KeralaNEWS

പുതുപ്പള്ളിയില്‍ മറ്റ് അവകാശവാദങ്ങൾക്കില്ല: എം വി ഗോവിന്ദന്‍

കോട്ടയം: പുതുപ്പള്ളി നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ അവകാശവാദങ്ങള്‍ക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.അതേസമയം യുഡിഎഫിന് എളുപ്പമായിരിക്കില്ല ‍പുതുപ്പള്ളിയിലെ കാര്യങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.

“പുതുപ്പള്ളിയിലെ വികസന വിഷയങ്ങള്‍ അടക്കം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. ഉമ്മൻചാണ്ടിയെ മാത്രം മുന്നില്‍ നിര്‍ത്തിയാണ് യുഡിഎഫ് മത്സരിക്കുന്നത്.ഉമ്മൻചാണ്ടിയെപ്പോലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിറപ്പിച്ച ഇടതു പക്ഷത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ല, യുഡിഎഫ് കരുതും പോലെ ഈസി വാക്ക്‌ഓവര്‍ ആയിരിക്കില്ല ഇത്തവണ പുതുപ്പള്ളിയിൽ” എം വി ഗോവിന്ദന്‍ പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.സെപ്തംബര്‍ അഞ്ചിനാണ് തിരഞ്ഞെടുപ്പ്.എട്ടാം തീയതി വോട്ടെടുപ്പ് നടക്കും. ഉമ്മന്‍ ചാണ്ടിയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാര്‍ത്തി. ജെയ്ക്ക് സി തോമസാണ് എല്‍ഡിഎഫിനായി മത്സരിക്കുന്നത്. ജി ലിജിന്‍ലാലാണ് ബിജിപി സ്ഥാനാര്‍ഥി.

Signature-ad

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലധികമായി ഉമ്മന്‍ ചാണ്ടിക്കൊപ്പമായിരുന്നു പുതുപ്പള്ളി. എന്നാല്‍ 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തിന് താഴെ എത്തിക്കാന്‍ ജെയ്ക്കിനായിരുന്നു.അതേസമയം ചാണ്ടി ഉമ്മന് ഉമ്മന്‍ ചാണ്ടിയേക്കാള്‍ ഭൂരിപക്ഷമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് പാളയത്തിലെ ആത്മവിശ്വാസം.

Back to top button
error: