KeralaNEWS

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ആലപ്പുഴയിൽ ആശുപത്രിക്കെതിരെ കേസ്

ആലപ്പുഴ:പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. പൊന്നാട് പുത്തൻപുരയിൽ വേളി രവീന്ദ്രൻ-രേണുക ദമ്പതികളുടെ മകൾ 33 കാരിയായ രജിത ആണ് മരിച്ചത്. കുമരകം സ്വദേശി നിധീഷിന്റെ ഭാര്യയാണ് രജിത.
സംഭവത്തിൽ ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി അധികൃതർക്കെതിരെ ബന്ധുക്കൾ ആരോഗ്യമന്ത്രിക്കും പോലീസിനും പരാതി നൽകി.
കഴിഞ്ഞ വ്യാഴാഴ്ച സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് രജിത പ്രസവിച്ചത്. പ്രസവശേഷം അബോധാവസ്ഥയിലായ രജിതയെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നുവെങ്കിലും ഇന്നലെ മരിക്കുകയായിരുന്നു.
അനസ്തേഷ്യ നൽകിയതിലെ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Back to top button
error: