ഉള്ള സ്ഥലത്താണ് ഇത് നട്ട് വളർത്തേണ്ടത്. കമ്പുകൾ മുറിച്ച് ഇത് നട്ട് പിടിപ്പിക്കാവുന്നതാണ്. ചെടിച്ചട്ടിയിലോ അല്ലെങ്കിൽ ഗ്രോബാഗിലോ…
Read More » -
Kerala
വായ്പ്പാ തട്ടിപ്പ്; ഉടനടി ഈ നമ്പറുകളിൽ വിവരം അറിയിക്കാം
അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്സാപ്പ് നമ്പർ സംവിധാനം നിലവിൽ വന്നു. 94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പോലീസിനെ വാട്സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. സാമ്പത്തികകുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൈബർ പോലീസിന്റെ ഹെൽപ് ലൈൻ ആയ 1930 ലും ഏതു സമയത്തും വിളിച്ച് പരാതി നൽകാവുന്നതാണ്. #KeralaPolice
Read More » -
India
പോത്തിറച്ചിയുമായി വന്ന അഞ്ച് വാഹനങ്ങൾ കത്തിച്ചു; സംഭവം കർണാടകയിൽ
ബംഗളൂരു:ആന്ധ്രയിൽ നിന്നും കർണാടകയിലേക്ക് പോത്തിറച്ചിയുമായി വന്ന അഞ്ച് വാഹനങ്ങൾ കത്തിച്ചു.ദൊഡ്ഡബല്ലാപ്പൂരിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. അഞ്ച് വാഹനങ്ങളാണ് ഹിന്ദുത്വ അക്രമികള്‍ അഗ്നിക്കിരയാക്കിയത്. തുടര്‍ന്ന് ഡ്രൈവർമാരുടെ തലയിൽ ഇറച്ചി ഇട്ട് റോഡിലൂടെ നടത്തിക്കുകയും മര്‍ദിക്കുകയും ചെയ്തു. അനധികൃതമായി പോത്തിറച്ചി കടത്തിക്കൊണ്ടുവന്നെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ആന്ധ്രാപ്രദേശിൽ നിന്നാണ് ഇറച്ചി കൊണ്ടുവന്നത്.വാഹനങ്ങൾ പൂർണമായും കത്തി നശിച്ചിട്ടുണ്ട്. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.
Read More » -
Kerala
മുണ്ടക്കയം പോലീസ് സ്റ്റേഷനിലെ സിഐ വേറെ ലെവലാ !
കോട്ടയം ജില്ലയിലെ മികച്ച പോലീസ് സ്റ്റേഷനാക്കി മുണ്ടക്കയത്തെ മാറ്റിയതിനു പിന്നിൽ സർക്കിൾ ഇൻസ്പെക്ടർ ഷൈൻ കുമാറിന്റെ പങ്ക് ചെറുതല്ല. മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ ഷൈൻ കുമാർ എത്തിയതോടെ കൈക്കൂലി ഇല്ല, അഴിമതിയുമില്ല … അതിലുപരി മികച്ച ക്രമസമാധാനപാലനവും അന്വേഷണമികവും. കൈക്കൂലിയുടേയും പിടിച്ചുപറിയുടേയും, വാദിയെ പ്രതിയാക്കുന്നതിന്റെയും പേരിൽ വിവാദങ്ങളിൽ ഇടംപിടിച്ച മുണ്ടക്കയം പൊലീസ് സ്റ്റേഷൻ കൃത്യമായ പൊലീസിങ്ങിലൂടെ ജില്ലയിലെ മികച്ച പൊലീസ് സ്റ്റേഷനായി മാറി.സി ഐ ഷൈൻ കുമാർ ചുമതലയേറ്റ് മാസങ്ങൾക്കകം തന്നെ മുണ്ടക്കയത്തെ ക്രമസമാധാനനില നിയന്ത്രണവിധേയമായി. പെരുവന്താനം, ഉടുമ്പൻചോല, മലയിൽ കീഴ് തുടങ്ങിയ സ്റ്റേഷനുകളിൽ ജോലി ചെയ്ത് മികച്ച ട്രാക്ക് റെക്കോർഡുമായാണ് ഷൈൻ കുമാർ മുണ്ടക്കയത്ത് എത്തിയത്. മുണ്ടക്കയം സ്റ്റേഷൻ പരിതിയിലെ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെയും മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയും അതിശക്തമായ നടപടികള്‍ സ്വീകരിച്ചതും, പ്രധാന കേസുകളിലെ പ്രതികളെയെല്ലാം അഴിക്കുളളിലാക്കിയ മികച്ച പ്രവര്‍ത്തനങ്ങളും പ്രോസിക്യൂഷന് നടപടികളിലെ ഏകോപനത്തോടെ ഒട്ടേറെ സാമൂഹ്യ വിരുദ്ധര്‍ കോടതിയില്‍ ശിക്ഷിക്കപ്പെടാനിടയാക്കിയതും എസ്. എച്ച്.ഓ ഷൈൻ കുമാറിന്റെ മികവ് എടുത്തുകാണിക്കുന്നു.…
Read More » -
Food
രുചികരമായ സ്ട്രോബെറി കേക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് കേക്കുകൾ.കേക്കുകൾ പലവിധമുണ്ട്.ഇതാ സ്ട്രോബെറി കേക്ക് ഉണ്ടാക്കുന്ന വിധം. ചേരുവകൾ മൈദ 2 കപ്പ് ബട്ടർ 150 ഗ്രാം ബേക്കിംഗ് പൗഡർ 1 1/2 ടീസ്പൂൺ സ്ട്രോബെറി പൾപ്പ് അര കപ്പ് പഞ്ചസാര …
Read More » -
India
ഗണേശോത്സവത്തില്‍ ബുര്‍ഖ ധരിച്ച് നൃത്തം ചെയ്ത ‘മുസ്ലിം സ്ത്രീ’ അറസ്റ്റില്‍; പേര് അരുണ്‍ കുമാര്‍
ചെന്നൈ: തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നടന്ന ഗണേശോത്സവത്തിനിടെ മുസ്ലിം സ്ത്രീകളെപ്പോലെ ബുര്‍ഖ ധരിച്ചെത്തി നൃത്തംചെയ്തയാള്‍ അറസ്റ്റില്‍. വിരുത്തംപട്ട് സ്വദേശി അരുണ്‍കുമാര്‍ ആണ് പിടിയിലായത്. വെല്ലൂരില്‍ നടന്ന വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെയാണ് ഇയാള്‍ ബുര്‍ഖ ധരിച്ച് പ്രത്യക്ഷപ്പെട്ടത്. സെപ്റ്റംബറില്‍ 21നു നടന്ന സംഭവത്തിന്റെ വിഡിയോ കഴിഞ്ഞദിവസമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതിനു പിന്നാലെയാണ് ഇയാള്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചത്. ആഘോഷത്തില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍ക്കിടയില്‍ നുഴഞ്ഞുകയറി കുഴപ്പങ്ങളുണ്ടാക്കാനായിരുന്നു ഇയാളുടെ നീക്കമെന്നാണ് വിലയിരുത്തൽ.മതവികാരം വ്രണപ്പെടുത്താനും, രണ്ടു മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കാന്‍ നീക്കം നടത്തിയതും ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
Read More » -
India
കാമുകന് വേണ്ടി ഭർത്താവിനെ ഉപേക്ഷിച്ചു; ഒടുവിൽ കാമുകനും കൈയ്യൊഴിഞ്ഞപ്പോൾ മക്കളെയും കൊണ്ട് ട്രെയിനിന് മുന്നിൽ ചാടി വനിതാ പൊലീസിന്റെ ആത്മഹത്യ
ചെന്നൈ: തമിഴ്നാട്ടിൽ റെയിൽവേ പോലീസ് ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ട് റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ ട്രെയിനിന് മുന്‍പില്‍ ചാടി മരിച്ചത്. തമിഴ്‌നാട്ടിൽ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരായ ജയലക്ഷ്മിയും(35), സൊക്കലിംഗ പാണ്ഡ്യനുമാണ്(47) ആത്മഹത്യ ചെയ്തത്.തന്റെ രണ്ട് മക്കൾക്കൊപ്പമാണ് ജയലക്ഷ്മി ട്രെയിനിന് മുന്‍പില്‍ ചാടി മരിച്ചത്. വിവരമറിഞ്ഞ് മണിക്കൂറുകള്‍ക്കകം സൊക്കലിംഗ പാണ്ഡ്യനും ട്രെയിനിന് മുന്‍പില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. മധുരയിലും ചെങ്കോട്ടയിലുമായാണ് ഇരുവരും ജീവനൊടുക്കിയത്. കഴിഞ്ഞ ആറ് വർഷമായി ജയലക്ഷ്മി സൊക്കലിംഗ പാണ്ഡ്യനുമായി പ്രണയത്തിലായിരുന്നു.ഇതിന്റെ പേരിലാണ് ഭർത്താവുമായി ഇവർ വേർപിരിഞ്ഞതും.പിന്നീട് മക്കളെയും കൂട്ടി മറ്റൊരിടത്തായിരുന്നു താമസം.ഇതിനിടയിൽ ലക്ഷക്കണക്കിന് രൂപ ജയലക്ഷ്മിയിൽ നിന്നും സൊക്കലിംഗ പാണ്ഡ്യൻ കൈക്കലാക്കിയിരുന്നു. അടുത്തിടെയാണ് സൊക്കലിംഗത്തിന് വേറൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ജയലക്ഷ്മി കണ്ടെത്തിയത്.തുടര്‍ന്ന് ജയലക്ഷ്മി താൻ നൽകിയ പണം സൊക്കലിംഗത്തോട് തിരികെ ആവശ്യപ്പെട്ടു.എന്നാൽ അയാൾ പണം തിരികെ നൽകിയില്ലെന്നു മാത്രമല്ല,മറ്റേ സ്ത്രീയെ വിവാഹം കഴിക്കാൻ പോകുകയാണെന്നും ജയലക്ഷ്മിയെ അറിയിച്ചു. ഇതിനുപിന്നാലെയാണ് ജയലക്ഷ്മി ഒന്‍പതും പതിനൊന്നും…
Read More » -
India
ഡോക്ടര്‍ ടെംപറേച്ചര്‍ കുറച്ചുവച്ചു; തണുപ്പ് താങ്ങാനാകാതെ ഉത്തർപ്രദേശിൽ നവജാത ശിശുക്കള്‍ മരിച്ചു
ലഖ്‌നൗ: സുഖമായുറങ്ങാന്‍ ഡോക്ടര്‍ ടെംപറേച്ചര്‍ കുറച്ചുവച്ചതിനെത്തുടര്‍ന്ന് തണുപ്പ് താങ്ങാനാകാതെ ഉത്തർപ്രദേശിൽ രണ്ട് നവജാത ശിശുക്കള്‍ മരിച്ചു. ഷാംലി ജില്ലയിലെ സ്വകാര്യ ക്ലിനിക്കിലാണ് സംഭവം. ക്ലിനിക്കിന്റെ ഉടമ ഡോ. നീതു, ശനിയാഴ്ച്ച രാത്രി മുഴുവന്‍ എസി ഓണാക്കി വച്ചിരുന്നതായും പിറ്റേന്ന് രാവിലെ കുഞ്ഞുങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നീതുവിനെതിരെ ഐപിസി സെക്ഷന്‍ 304 (നരഹത്യക്കുള്ള ശിക്ഷ) പ്രകാരം കേസെടുത്തതായി എസ്എച്ച്ഒ (കൈരാന) നേത്രപാല്‍ സിംഗ് പറഞ്ഞു. ശനിയാഴ്ച്ച കൈരാനയിലെ സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജനിച്ച കുഞ്ഞുങ്ങളെ അന്നുതന്നെ സ്വകാര്യ ക്ലിനിക്കിലേക്ക് മാറ്റിയിരുന്നതായാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് ഇവരെ ചികിത്സയ്ക്കായി ഫോട്ടോ തെറാപ്പി യൂണിറ്റില്‍ പാര്‍പ്പിച്ചു. ശനിയാഴ്ച രാത്രി ഉറങ്ങാനായി നീതു എയര്‍കണ്ടീഷണര്‍ ഓണ്‍ ചെയ്തു. അടുത്ത ദിവസം രാവിലെ വീട്ടുകാര്‍ എത്തിയപ്പോള്‍ രണ്ട് കുട്ടികളെയും യൂണിറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ആരോഗ്യവകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്…
Read More »